ബിഎസ് VI -ലേക്ക് പരിഷകരിച്ച് മറാസോ; ആദ്യ ചിത്രങ്ങള്‍ പുറത്ത്
അടുത്തിടെയാണ് മഹീന്ദ്ര തങ്ങളുടെ ആദ്യ ബിഎസ് VI മോഡലായ XUV300 -നെ വിപണിയില്‍ അവതരിപ്പിച്ചത്. അധികം വൈകാതെ തന്നെ മറ്റ് മോഡലുകളുടെയും ബിഎസ് VI പതിപ്പിനെ വിപണിയില്‍ എത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു.

മഹീന്ദ്ര നിരയില്‍ നിന്നും പരീക്ഷണയോട്ടം നടത്തുന്ന മോഡലുകളുടെയെല്ലാം വിവരങ്ങളും ചിത്രങ്ങളും ഇതിനോടകം തന്നെ പുറത്തുവരികയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പരീക്ഷണ ഓട്ടം നടത്തുന്ന ബിഎസ് VI മറാസോയുടെയും ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.

ഇത് ആദ്യമായാണ് ചെന്നൈയില്‍ പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുന്നത്. നിലവില്‍ നിരത്തിലുള്ള മോഡലിന് സമാനമായി തന്നെയാണ് വരാനിരിക്കുന്ന ബിഎസ് VI പതിപ്പും. എന്നാല്‍ വാഹനത്തിന്റെ ഇടതുവശത്തായി U081 എന്നൊരു കോഡ്‌നാമം നല്‍കിയിരിക്കുന്നത് കാണാന്‍ സാധിക്കും.

പുറമേ മാറ്റങ്ങള്‍ ഒന്നും തന്നെ മോഡലില്‍ കമ്പനി വരുത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷമാണ് എംപിവി ശ്രേണിയിലേക്ക് മഹീന്ദ്ര മറാസോയെ അവതരിപ്പിച്ചത്. M2, M4, M6, M8 എന്നിങ്ങനെ നാല് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.

ഏഴ് സീറ്റര്‍, എട്ട് സീറ്റര്‍ ഓപ്ഷനില്‍ എത്തുന്ന മറാസോയ്ക്ക് 9.9 ലക്ഷം രൂപ മുതല്‍ 14.77 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില. മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്നിക്കല്‍ സെന്ററില്‍ വികസിപ്പിച്ച ആദ്യ വാഹനമാണ് മറാസോ. മോണോകോക്ക് പ്ലാറ്റ്‌ഫോമില്‍ മഹീന്ദ്ര നിര്‍മിക്കുന്ന മൂന്നാമത്തെ വാഹനവും.

ഇരട്ട പോഡുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മൂന്നു സ്പോക്ക് സ്റ്റീയറിങ് വീല്‍, വിമാനങ്ങളില്‍ കണ്ടുവരുന്ന ഹാന്‍ഡ്ബ്രേക്ക് ലിവര്‍ എന്നിവയെല്ലാം മറാസോയുടെ സവിശേഷതകളാണ്. ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങോടെയാണ് മറാസോ സുരക്ഷ തെളിയിച്ചത്.

ഇതോടെ ക്രാഷ് ടെസ്റ്റില്‍ ഉയര്‍ന്ന റേറ്റിങ് നേടുന്ന ഇന്ത്യന്‍ നിര്‍മിത എംപിവി എന്ന ബഹുമതി മറാസോ സ്വന്തമാക്കി. സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ മഹീന്ദ്രയ്ക്ക് ഉപയോക്താക്കളോടുള്ള പ്രതിബന്ധതയാണ് മറാസോയുടെ നേട്ടത്തിലൂടെ തെളിഞ്ഞിരിക്കുന്നതെന്നും മഹീന്ദ്ര മേധാവി രാജന്‍ വധേര അറിയിച്ചു.
Most Read: ഫോക്‌സ്‌വാഗണ്‍ നിവോസ്; കോംപാക്ട് എസ്‌യുവിയുടെ ടീസര്‍ വീഡിയോ പുറത്ത്

ശക്തമായ സുരക്ഷ ഉറപ്പാക്കുന്നതിനായി മറാസോയുടെ അടിസ്ഥാന മോഡല്‍ മുതല്‍ എബിഎസ്, ഡുവല്‍ എയര്‍ബാഗ് എന്നിവ നല്‍കിയാണ് പുറത്തിറക്കിയിരുന്നത്. മഹീന്ദ്രയില്‍ നിന്ന് അടുത്തിടെ പുറത്തിറങ്ങിയതില്‍ ഏറെ ഡിമാന്റുള്ള വാഹനമാണ് മറാസോ.
Most Read: ക്രിസ്മസ് സമ്മാനമായി മാര്‍പാപ്പയ്ക്ക് ഡാസിയ ഡസ്റ്റര്‍ സമ്മാനിച്ച് റെനോ

കമ്പനിയുടെ ഏറ്റവും പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് മറാസോയുടെ കരുത്ത്. ഈ എഞ്ചിന്‍ 121 bhp കരുത്തും 300 Nm torque ഉം പരമാവധി സൃഷ്ടിക്കും.
Most Read: കൊമ്പന് കൂച്ചുവിലങ്ങുമായി മോട്ടോർ വാഹന വകുപ്പ്

ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. ഓട്ടോമാറ്റിക് പതിപ്പിനെ ഇതുവരെ അവതരിപ്പിച്ചിട്ടില്ലെങ്കിലും ബിഎസ് VI പതിപ്പില്‍ ഓട്ടോമാറ്റിക്കും ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പിനെക്കാള്‍ വിലയിലും മാറ്റങ്ങള്‍ ഉണ്ടായേക്കും.

അധികം വൈകാതെ തന്നെ ഫോര്‍ഡ്-മഹീന്ദ്ര കൂട്ടുകെട്ടില്‍ മറാസോയെ അടിസ്ഥാനമാക്കി പുതിയ എംപിവി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
Source: Rushlane


Click it and Unblock the Notifications








