സെഡാൻ, ഹാച്ച്ബാക്ക് മോഡലുകൾക്ക് ഒരു ലക്ഷം രൂപ വരെ ആനുകൂല്യങ്ങളുമായി ടാറ്റ
കനത്ത കിഴിവുകൾ കാരണം എല്ലാ വർഷവും ഡിസംബർ ഒരു പുതിയ കാർ വാങ്ങുന്നതിനുള്ള മികച്ച മാസങ്ങളിൽ ഒന്നാണ്. മിക്ക നിർമ്മാതാക്കളും ഡീലർഷിപ്പുകളും പുതുവർഷത്തിന്റെ വരവിനു മുമ്പായി എല്ലാ സ്റ്റോക്കുകളും വിറ്റഴിക്കുന്നതിന് വാഹനങ്ങൾക്ക് വലിയ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു.

പുതുവർഷത്തിൽ കഴിഞ്ഞ വർഷം നിർമ്മിച്ച വാഹനങ്ങളുടെ വില വളരെയധികം കുറയുന്നു, അതിനാൽ സ്റ്റോക്കുകൾ തീർക്കാനും പുതിയ വാഹനങ്ങൾക്ക് വഴിയൊരുക്കാനുമാണ് നിർമ്മാതാക്കൾ ഇത്തരം നടപടിയെടുക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളിലൊരാളായ ടാറ്റ മോട്ടോർസ് നിലവിൽ തങ്ങളുടെ മാസ് സെഗ്മെന്റ് മോഡലുകൾക്ക് ഒരു ലക്ഷം രൂപ വരെ കിഴിവ് നൽകുന്നു. ഈ ഓഫർ ഡിസംബർ അവസാനം വരെ മാത്രമാണ്.

1. ടാറ്റ ടിഗോർ
മാരുതി സുസുക്കി ഡിസയർ, ഹ്യുണ്ടായി എസെന്റ് എന്നിവയുമായി മത്സരിക്കുന്ന നാലു മീറ്ററിൽ താഴെയുള്ള കോംപാക്റ്റ് സെഡാനാണ് ടാറ്റ ടൈഗോർ. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ടൈഗോറിനെ ടാറ്റാ വിപണിയിൽ എത്തിക്കുന്നു.

നിലവിലുള്ള സ്റ്റോക്കുകൾ വിറ്റഴിക്കുന്നതിന് ടാറ്റ നിലവിൽ ഒരു ലക്ഷം രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ടാറ്റാ ടൈഗോർ ഇതിനകം തന്നെ ഈ വിഭാഗത്തിലെ ഏറ്റവും താങ്ങാനാവുന്ന കാറാണെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.

ഡിസ്‌കൗണ്ടുകളോടെ, ഇത് കൂടുതൽ താങ്ങാനാകുന്നതായി മാറും. ബിഎസ് VI മാനദണ്ഡങ്ങൾ നടപ്പിലാക്കിയ ശേഷം ടൈഗോറിൽ നിർമ്മാതാക്കൾ ഡീസൽ എഞ്ചിൻ ഓപ്ഷൻ നൽകില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്.

2. ടാറ്റ നെക്സോൺ
സമീപകാലത്ത് ബ്രാൻഡിൽ നിന്നുമെത്തിയ ഏറ്റവും വിജയകരമായ കാറുകളിൽ ഒന്നാണ് ടാറ്റ നെക്സോൺ. ടാറ്റയിൽ നിന്നുള്ള ആദ്യത്തെ നാലു മീറ്ററിൽ താഴെയുള്ള കോംപാക്ട് എസ്‌യുവിയാണിത്.

മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, ഫോർഡ് ഇക്കോസ്‌പോർട്ട് എന്നിവയുമായിട്ടാണ് വാഹനം മത്സരിക്കുന്നത്. ടാറ്റ നിലവിൽ എസ്‌യുവിക്ക് 95,000 രൂപ വരെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ക്യാഷ് ഡിസ്‌കൗണ്ടുകളും, വിപുലീകൃത വാറന്റി പോലുള്ള മറ്റ് സൗജന്യ സേവനങ്ങളും ഇതിനൊപ്പം ലഭിക്കും. ഡീലർഷിപ്പിനേയും ഡീലർഷിപ്പിൽ എത്ര സ്റ്റോക്ക് ലഭ്യമാണ് എന്നതിനെയും ആശ്രയിച്ച് കിഴിവുകൾ വ്യത്യാസപ്പെടാം.

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ടാറ്റ നെക്സോൺ ലഭ്യമാണ്, രണ്ട് എഞ്ചിൻ ഓപ്ഷനുകളിലും ഓട്ടോമാറ്റിക് ഗിയർബോക്സ് വാഗ്ദാനം ചെയ്യുന്ന ഒരേയൊരു കാറാണിത്.
Most Read: മോഡലുകള്‍ക്ക് 5 ലക്ഷം രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട

3. ടാറ്റ ടിയാഗോ
ടിയാഗോ ടാറ്റാ മോട്ടോർസിന്റെ ഒരു വഴിത്തിരിവായിരുന്നു, ടിയാഗോ പുറത്തിറങ്ങിയതിന് ശേഷമുള്ള എല്ലാ ഉൽപ്പന്നങ്ങളും വ്യത്യസ്തവും ആകർഷകവുമായ എന്തെങ്കിലും ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്തു.
Most Read: ഡിസംബര്‍ ഡിലൈറ്റ്; മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കി ഹ്യുണ്ടായി

ടാറ്റ ടിയാഗോ നിലവിൽ ഇന്ത്യൻ നിർമ്മാതാക്കളിൽ നിന്ന് ഏറ്റവും താങ്ങാവുന്നതും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതുമായ വാഹനമാണ്. വിപണിയിൽ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്.
Most Read: വിപണിയെ വിട്ടൊഴിയാതെ മാന്ദ്യം; നവംബറില്‍ 12 ശതമാനത്തിന്റെ ഇടിവ്

വാഹനത്തിന്റെ വകഭേദം, വിൽപ്പന നടക്കുന്ന സംസ്ഥാനം, നിറം എന്നിവ അനുസരിച്ച് ടിയാഗോയ്ക്ക് 90,000 രൂപ വരെ കിഴിവാണ് ടാറ്റ വാഗ്ദാനം ചെയ്യുന്നത്.


Click it and Unblock the Notifications








