Just In
- 6 hrs ago തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- 9 hrs ago ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- 10 hrs ago പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- 10 hrs ago മോഡലിംഗും ഡാൻസുമാണ് പാഷൻ, 23-ാം വയസിൽ ഡ്രീം കാർ സ്വന്തമാക്കിയ സുന്ദരിയെ അറിയുമോ?
Don't Miss
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Movies നായികമാര്‍ ഇല്ലാതാവുന്ന ഫഹദ് ചിത്രങ്ങള്‍? 'ആണ്-പെണ് ബന്ധം എക്സ്പ്ലോര്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്'
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ചേതക് ഇലക്ട്രിക്കിന്റെ പ്രൊഡക്ഷന്‍ വീഡിയോ പുറത്തുവിട്ട് ബജാജ്
2019 ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തിലാണ് ബജാജ് ആദ്യ ഇലക്ട്രിക്ക് സ്കൂട്ടറിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. 2019 സെപ്തംബര്‍ 25 -ന് ബജാജിന്റെ ചകന്‍ പ്ലാന്റിലാണ് ചേതക് ഇലക്ട്രിക്ക് സ്കൂട്ടറിന്റെ നിര്‍മാണം കമ്പനി ആരംഭിച്ചത്.
സൈലന്റ് ഫാക്ടറി എന്നാണ് ബജാജ് വിശേഷിപ്പിക്കുന്നത്. സ്കൂട്ടറിന്റെ നിര്‍മാണ വീഡിയോയും കമ്പനി ഇതിനോടൊപ്പം തന്നെ പങ്കുവെച്ചിട്ടുണ്ട്. സ്കൂട്ടറിന്റെ നിര്‍മ്മാണ വേളയില്‍ അധികം ശബ്ദങ്ങളോ ഒന്നും തന്നെ ഇല്ല. അതുകൊണ്ട് തന്നെയാണ് സൈലന്റ് ഫാക്ടറി എന്ന് വിശേഷിപ്പിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്കൂട്ടറിനായുള്ള ബുക്കിങ് കമ്പനി 2019 നവംബര്‍ മാസം മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിപണിയില്‍ അവതരിപ്പിച്ചെങ്കിലും വില സംബന്ധിച്ചോ, മെക്കാനിക്കല്‍ സവിശേഷതകള്‍ സംബന്ധിച്ചോ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
ഏകദേശം ഒരു ലക്ഷം രൂപ വരെ ഇലക്ട്രിക്ക് സ്കൂട്ടറിന് വില പ്രതീക്ഷിക്കാം. 2020 ജനുവരിയില്‍ വാഹനം വിപണിയില്‍ പുറത്തിറക്കും. ബംഗളൂരു, പുനെ നഗരങ്ങളിലാണ് സ്കൂട്ടര്‍ ആദ്യം വില്‍പ്പനയ്ക്ക് എത്തുക. പ്രീമിയം സ്കൂട്ടര്‍ ആയതുകൊണ്ട് കെടിഎം ഡീലര്‍ഷിപ്പിലൂടെയാകും വാഹനത്തിന്റെ വില്‍പ്പന.
ഇതിന്റെ ഭാഗമായി തെരഞ്ഞെടുത്ത ചില ഡീലര്‍ഷിപ്പുകള്‍ പ്രീമിയം നിലവാരത്തില്‍ നവീകരിക്കുമെന്നും കമ്പനി അറിയിച്ചു. പഴയ ചേതക് സ്കൂട്ടറുകളെ ഓര്‍മ്മപ്പെടുത്തുന്ന വിധമാണ് പുതിയ ഇലക്ട്രിക്ക് സ്കൂട്ടറുകളെയും കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്.
റെട്രോ ഡിസൈന്‍ പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ രൂപകല്പന. ആറ് നിറങ്ങളിലാണ് സ്കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. എന്‍സിഎ (NCA) സെല്ലുകളോടുകൂടിയ IP67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയണ്‍ ബാറ്റികളാണ് വാഹനത്തിന്റെ കരുത്ത്.
സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. അതേസമയം ഇതിലെ ഇലക്ട്രിക്ക് മോട്ടോര്‍, പവര്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ ബജാജ് വ്യക്തമാക്കിയിട്ടില്ല. സിറ്റി, സ്പോര്‍ട്സ് എന്നീ രണ്ട് ഡ്രൈവിങ് മോഡുകളില്‍ വാഹനം ഓടിക്കാം.
Most Read: പുതിയ ഇലക്ടിക്ക് സ്കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി ബ്ലാക്ക്സ്മിത്ത്
സിറ്റി മോഡില്‍ ഒറ്റചാര്‍ജില്‍ 95-100 കിലോമീറ്റര്‍ ദൂരവും സ്പോര്‍ട്സ് മോഡില്‍ 85 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാന്‍ സാധിക്കും. എല്‍ഇഡി ഹെഡ്ലാമ്പ്, വീതിയേറിയ സീറ്റുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, 12 ഇഞ്ച് അലോയി വീലുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഉയര്‍ന്ന സ്റ്റോറേജ് എന്നിവയാണ് ഇലക്ട്രിക്ക് ചേതകില്‍ ലഭിക്കുന്ന ഫീച്ചറുകള്‍.
Most Read: വാഹന വിപണിയിലെ മാന്ദ്യത്തിനിടയിലും ആവശ്യക്കാർ കൂടുന്ന അഞ്ച് മോഡലുകൾ
പുതിയ സുരക്ഷ സജ്ജീകരണമായ സിബിഎസും സ്കൂട്ടറില്‍ ഉള്‍പ്പെടുത്തിയേക്കാം. വിഭജിച്ച രീതിയിലാണ് പുറകിലെ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്മാര്‍ട്ട് ഫോണുമായി കണക്റ്റ് ചെയ്ത് നിരവധി കണക്റ്റഡ് ഫീച്ചേഴ്സും സ്കൂട്ടറിലുണ്ട്.
Most Read: ക്യൂട്ട് ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ബജാജ്
വിപണിയില്‍ ഓകിനാവ സ്കൂട്ടറുകള്, ഹീറോ ഇലക്ട്രിക്ക്, ഏഥര്‍ 450, ആമ്പിയര്‍ ഇലക്ട്രിക്ക വെഹിക്കിള്‍സ് എന്നിവരാണ് ചേതക്കിന്റെ എതിരാളികള്‍.