ഡിസംബര്‍ ഡിലൈറ്റ്; മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കി ഹ്യുണ്ടായി

2020 ജനുവരി മുതല്‍ നിരയിലെ മുഴുവന്‍ മോഡലുകളുടെയും വില വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി അറിയിച്ചത്. എന്നാല്‍ വാഹനം വാങ്ങുന്നവര്‍ക്ക് വലിയ ഓഫറുകളാണ് ഡിസംബര്‍ മാസത്തില്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ഡിസംബര്‍ ഡിലൈറ്റ്; മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കി ഹ്യുണ്ടായി

ഡിസംബര്‍ ഡിലൈറ്റ് എന്ന പേരിലാണ് ഹ്യുണ്ടായി ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. കമ്പനി പുതിയതായി അവതരിപ്പിച്ച് വെന്യു, കോന, എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ്, i20 ആക്ടിവ് മോഡലുകള്‍ ഒഴിച്ച് ബാക്കി എല്ലാ മോഡലുകള്‍ക്കും ഓഫര്‍ ലഭ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡിസംബര്‍ ഡിലൈറ്റ്; മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കി ഹ്യുണ്ടായി

വിവിധ മോഡലുകളിലായി ഏകദേശം 95,000 രൂപ വരെയാണ് ഓഫര്‍ നല്‍കുക. എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ്, സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഓഫറുകള്‍, ക്യാഷ് ഡിസൗണ്ട് എന്നിവ ചേര്‍ത്താണ് ഇളവുകള്‍ നല്‍കുന്നത്. ഡിസംബര്‍ അവസാനം വരെ മാത്രമേ ഓഫറുകള്‍ ലഭ്യമാകുകയുള്ളു.

ഡിസംബര്‍ ഡിലൈറ്റ്; മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കി ഹ്യുണ്ടായി

സാന്‍ട്രോ

കഴിഞ്ഞ വര്‍ഷം അവസാനമാണ് സാന്‍ട്രോയെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ ഫാമിലി കാര്‍ എന്ന വിശേഷണത്തോടെയാണ് മോഡലിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്.

ഡിസംബര്‍ ഡിലൈറ്റ്; മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കി ഹ്യുണ്ടായി

4.20 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വിപണിയിലെ വില ആരംഭിക്കുന്നത്. അടുത്തിടെ മോഡലിന്റെ ആനിവേഴ്‌സറി പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

ഡിസംബര്‍ ഡിലൈറ്റ്; മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കി ഹ്യുണ്ടായി

ഹ്യുണ്ടായിയുടെ ചെറു കാറായ സാന്‍ട്രോയ്ക്ക് 55,000 രൂപയുടെ ഇളവാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. 1.1 ലിറ്റര്‍ എപ്‌സിലോണ്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എന്‍ജിന്‍ 69 bhp കരുത്തും 99 Nm torque ഉം സൃഷ്ടിക്കും.

ഡിസംബര്‍ ഡിലൈറ്റ്; മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കി ഹ്യുണ്ടായി

അഞ്ച് സ്പീഡ് മാനുവര്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സില്‍ ഈ വാഹനം പുറത്തിറങ്ങുന്നുണ്ട്. റെനോ ക്വിഡ്, മാരുതി സെലറിയോ, ടാറ്റ ടിയാഗൊ എന്നിവരാണ് സാന്‍ട്രോയുടെ എതിരാളികള്‍.

Most Read: എല്ലാ മോഡലുകൾക്കും വില വർധിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായിയും

ഡിസംബര്‍ ഡിലൈറ്റ്; മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കി ഹ്യുണ്ടായി

ഗ്രാന്‍ഡ് i10

ഹ്യുണ്ടായി നിരയിലെ ഏറ്റവും ജനപ്രിയമായ ഹാച്ച്ബാക്ക് മോഡലാണ് ഗ്രാന്‍ഡ് i10. മോഡലിന്റെ എല്ലാ വകഭേദങ്ങളിലും 75,000 രൂപയുടെ ആനുകൂല്യങ്ങളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 5,81,809 രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

Most Read: കഴുത വണ്ടി; ഉടമയുടെ പ്രതിഷേധത്തിന് പ്രതികരണവുമായി എംജി

ഡിസംബര്‍ ഡിലൈറ്റ്; മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കി ഹ്യുണ്ടായി

ഗ്രാന്‍ഡ് i10 നിയോസ്

20,000 രൂപയുടെ ആനുകൂല്യങ്ങളാണ് പുതിയ നിയോസില്‍ കമ്പനി നല്‍കുന്നത്. 1.2 ലീറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപഷ്‌നില്‍ എത്തുന്ന മോഡലിന് 4,99,990 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറും വില ആരംഭിക്കുന്നത്. പുതിയ പതിപ്പില്‍ നിരവധി ഫീച്ചറുകളും പുതുമകളുമാണ് കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Most Read: ജനുവരി മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി ഹീറോ

ഡിസംബര്‍ ഡിലൈറ്റ്; മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കി ഹ്യുണ്ടായി

എലൈറ്റ് i20

പ്രീമിയം ഹാച്ച്ബാക്കായ എലൈറ്റ് i20 -ക്ക് 65,000 രൂപയുടെ ആനുകൂല്യങ്ങളാണ് കമ്പനി നല്‍കുന്നത്. അതിനൊപ്പം തന്നെ എലൈറ്റ് i20 ബുക്ക് ചെയ്തവര്‍ക്ക് 10,000 രൂപ അധികം നല്‍കിയാല്‍ i20 ആക്ടിവിലേക്ക് മാറാന്‍ സാധിക്കും.

ഡിസംബര്‍ ഡിലൈറ്റ്; മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കി ഹ്യുണ്ടായി

എക്‌സെന്റ്

വിപണിയില്‍ 5,83,398 ലക്ഷം രൂപയാണ് കോപാക്ട സെഡാനായ എക്‌സെന്റിന് വില. ഡിസംബറില്‍ 95,000 രൂപയുടെ ആനുകൂല്യങ്ങളാണ് മോഡലില്‍ കമ്പനി നല്‍കുന്നത്.

ഡിസംബര്‍ ഡിലൈറ്റ്; മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കി ഹ്യുണ്ടായി

വെര്‍ണ

ഹ്യുണ്ടായി നിരയില്‍ നിന്നും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലാണ് വെര്‍ണ. 2020 -ഓടെ വെര്‍ണയുടെ പരിഷ്‌കരിച്ച് പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. നിലവില്‍ വിരണിയില്‍ ഉള്ള മോഡലുകളില്‍ 60,000 രൂപയുടെ ആനുകൂല്യങ്ങളാണ് കമ്പനി നല്‍കുന്നത്.

ഡിസംബര്‍ ഡിലൈറ്റ്; മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കി ഹ്യുണ്ടായി

ക്രെറ്റ

ഹ്യുണ്ടായി നിരയില്‍ നിന്നുള്ള ജനപ്രീയ മോഡലാണ് ക്രെറ്റ. ഈ നിരയില്‍ ഒരുകാലത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടിരുന്ന വാഹനം കൂടിയായിരുന്നു ക്രെറ്റ. എന്നാല്‍ നിരയിലേക്ക് പുതിയ എതിരാളികള്‍ എത്തിയതോടെ വാഹനത്തിന്റെ വില്‍പ്പന പിന്നോട്ട് പോയി.

ഡിസംബര്‍ ഡിലൈറ്റ്; മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കി ഹ്യുണ്ടായി

ക്രെറ്റയുടെ പെട്രോള്‍ ഡീസല്‍ വകഭേദങ്ങള്‍ക്ക് 95,000 രൂപയുടെ വരെ ഇളവുകളാണ് കമ്പനി നല്‍കുന്നത്. 9,99,990 ലക്ഷം രൂപ മുതലാണ് വാഹനത്തിന് വിപണിയില്‍ വില. 2015 -ലാണ് ക്രെറ്റ വിപണിയില്‍ എത്തുന്നത്.

ഡിസംബര്‍ ഡിലൈറ്റ്; മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കി ഹ്യുണ്ടായി

അധികം വൈകാതെ തന്നെ പുതിയൊരു പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ഇതോടെ താഴേക്ക് പോയ വില്‍പ്പന തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനി.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai December Delight Offer and Benefits. Read more in Malayalam.
Story first published: Wednesday, December 11, 2019, 17:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X