ജാവ പെറാക്ക് നവംബർ 15 -ന് വിപണിയിലെത്തും

ക്ലാസിക് ലെജന്റ്സ് നവംബർ 15 ന് ജാവ പെറാക്ക് പുറത്തിറക്കും. ജാവ ഇന്ത്യയിലേക്ക് മടങ്ങിയെത്തിന്റെ വർഷികം കുറിയ്ക്കുന്ന തീയതിലാണ് വാഹനത്തെ നിർമ്മാതാക്കൾ വിപണിയിലെത്തിക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്.

ജാവ പെറാക്ക് നവംബർ 15 -ന് വിപണിയിലെത്തും

ജാവ, ജാവ 42 എന്നിവയ്‌ക്കൊപ്പം പെറാക്ക് നേരത്തെ അവതരിപ്പിച്ചിരുന്നു എങ്കിലും വാഹനം വിപണിയിലെത്തിക്കുന്നത് ഈ വർഷം അവസാനത്തേക്ക് മാറ്റിവച്ചിരുന്നു.

ജാവ പെറാക്ക് നവംബർ 15 -ന് വിപണിയിലെത്തും

ക്ലാസിക് ലെജന്റ്സ് നേരത്തെ ജാവ പെറാക്ക് അനാച്ഛാദനം ചെയ്തിരുന്നു, ഈ വർഷം ആദ്യം ഇത് ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നു.

ജാവ പെറാക്ക് നവംബർ 15 -ന് വിപണിയിലെത്തും

എന്നിരുന്നാലും ജാവയുടെയും ജാവ 42 -ന്റെയും ഉൽപാദനത്തിലും വിതരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് കമ്പനി വാഹനത്തിന്റെ ലോഞ്ച് നീക്കിവെച്ചത്. വിപണിയിലിറക്കിയ രണ്ട് മോഡലുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിലും നിർമ്മാതാക്കൾ പരാജയപ്പെട്ടു.

ജാവ പെറാക്ക് നവംബർ 15 -ന് വിപണിയിലെത്തും

ജാവ പെറാക്ക് ജാവയെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും, കമ്പനി വിൽക്കുന്ന മറ്റ് മോഡലുകളിൽ നിന്ന് വേറിട്ടുനിൽക്കുന്ന നിരവധി സവിശേഷതകൾ ഇതിന് ഉണ്ട്. ബൈക്കിന്റെ മുൻവശത്തെ സജ്ജീകരണവും ഇന്ധന ടാങ്കും അടിസ്ഥാനപരമായി ജാവ, ജാവ 42 മോഡലുകൾക്ക് തുല്യമാണ്.

ജാവ പെറാക്ക് നവംബർ 15 -ന് വിപണിയിലെത്തും

രൂപകൽപ്പനയിലെ മാറ്റങ്ങളിൽ പുതുക്കിയ എക്‌സ്‌ഹോസ്റ്റ്, ഫെൻഡർ, ഫ്ലോട്ടിംഗ്-ടൈപ്പ് സിംഗിൾ സീറ്റ്, ജാവയിലും 42 -വിലും കാണപ്പെടുന്ന സ്വിംഗാർമിനെ അപേക്ഷിച്ച് നീളമുള്ള സ്വിംഗാർആം, സ്റ്റാൻഡേർഡ് ഇരട്ട ഷോക്കുകൾക്ക് പകരം പിന്നിൽ ഒരു മോണോ ഷോക്ക് എന്നിവയും ഉൾപ്പെടുന്നു.

ജാവ പെറാക്ക് നവംബർ 15 -ന് വിപണിയിലെത്തും

334 സിസി ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിൻ 30 bhp കരുത്തും 31 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ജാവ, ജാവ 42 എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രകടനത്തിൽ 3bhp കരുത്ത്, 3Nm torque എന്നിവ വർദ്ധിക്കുന്നു. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സാണ് ജാവ പെറാക്കിന്റെ മറ്റൊരു സവിശേഷത.

ജാവ പെറാക്ക് നവംബർ 15 -ന് വിപണിയിലെത്തും

ഭാവി പദ്ധതികളും ഉൾപ്പെടുത്തി നവംബർ 15 ന് ഒരു പ്രഖ്യാപനം നടത്തുമെന്ന് കമ്പനി നേരത്തെ പറഞ്ഞിരുന്നു. അടുത്ത 18 മാസത്തിനുള്ളിൽ ക്ലാസിക് ലെജന്റ്സ് മൂന്ന് പുതിയ മോഡലുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നു.

Most Read: സ്‌ക്രാംബ്ലർ നിരയിലേക്ക് ലിയോൺസിനൊ 800-നെ അവതരിപ്പിച്ച് ബെനലി

ജാവ പെറാക്ക് നവംബർ 15 -ന് വിപണിയിലെത്തും

അതിന്റെ വിശദാംശങ്ങളും പെറാക്കിന്റെ ലോഞ്ചിൽ പങ്കിടും. പെറാക്കിന് പുറമേ ഒരു സ്ക്രംബളർ മോഡലും, ഒരു ഓഫ്റോഡ് മോഡലും വിപണിയിലെത്തിക്കാനാണ് നിർമ്മാതാക്കൾ ഒരുങ്ങുന്നത്.

Most Read: G325 ഇലക്ട്രിക്ക് സ്കൂട്ടറുമായി ലാംബ്രട്ട തിരിച്ചെത്തുന്നു

ജാവ പെറാക്ക് നവംബർ 15 -ന് വിപണിയിലെത്തും

ജാവയുടെ 90 -ാം വാർഷികത്തോട് അനുബന്ധിച്ച് ജാവ വാർഷിക പതിപ്പും ഇതിനോടകം കമ്പനി പുറത്തിറക്കിയിരുന്നു. എന്നാൽ ഇവയുടെ നിർമ്മാണവും വിൽപ്പനയും 90 യൂണിറ്റുകൾ മാത്രമായി ജാവ നിയന്ത്രിച്ചിരിക്കുകയാണ്.

Most Read: എക്സ്പൾസ് 200-ന്റെ റാലി കിറ്റ് പുറത്തിറക്കി ഹീറോ മോട്ടോകോർപ്

ജാവ പെറാക്ക് നവംബർ 15 -ന് വിപണിയിലെത്തും

ജാവ പെറാക്ക്കിന് 1.89 ലക്ഷം രൂപയാണ് വിലയുണ്ടെന്ന് ക്ലാസിക് ലെജന്റ്സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു, എന്നിരുന്നാലും മോട്ടോർസൈക്കിളിന് ഏകദേശം 1.75 ലക്ഷം രൂപയോളം വിലയുണ്ടെന്ന് ഞങ്ങൾ കരുതുന്നു. സൂചിപ്പിച്ച എല്ലാം ഇന്ത്യയിലെ എക്സ്-ഷോറൂം വിലകളാണ്.

More from DriveSpark

Article Published On: Friday, November 8, 2019, 16:12 [IST]
English summary
Jawa Perak Launch Confirmed For 15 November: Details And Expected Price. Read more Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X