125 ഡ്യൂക്കിന്റെ വില കെടിഎം വീണ്ടും കൂട്ടി

വര്‍ഷങ്ങളായി 125 ഡ്യൂക്കിനെ കെടിഎം ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. പക്ഷെ, ഉയര്‍ന്ന വിലയായതുകൊണ്ട് ബേബി ഡ്യൂക്കിനെ ഇന്ത്യന്‍ വിപണിയില്‍ കമ്പനി ഇത്രയുംകാലം അവതരിപ്പിച്ചില്ല. എന്നാല്‍ മടിച്ചുനിന്നിട്ടു കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ കെടിഎം, കഴിഞ്ഞവര്‍ഷം നവംബറില്‍ 125 ഡ്യൂക്കിനെ ഇവിടെ രണ്ടുംകല്‍പ്പിച്ച് വില്‍പ്പനയ്ക്ക് കൊണ്ടുവന്നു. ഇതോടെ കമ്പനിയുടെ ധാരണയും മാറി.

125 ഡ്യൂക്കിന്റെ വില കെടിഎം വീണ്ടും കൂട്ടി

രാജ്യത്ത് വന്‍പ്രചാരം നേടുകയാണ് 125 ഡ്യൂക്ക്. വിപണിയില്‍ ബൈക്കിന് ആവശ്യക്കാരേറെ. നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന കെടിഎം ബൈക്കാണ് 125 ഡ്യൂക്ക്. മുന്‍പ് 200 ഡ്യൂക്കായിരുന്നു ഈ പദവിയില്‍. ശ്രേണിയിലെ മറ്റു കമ്മ്യൂട്ടര്‍ ബൈക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വില കൂടതലാണെങ്കില്‍ക്കൂടി 1.18 ലക്ഷം രൂപയെന്ന പ്രൈസ് ടാഗ് 125 ഡ്യൂക്കിന്റെ പ്രകടനമികവിനോട് നീതി പുലര്‍ത്തുന്നുണ്ടെന്ന് ഉടമകള്‍ സമ്മതിക്കുന്നു.

125 ഡ്യൂക്കിന്റെ വില കെടിഎം വീണ്ടും കൂട്ടി

ഒരുഭാഗത്ത് 125 ഡ്യൂക്ക് വില്‍പ്പന കുതിച്ചുയരുമ്പോള്‍ മറുഭാഗത്ത് 200 ഡ്യൂക്ക് വാങ്ങുന്നവരുടെ എണ്ണം കുറയുകയാണ്. ഒരുപക്ഷെ ഇതുകൊണ്ടാവാം 125 ഡ്യൂക്കിന്റെ വില കെടിഎം പതിയെ ഉയര്‍ത്തുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ 125 ഡ്യൂക്കില്‍ ആദ്യ വിലവര്‍ധനവ് നടപ്പിലായി. 1.18 ലക്ഷം രൂപയുണ്ടായിരുന്ന ബൈക്കിന് ഏഴായിരം രൂപ കമ്പനി അന്ന് കൂട്ടി. പുതുക്കിയ വില 1.25 ലക്ഷം രൂപ.

125 ഡ്യൂക്കിന്റെ വില കെടിഎം വീണ്ടും കൂട്ടി

രണ്ടുമാസം കഴിയും മുന്‍പേ ഇപ്പോള്‍ വീണ്ടും 125 ഡ്യൂക്കിന്റെ വില കെടിഎം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇക്കുറി അയ്യായിരം രൂപ കൂടി ബേബി ഡ്യൂക്കിന് വര്‍ധിച്ചു. ഇനി 1.30 ലക്ഷം രൂപയ്ക്കാണ് കെടിഎം 125 ഡ്യൂക്ക് വില്‍പ്പനയ്ക്ക് വരിക. വില വര്‍ധനവിന് പിന്നിലെ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല.

125 ഡ്യൂക്കിന്റെ വില കെടിഎം വീണ്ടും കൂട്ടി

ഇതേസമയം, വിപണിയില്‍ അടുത്തിടെ അവതരിച്ച യമഹ MT-15, ബേബി ഡ്യൂക്കിന്റെ വിപണിയില്‍ ശക്തമായ കടന്നുകയറ്റം നടത്തുന്നുണ്ട്. കരുത്തുള്ള എഞ്ചിനുണ്ടെന്നതൊഴിച്ചാല്‍ മറ്റെല്ലാ വിഭാഗങ്ങളിലും MT-15, ഡ്യൂക്ക് 125 -ന് പിന്നിലാണ്. എന്തായാലും പ്രാരംഭ സ്‌പോര്‍ട്‌സ് ബൈക്ക് ശ്രേണിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ RC125 മോഡലിനെയും കെടിഎം വൈകാതെ ഇങ്ങോട്ടു കൊണ്ടുവരും.

Most Read: ഏഥറില്‍ 220 കോടി രൂപയുടെ നിക്ഷേപം നടത്തി ഫ്‌ളിപ്പ്കാര്‍ട്ട് സ്ഥാപകന്‍ സച്ചിന്‍ ബന്‍സാല്‍

125 ഡ്യൂക്കിന്റെ വില കെടിഎം വീണ്ടും കൂട്ടി

125 ഡ്യൂക്കിന്റെ ഫെയേര്‍ഡ് പതിപ്പാണ് RC125. രാജ്യത്തെ ഏറ്റവും വില കൂടിയ 125 സിസി ബൈക്കായാകും കെടിഎം RC125 അറിയപ്പെടുക. എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ട്രെല്ലിസ് ഫ്രെയിം, WP അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍, WP മോണോഷോക്ക്, 17 ഇഞ്ച് അലോയ് വീലുകള്‍, പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിങ്ങനെ വിശേഷങ്ങള്‍ ഒരുപാടുണ്ടാവും കെടിഎം RC125 -ന്.

Most Read: കാക്കിക്കുള്ളിലെ ബൈക്ക് റേസർ

125 ഡ്യൂക്കിന്റെ വില കെടിഎം വീണ്ടും കൂട്ടി

125 ഡ്യൂക്കിനെ പോലെ ഒറ്റ ചാനല്‍ എബിഎസും റിയര്‍ ലിഫ്റ്റ് മിറ്റിഗേഷന്‍ സംവിധാനവുമായിരിക്കും RC125 -ന് ലഭിക്കുക. ലിക്വിഡ് കൂളിങ്, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ ശേഷിയുള്ള 124.7 സിസി എഞ്ചിന്‍ വരാന്‍പോകുന്ന RC125 -ലും തുടിക്കും. 14 bhp കരുത്തും 12 Nm torque ഉം സൃഷ്ടിക്കാന്‍ എഞ്ചിന്‍ പ്രാപ്തമാണ്. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM 125 Price Hiked. Read in Malayalam.
Story first published: Wednesday, June 5, 2019, 13:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X