എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

മോറിസ് ഗാരേജസ് (എം‌ജി) ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ തീരുമാനിച്ചപ്പോൾ, കാര്യങ്ങൾ അൽപ്പം വ്യത്യസ്തമായി രീതിയിൽ ചെയ്യണമെന്ന് അവർ ഉറപ്പിച്ചിരുന്നു.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

ആദ്യമായി അവർ പുറത്തിറക്കിയ വാഹനം ഒരു പരമ്പരാഗത ഫോസിൽ-ഫ്യുവൽ പവർ എസ്‌യുവിയായ ഹെക്ടറാണ്, അവരുടെ രണ്ടാമത്തെ ഉൽപ്പന്നം കുറച്ച് വ്യത്യസ്തമാണ്.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

ഒരു പൂർണ്ണ ഇലക്ട്രിക് എസ്‌യുവി. ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡ് ഇന്ത്യയിൽ അടുത്ത ഉൽപ്പന്നമായി ZS ഇവിയാണ് അവതരിപ്പിക്കുന്നത്.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

ഇന്ത്യൻ വിപണിയിലെ ബ്രാൻഡിന്റെ ആദ്യത്തെ പൂർണ്ണ-ഇലക്ട്രിക് വാഹനമായിരിക്കും എം‌ജി ZS ഇവി. ‌ഇന്ത്യയുടെ ആദ്യത്തെ ശുദ്ധ-ഇലക്ട്രിക് ഇൻറർ‌നെറ്റ് കാർ‌ എന്നാണ് എംജി മോട്ടോർസ് വാഹനത്തിന് നൽകുന്ന വിശേഷണം.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

എം‌ജി ZS ഇവി 2020 ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഘട്ടം ഘട്ടമായിട്ടാവും വാഹനം വിപണിയിലെത്തുന്നത്, തുടക്കത്തിൽ ഡെൽഹി, മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂർ, അഹമ്മദാബാദ് എന്നിങ്ങനെ അഞ്ച് നഗരങ്ങളിൽ മാത്രമേ ഇത് ലഭ്യമാകൂ.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

വിൽപ്പനയ്ക്ക് എത്തും മുമ്പ് ഇലക്ട്രിക് കാർ ഒന്ന് ഓടിച്ചു മനസ്സിലാക്കാൻ അടുത്തിടെ ഞങ്ങൾക്കൊരു അവസരം ലഭിച്ചു. സവിശേഷതകളും, ഇന്റലിജന്റ് കണക്റ്റിവിറ്റിയും, വൈവിധ്യമാർന്ന ഓപ്ഷനുകളും നിറഞ്ഞ ഒരു വാഹനമാണിത്.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

എന്നാൽ ഇത് ഓടിക്കാൻ എങ്ങനെയുണ്ട്, ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ഒരു ഇലക്ട്രിക് എസ്‌യുവി വാങ്ങുന്നതിൽ അർത്ഥമുണ്ടോ? നിങ്ങളെ പോലേ ഇത്തരം ചോദ്യങ്ങൾ മനസ്സിലിട്ട് ഞങ്ങളും വാഹനത്തിലേക്ക് കയറി, വാഹനത്തിനുള്ളിലെ വിശേഷങ്ങൾ പറയുന്നതിന് മുമ്പ് പുറത്തെ വിശേഷങ്ങൾ ഞാൻ ആദ്യം പങ്കുവയ്ക്കാം.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

രൂപകൽപ്പനയും ശൈലിയും

കാർ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ഡ്രൈവ് ചെയ്യുന്നുവെന്നും അറിയുന്നതിനുമുമ്പ്, ആദ്യം എം‌ജി ZS ഇവിയിൽ വാഗ്ദാനം ചെയ്യുന്ന മറ്റ് ചില വിശദാംശങ്ങൾ നോക്കാം.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

രൂപകൽപ്പനയിൽ നിന്ന് ആരംഭിക്കുമ്പോൾ ഇലക്ട്രിക് എസ്‌യുവി വൃത്തിയുള്ളതും ലളിതവുമായ സ്റ്റൈലിംഗിനൊപ്പം മികച്ച അനുപാതത്തിലാണ് എത്തുന്നത്

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

ഒറ്റനോട്ടത്തിൽ, C-വിഭാഗത്തിൽ പെടുന്ന മറ്റേതൊരു പരമ്പരാഗത ഫോസിൽ-ഫ്യുവൽ എസ്‌യുവിയുടെ ഒരു ഭാവം തന്നെയാണ് ZS ഇവിക്ക്.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

മുന്നിൽ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾക്ക് ചുറ്റുമുള്ള ബ്രാൻഡിന്റെ സിഗ്‌നേച്ചർ ഒമേഗ ആകൃതിയിലുള്ള എൽഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകളുമായാണ് എസ്‌യുവി എത്തുന്നത്, ടേൺ ഇൻഡിക്കേറ്ററുകളും ഇതോടൊപ്പം സമന്വയിപ്പിക്കുന്നു.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ ലണ്ടൻ ഐയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് എംജി പറയുന്നു; വാഹനത്തിന്റെ ബ്രിട്ടീഷ് വംശ പാരമ്പര്യത്തോട് ഇത് വിശ്വസ്തത പുലർത്തുന്നു.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

രണ്ട് അറ്റത്തേയും ഹെഡ്‌ലാമ്പുകൾക്കിടയിലായി വലിയ ക്രോം ഘടകങ്ങൾ ഘടിപ്പിച്ച കോൺകേവ് ഗ്രില്ലാണ്, അതിന് മധ്യഭാഗത്തായി ബ്രാൻഡ് ലോഗോ നില കൊള്ളുന്നു.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

ലോഗോയ്‌ക്കൊപ്പം ഗ്രില്ലിന്റെ മധ്യഭാഗവും ചേർന്ന് മുകളിലേക്ക് സ്ലൈഡുചെയ്‌താൽ ചുവടെ സമന്വയിപ്പിച്ച ചാർജിംഗ് പോർട്ട് വെളിപ്പെടുന്നു.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

മുൻവശത്തെ ഗ്രില്ലിന് ചുറ്റും നേർത്ത ക്രോം സ്ട്രിപ്പ് നൽകിയിരിക്കുന്നു, അത് ഹെഡ്‌ലാമ്പുകളുമായി ലയിക്കുന്നു; എസ്‌യുവിയുടെ മുൻ വശത്തിന് ഇതൊരു പ്രീമിയം ഭാവം നൽകുന്നു. മുൻ ബമ്പറിൽ എയർ ഇന്റേക്കിന് ചുറ്റും വെള്ളി ഘടകങ്ങളും ഒരു സ്കഫ് പ്ലേറ്റിന്റെ സാന്നിധ്യവുമുണ്ട്.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

വശത്തേക്ക് നീങ്ങുമ്പോൾ, മിതമായ സ്റ്റൈലിംഗിനൊപ്പം വൃത്തിയുള്ള രൂപകൽപ്പനയാണ് എം‌ജി ZS ഇവി അവതരിപ്പിക്കുന്നത്.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

ഹെഡ്‌ലാമ്പുകളിൽ നിന്ന് ആരംഭിച്ച് എസ്‌യുവിയുടെ നീളം കുറുകെ ഓടി പിന്നിലെ ടൈലൈറ്റുകളുമായി ലയിക്കുന്ന ശക്തമായ ഷോൾഡർ ലൈനുകൾ വശങ്ങളിൽ കാണാം

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

പിൻ വീൽ ആർച്ചപകൾക്ക് സമീപമുള്ള ക്യാരക്ടർ ലൈനിലെ സൂക്ഷ്മത, എസ്‌യുവിയുടെ മസ്കുലാർ രൂപം വർദ്ധിപ്പിക്കുന്നു.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

വീൽ ആർച്ചുകളെക്കുറിച്ച് പറയുമ്പോൾ, ZS ഇവിയിൽ 17 ഇഞ്ച് മെഷീൻ കട്ട് അലോയ് വീലുകളാണ് എം‌ജി നൽകിയിരിക്കുന്നത്.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

അലോയികളുടെ രൂപകൽപ്പനയും സവിശേഷമാണ്, ഡച്ച് ക്ലാസിക് കാറ്റാടി മില്ലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ച ഡിസൈനാണ്. ഇത് എസ്‌യുവിയുടെ പ്രീമിയം ലുക്ക് വർദ്ധിപ്പിക്കുന്നു.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

എം‌ജി ZS ഇ‌വിയുടെ പിൻ‌ രൂപകൽപ്പനയും അതേ മിതമായ സ്റ്റൈലിംഗ് കാഴ്ച്ച വയ്ക്കുന്നു. URSA മേജർ നക്ഷത്രസമൂഹത്തിലെ ഏറ്റവും തിളക്കമുള്ള ഏഴ് നക്ഷത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ‘ബിഗ് ഡിപ്പർ'ശൈലിയിലാണ് എൽഇഡി ടൈൽ‌ലൈറ്റുകൾ.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

ശോഭയുള്ള ടൈൽ‌ലൈറ്റുകൾ കൂടാതെ, പിൻ വശത്ത് ബൂട്ടിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ചെറിയ സ്പോയ്‌ലർ, പിൻ ബമ്പറിന്റെ ഇരുവശത്തും റിഫ്ലക്ടറുകൾ, സിൽവർ സ്കഫ് പ്ലേറ്റ് എന്നിവയും നൽകിയിരിക്കുന്നു.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

ബൂട്ട്-ലിഡിന്റെ മധ്യ ഭാഗത്ത് എം‌ജി ലോഗോയും, ഒരു വശത്തായി ‘ഇൻറർ‌നെറ്റ് ഇൻ‌സൈഡ്', ‘ZS ഇവി' ബാഡ്‌ജിംഗും നൽകിയിരിക്കുന്നു.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

ഇന്റീരിയറുകളും പ്രായോഗികതയും

എം‌ജി ZS ഇ‌വിയുടെ ക്യാബിനിലേക്ക് ചുവടുവെക്കുമ്പോൾ എസ്‌യുവി ഇവിടെയും വൃത്തിയുള്ളതും ലളിതവുമായ ശൈലി വാഗ്ദാനം ചെയ്യുന്നു.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

ബ്ലാക്കൗട്ട് തീമിലാണ് ഡാഷ്‌ബോർഡ് ഒരുക്കിയിരിക്കുന്നത്, വെള്ളി നിറത്തിലുള്ള ഹൈലൈറ്റുകൾ അല്പം ഒരു പ്രീമിയം അനുഭവം നൽകുന്നു.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

ഡാഷ്‌ബോർഡ് ലളിതവും മികച്ചതുമാണ്. എല്ലായിടത്തും സോഫ്റ്റ്-ടച്ച് പ്രീമിയം മെറ്റീരിയലുകളാണ് ZS ഇവി വാഗ്ദാനം ചെയ്യുന്നത്. ഡാഷ്‌ബോർഡും അല്പം താഴെയായി സ്ഥാപിച്ചിരിക്കുന്നു, വലിയ വിൻഡോകൾക്കൊപ്പം പുറം കാഴ്ച്ചകൾ വ്യക്തമായി കാണാൻ ഇത് സഹായിക്കുന്നു.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

ഡാഷ്‌ബോർഡിൽ ഇരുവശത്തും ഗ്ലോസ്സ്-ബ്ലാക്ക് നിറത്തിൽ ഒരുക്കിയിരിക്കുന്ന വൃത്താകൃതിയിലുള്ള എസി വെന്റുകൾ ഉണ്ട്, മധ്യഭാഗത്തെ വെന്റുകൾ ചതുരാകൃതിയിലാണ്, ഇത് സെൻട്രൽ കൺസോളുമായി നന്നായി സംയോജിക്കുന്നു.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

സ്റ്റിയറിംഗ് വീലിനു പിന്നിൽ ഒരു ജോഡി അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ്. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന് ഒരു അറ്റത്ത് സ്പീഡോമീറ്ററും മറുവശത്ത് റെവ് കൗണ്ടർ മാറ്റിസ്ഥാപിക്കുന്ന വൈദ്യുതോർജ്ജത്തിന്റെ ശതമാനത്തെ സൂചിപ്പിക്കുന്ന മറ്റൊരു ഡയലും നൽകിയിരിക്കുന്നു.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

സെൻട്രൽ കൺസോൾ ഡ്രൈവറിലേക്ക് ചെറുതായി ചരിഞ്ഞിരിക്കുന്നു, ഇത് എല്ലാ ഫീച്ചറുകളും നിയന്ത്രണങ്ങളു പൂർണ്ണമായും എളുപ്പത്തിലും ഉപയോഗിക്കാൻ ഡ്രൈവറിനെ സഹായിക്കുന്നു.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

സുഷിരമുള്ള ലെതറിൽ പൊതിഞ്ഞ് ഒരു ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ വാഹനത്തിന്റെ ഉള്ളിൽ സ്പോർടിനസ്സ് വർദ്ധിപ്പിക്കുന്നു. മൂന്ന്-സ്‌പോക്ക് സ്റ്റിയറിംഗ് വീലിൽ ഓഡിയോയ്ക്കും മറ്റ് പ്രവർത്തനങ്ങൾക്കുമായുള്ള നിയന്ത്രണങ്ങളുണ്ട്.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 8.0 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനവും സെൻട്രൽ കൺസോളിൽ ഒരുക്കിയിരിക്കുന്നു.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

എം‌ജിയുടെ i-സ്മാർട്ട് 2.0 ഉപയോഗിച്ചാണ് ഇൻ‌ഫോടൈൻ‌മെൻറ് സ്‌ക്രീൻ വരുന്നത് - ഹെക്ടറിൽ ആദ്യം കണ്ട സ്മാർട്ട് കണക്റ്റിവിറ്റി സവിശേഷതയുടെ മെച്ചപ്പെടുത്തിയ പതിപ്പാണിത്.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

പ്രധാന ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് ചുവടെ ബട്ടണുകളും റോട്ടറി ഡയലുകളും അടങ്ങുന്ന ക്ലൈമറ്റ് കൺട്രോൾ നൽകിയിരിക്കുന്നു.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

ഡ്രൈവ് മോഡുകൾ നിയന്ത്രിക്കുന്നതിന് അൽപ്പം താഴയായി ഒരു റോട്ടറി നോബും ഉണ്ട്, ഇവയ്‌ക്കെല്ലാം പ്രീമിയം ഫിനിഷ് ലഭിക്കുന്നു.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

എം‌ജി ZS ഇ‌വിയിലെ സീറ്റുകൾ ബ്ലാക്ക് ലെതറെറ്റ് അപ്ഹോൾസ്റ്ററിയാണ് നിർമ്മിച്ചിരിക്കുന്നത്, ഇത് കൂടുതൽ പ്രീമിയം അനുഭവം നൽകുന്നു. ഡ്രൈവർക്കും മുൻ യാത്രക്കാർക്കും പുറത്തും, വശങ്ങളിലും, തുടയ്ക്കും മികച്ച സപ്പോർട്ട് നൽകുന്ന തരത്തിലാണ് സീറ്റുകൾ ഒരുക്കിയിരിക്കുന്നത്.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

സുഖപ്രദമായ ഡ്രൈവിംഗ് അനുഭവം ഇത് വാഗ്ദാനം ചെയ്യുന്നു. ഡ്രൈവറുടെ സീറ്റ് ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്നതുമാണ്. ഡ്രൈവർക്കും മുൻ നിര യാത്രക്കാർക്കും സെൻട്രൽ ആംസ്ട്രെസ്റ്റ് ലഭിക്കുന്നു, അതിൽ താഴെ ഒരു സ്റ്റോറേജ് കമ്പാർട്ട്മെന്റും കമ്പനി നൽകിയിരിക്കുന്നു.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

ഇലക്ട്രിക് എസ്‌യുവിയിലെ പിൻ സീറ്റുകളും മികച്ചതും സുഖപ്രദമായ യാത്രാ അനുഭവമാണ് പ്രദാനം ചെയ്യുന്നത്. എം‌ജി ZS ഇവിക്ക് ഒരു ഒരു ഫ്ലാറ്റ് ഫ്ലോറാണ് കമ്പനി ഒരുക്കിയിരിക്കുന്നത്, അതിനാൽ പിന്നിൽ മൂന്ന് യാത്രക്കാർക്ക് വേണ്ടത്ര ലെഗ് റൂമം വാഹനം നൽകുന്നു. പുറകിൽ ധാരാളം ഹെഡ്‌റൂമും ZS ഇവി നൽകുന്നു.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

MG ZS EV- യിലെ ക്യാബിൻ വായു സഞ്ചാരമുള്ളതും തുറന്നതുമാണ്. പനോരമിക് സൺറൂഫിനൊപ്പം എല്ലാ വശങ്ങളിലുമുള്ള വലിയ വിൻഡോകളാണ് ഇതിന് പ്രധാന കാരണം.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

എന്നിരുന്നാലും, സൺറൂഫ് പിന്നിലെ ഹെഡ്‌റൂമിൽ നിന്ന് ഒരു ചെറിയ ഭാഗം അപഹരിക്കുന്നു, പ്രത്യേകിച്ച് ഉയരമുള്ള യാത്രക്കാർക്ക് ഇത് അൽപ്പം പ്രശ്നം ഉണ്ടാക്കിയേക്കാം. പിൻ‌ സീറ്റുകൾ‌ ഒരു സെൻ‌ട്രൽ‌ ആർ‌മ്‌റെസ്റ്റും ലഭിക്കുന്നില്ല, പ്രത്യേകിച്ചും നീണ്ട യാത്രകളിൽ‌ ഇത്‌ ഒരു പോരായ്മയായിരിക്കും.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

പ്രായോഗികത അനുസരിച്ച്, മുന്നിലും പിന്നിലും എം‌ജി ZS ഇവി നല്ല സുഖപ്രദമായ ഇരിപ്പിടങ്ങൾ വാഗ്ദാനം ചെയ്യുന്നു. മറ്റ് പ്രായോഗിക വശങ്ങളിൽ ബൂട്ട് ഉൾപ്പെടുന്നു.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

448 ലിറ്റർ മാന്യമായ ബൂട്ട് സ്പേസാണ് എം‌ജി മോട്ടോർ ഇന്ത്യ ZS ഇവിയിൽ വാഗ്ദാനം ചെയ്യുന്നത്. 60:40 അനുപാദത്തിൽ മടക്കാൻ കഴിയുന്ന പിൻസീറ്റുകൾ ഉപയോഗിച്ച് ബൂട്ട് സ്പെയ്സ് കൂടുതൽ വിപുലീകരിക്കാം.

Length (mm) 4314
Width (mm) 1809
Height (mm) 1644
Wheelbase (mm) 2585
Ground Clearance (mm) 161
Boot Space (litres) 448
എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

വകഭേദങ്ങൾ, പ്രധാന സവിശേഷതകൾ & സുരക്ഷ

എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ് എന്നീ രണ്ട് വകഭേദങ്ങളിലാണ് എംജി ZS ഇവി വാഗ്ദാനം ചെയ്യുന്നത്. ZS ഇവിയിലെ രണ്ട് പതിപ്പുകൾക്കും സ്റ്റാൻഡേർഡായി നിരവധി സവിശേഷതകളും സുരക്ഷാ ഉപകരണങ്ങളും നിർമ്മാതാക്കൾ നൽകുന്നു. MG ZS EV- ലെ ചില പ്രധാന സവിശേഷതകൾ ഇതാ:

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

* ബ്രീത്ത് ചെയ്യാൻ കഴിയുന്ന ഗ്ലോ ലോഗോ

* 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം

* i-സ്മാർട്ട് 2.0, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 5 ജി-റെഡി എം 2 എം എംബഡഡ് സിം

* പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്

* PM 2.5 എയർ ഫിൽട്ടർ

* ഡ്യുവൽ പനോരമിക് സൺറൂഫ്

* മഴ സെൻസ് ചെയ്യുന്ന മുൻ വൈപ്പർ

* 3-ലെവൽ KERS (കൈനറ്റിക്ക് എനർജ്ജി റിക്കവറി സിസ്റ്റം)

* ടിൽറ്റ് സ്റ്റിയറിംഗ്

* 3 ഡ്രൈവിംഗ് മോഡുകൾ: ഇക്കോ, നോർമൽ & സ്പോർട്ട്

* ഫോളോ-മി-ഹോം ഫംഗ്ഷനോടുകൂടിയ ഓട്ടോ ഹെഡ്‌ലാമ്പുകൾ

* ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ ORVM- കൾ

* ആറ് സ്പീക്കറുകൾ (എക്സ്ക്ലൂസീവ് വേരിയന്റിൽ മാത്രം)

* ബ്ലൂടൂത്ത്, യുഎസ്ബി കണക്ഷൻ പോർട്ടുകൾ

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

MG ZS ഇവിയിലെ സുരക്ഷാ സവിശേഷതകൾ:

* ആറ് എയർബാഗുകൾ

* EBD & ABS

* ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ

* ഹിൽ സ്റ്റാർട്ട് അസിസ്റ്റ്

* ഹിൽ ഡിസന്റ് കൺട്രോൾ

* ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം

* മുൻ,പിൻ സീറ്റ്-ബെൽറ്റ് റിമൈൻഡറുകൾ

* ഡൈനാമിക് മാർഗ്ഗനിർദ്ദേശങ്ങളുള്ള പിൻ പാർക്കിംഗ് ക്യാമറ

* നാല് വീലുകളിലും ഡിസ്ക് ബ്രേക്കുകൾ

* സ്പീഡ് സെൻസിംഗ് ഡോർ ലോക്ക്

* ഇംപാക്ട്-സെൻസിംഗ് ഡോർ അൺലോക്ക്

* ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ

* ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

ഡ്രൈവിംഗ് ഇംപ്രഷനുകളും, പ്രകടനവും

ബോണറ്റിന് കീഴിൽ മൂന്ന് ഘട്ട പെർമനന്റ് മാഗ്നറ്റ് സിൻക്രൊണസ് മോട്ടോർ എം‌ജി ZS ഇവിയുടെ സവിശേഷതയാണ്. എസ്‌യുവിയുടെ ഫ്യോറിനടിയിൽ സ്ഥാപിച്ചിരിക്കുന്ന 44.5 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററി പായ്ക്കുമായി ഇത് ഘടിപ്പിച്ചിരിക്കുന്നു.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

ബാറ്ററി പായ്ക്കുകളുള്ള ഇലക്ട്രിക് മോട്ടോറിന്റെ സംയോജനം 3500rpm ൽ 141bhp പരമാവധി കരുത്തും 5000rpm ൽ 353Nm torque ഉം ഉത്പാദിപ്പിക്കുന്നു. പവർട്രെയിൻ ഒരു ഓട്ടോമാറ്റിക് ഗിയർബോക്സ് യൂണിറ്റുമായി ഇണചേരുന്നു.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

വെറും 8.3 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0 - 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ZS ഇവിക്കാകുമെന്ന് എംജി മോട്ടോർ അവകാശപ്പെടുന്നു. ഒരൊറ്റ ചാർജിൽ (ARAI- സാക്ഷ്യപ്പെടുത്തുന്ന) പരമാവധി 340 കിലോമീറ്റർ ദൂരം ബാറ്ററികൾ വാഗ്ദാനം ചെയ്യുന്നു.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

എം‌ജി ZS ഇ‌വി ഡ്രൈവ് ചെയ്യുമ്പോൾ, എസ്‌യുവിയ്ക്ക് മോട്ടോറുകളിൽ നിന്നുള്ള torque ഉടൻ തന്നെ പ്രതികരിക്കുന്നതായി തോന്നുന്നു. യാതൊരു മടിയും കൂടാതെ എസ്‌യുവിയെ മുന്നോട്ട് കൊണ്ടുപോകാൻ മികച്ച അളവിലുള്ള കരുത്ത് ഇലക്ട്രിക് മോട്ടോർ നൽകുന്നു.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

ഇക്കോ, നോർമൽ, സ്‌പോർട്ട് എന്ന മൂന്ന് ഡ്രൈവിംഗ് മോഡുകളുടെ ലഭ്യത: എസ്‌യുവിയുടെ ഇലക്ട്രിക് പവർട്രെയിനിൽ നിന്ന് പരമാവധി കരുത്ത് പുറത്തെടുക്കാൻ സഹായിക്കുന്നു.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

എം‌ജി ZS ഇ‌വി അതിന്റെ ബാറ്ററി പായ്ക്കുകൾ‌ ക്യാബിൻ‌ ഫ്ലോറിന് താഴെയായി സ്ഥാപിച്ചിരിക്കുന്നു, ഇത് വാഹനത്തിന്റെ ഹാൻഡിലിംഗിനെ സഹായിക്കുന്നു.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

എസ്‌യുവി അതിവേഗത്തിലുള്ള കോർണറിംഗിലും, നേർരേഖയിലും സ്ഥിരതയുള്ളതായി കാണപ്പെടുന്നു. ഗുരുത്വാകർഷണ കേന്ദ്രം കുറവായതിനാൽ, എസ്‌യുവിയിൽ നിന്ന് ബോഡി റോൾ ഉമ്ടാവാനുള്ള സാധ്യത കുറവാണ്.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

എം‌ജി ZSസിലെ സ്റ്റിയറിംഗ് ഭാരം കുറഞ്ഞതാണ്, നഗരത്തിലെ ഗതാഗത സാഹചര്യങ്ങളിൽ ഇത് മികച്ച നിയന്ത്രണം നൽകുന്നു.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

ഹൈവേയിലേക്ക് നീങ്ങുമ്പോൾ സ്റ്റിയറിംഗ് നന്നായി ഭാരം വഹിക്കുകയും നല്ല ഫീഡ്‌ബാക്ക് നൽകുകയും ചെയ്യുന്നു, എല്ലാ അവസ്ഥയിലും ആത്മവിശ്വാസത്തോടെ ഡ്രൈവ് ചെയ്യാൻ ഇത് സഹായിക്കുന്നു.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

എം‌ജി ZS ഇവിയിലെ സസ്‌പെൻഷൻ ഇന്ത്യൻ ഡ്രൈവിംഗ് സാഹചര്യങ്ങൾക്ക് അനുയോജ്യമാണ്. സജ്ജീകരണം മൃദുവായതിനാൽ എസ്‌യുവിയെ കുഴികളിലും ഹമ്പുകളിലും അനായാസം സഞ്ചരിക്കാൻ അനുവദിക്കുന്നു.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

മറുവശത്ത് ബ്രേക്കിംഗ് കുറച്ചുകൂടി മികച്ചതാകുമായിരുന്നു എന്നൊരു അഭിപ്രായമുണ്ട്. കാറിന്റെ ബ്രേക്കിംഗ് പുരോഗമനപരമാണ്, കാറിനെ പൂർണ്ണമായ സ്റ്റോപ്പിലേക്ക് കൊണ്ടുവരാൻ അൽപ്പം സമയമെടുക്കും.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

എന്നിരുന്നാലും, എം‌ജി മൂന്ന് ലെവൽ‌ റീജനറേറ്റീവ് ബ്രേക്കിംഗ് വാഗ്ദാനം ചെയ്യുന്നു, ഇത് ബ്രേക്കിംഗ് പ്രതികരണത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു. ഇതോടൊപ്പം റീജനറേറ്റീവ് ബ്രേക്കിംഗിലെ ഏറ്റവും ഉയർന്ന ക്രമീകരണത്തിൽ അൽപ്പം നുഴഞ്ഞുകയറ്റം അനുഭവപ്പെടുന്നു.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

എം‌ജി ZS ഇ‌വിയിലെ NVH ലെവലുകൾ മാന്യമായ നിലയിൽ ഏറ്റവും കുറഞ്ഞത് പറയാൻ കഴിയുന്നതാണ്. മിക്ക ഭാഗങ്ങളിലും ക്യാബിൻ ശാന്തമാണ്, എന്നിരുന്നാലും, കുറച്ച് റോഡ് ശബ്‌ദം ഇപ്പോഴും ഉയർന്ന വേഗതയിൽ അല്ലെങ്കിൽ കഠിനമായി വാഹനമോടിക്കുമ്പോൾ ഉണ്ടാവുന്നു. ഇലക്ട്രിക് മോട്ടോറിൽ നിന്ന് ഒരു ബസ്സ് ശബ്ദമുണ്ട്, അത് എല്ലാ വേഗതയിലും വ്യക്തമായി കേൾക്കാനാകും.

സവിശേഷതകൾ:

Electric Motor

3-Phase Permanent Magnet
Battery 44.5kWh Lithium-ion
Power (bhp)

141 @ 3500rpm
Torque (Nm)

353 @ 5000rpm
Transmission Automatic
Range (km)

340
0-100km/h

8.3 seconds (Claimed)
എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

വിലനിർണ്ണയം, നിറങ്ങൾ & ലഭ്യത

എം‌ജി ZS ഇ‌വിയുടെ വിലകൾ‌ ഇനിയും വെളിപ്പെടുത്തിയിട്ടില്ല, അവ വാഹനം പുറത്തിറങ്ങുന്ന സമയത്ത് പ്രഖ്യാപിക്കും. എം‌ജി മോട്ടോർ ഇന്ത്യയിൽ നിന്നുള്ള ഇലക്ട്രിക് എസ്‌യുവി 2020 ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തും.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

തുടക്കത്തിൽ, എം‌ജി ZSസ് ഇവി ഇന്ത്യയിലെ ബാംഗ്ലൂർ, ഹൈദരാബാദ്, അഹമ്മദാബാദ്, ഡെൽഹി, മുംബൈ എന്നിങ്ങനെ അഞ്ച് നഗരങ്ങളിലാവും ലഭ്യമാകുന്നത്.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

അഞ്ച് നഗരങ്ങളിൽ എം‌ജി ZS ഇവിയുടെ ബുക്കിംഗ് ഇതിനകം ആരംഭിച്ചു. ഇലക്ട്രിക് എസ്‌യുവി ഓൺലൈനിലോ നഗരങ്ങളിലെ തിരഞ്ഞെടുത്ത ഡീലർഷിപ്പ് വഴിയോ 50,000 രൂപയടച്ച് ബുക്ക് ചെയ്യാം.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

ഇന്ത്യയിൽ പുറത്തിറങ്ങിയതിന് ശേഷം, ഫെറിസ് വൈറ്റ്, കോപ്പൻഹേഗൻ ബ്ലൂ, കറണ്ട് റെഡ് എന്നിങ്ങനെ മൂന്ന് നിരങ്ങളിൽ ZS ഇവി എംജി വാഗ്ദാനം ചെയ്യും.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

വാറണ്ടിയും ചാർജിംഗ് സൗകര്യങ്ങളും

എം‌ജി മോട്ടോർ ഇന്ത്യയും ഇന്ത്യൻ വിപണിയിൽ ZS ഇവി പുറത്തിറക്കുന്നതിനൊപ്പം ‘ഇ-ഷീൽഡ്' വാറന്റി പാക്കേജും അവതരിപ്പിക്കും. എല്ലാ സ്വകാര്യ ഉപഭോക്താക്കൾക്കും അഞ്ച് വർഷം / പരിധിയില്ലാത്ത കിലോമീറ്റർ വാറന്റി ഉൾപ്പെടുന്ന പുതിയ എം‌ജി ഇ-ഷീൽഡ് വാഗ്ദാനം ചെയ്യും.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

ഇതിനൊപ്പം, അഞ്ച് വർഷത്തെ RSA (റോഡ്-സൈഡ് അസിസ്റ്റൻസ്), ലേബർ ഫ്രീ സേവനങ്ങൾ, ചാർജിംഗ് സംവിധാനങ്ങളിലേക്കുള്ള പ്രവേശനം എന്നിവയും ZS ഇവിക്ക് ലഭിക്കും.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

ZS ഇവി വാങ്ങാൻ ലഭ്യമാകുന്ന അഞ്ച് നഗരങ്ങളിൽ നിരവധി ചാർജിംഗ് സ്റ്റേഷനുകൾ കമ്പനി സ്ഥാപിച്ചിട്ടുണ്ട്. അഞ്ച് നഗരങ്ങളിലുടനീളമുള്ള തെരഞ്ഞെടുത്ത ഡീലർഷിപ്പുകളിൽ 24x7 ഉപഭോക്താക്കൾക്ക് സൂപ്പർ ഫാസ്റ്റ് 50 കിലോവാട്ട് ചാർജിംഗ് സ്റ്റേഷനുകൾ ലഭ്യമാണ്.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

എം‌ജി ZS ഇ‌വിയുടെ ഉപഭോക്താക്കൾക്ക് എസ്‌യുവിയോടൊപ്പം ഒരു സ്റ്റാൻ‌ഡേർഡ് ചാർജറും ലഭിക്കും, അത് വീട്ടിലോ ഓഫീസിലോ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

എം‌ജി മോട്ടോർ ഇന്ത്യ സജ്ജീകരിച്ച നഗര തിരിച്ചുള്ള ചാർജിംഗ് സൗകര്യങ്ങളുടെ ഒരു പട്ടിക ചുവടെ:

ഡെൽഹി:

* എം‌ജി ഗുഡ്ഗാവ് ഫ്ളാഗ്ഷിപ്പ് (32 മൈൽസ്റ്റോൺ, * എക്സ്പ്രെഷൻ സെന്റർ, സെക്ടർ 15, NH-8, ഗുരുഗ്രാം)

* എംജി ലജ്പത് നഗർ (EC, A-14, റിംഗ് റോഡ്, ലജ്പത് നഗർ- VI, ന്യൂഡൽഹി)

* എം‌ജി ഡെൽഹി വെസ്റ്റ് ശിവാജി മാർ‌ഗ് (പ്ലോട്ട് നമ്പർ 31, ശിവാജി മാർ‌ഗ്)

* എം‌ജി നോയിഡ (ഡി -2, സെക്ടർ 8, നോയിഡ)

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

ബാംഗ്ലൂർ:

* എം.ജി ബെംഗളൂരു ഇലക്ട്രോണിക് സിറ്റി (195/6/2, വാർഡ് നമ്പർ 192, ഭരതേന അഗ്രഹാര, ലാവ കുഷ നഗർ, ഹൊസൂർ റോഡ്, ബെംഗളൂരു)

* എം‌ജി ബെംഗളൂരു ORR (ശ്രീ ഭുവനേശ്വരി വോക്കലിഗര സംഘ, സർവേ നമ്പർ 102-1, B നാരായണപുര, ORR, ബെംഗളൂരു)

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

മുംബൈ:

* എം‌ജി മുംബൈ വെസ്റ്റ് (JVLR, ജോഗേശ്വരി കേവ്സ് റോഡ്, ഗുഫ ടെക്ഡി, ജോഗേശ്വരി ഈസ്റ്റ്, മുംബൈ)

* എംജി താനെ (ഷോപ്പ് നമ്പർ 16A, ദോസ്തി ഇംപീരിയ, ഗോഡ്ബണ്ടർ റോഡ്, താനെ വെസ്റ്റ്, താനെ)

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

അഹമ്മദാബാദ്:

* എം‌ജി അഹമ്മദാബാദ് SG ഹൈവേ (പ്ലോട്ട് നമ്പർ 2, ഗ്രൗണ്ട് ഫ്ലോർ, അഹമ്മദാബാദ് SG ഹൈവേ, മക്കാർബ, അഹമ്മദാബാദ്, ഗുജറാത്ത്)

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

ഹൈദരാബാദ്

* എം‌ജി ഹൈദരാബാദ് ബഞ്ചാര ഹിൽ‌സ് (റോഡ് നമ്പർ 2 ഷോറൂം, റോഡ് നമ്പർ 12, ട്രാഫിക് പോലീസ് സ്റ്റേഷന് എതിർവശത്ത്, ബഞ്ചാര ഹിൽസ്, ഹൈദരാബാദ്, തെലങ്കാന)

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

മത്സരവും വസ്തുത പരിശോധനയും

ഇന്ത്യയിൽ പുറത്തിറങ്ങിയ ശേഷം എം‌ജി ZS ഇവി അടുത്തിടെ അവതരിപ്പിച്ച ഹ്യുണ്ടായ് കോന ഇവിയുടെ പ്രധാന എതിളായിയാവും. നിലവിൽ ഇന്ത്യൻ വിപണിയിൽ ZS ഇവിയുടെ ഏക എതിരാളി കോന ഇവിയാണ്, എന്നിരുന്നാലും ഭാവിയിൽ ടാറ്റ നെക്സൺ ഇവി വാഹനത്തിന്റെ എതിരാളിയായി എത്തും.

Model/Specifications MG ZS EV Hyundai Kona EV
Electric Motor 3-Phase Permanent Magnet Permanent Magnet Synchronous Motor
Battery 44.5kWh Li-ion 39.2kWh Li-ion
Power (bhp) 141 134
Torque (Nm) 353 395
Price NA* Rs 23.71 Lakh
എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

ഡ്രൈവ്സ്പാർക്കിന്റെ അഭിപ്രായങ്ങൾ!

MG ZS ഇവി വളരെ ആകർഷകമായ വാഹനമാണ്. ഇത് ലളിതവും വൃത്തിയുള്ളതും അതോടൊപ്പം മികച്ച ഡ്രൈവിംഗ് അനുഭവം പ്രദാനം ചെയ്യുന്നു.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

പരമ്പരാഗത എസ്‌യുവി രൂപകൽപ്പന, മികച്ചതും എന്നാൽ പ്രീമിയവുമായ ഇന്റീരിയറുകൾ, മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പവർട്രെയിൻ എന്നിവ ചേർത്ത് ZS ഇവിയെ ഇന്ത്യൻ വിപണിയിലെ മികച്ച പാക്കേജാക്കി മാറ്റുന്നു. ഇന്ത്യൻ റോഡുകൾ‌ക്കും ദൈനംദിന നഗര യാത്രകൾ‌ക്കും ഇത് തികച്ചും അനുയോജ്യമാണ്.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

എന്നിരുന്നാലും, ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള അടിസ്ഥാന കര്യങ്ങൾ ഇനിയും വളരാത്തതിനാൽ, ZS ഇവി പുറത്തിറക്കുന്നതു വഴി ഒരു പരീക്ഷണം നടത്തുകയാണ് എം‌ജി.

എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

താരതമ്യേന പുതിയ ബ്രാൻഡിൽ നിന്നുള്ള ശരിയായ നീക്കമാണിതെന്ന് ഞങ്ങൾ കരുതുന്നു, മത്സരാധിഷ്ഠിതമായി വില നിശ്ചയിച്ചാൽ ഇവി വിഭാഗത്തെ ഇളക്കിവിടാൻ കഴിയും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG ZS EV Review. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X