മോഡലുകള്‍ക്ക് 5 ലക്ഷം രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട

വര്‍ഷാവസാനം ആയതോടെ നിര്‍മ്മാതാക്കള്‍ എല്ലാവരും തന്നെ മോഡലുകള്‍ക്ക് വന്‍ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് രംഗത്തെത്തി. ഡിസംബര്‍ മാസത്തില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പുതുവര്‍ഷത്തില്‍ മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്നും കമ്പനികള്‍ വ്യക്തമാക്കി കഴിഞ്ഞു.

മോഡലുകള്‍ക്ക് 5 ലക്ഷം രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട

അതുകൊണ്ട് തന്നെ മികച്ച ഓഫറുകളാണ് മോഡലുകളില്‍ കമ്പനികള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയും ഇപ്പോള്‍ തങ്ങളുടെ നിരയിലെ മോഡലുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

മോഡലുകള്‍ക്ക് 5 ലക്ഷം രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട

വിവിധ മോഡലുകളിലായി അഞ്ചു ലക്ഷം വരെ വില കുറവാണ് ഹോണ്ട പ്രഖ്യാപിച്ചിരിക്കുന്നത്. CR-V മുതല്‍ ജാസ് വരെ നീളുന്ന വിവിധ മോഡലുകളിലാണ് 42,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നത്.

മോഡലുകള്‍ക്ക് 5 ലക്ഷം രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട

വിവിധ സ്ഥലങ്ങളേയും ഡീലര്‍ഷിപ്പുകളേയും മോഡലുകളുടെ ലഭ്യതയ്ക്കും അനുസരിച്ചാണ് ഓഫറുകള്‍ നല്‍കി വരുന്നത്. ഈ മാസം അവസാനം വരെ മാത്രമാണ് ഈ ഓഫര്‍ നിലവിലുള്ളത്. ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന വിവിധ മോഡലുകള്‍ ഏതൊക്കെ എന്ന് നോക്കാം.

മോഡലുകള്‍ക്ക് 5 ലക്ഷം രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട

ഹോണ്ട CR-V

ഹോണ്ടയുടെ പ്രീമിയം എസ്‌യുവി CR-V യ്ക്കാണ് ഹോണ്ട ഏറ്റവും അധികം ഇളവ് നല്‍കുന്നത്. വിവിധ മോഡലുകളിലായി അഞ്ച് ലക്ഷം രൂപ വരെയാണ് ഇളവുകള്‍. 1.6 ലീറ്റര്‍ നാലു വീല്‍ ഡ്രൈവ് ഓട്ടമാറ്റിക്ക് മോഡലിന് 5 ലക്ഷം രൂപ ഇളവും രണ്ട് വീല്‍ ഡ്രൈവ് മോഡലിന് 4 ലക്ഷം രൂപ ഇളവുമാണ് കമ്പനി നല്‍കുന്നത്.

മോഡലുകള്‍ക്ക് 5 ലക്ഷം രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട

എന്നാല്‍ വിവിധ സ്ഥലങ്ങളേയും ഡീലര്‍ഷിപ്പിനേയും മോഡലുകളുടെ ലഭ്യതയ്ക്കും അനുസരിച്ചായിരിക്കും ഓഫര്‍ ലഭിക്കുക. കഴിഞ്ഞ വര്‍ഷമാണ് ഹോണ്ട പുതിയ CR-V -യെ വിപണിയിലെത്തിച്ചത്.

മോഡലുകള്‍ക്ക് 5 ലക്ഷം രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട

120 bhp കരുത്തുള്ള 1.6 ലീറ്റര്‍ i-DTEC ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനും 154 bhp കരുത്തുള്ള 2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുമാണ് വാഹനത്തിന് കരുത്തേകുന്നത്.

Most Read: കഴുത വണ്ടി; ഉടമയുടെ പ്രതിഷേധത്തിന് പ്രതികരണവുമായി എംജി

മോഡലുകള്‍ക്ക് 5 ലക്ഷം രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട

ഹോണ്ട അമേസ്

അടുത്തിടെയാണ് പുത്തന്‍ ഭാവത്തില്‍ രണ്ടാം തലമുറ അമേസിനെ ഹോണ്ട വിപണിയില്‍ അവതരിപ്പിച്ചത്. കോമ്പാക്ട് സെഡാനായ അമേസിന്റെ വിവിധ മോഡലുകള്‍ക്ക് 42,000 രൂപവരെയാണ് ഡിസ്‌കൗണ്ട് നല്‍കുന്നത്.

Most Read: കൊമ്പന് കൂച്ചുവിലങ്ങുമായി മോട്ടോർ വാഹന വകുപ്പ്

മോഡലുകള്‍ക്ക് 5 ലക്ഷം രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട

ചില മോഡലുകള്‍ക്ക് 30,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും 12,000 രൂപ വിലയുള്ള രണ്ടുവര്‍ഷത്തെ അഡീഷണല്‍ വാറന്റിയും നല്‍കുമ്പോള്‍ എക്‌ചേഞ്ച് ഇല്ലാത്തവര്‍ക്ക് അഡീഷണല്‍ വാറന്റിയുടെ കൂടെ 16,000 രൂപയുടെ ഹോണ്ട മെന്റനന്‍സ് പ്രോഗ്രാമും കമ്പനി വാഗാദ്‌നം ചെയ്യുന്നു.

Most Read: ആനുകൂല്യങ്ങളും ഓഫറുകളുമായി ഫോര്‍ഡിന്റെ 'മിഡ്‌നൈറ്റ് സര്‍പ്രൈസ്'

മോഡലുകള്‍ക്ക് 5 ലക്ഷം രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട

1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് അമേസില്‍. പെട്രോള്‍ എഞ്ചിന് പരമാവധി 88 bhp കരുത്തും 109 Nm torque ഉം സൃഷ്ടിക്കാനാവും. 100 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് ഡീസല്‍ എഞ്ചിന്‍.

മോഡലുകള്‍ക്ക് 5 ലക്ഷം രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട

ഹോണ്ട ജാസ്

പ്രീമിയം ഹാച്ച്ബാക്കായ ജാസിന് 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും അടക്കം 50,000 രൂപയുടെ ഓഫറാണ് നല്‍കുന്നത്.

മോഡലുകള്‍ക്ക് 5 ലക്ഷം രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട

ജാസിന്റെ എല്ലാ വകഭേദങ്ങളിലും ഈ ഓഫര്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് വാഹനത്തിന്റെ കരുത്ത്.

മോഡലുകള്‍ക്ക് 5 ലക്ഷം രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട

ഹോണ്ട WR-V

ഹോണ്ട നിരയില്‍ മികച്ച വില്‍പ്പന ഉള്ളൊരു മോഡലാണ് WR-V. WR-V യുടെ എല്ലാ വകഭേദങ്ങള്‍ക്കും 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും അടക്കം 45,000 രൂപയുടെ ഓഫറാണ് കമ്പനി നല്‍കുന്നത്.

മോഡലുകള്‍ക്ക് 5 ലക്ഷം രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട

ഹോണ്ട സിറ്റി

സെഡാന്‍ ശ്രേണിയിലെ ഹോണ്ടായുടെ ജനപ്രീയ വാഹനമാണ് സിറ്റി. ഈ മാസം ബിഎസ് VI പതിപ്പിനെകൂടി കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

മോഡലുകള്‍ക്ക് 5 ലക്ഷം രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട

ഹോണ്ട സിറ്റിയുടെ ബിഎസ് IV -ലെ വകഭേദങ്ങള്‍ക്കും 32,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും അടക്കം 62,000 രൂപയാണ് നല്‍കുന്നത്.

മോഡലുകള്‍ക്ക് 5 ലക്ഷം രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട

അതേസമയം സിറ്റിയുടെ പുതിയ പതിപ്പായ ബിഎസ് VI മോഡലുകളില്‍ പെട്രോള്‍ വകഭേദത്തിന് മാത്രമാണ് കമ്പനി ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 45,000 രൂപയുടെ ആനുകൂല്യങ്ങളാണ് ബിഎസ് VI പതിപ്പില്‍ കമ്പനി നല്‍കുന്നത്.

മോഡലുകള്‍ക്ക് 5 ലക്ഷം രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട

ഹോണ്ട BR-V

ഹോണ്ടയുടെ ചെറു എസ്‌യുവി BR-V യ്ക്ക് 1.10 ലക്ഷം രൂപ വരെ ഓഫറാണ് നല്‍കുന്നത്. വിവിധ വകഭേദങ്ങളിലായി ക്യാഷ് ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ഓഫറുകളും ആക്‌സറീസും അടക്കമാണ് 1.10 ലക്ഷം രൂപയുടെ ഓഫര്‍ നല്‍കുന്നത്.

മോഡലുകള്‍ക്ക് 5 ലക്ഷം രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട

വലിയൊരു വാഹനത്തിന്റെ രൂപ ഭാവമുള്ള മിനി എസ്‌യുവിയാണ് BR-V. പെട്രോള്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്. 1.5 ലിറ്റര്‍ iVTEC പ്രെട്രേള്‍ എഞ്ചിനും 1.5 ലിറ്റര്‍ iDTEC ഡീസല്‍ എഞ്ചിനുമാണ് കാറിന് കരുത്തു പകരുന്നത്.

മോഡലുകള്‍ക്ക് 5 ലക്ഷം രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട

ഹോണ്ട സിവിക്ക്

പ്രീമിയം സെഡാനായ സിവിക്കിന് 2.50 ലക്ഷം രൂപയുടെ ഓഫറാണ് ഹോണ്ട ഡിസംബറില്‍ നല്‍കുന്നത്. എല്ലാ ഡീസല്‍ വകഭേദങ്ങള്‍ക്കും 2.50 ലക്ഷം രൂപ ഡിസ്‌കൗണ്ട് ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

മോഡലുകള്‍ക്ക് 5 ലക്ഷം രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട

പെട്രോള്‍ V CVT യ്ക്ക് 1.50 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടും, VX CVT യ്ക്ക് 1.25 ലക്ഷം രൂപ ക്യാഷ് ഡിസൗണ്ടും, കൂടാതെ 25,000 രൂപ എക്‌ചേഞ്ച് ബോണസും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ വാഹനം വിപണിയില്‍ ലഭ്യാമണ്.

മോഡലുകള്‍ക്ക് 5 ലക്ഷം രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട

1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 120 bhp കരുത്തും 300 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമെ ഡീസല്‍ പതിപ്പിലുള്ളൂ.

മോഡലുകള്‍ക്ക് 5 ലക്ഷം രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട

1.8 ലിറ്റര്‍ i-VTEC എഞ്ചിന്‍ പെട്രോള്‍ പതിപ്പിന് 138 bhp കരുത്തും 174 Nm torque ഉം ഉത്പാദിപ്പിക്കും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് തന്നെ പെട്രോള്‍ പതിപ്പിലും ലഭിക്കും.

More from DriveSpark

Article Published On: Thursday, December 12, 2019, 17:25 [IST]
English summary
Honda City BS6, Amaze, Jazz, Civic, CR-V: Offers up to Rs 5 lakh in December 2019. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X