24 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി മാരുതി സുസുക്കി വാഗൺആർ

വിപണിയിൽ എത്തി രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കി മാരുതി സുസുക്കി വാഗൺആർ. 1999-ൽ ആരംഭിച്ച ഈ മോഡൽ വർഷങ്ങളായി രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.

24 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി മാരുതി സുസുക്കി വാഗൺആർ

ഇന്ന് മൂന്ന് തലമുറകളിലായി 24 ലക്ഷം യൂണിറ്റ് വാഗൺആർ ആണ് മാരുതി സുസുക്കി വിറ്റഴിച്ചത്. കമ്പനി നിരയിലെ ഏറ്റവും വിജയകരമായ മോഡലുകളിലൊന്നാണ് കമ്പനിയുടെ ഈ ഹാച്ച്ബാക്ക് മോഡൽ. ഈ വർഷം ആദ്യം മൂന്നാം തലമുറ പതിപ്പിലേക്ക് പ്രവേശിച്ച വാഗൺആർ ബിഎസ്-VI കംപ്ലയിന്റ് എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്.

24 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി മാരുതി സുസുക്കി വാഗൺആർ

മികച്ച ആകർഷണം, ഇന്റീരിയർ സ്പേസ്, ധീരമായ നിലപാട്, ശക്തമായ എഞ്ചിൻ ലൈനപ്പ് എന്നിവയെല്ലാം ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിച്ചു. ഓട്ടോ ഗിയർ ഷിഫ്റ്റ് (AGS) സാങ്കേതികവിദ്യയും വാഗൺആറി. മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു.

24 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി മാരുതി സുസുക്കി വാഗൺആർ

2019 ജൂലൈയിൽ പുറത്തിറങ്ങിയ പുതുതലമുറ മോഡൽ ഏഴ് മാസത്തിനുള്ളിൽ ഒരു ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ലും പിന്നിട്ടു എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം നവംബറിലെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ വാഗൺആർ 2019 നവംബറിൽ 14,650 യൂണിറ്റ് വിൽപ്പന നേടി. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 29.5 ശതമാനം വളർച്ച കൈവരിച്ചു.

24 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി മാരുതി സുസുക്കി വാഗൺആർ

ഭാരം കുറഞ്ഞ HEARTECT പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. കൂടാതെ ഫ്രന്റൽ ഓഫ്‌സെറ്റ്, സൈഡ് ക്രാഷ്, കാൽ‌നടയാത്രക്കാരുടെ സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ പാലിക്കുന്നു.

24 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി മാരുതി സുസുക്കി വാഗൺആർ

കൂടാതെ പുതിയ ക്രോം ഗ്രിൽ, വലിയ എയർഡാമുകൾ, ഹെഡ്‌ലാമ്പുകളിലെ കറുത്ത ഹൈലൈറ്റുകൾ, ഡ്യുവൽ ടോൺ ഇന്റീരിയറുകൾ എന്നിവയുടെ മൂന്നാം തലമുറ വാഗൺആറിൽ മാരുതി അവതരിപ്പിക്കുന്നു.

24 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി മാരുതി സുസുക്കി വാഗൺആർ

4.19 ലക്ഷം മുതല്‍ 5.69 ലക്ഷം രൂപ വരെയാണ് വാഗൺ‌ആർ ബി‌എസ്-VI-ന്റെ എക്‌സ്‌ഷോറൂം വില. ഇത് ബി‌എസ്-IV-നെ അപേക്ഷിച്ച് 16,000 രൂപയുടെ വർധനവ് ഉണ്ടായിട്ടുണ്ട്.

Most Read: അഞ്ച് വര്‍ഷം; മാരുതി വിറ്റഴിച്ചത് 6 ലക്ഷം ഓട്ടോമാറ്റിക്ക് കാറുകള്‍

24 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി മാരുതി സുസുക്കി വാഗൺആർ

പെട്രോൾ എഞ്ചിൻ നിരയിൽ 67 bhp കരുത്തും 90 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ എഞ്ചിനും 90 bhp പവറിൽ 113 Nm torque ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ എഞ്ചിൻ യൂണിറ്റും ഉൾപ്പെടുന്നു.

Most Read: സിയാസ്, എർട്ടിഗ, എസ്-ക്രോസ് മോഡലുകൾക്ക് 1.5 ബിഎസ് VI ഡീസൽ എഞ്ചിൻ നൽകാനൊരുങ്ങി മാരുതി

24 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി മാരുതി സുസുക്കി വാഗൺആർ

രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി 5 സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. അതേസമയം കമ്പനിയുടെ എജിഎസ് ഓട്ടോമാറ്റിക്ക് ഗിയർബോക്സ് ഓപ്ഷനും തെരഞ്ഞെടുത്ത വകഭേദങ്ങളിൽ വാഗ്ദാനം ചെയ്യുന്നു.

Most Read: സെഡാൻ, ഹാച്ച്ബാക്ക് മോഡലുകൾക്ക് ഒരു ലക്ഷം രൂപ വരെ ആനുകൂല്യങ്ങളുമായി ടാറ്റ

24 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി മാരുതി സുസുക്കി വാഗൺആർ

67 bhp കരുത്തിൽ 78 Nm torque സൃഷ്ടിക്കുന്ന 1.0 ലിറ്റർ സി‌എൻ‌ജി യൂണിറ്റും വാഗൺ‌ആറിൽ ലഭ്യമാകും. ഇത് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. 4.99-5.06 ലക്ഷം രൂപ മുതലാണ് ഈ വകഭേദത്തിന്റെ വില.

24 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി മാരുതി സുസുക്കി വാഗൺആർ

പഴയ മോഡലില്‍ ലഭ്യമായ LXi, LXi (O), VXi, VXi (O), VXi AGS, VXi (O) AGS എന്നീ എല്ലാ വകഭേദങ്ങളും ബിഎസ്-VI പതിപ്പിലും ലഭ്യമാണ്. വാഗണ്‍ആറിന്റെ കൂടുതല്‍ പ്രീമിയം പതിപ്പ് മോഡലിനെയും ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കമ്പനി തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്.

24 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി മാരുതി സുസുക്കി വാഗൺആർ

XL5 എന്ന് പേരിട്ടിരിക്കുന്ന മോഡല്‍ വരും മാസങ്ങളില്‍ വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രീമിയം ഓഫറായതിനാല്‍ കമ്പനിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ ഷോറൂം വഴിയായിക്കും വില്‍പ്പനക്കെത്തിക്കുക.

More from DriveSpark

Article Published On: Thursday, December 19, 2019, 8:30 [IST]
English summary
Maruti Suzuki WagonR sales cross 24 lakh since launch. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X