G325 ഇലക്ട്രിക്ക് സ്കൂട്ടറുമായി ലാംബ്രട്ട തിരിച്ചെത്തുന്നു

ഐതിഹാസിക ഇറ്റാലിയന്‍ സ്‌കൂട്ടര്‍ നിർമ്മാതാക്കളായ ലാംബ്രട്ട ഇന്ത്യൻ വിപണിയിലേക്ക് മടങ്ങിയെത്താൻ തയ്യാറെടുക്കുകയാണ്. ഒരു ഇലക്ട്രിക്ക് മോഡലുമായി വിപണിയിൽ എത്താനാണ് കമ്പനിയുടെ പദ്ധതി.

G325 ഇലക്ട്രിക്ക് സ്കൂട്ടറുമായി ലാംബ്രട്ട തിരിച്ചെത്തുന്നു

ഇന്ത്യന്‍ വിപണിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ഇന്ത്യയിലേക്ക് എത്താൽ മാതൃ കമ്പനിയായ ഇന്നസെന്റിയെ പ്രേരിപ്പിച്ചിരിക്കുന്നത്.

G325 ഇലക്ട്രിക്ക് സ്കൂട്ടറുമായി ലാംബ്രട്ട തിരിച്ചെത്തുന്നു

2018-ൽ തന്നെ ലാംബ്രട്ട വിപണിയിലേക്ക് തിരിച്ചെത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ, മിലാനിൽ നടക്കുന്ന EICMA മോട്ടോർഷോയിൽ ഇറ്റാലിയൻ സ്കൂട്ടർ ബ്രാൻഡ് അതിന്റെ പുതിയ മുൻനിര കൺസെപ്റ്റായ G325 സ്പെഷ്യൽ മോഡലിനെ അവതരിപ്പിച്ചു.

G325 ഇലക്ട്രിക്ക് സ്കൂട്ടറുമായി ലാംബ്രട്ട തിരിച്ചെത്തുന്നു

2020-ൽ നടക്കാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ ജി-സ്‌പെഷ്യൽ ഇലക്ട്രിക്ക് സ്‌കൂട്ടർ ഇന്ത്യയിൽ വെളിപ്പെടുത്തുമെന്നും കമ്പനി സൂചിപ്പിച്ചിട്ടുണ്ട്. ഈ പുതിയ കൺസെപ്റ്റിന്റെ പ്ലാറ്റ്‌ഫോമുമായി അതിന്റെ ഡിസൈൻ പങ്കിടാൻ കഴിയുമെന്നും റിപ്പോർട്ടുകളുണ്ട്.

G325 ഇലക്ട്രിക്ക് സ്കൂട്ടറുമായി ലാംബ്രട്ട തിരിച്ചെത്തുന്നു

പരസ്പരം മാറ്റാവുന്ന സൈഡ് പാനലുകളുള്ള ഒരു സ്റ്റീൽ മോണോകോക്ക്, ഒരു സ്മാർട്ട് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പോലെ തോന്നിക്കുന്ന "ഫുൾ റൈഡർ ഇന്റർഫേസ്" എന്നിവയാണ് G325 സവിശേഷതകൾ. ഫുട്‌ബോർഡുമായി സംയോജിപ്പിച്ചിരിക്കുന്ന ലാംബ്രെറ്റ ലോഗോ ആകൃതിയിലുള്ള ലൈറ്റും G325-ൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി പറയുന്നു.

G325 ഇലക്ട്രിക്ക് സ്കൂട്ടറുമായി ലാംബ്രട്ട തിരിച്ചെത്തുന്നു

റൈഡർ സ്‌കൂട്ടറിനടുത്തെത്തുമ്പോൾ യാന്ത്രികമായി ഇത് ജ്വലിക്കും. നീളമുള്ള സ്വൂപ്പിംഗ് ലൈനുകളും വലിയ ബോഡി പാനലുകളും G325 ലാംബ്രെറ്റയുടെ ഡിസൈൻ ഭാഷയ്ക്ക് അനുസൃതമായി നിലകൊള്ളുന്നു.

G325 ഇലക്ട്രിക്ക് സ്കൂട്ടറുമായി ലാംബ്രട്ട തിരിച്ചെത്തുന്നു

എന്നിരുന്നാലും, ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകൾ, എൽഇഡി ഹെഡ്‌ലൈറ്റ്, ഫ്രണ്ട് ഫെൻഡറിന് മുകളിലുള്ള രസകരമായ എയർ-ഇൻ‌ടേക്ക് സ്നട്ട് എന്നിവ പോലുള്ള ചില ആധുനിക സ്പർശനങ്ങളും സ്കൂട്ടറിൽ ഉൾപ്പെടുത്തിയി്ടുണ്ട്. രണ്ട് അറ്റത്തും ജെ ജുവാൻ ഡിസ്ക് ബ്രേക്കുകളും കൺസെപ്റ്റിൽ സജ്ജീകരിച്ചിരിക്കുന്നു.

Most Read: സ്‌ക്രാംബ്ലർ നിരയിലേക്ക് ലിയോൺസിനൊ 800-നെ അവതരിപ്പിച്ച് ബെനലി

G325 ഇലക്ട്രിക്ക് സ്കൂട്ടറുമായി ലാംബ്രട്ട തിരിച്ചെത്തുന്നു

ലാംബ്രെട്ട 2018-ൽ പ്രഖ്യാപിച്ച പ്രധാന പദ്ധതികളിൽ ഇന്ത്യൻ വിപണിക്കായുള്ള ഇലക്ട്രിക്ക് സൂട്ടർ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. മുംബൈയിലോ പരിസരത്തോ ഒരു അസംബ്ലി പ്ലാന്റ് കൂടി സ്ഥാപിക്കാൻ ലക്ഷ്യമുണ്ടെന്ന് ലാംബ്രെട്ട ഇന്റർനാഷണലിന്റെ മാതൃ കമ്പനിയായ ഇന്നസെന്റി റിപ്പോർട്ട് ചെയ്തിരുന്നു.

Most Read: 2020 റിബൽ 300, 500 ക്രൂയിസർ മോഡലുകൾ അവതരിപ്പിച്ച് ഹോണ്ട

G325 ഇലക്ട്രിക്ക് സ്കൂട്ടറുമായി ലാംബ്രട്ട തിരിച്ചെത്തുന്നു

പ്ലാന്റ് ഇന്ത്യൻ വിപണിയിൽ 'ഒറിജിനൽ ലാംബ്രെറ്റ ഉൽപ്പന്നങ്ങൾ' നൽകുമെന്നും ചുറ്റുമുള്ള രാജ്യങ്ങൾക്കും ആഫ്രിക്കയ്ക്കും വേണ്ട ഉത്‌പാദന കേന്ദ്രമായി പ്രവർത്തിക്കുമെന്നും കമ്പനി അറിയിച്ചു.

Most Read: ചേതക് ഇലക്ട്രിക്കിന്റെ പ്രൊഡക്ഷന്‍ വീഡിയോ പുറത്തുവിട്ട് ബജാജ്

G325 ഇലക്ട്രിക്ക് സ്കൂട്ടറുമായി ലാംബ്രട്ട തിരിച്ചെത്തുന്നു

അതോടൊപ്പം ഇലക്ട്രിക്ക് സ്കൂട്ടറുകളിലും മോട്ടോർ സൈക്കിളുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും ഹൈഡ്രജനെ ഇന്ധനമായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യയിൽ നിക്ഷേം നടത്തുന്നതായും EICMA- ൽ കമ്പനി വെളിപ്പെടുത്തി.

G325 ഇലക്ട്രിക്ക് സ്കൂട്ടറുമായി ലാംബ്രട്ട തിരിച്ചെത്തുന്നു

ഇലക്ട്രിക്ക് ലാംബ്രെട്ടയുടെ കൂടുതൽ വിവരങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ല. കൂടാതെ ഉത്പാദനത്തിന് തയ്യാറായ ഒരു മോഡൽ വിപണിയിലെത്തുന്നതിന് ഒന്നോ രണ്ടോ വർഷം വേണ്ടി വന്നേക്കും. അതിനാൽ രാജ്യത്ത് വളരുന്ന പ്രീമിയം ഇലക്ട്രിക്ക് സ്കൂട്ടർ വിപണി തീർച്ചയായും മത്സരാധിഷ്ഠിതമായി മാറും.

Most Read Articles

Malayalam
English summary
Lambretta will be returning to India in 2020. Read more Malayalam
Story first published: Thursday, November 7, 2019, 18:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X