വില്‍പ്പനയില്‍ 500 സിസി ബുള്ളറ്റുകളെ തോല്‍പ്പിക്കാന്‍ ജാവ

സ്വപ്‌നങ്ങളുടെ വലിയ കോട്ട പടുത്തുയര്‍ത്തുകയാണ് ജാവ. വില്‍പ്പനയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ കുത്തക തകര്‍ക്കണം. ഈ വര്‍ഷം പ്രതിമാസം 7,500 യൂണിറ്റിന് മുകളില്‍ വില്‍പ്പന കുറിക്കാനാണ് ജാവയെ കൊണ്ടുവരുന്ന ക്ലാസിക് ലെജന്‍ഡ്‌സ് കമ്പനിയുടെ തീരുമാനം. നിലവില്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്നവര്‍ക്ക് മാര്‍ച്ച് മുതല്‍ ബൈക്കുകള്‍ കമ്പനി കൈമാറും.

വില്‍പ്പനയില്‍ 500 സിസി ബുള്ളറ്റുകളെ തോല്‍പ്പിക്കാന്‍ ജാവ

ഇരട്ട ചാനല്‍ എബിഎസ് ഘടിപ്പിച്ച ജാവ ഫോര്‍ട്ടി ടൂ, ക്ലാസിക് ബൈക്കുകളെ ജൂലായില്‍ അണിനിരത്താനും ക്ലാസിക് ലെജന്‍ഡ്‌സിന് പദ്ധതിയുണ്ട്. വില്‍പ്പനയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500, ബുള്ളറ്റ് 500 മോഡലുകളെ കടത്തിവെട്ടുകയാണ് ജാവയുടെ ആദ്യനോട്ടം.

വില്‍പ്പനയില്‍ 500 സിസി ബുള്ളറ്റുകളെ തോല്‍പ്പിക്കാന്‍ ജാവ

ക്ലാസിക് 500, ബുള്ളറ്റ് 500 മോഡലുകളുടെ പ്രതിമാസ വില്‍പ്പന 7,500 യൂണിറ്റില്‍ താഴെ മാത്രമെയുള്ളൂ. എന്നാല്‍ ക്ലാസിക് 350, ബുള്ളറ്റ് 350 മോഡലുകളുടെ ചിത്രമിതല്ല. ഇരു മോഡലുകളും കൂടി 40,000 യൂണിറ്റിന് മുകളില്‍ വില്‍പ്പനയാണ് ഓരോ മാസവും കുറിക്കുന്നത്.

വില്‍പ്പനയില്‍ 500 സിസി ബുള്ളറ്റുകളെ തോല്‍പ്പിക്കാന്‍ ജാവ

പറഞ്ഞുവരുമ്പോള്‍ 500 സിസി റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളുമായും ജാവ ഫോര്‍ട്ടി ടൂ, ക്ലാസിക് ബൈക്കുകള്‍ മത്സരിക്കും. നൂതന സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന 293 സിസി നാലു സ്‌ട്രോക്ക് ജാവ എഞ്ചിന്‍, 500 സിസി റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ക്ക് സമാനമായ കരുത്തുത്പാദനമാണ് കുറിക്കുക.

വില്‍പ്പനയില്‍ 500 സിസി ബുള്ളറ്റുകളെ തോല്‍പ്പിക്കാന്‍ ജാവ

ജാവ ബൈക്കുകള്‍ക്കാണ് വിലക്കുറവെന്നും ഇവിടെ പരാമര്‍ശിക്കണം. റെട്രോ ഭാവം, ഉയര്‍ന്ന പ്രകടനക്ഷമത, പണത്തിനൊത്ത മൂല്യം എന്നീ മൂന്നുഘടകങ്ങള്‍ റോയല്‍ എന്‍ഫീല്‍ഡുമായുള്ള മത്സരത്തില്‍ ജാവയ്ക്ക് മുതല്‍ക്കൂട്ടാവും.

Most Read: കടല് കാണാനിറങ്ങിയ ഫോര്‍ച്യൂണര്‍ മണലില്‍ പൂണ്ടപ്പോള്‍ — വീഡിയോ

വില്‍പ്പനയില്‍ 500 സിസി ബുള്ളറ്റുകളെ തോല്‍പ്പിക്കാന്‍ ജാവ

മഹീന്ദ്ര മോജോയില്‍ നിന്നും പരിണമിച്ച 293 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ജാവ ബൈക്കുകളില്‍. എഞ്ചിന്‍ 27 bhp കുരത്തും 28 Nm torque ഉം സൃഷ്ടിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്.

വില്‍പ്പനയില്‍ 500 സിസി ബുള്ളറ്റുകളെ തോല്‍പ്പിക്കാന്‍ ജാവ

ലിക്വിഡ് കൂളിംഗ്, ഫ്യൂവല്‍ ഇഞ്ചക്ഷന്‍, ഇരട്ട ഓവര്‍ഹെഡ് ക്യാംഷാഫ്റ്റുകളുള്ള നാലു വാല്‍വ് ഹെഡ് തുടങ്ങിയ സംവിധാനങ്ങളെല്ലാം എഞ്ചിന് കൂട്ടായുണ്ട്. കുറഞ്ഞ ആര്‍പിഎമ്മിലും ഉയര്‍ന്ന ടോര്‍ഖ് ലഭ്യത ഉറപ്പുവരുത്താന്‍ എഞ്ചിന് കഴിയും.

വില്‍പ്പനയില്‍ 500 സിസി ബുള്ളറ്റുകളെ തോല്‍പ്പിക്കാന്‍ ജാവ

ജാവയുമായുള്ള താരതമ്യത്തില്‍ 500 സിസി റോയല്‍ എന്‍ഫീല്‍ഡ് എഞ്ചിന്‍ പഴഞ്ചനാണെന്ന് സമ്മതിക്കാതെ തരമില്ല. 27.2 bhp കരുത്തും 41.3 Nm torque -മാണ് 499 സിസി ഒറ്റ സിലിണ്ടര്‍ സൃഷ്ടിക്കുക. എയര്‍ കൂളിംഗ് സംവിധാനം മാത്രമെ എഞ്ചിനുള്ളൂ.

വില്‍പ്പനയില്‍ 500 സിസി ബുള്ളറ്റുകളെ തോല്‍പ്പിക്കാന്‍ ജാവ

ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുണ്ടെങ്കിലും രണ്ടു വാല്‍വ് ഹെഡ് മാത്രമാണ് എഞ്ചിനില്‍. ഗിയര്‍ബോക്‌സ് അഞ്ചു സ്പീഡാണ്. നിലവില്‍ 500 സിസി റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളിലെല്ലാം ഇരട്ട ചാനല്‍ എബിഎസ് അടിസ്ഥാന ഫീച്ചറായി ഇടംപിടിക്കും.

വില്‍പ്പനയില്‍ 500 സിസി ബുള്ളറ്റുകളെ തോല്‍പ്പിക്കാന്‍ ജാവ

1.87 ലക്ഷം രൂപ മുതലാണ് ക്ലാസിക് 500 -ന് വിപണിയില്‍ വില. ഈ വര്‍ഷാവസാനം പെറാക്കിനെ കൂടി ക്ലാസിക് ലെജന്‍ഡ്‌സ് അണിനിരത്തുമ്പോള്‍ റോയല്‍ എന്‍ഫീല്‍ഡിന് എതിരെ ജാവ കുറച്ചുകൂടി ശക്തിപ്രാപിക്കും.

Most Read: ഇന്റര്‍സെപ്റ്റര്‍ കൊണ്ടു കഴിഞ്ഞില്ല, ഇതാ പുതിയ ബുള്ളറ്റ് ട്രയല്‍സ് എഡിഷന്‍

വില്‍പ്പനയില്‍ 500 സിസി ബുള്ളറ്റുകളെ തോല്‍പ്പിക്കാന്‍ ജാവ

വലിയ ബോറോടുകൂടിയ 332 സിസി എഞ്ചിനാണ് പെറാക്കില്‍. എഞ്ചിന്‍ 31 bhp കരുത്തും 32 Nm torque ഉം സൃഷ്ടിക്കും. ഗിയര്‍ബോക്‌സ് ആറു സ്പീഡ് തന്നെ. എന്നാല്‍ തുടക്കം മുതല്‍ക്കെ ഇരട്ട ചാനല്‍ എബിഎസിനൊപ്പമാകും പെറാക്ക് വരിക.

More from DriveSpark

Article Published On: Friday, January 4, 2019, 15:06 [IST]
English summary
Jawa Motorcycles Set Sales Target. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X