ആനുകൂല്യങ്ങളും ഓഫറുകളുമായി ഫോര്‍ഡിന്റെ 'മിഡ്‌നൈറ്റ് സര്‍പ്രൈസ്'

വര്‍ഷാവസാനം ആയതോടെ പതിവ് തെറ്റാതെ വാഹന നിര്‍മ്മാതാക്കള്‍ എല്ലാവരും ഓഫറുകളും ആനുകൂല്യങ്ങളുമായി രംഗത്ത് എത്തി തുടങ്ങി. ഫോര്‍ഡ് ഇന്ത്യയും ഇപ്പോഴിതാ പുതിയ ഒരു ഓഫറുമായി രംഗത്തെത്തിയിരിക്കുകായാണ്.

ആനുകൂല്യങ്ങളും ഓഫറുകളുമായി ഫോര്‍ഡിന്റെ 'മിഡ്‌നൈറ്റ് സര്‍പ്രൈസ്'

'മിഡ്‌നൈറ്റ് സര്‍പ്രൈസ്' എന്നൊരു ഓഫറാണ് കമ്പനി ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ ആറ് മുതല്‍ എട്ട് വരെ ഈ ഓഫര്‍ ലഭ്യമാകുകയുള്ളുവെന്നും കമ്പനി അറിയിച്ചു. ഓഫര്‍ എന്താണെന്ന അറിയേണ്ടേ!

ആനുകൂല്യങ്ങളും ഓഫറുകളുമായി ഫോര്‍ഡിന്റെ 'മിഡ്‌നൈറ്റ് സര്‍പ്രൈസ്'

ഫോര്‍ഡ് കാറുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് അഞ്ച് കോടി രൂപ വരെയുള്ള സമ്മാനമാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്ന കാലയളവില്‍ രാജ്യത്തെ എല്ലാ ഫോര്‍ഡ് ഡീലര്‍ഷിപ്പുകളും രാവിലെ ഒമ്പത് മുതല്‍ രാത്രി 12 വരെ തുറത്തുപ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആനുകൂല്യങ്ങളും ഓഫറുകളുമായി ഫോര്‍ഡിന്റെ 'മിഡ്‌നൈറ്റ് സര്‍പ്രൈസ്'

വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യേണ്ടവര്‍ക്കും ഈ സമയങ്ങളില്‍ പ്രത്യേകം അവസരം ഒരുക്കും. ബുക്ക് ചെയ്ത് ഡിസംബറില്‍ തന്നെ ഫോര്‍ഡ് കാര്‍ സ്വന്തമാക്കുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് പുതിയ ഇക്കോസ്‌പോര്‍ട്ട് ബബര്‍ സമ്മാനമായി നല്‍കുമെന്നും കമ്പനി അറിയിച്ചു.

ആനുകൂല്യങ്ങളും ഓഫറുകളുമായി ഫോര്‍ഡിന്റെ 'മിഡ്‌നൈറ്റ് സര്‍പ്രൈസ്'

അടുത്ത വര്‍ഷം ഫെബ്രുവരി 14 -നാണ് നറുക്കെടുപ്പ് നടക്കുക. അതേസമയം ഡിസംബര്‍ ആറ് മുതല്‍ എട്ട് വരെയുള്ള ദിവസങ്ങളില്‍ കാര്‍ ബുക്ക് ചെയ്യുന്നവര്‍ക്കും കമ്പനി വിവിധ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കാലയളവില്‍ വാഹനം ബുക്ക് ചെയ്യുന്നവര്‍ക്ക് ഡിജിറ്റല്‍ സ്‌ക്രാച്ച് കാര്‍ഡ് നല്‍കും.

ആനുകൂല്യങ്ങളും ഓഫറുകളുമായി ഫോര്‍ഡിന്റെ 'മിഡ്‌നൈറ്റ് സര്‍പ്രൈസ്'

എല്‍ഇഡി ടിവി, വാഷിങ് മെഷിന്‍, എയര്‍ പ്യൂരിഫയര്‍, മൈക്രോവേവ് ഓവന്‍, ഐപാഡ്, ഐഫോണ്‍ 11, ഗോള്‍ഡ് കോയിന്‍, ലണ്ടിനിലേക്കുള്ള ഹോളിഡേ ട്രിപ്പ് വൗച്ചര്‍ എന്നീ സമ്മാനങ്ങള്‍ ഈ സ്‌ക്രാച്ച് കാര്‍ഡിലൂടെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാനും അവസരമുണ്ട്.

ആനുകൂല്യങ്ങളും ഓഫറുകളുമായി ഫോര്‍ഡിന്റെ 'മിഡ്‌നൈറ്റ് സര്‍പ്രൈസ്'

ഫിഗോ, ആസ്പയര്‍, ഫ്രീസ്‌റ്റൈല്‍, ഇക്കോസ്‌പോര്‍ട്ട്, എന്‍ഡവര്‍ തുടങ്ങി മിക്ക മോഡലുകളും മിഡ്‌നൈറ്റ് സര്‍പ്രൈസ് ഓഫറിലുണ്ടെന്ന് ഫോര്‍ഡ് ഇന്ത്യയുടെ മാര്‍ക്കറ്റിങ്, സെയില്‍സ് ആന്‍ഡ് സര്‍വീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിനയ് റെയ്‌ന പറഞ്ഞു.

Most Read: പിന്നിട്ടത് ഒമ്പത് വര്‍ഷങ്ങള്‍; 6 ലക്ഷം കാറുകളുടെ വില്‍പ്പനയുമായി റെനോ

ആനുകൂല്യങ്ങളും ഓഫറുകളുമായി ഫോര്‍ഡിന്റെ 'മിഡ്‌നൈറ്റ് സര്‍പ്രൈസ്'

പുതിയ ഉപഭോക്താക്കളെ ഫോര്‍ഡിലേക്ക് പദ്ധതി വഴി അടുപ്പിക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ പുതിയ മോഡലുകളെയും ബിഎസ് VI പതിപ്പുകളെയും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഫോര്‍ഡ്.

Most Read: ടാറ്റയില്‍ വിശ്വസിച്ച് സംസ്ഥാനങ്ങള്‍; ലഭിച്ചത് 2,300 ബസുകള്‍ക്കായുള്ള ഓര്‍ഡര്‍

ആനുകൂല്യങ്ങളും ഓഫറുകളുമായി ഫോര്‍ഡിന്റെ 'മിഡ്‌നൈറ്റ് സര്‍പ്രൈസ്'

ഇക്കോസ്‌പോര്‍ട്ട് ബിഎസ് VI പതിപ്പ് പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ വാര്‍ത്തകളും ചിത്രങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു. ഇന്ത്യയില്‍ തങ്കളുടെ വില്‍പ്പന ഉയര്‍ത്തുന്നതിന്റെ ഭാഗമായി, മഹീന്ദ്രയുമായി യോജിച്ചുപ്രവര്‍ത്തിക്കുമെന്ന് കമ്പനി അറിയിച്ചു.

Most Read: ട്രൈബർ തരംഗം; ഇന്ത്യയിലെ അഞ്ചാമത്തെ വലിയ കാർ നിർമ്മാതാക്കളായി റെനോ

ആനുകൂല്യങ്ങളും ഓഫറുകളുമായി ഫോര്‍ഡിന്റെ 'മിഡ്‌നൈറ്റ് സര്‍പ്രൈസ്'

പുതിയ ഈ കൂട്ടുകെട്ടിന്റെ ഭാഗമായി ഏഴ് പുതിയ വാഹനങ്ങളെ അവതരിപ്പിക്കാനാണ് ഇരുവരുടെയും തീരുമാനം. ഇരുവരുടെയും പങ്കാളിത്തത്തോടെ മറാസോയെ അടിസ്ഥാനമാക്കി പുതിയൊരു എംപിവിയെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനികള്‍.

ആനുകൂല്യങ്ങളും ഓഫറുകളുമായി ഫോര്‍ഡിന്റെ 'മിഡ്‌നൈറ്റ് സര്‍പ്രൈസ്'

പുതിയ കൂട്ടുകെട്ടില്‍ ഫോര്‍ഡിന് മുമ്പ് സ്വന്തമായി വികസിപ്പിക്കാന്‍ സാധ്യമല്ലാത്ത നിരവധി പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാനുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്. വികസനവും ഉല്‍പാദനച്ചെലവും മഹീന്ദ്രയുമായി പങ്കുവെക്കുന്നതിലൂടെ, മുന്‍കാലങ്ങളില്‍ ഫോര്‍ഡ് ഗൗരവമായി ശേഖരിച്ച മിഡ്-സൈസ് എംപിവി പോലുള്ള ഉല്‍പ്പന്നങ്ങള്‍ യാഥാര്‍ഥ്യമായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ആനുകൂല്യങ്ങളും ഓഫറുകളുമായി ഫോര്‍ഡിന്റെ 'മിഡ്‌നൈറ്റ് സര്‍പ്രൈസ്'

ഫോര്‍ഡിനെ സംബന്ധിച്ചിടത്തോളം, എംപിവി വിഭാഗത്തിന് പ്രത്യേകിച്ചും താല്‍പ്പര്യമുണ്ട്. കാരണം എംപിവികള്‍ ഫോര്‍ഡിന്റെ ആഗോള മോഡല്‍ ശ്രേണിയിലെ അവിഭാജ്യ ഘടകം തന്നെയാണ്. കുടുംബ മൂല്യങ്ങളുള്ള ഒരു ബ്രാന്‍ഡാണ് ഫോര്‍ഡ് എന്ന ധാരണയില്‍ എംപിവികള്‍ പ്രതിധ്വനിക്കുന്നു എന്നാണ് അടുത്തിടെ ഫോര്‍ഡ് വക്താവ് തന്നെ വെളിപ്പെടുത്തിയത്.

More from DriveSpark

Article Published On: Friday, December 6, 2019, 11:47 [IST]
English summary
Ford announces ‘Midnight Surprise’ discount and offers. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X