ക്യൂട്ട് ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ബജാജ്

ദിവസങ്ങള്‍ക്ക് മുമ്പാണ് ബജാജ് ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ചേതക്കിനെ വിപണിയില്‍ അവതരിപ്പിച്ചത്. ഇതിന് പിന്നാലെ ബജാജ് നിരയിലെ ക്വാഡ്രിസൈക്കിള്‍ മോഡലായ ക്യൂട്ടും ഇലക്ട്രിക്കിന്റെയും പരീക്ഷണ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

ക്യൂട്ട് ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ബജാജ്

ആദ്യമായിട്ടായിരുന്നു ഇന്ത്യന്‍ നിരത്തിലൂടെയുള്ള ഇലക്ട്രിക്ക് ക്യൂട്ടിന്റെ പരീക്ഷണയോട്ടം. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും വീണ്ടും പുറത്തുവന്നിരിക്കുന്നത്.

ക്യൂട്ട് ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ബജാജ്

ക്യുകാര്‍ ഇലക്ട്രിക്ക് എന്നായിരിക്കും ഈ വാഹനത്തിന്റെ പേര് എന്നാണ് പുതിയ റിപ്പോര്‍ട്ട്. അതോടൊപ്പം തന്നെ 2020 -ല്‍ ഈ ചെറിയ ഇലക്ട്രിക്ക് കാറിനെ വിപണിയില്‍ എത്തിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലേക്കായിരിക്കും ആദ്യം ക്യൂട്ട് ഇലക്ട്രിക്ക് ബജാജ് പരിഗണിക്കുകയെന്നാണ് സൂചന.

ക്യൂട്ട് ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ബജാജ്

നിലവില്‍ വിപണിയില്‍ ഉള്ള ക്യൂട്ട് മോഡല്‍ നിരവധി രാജ്യങ്ങളിലേക്ക് ബജാജ് കയറ്റുമതി ചെയ്യുന്നുണ്ട്. ആദ്യം പുറത്തുവന്ന ചിത്രങ്ങളിലും, വിപണിയില്‍ ഉള്ള ക്യൂട്ടിന് സമാനമാണെങ്കിലും ക്വാഡ്രിസൈക്കിള്‍ വകഭേദത്തില്‍നിന്ന് വ്യത്യസ്തമായി പുതിയ ക്യുകാര്‍ ബാഡ്ജിങ് പിന്നില്‍ നല്‍കിയിരിക്കുന്നത് കാണാന്‍ സാധിച്ചിരുന്നു.

ക്യൂട്ട് ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ബജാജ്

ചേതക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലേക്കെത്തിയ ശേഷം മാത്രമേ ക്യൂട്ട് ഇലക്ട്രിക് പുറത്തിറങ്ങാന്‍ സാധ്യതയുള്ളു. നിലവില്‍ രണ്ടര ലക്ഷം രൂപ മുതലാണ് പെട്രോള്‍, സിഎന്‍ജി ക്യൂട്ടിന്റെ വില, ഇതിനെക്കാള്‍ ഉയര്‍ന്ന വില ഇലക്ട്രിക്കിന് പ്രതീക്ഷിക്കാം. 2020 ഇന്ത്യ ഓട്ടോ എക്‌സ്‌പോയില്‍ ക്യൂട്ട് ഇലക്ട്രിക്കിനെ ബജാജ് പ്രദര്‍ശിപ്പിച്ചേക്കും.

ക്യൂട്ട് ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ബജാജ്

പുനെയില്‍ പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളാണ് ആദ്യം പുറത്തുവന്നത്. ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിന് പിന്നാലെ ഇലക്ട്രിക്ക് പരിവേഷത്തില്‍ ബജാജില്‍ നിന്നും വിപണിയില്‍ എത്തുന്ന അടുത്ത വാഹനമായിരിക്കും ക്യൂട്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ക്യൂട്ട് ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ബജാജ്

പിന്നില്‍ ക്യൂട്ട് എന്ന് എഴുതിയിരിക്കുന്നതിന് താഴെയായി ഇലക്ട്രിക്ക് വെഹിക്കിള്‍ (EV) എന്ന് എഴുതിയിരിക്കുന്നത് കാണാന്‍ സാധിക്കും. അലോയി വീലുകളിലെ ഡിസൈനുകള്‍ക്ക് മാറ്റം സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Most Read: തലസ്ഥാനത്ത് 32 ഇലക്ട്രിക്ക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി കെഎസ്ഇബി

ക്യൂട്ട് ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ബജാജ്

വാഹനത്തിന്റെ മറ്റ് വിവരങ്ങള്‍ ഒന്നുംതന്നെ ലഭ്യമായിട്ടില്ല. 2012 ഓട്ടോ എക്സ്പോയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച ബജാജിന്റെ കുഞ്ഞന്‍ ക്വാഡ്രിസൈക്കിള്‍ ക്യൂട്ട് നിരവധി പ്രതിസന്ധികള്‍ മറികടന്നാണ് അടുത്തിടെ ഇന്ത്യന്‍ വിപണിയിലെത്തുന്നത്.

Most Read: ഇന്ത്യയിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട; ലക്ഷ്യം റോയൽ എൻഫീൽഡിന്റെ വിപണി

ക്യൂട്ട് ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ബജാജ്

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള തടസ്സങ്ങളെല്ലാം തരണം ചെയ്താണ് ക്യൂട്ട് ആറു വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. കുഞ്ഞന്‍ ക്യൂട്ടിന്റെ രൂപം കാറിനോട് സാമ്യമുണ്ടെങ്കിലും കാര്‍ ഗണത്തിലല്ല ഇതിന്റെ സ്ഥാനം. ത്രീ വീല്‍ ഓട്ടോറിക്ഷകള്‍ക്ക് പകരം എത്തുന്ന ഫോര്‍ വീല്‍ വാഹനമാണ് ക്യൂട്ട്.

Most Read: ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില വെളിപ്പെടുത്താതെ ബജാജ്

ക്യൂട്ട് ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ബജാജ്

ഇന്ത്യന്‍ നിരത്തില്‍ ഇതുവരെ സാന്നിധ്യം ഉറപ്പിക്കാന്‍ സാധിച്ചില്ലെങ്കിലും റഷ്യ, ശ്രീലങ്ക, ഇന്‍ഡൊനീഷ്യ, പോളണ്ട്, തുര്‍ക്കി തുടങ്ങി പന്ത്രണ്ടോളം രാജ്യങ്ങളിലേക്ക് നിലവില്‍ ക്യൂട്ടിനെ ബജാജ് ഓട്ടോ കയറ്റുമതി ചെയ്യുന്നുണ്ട്. നാലുപേര്‍ക്ക് യാത്രചെയ്യാന്‍ കഴിയുന്ന ക്വാഡ്രിസൈക്കിള്‍ ക്യൂട്ടിന് വിലയും താരതമ്യേന കുറവാണ്.

ക്യൂട്ട് ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ബജാജ്

216 സി.സി സിംഗിള്‍ സിലിണ്ടര്‍ വാട്ടര്‍കൂള്‍ഡ് ഫോര്‍ വാല്‍വ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. പരമാവധി 13 bhp കരുത്തും 20 Nm torque ഉം ഈ എന്‍ജിന്‍ സൃഷ്ടിക്കും. സിഎന്‍ജി വകഭേദത്തിലും ക്യൂട്ട് ലഭ്യമാകും. മണിക്കൂറില്‍ 70 കിലോമീറ്ററാണ് പരമാവധി വേഗം.

ക്യൂട്ട് ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ബജാജ്

36 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. 5 സ്പീഡ് സ്വീക്ഷ്വന്‍ഷ്യല്‍ ഗിയര്‍ബോക്സാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. 2752 mm ആണ് വാഹനത്തിന്റെ ആകെ നീളം. 1312 mm വീതിയും 1652 mm ഉയരവും 1925 mm വീല്‍ബേസും ക്യൂട്ടിനുണ്ട്. 400 കിലോഗ്രാമാണ് ഭാരം.

ക്യൂട്ട് ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ബജാജ്

നിലവില്‍ റഷ്യ, ശ്രീലങ്ക, ഇന്തോനേഷ്യ, പോളണ്ട്, തുര്‍ക്കി ഉള്‍പ്പെടെ പന്ത്രണ്ടോളം രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ നിര്‍മ്മിത ക്യൂട്ടുകളെ ബജാജ് കയറ്റുമതി ചെയ്യുന്നുണ്ട്.

More from DriveSpark

Article Published On: Monday, October 28, 2019, 14:59 [IST]
English summary
Bajaj Qute QCar Electric name registered. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X