കഴുത വണ്ടി; ഉടമയുടെ പ്രതിഷേധത്തിന് പ്രതികരണവുമായി എംജി

എംജിയുടെ ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ വിപണിയിലും നിരത്തിലും മികച്ച പ്രകടനവുമായി മുന്നേറുകയാണ്. ഇതിനിടെയാണ് വാഹനം സംബന്ധിച്ച് ഒരു പ്രശ്‌നം ഉണ്ടാകുകയും വാര്‍ത്തകളില്‍ ഹെക്ടര്‍ വീണ്ടും ഇടംപിടിക്കുകയും ചെയ്തത്.

ഹെക്ടര്‍ കഴുത വണ്ടി; ഉടമയുടെ പ്രതിഷേധത്തിന് പ്രതികരണവുമായി എംജി

സംഭവം വാര്‍ത്ത ആയതിനൊപ്പം തന്നെ അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയും ചെയ്തിരുന്നു. ഹെക്ടറിനെ ഒരു കഴുതയെ ഉപയോഗിച്ച് കെട്ടിവലിക്കുന്നതാണ് വീഡിയോ. കഴുത വണ്ടി എന്ന് എഴുതിയ പോസ്റ്ററും കാറിന്റെ വശങ്ങളില്‍ കാണാന്‍ സാധിക്കും.

ഹെക്ടര്‍ കഴുത വണ്ടി; ഉടമയുടെ പ്രതിഷേധത്തിന് പ്രതികരണവുമായി എംജി

ഡിസംബര്‍ 3 -ാം തിയതി യുട്യൂബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ ദശലക്ഷകണക്കിന് ആളുകള്‍ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തു കഴിഞ്ഞു. ഉദയ്പൂര്‍ സ്വദേശിയായ വിശാല്‍ പഞ്ചോളി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഹെക്ടര്‍.

ഹെക്ടര്‍ കഴുത വണ്ടി; ഉടമയുടെ പ്രതിഷേധത്തിന് പ്രതികരണവുമായി എംജി

എംജിയില്‍ നിന്നും തനിക്ക് നേരിട്ട ദുരനുഭവമാണ് ഈ വീഡിയോയില്‍ താന്‍ പങ്കുവെയ്ക്കുന്നതെന്നായിരുന്നു ഉടമയുടെ പ്രതികരണം. തന്റെ പുതിയ ഹെക്ടറിന് ക്ലച്ചില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതു കമ്പനിയെ അറിയിച്ചപ്പോള്‍ പരിഹരിച്ചു തരാന്‍ തയാറാല്ലെന്നു മാത്രമല്ല, തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.

ഹെക്ടര്‍ കഴുത വണ്ടി; ഉടമയുടെ പ്രതിഷേധത്തിന് പ്രതികരണവുമായി എംജി

ഇതോടെയാണ് താന്‍ ഇത്തരത്തിലൊരു വീഡിയോ ചെയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ വാഹനയുടമക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എംജി മോട്ടോര്‍ ഇന്ത്യ അടുത്തിടെ അറിയിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഹെക്ടര്‍ കഴുത വണ്ടി; ഉടമയുടെ പ്രതിഷേധത്തിന് പ്രതികരണവുമായി എംജി

ഈ അപകീര്‍ത്തി പ്രചാരണം തടയാന്‍ ഉപഭോക്താവിനെതിരെ നടപടികളാരംഭിച്ചിട്ടുണ്ടെന്ന് എംജി വ്യക്തമാക്കി. ഉപഭോക്താവിന് പ്രഥമ പരിഗണന നല്‍കുക എന്നതാണ് കമ്പനിയുടെ നയം. പ്രശ്‌നം പരിഹരിച്ച് ഉപഭോക്താവിന് പരാമവധി സംതൃപ്തി ഉറപ്പാക്കാന്‍ ശ്രമിച്ചിട്ടും നിക്ഷിപ്ത താല്‍പര്യവുമായി ഇദ്ദേഹം കമ്പനിയെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നുമാണ് കമ്പനി പറയുന്നത്.

ഇതു തുടരുന്ന സാഹചര്യത്തില്‍ തടയാന്‍ ആവശ്യമായ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികളെ സമീപിച്ചിട്ടുണ്ടെന്നും എംജി മോട്ടോര്‍ ഇന്ത്യ വ്യക്തമാക്കുന്നു. അദ്ദേഹം തൃപ്തനല്ലെങ്കില്‍ ചിലവാക്കിയ കാശ് പൂര്‍ണമായും തിരിച്ചു തരാം, അല്ലെങ്കില്‍ പുതിയൊരു വാഹനം നല്‍കാനും തയ്യാറാണെന്ന് എംജി അറിയിച്ചു.

Most Read: 3 മാസത്തെ പ്രയ്തനം, ചെലവ് 16 ലക്ഷം രൂപ; ഇന്റര്‍സെപ്റ്റര്‍ 650-യുടെ രൂപമാറ്റം അതിശയിപ്പിക്കുന്നത്

ഹെക്ടര്‍ കഴുത വണ്ടി; ഉടമയുടെ പ്രതിഷേധത്തിന് പ്രതികരണവുമായി എംജി

ഇതില്‍ കൂടുതല്‍ എന്താണ് ചെയ്യേണ്ടതെന്നും എംജി ട്വിറ്ററില്‍ കുറിച്ചു. 2019 -ല്‍ പുറത്തിറങ്ങിയ നിരവധി മോഡലുകളില്‍ ജനപ്രീയ മോഡലാണ് ഹെക്ടര്‍. കിടിലന്‍ ഫീച്ചറുകളുടെ അകമ്പടിയോടെയും ആരെയും മോഹിപ്പിക്കുന്ന വിലയുമായി 2019 ജൂണ്‍ 27 -നാണ് ഹെക്ടര്‍ വിപണിയിലെത്തുന്നത്.

Most Read: ബിഎസ് VI -ലേക്ക് പരിഷകരിച്ച് മറാസോ; ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഹെക്ടര്‍ കഴുത വണ്ടി; ഉടമയുടെ പ്രതിഷേധത്തിന് പ്രതികരണവുമായി എംജി

12.48 ലക്ഷം രൂപ മുതല്‍ 17.28 ലക്ഷം രൂപ വരെയാണ് അവതരിപ്പിച്ചതുമുതല്‍ ഹെക്ടറിന് വിപണിയില്‍ വന്‍ സ്വീക്വാര്യതയാണ് ലഭിച്ചത്. 2019 നവംബറില്‍ മാത്രം 3239 ഹെക്ടറുകളാണ് നിരത്തിലെത്തിയത്. നേരത്തെ ഹെക്ടറിന്റെ ഉല്‍പ്പാദനം 10,000 പിന്നിട്ടതായി കമ്പനി അറിയിച്ചിരുന്നു.

Most Raed: കിയ കാർണിവലിന്റെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഹെക്ടര്‍ കഴുത വണ്ടി; ഉടമയുടെ പ്രതിഷേധത്തിന് പ്രതികരണവുമായി എംജി

കൂടുതല്‍ ബുക്കിങ് ലഭിച്ചതിനെ തുടര്‍ന്ന് ജൂലൈ അവസാനം വാഹനത്തിനായുള്ള ബുക്കിങ് താല്‍ക്കാലികമായി കമ്പനി നിര്‍ത്തിവെച്ചിരുന്നു. പിന്നീട് ഒക്ടോബര്‍ ഒന്നുമുതലാണ് ബുക്കിങ് വീണ്ടും സ്വീകരിച്ചു തുടങ്ങിയത്.

ഹെക്ടര്‍ കഴുത വണ്ടി; ഉടമയുടെ പ്രതിഷേധത്തിന് പ്രതികരണവുമായി എംജി

30,000 രൂപ മുതല്‍ 40,000 രൂപയുടെ വില വര്‍ധനവോടെയാണ് ബുക്കിങ് വീണ്ടും തുടങ്ങിയത്. ഒറ്റദിവസം 700 ഹെക്ടറുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി നേരത്തെ കമ്പനി റെക്കോഡിട്ടിരുന്നു. ദീപാവലി ആഘോഷങ്ങളുടെ ആദ്യദിനമായ ധനത്രയോദശി ദിവസമാണ് ഒറ്റയടിക്ക് ഇത്രയും വാഹനങ്ങള്‍ കമ്പനി ഉപഭോക്താക്കള്‍ക്ക് കൈമാറിയത്.

ഹെക്ടര്‍ കഴുത വണ്ടി; ഉടമയുടെ പ്രതിഷേധത്തിന് പ്രതികരണവുമായി എംജി

കേന്ദ്രസര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി കമ്പനി ഇന്ത്യയിലെത്തിയത്. നാല് വകഭേദങ്ങളിലാണ് വാഹനം എത്തിയിരിക്കുന്നത്.

ഹെക്ടര്‍ കഴുത വണ്ടി; ഉടമയുടെ പ്രതിഷേധത്തിന് പ്രതികരണവുമായി എംജി

ടാറ്റ ഹാരിയര്‍, ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മഹീന്ദ്ര XUV500 എന്നീ വാഹനങ്ങളുമായാണ് ഹെക്ടര്‍ വിപണിയില്‍ ഏറ്റുമുട്ടുന്നത്.

ഹെക്ടര്‍ കഴുത വണ്ടി; ഉടമയുടെ പ്രതിഷേധത്തിന് പ്രതികരണവുമായി എംജി

ഇന്റര്‍നെറ്റ് അധിഷ്ഠിത കണക്റ്റിവിറ്റി സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് കാര്‍ എന്ന പ്രത്യേകതയാണ് ഹെക്ടറിനെ വിപണിയില്‍ വ്യത്യസ്തമാക്കുന്നത്. ഐ-സ്മാര്‍ട് സാങ്കേതിക വിദ്യയും വാഹനത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

ഹെക്ടര്‍ കഴുത വണ്ടി; ഉടമയുടെ പ്രതിഷേധത്തിന് പ്രതികരണവുമായി എംജി

168 bhp കരുത്തും 350 Nm torque ഉം നല്‍കുന്ന 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനും 141 bhp കരുത്തും 250 Nm torque ഉം നല്‍കുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനുമാണ് ഹെക്ടറിന് കരുത്തേകുന്നത്.

ഹെക്ടര്‍ കഴുത വണ്ടി; ഉടമയുടെ പ്രതിഷേധത്തിന് പ്രതികരണവുമായി എംജി

രണ്ട് എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡ് സ്റ്റാന്‍ഡേര്‍ഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. അതേസമയം ഓട്ടോമാറ്റിക് ആഗ്രഹിക്കുന്നവര്‍ക്കായി പെട്രോള്‍ പതിപ്പില്‍ ഏഴു സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും വാഗ്ദാനം ചെയ്യുന്നു.

ഹെക്ടര്‍ കഴുത വണ്ടി; ഉടമയുടെ പ്രതിഷേധത്തിന് പ്രതികരണവുമായി എംജി

പെട്രോളില്‍ മൈല്‍ഡ് ഹൈബ്രിഡ് പതിപ്പും വിപണിയില്‍ എത്തുന്നുണ്ട്. സ്റ്റാന്റേര്‍ഡ് പതിപ്പിനെക്കാള്‍ 12 ശതമാനം അധിക ഇന്ധനക്ഷമത നല്‍കുന്നതായിരിക്കും പെട്രോള്‍ ഹൈബ്രിഡ്. 48V ശേഷിയുള്ള വൈദ്യുത മോട്ടോറാണ് ഹൈബ്രിഡ് പതിപ്പില്‍ എംജി ഉപയോഗിക്കുന്നത്.

Source: Arun Panwar/YouTube

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Motor India responds to Hector-Donkey controversy, willing to offer 100 per cent replacement. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X