ബിഎസ് VI ആക്‌സസ് 125 വിപണിയില്‍ അവതരിപ്പിച്ച് സുസുക്കി

ആക്‌സസ് 125 -ന്റെ ബിഎസ് VI പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ സുസുക്കി. വിപണിയില്‍ അവതരിപ്പിച്ചെങ്കിലും വില സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ബിഎസ് VI ആക്‌സസ് 125 വിപണിയില്‍ അവതരിപ്പിച്ച് സുസുക്കി

ജനുവരിയുടെ തുടക്കത്തില്‍ വാഹനം വില്‍പ്പനയ്ക്ക് എത്തുമെന്നും കമ്പനി അറിയിച്ചു. എഞ്ചിന്‍ മാറ്റത്തിനൊപ്പം തന്നെ സ്‌കൂട്ടറിന്റെ ഫീച്ചറുകളിലും കമ്പനി ചെറിയ മാറ്റങ്ങള്‍ വരുത്തിയെന്നാണ് റിപ്പോര്‍ട്ട്. എല്‍ഇഡി ഹെഡ്‌ലാമ്പ് പുതിയ ബിഎസ് VI പതിപ്പില്‍ ഇടം പിടിച്ചിട്ടുണ്ട്.

ബിഎസ് VI ആക്‌സസ് 125 വിപണിയില്‍ അവതരിപ്പിച്ച് സുസുക്കി

സ്പീഡോമീറ്ററില്‍ ഇക്കോ മോഡിനെ സൂചിപ്പിക്കുന്നതിനായി ഇക്കോ ലൈറ്റും കമ്പനി നല്‍കിയിട്ടുണ്ട്. ബാറ്ററി പവര്‍ സംബന്ധിച്ച വിവരങ്ങള്‍ക്കായി വോള്‍ട്ടേജ് മീറ്ററും ഡിജിറ്റല്‍ സ്‌ക്രീനില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല.

ബിഎസ് VI ആക്‌സസ് 125 വിപണിയില്‍ അവതരിപ്പിച്ച് സുസുക്കി

നീളമുള്ള സീറ്റ, വിശാലമായ ഫ്‌ലോര്‍ബോര്‍ഡ്, വലിയ സ്‌റ്റോറേജ് സ്‌പെയ്‌സ്, ഈസി സ്റ്റാര്‍ട്ട് സിസ്റ്റം എന്നിവയെല്ലാം പുതിയ സ്‌കൂട്ടറിന്റെ മറ്റ് സവിശേഷതകളാണെന്നും കമ്പനി അറിയിച്ചു. ജനുവരിയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുമ്പോള്‍ ഒരു സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിനെയും കമ്പനി അവതരിപ്പിക്കും.

ബിഎസ് VI ആക്‌സസ് 125 വിപണിയില്‍ അവതരിപ്പിച്ച് സുസുക്കി

പുതിയ ബിഎസ് VI പതിപ്പിലുള്ള ഫീച്ചറുകളും സവിശേഷതകളും സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിലും ഇടം പിടിക്കും. അതിന് പുറമേ സ്റ്റാന്‍ഡേര്‍ഡായി യുഎസ്ബി സോക്കറ്റും ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിഎസ് VI ആക്‌സസ് 125 വിപണിയില്‍ അവതരിപ്പിച്ച് സുസുക്കി

ബിഎസ് VI, 124 സിസി എയര്‍-കൂള്‍ഡ് എഞ്ചിന്‍ 6,750 rpm -ല്‍ 8.7 bhp കരുത്തും 5,500 rpm-ല്‍ 10 Nm torque ഉം ഉത്പാദിപ്പിക്കും.എന്നാല്‍ പഴയ ബിഎസ് IV എഞ്ചിന്‍ 7,000 rpm -ല്‍ 8.7 bhp കരുത്തും 5,000 rpm -ല്‍ 10.2 Nm torque ഉം സൃഷ്ടിക്കും.

ബിഎസ് VI ആക്‌സസ് 125 വിപണിയില്‍ അവതരിപ്പിച്ച് സുസുക്കി

രണ്ട് എഞ്ചിനുകളിലും കരുത്ത് 8.7 bhp ആയി തുടരുമ്പോള്‍, ടോര്‍ഖ് പുതിയ എഞ്ചിനില്‍ 0.2 കുറഞ്ഞിരിക്കുന്നത് കാണാം. സ്‌കൂട്ടര്‍ സംബന്ധിച്ച് മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Most Read: ബജാജ് ചേതക് ഇലക്ട്രിക്കിന്റെ ഡെലിവറി ജനുവരിയില്‍ ആരംഭിക്കും

ബിഎസ് VI ആക്‌സസ് 125 വിപണിയില്‍ അവതരിപ്പിച്ച് സുസുക്കി

മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്സോര്‍ബറുകളും സസ്പെന്‍ഷന്‍ നിറവേറ്റു. നിലവില്‍ മൂന്ന് വകഭേദങ്ങളില്‍ സ്‌കൂട്ടര്‍ വിപണിയില്‍ ലഭ്യമാണ്. 58,323 രൂപ മുതല്‍ 61,292 രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

Most Read: ഫാസ്ടാഗ് ഉപയോഗിക്കുന്നവര്‍ക്ക് ക്യാഷ്ബാക്ക് ഓഫറുമായി കേന്ദ്രസര്‍ക്കാര്‍

ബിഎസ് VI ആക്‌സസ് 125 വിപണിയില്‍ അവതരിപ്പിച്ച് സുസുക്കി

നിവവില്‍ വിപണിയില്‍ ഉള്ള പതിപ്പിനെക്കാള്‍ 7,000 രൂപയുടെ അധിക വര്‍ധനവ് ബിഎസ് VI പതിപ്പില്‍ പ്രതീക്ഷിക്കാം. ഹോണ്ട ആക്ടിവ 125 ബിഎസ് VI, വെസ്പ, അപ്രീലിയ SR 125, യമഹ റേ ZR 125 എന്നിവരാണ് സുസുക്കി അക്‌സസ് 125 ബിഎസ് VI -ന്റെ നിരത്തിലെ എതിരാളികള്‍.

Most Read: 24 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി മാരുതി സുസുക്കി വാഗൺആർ

ബിഎസ് VI ആക്‌സസ് 125 വിപണിയില്‍ അവതരിപ്പിച്ച് സുസുക്കി

അധികം വൈകാതെ തന്നെ വിപണിയില്‍ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണ ഓട്ടം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

ബിഎസ് VI ആക്‌സസ് 125 വിപണിയില്‍ അവതരിപ്പിച്ച് സുസുക്കി

ബജാജ് ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ എത്തിച്ചതിന് പിന്നാലെയാണ് സുസുക്കിയും ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. രാജ്യത്ത് ആവശ്യത്തിന് ചാര്‍ജിങ് സ്റ്റേഷനുകള്‍ ഇല്ലാത്തതുകൊണ്ടാണ് വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കാന്‍ വൈകിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിഎസ് VI ആക്‌സസ് 125 വിപണിയില്‍ അവതരിപ്പിച്ച് സുസുക്കി

അതേസമയം സ്‌കൂട്ടറിന്റെ മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. സുസുക്കി-ടൊയോട്ട ഇലക്ട്രിക്ക് സാങ്കേതിക വിദ്യയുടെ സഹകരണത്തോടെയായിരിക്കും സ്‌കൂട്ടര്‍ വിപണിയില്‍ എത്തുക. ഏഥര്‍ 450, ബജാജ് ചേതക് ഇലക്ട്രിക്ക് എന്നിവരാകും വിപണിയില്‍ എതിരാളികള്‍.

Most Read Articles

Malayalam
English summary
BS6 Suzuki Access 125 revealed, launch in January 2020. Read more in Malayalam.
Story first published: Tuesday, December 24, 2019, 11:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X