ഏഥറില്‍ 220 കോടി രൂപയുടെ നിക്ഷേപം നടത്തി ഫ്‌ളിപ്പ്കാര്‍ട്ട് സ്ഥാപകന്‍ സച്ചിന്‍ ബന്‍സാല്‍

വിപണിയില്‍ ആഴത്തില്‍ വേരുറപ്പിക്കാന്‍ ഏഥര്‍ എനര്‍ജി. വൈദ്യുത സ്‌കൂട്ടര്‍ വില്‍പ്പന രാജ്യമെങ്ങും വ്യാപിപ്പിക്കുക ലക്ഷ്യമിട്ട് ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏഥര്‍ എനര്‍ജി 51 മില്യണ്‍ ഡോളര്‍ (ഏകദേശം 354 കോടി രൂപ) നിക്ഷേപം കണ്ടെത്തി. നിലവില്‍ ബെംഗളൂരുവില്‍ മാത്രമാണ് കമ്പനിക്ക് സാന്നിധ്യം.

ഏഥറില്‍ 220 കോടി രൂപയുടെ നിക്ഷേപം നടത്തി ഫ്‌ളിപ്പ്കാര്‍ട്ട് സ്ഥാപകന്‍ സച്ചിന്‍ ബന്‍സാല്‍

നിക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ മറ്റു നഗരങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഏഥര്‍ തീരുമാനിച്ചു. ഒപ്പം ഉത്പാദന ശേഷി ഇരട്ടിപ്പിക്കാനും ഏഥറിന് പദ്ധതിയുണ്ട്. പ്രതിവര്‍ഷം 25,000 യൂണിറ്റുകളില്‍പ്പരം സ്‌കൂട്ടറുകള്‍ പുറത്തിറക്കാന്‍ കമ്പനി ആഗ്രഹിക്കുന്നു. പ്രധാന നഗരങ്ങളില്‍ ഡീലര്‍ഷിപ്പുകള്‍ തുറക്കാനും ഉത്പാദനശേഷി വര്‍ധിപ്പിക്കാനും വിപണന ശൃഖല ശക്തപ്പെടുത്താനും പുതിയ നിക്ഷേപം വിനിയോഗിക്കുമെന്ന് ഏഥര്‍ എനര്‍ജി സഹസ്ഥാപകനും സിഇഒയുമായ തരുണ്‍ മേഹ്ത്ത വ്യക്തമാക്കി.

ഏഥറില്‍ 220 കോടി രൂപയുടെ നിക്ഷേപം നടത്തി ഫ്‌ളിപ്പ്കാര്‍ട്ട് സ്ഥാപകന്‍ സച്ചിന്‍ ബന്‍സാല്‍

കമ്പനിക്ക് ലഭിച്ച നിക്ഷേപത്തില്‍ സിംഹഭാഗവും ഫിള്പ്പ്കാര്‍ട്ടിന്റെ സഹസ്ഥാപകന്‍ സച്ചിന്‍ ബന്‍സാലില്‍ നിന്നാണ്. ഏഥര്‍ എനര്‍ജിയില്‍ 32 മില്യണ്‍ ഡോളര്‍ (ഏകദേശം 222 കോടി രൂപ) സച്ചിന്‍ ബന്‍സാല്‍ നിക്ഷേപം നടത്തി. 19 മില്യണ്‍ ഡോളര്‍ നിക്ഷേപം (ഏകദേശം 132 കോടി രൂപ) ഹീറോ മോട്ടോകോര്‍പ്പും സമര്‍പ്പിച്ചു. 2023 ഓടെ രാജ്യത്തെ 30 നഗരങ്ങളില്‍ സജീവമാവാനാണ് ഏഥറിന്റെ പദ്ധതി.

ഏഥറില്‍ 220 കോടി രൂപയുടെ നിക്ഷേപം നടത്തി ഫ്‌ളിപ്പ്കാര്‍ട്ട് സ്ഥാപകന്‍ സച്ചിന്‍ ബന്‍സാല്‍

വരും ആഴ്ചകളില്‍ ചെന്നൈയിലേക്ക് കമ്പനി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. നിലവില്‍ ഏഥര്‍ 340, 450 സ്‌കൂട്ടറുകളെയാണ് കമ്പനി വിപണിയില്‍ കൊണ്ടുവരുന്നത്. ഇതില്‍ ഏഥര്‍ 450 കേന്ദ്ര സര്‍ക്കാരിന്റെ രണ്ടാം ഘട്ട FAME സബ്‌സിഡിക്കുള്ള അര്‍ഹത നേടിയിട്ടുണ്ട്.

ഏഥറില്‍ 220 കോടി രൂപയുടെ നിക്ഷേപം നടത്തി ഫ്‌ളിപ്പ്കാര്‍ട്ട് സ്ഥാപകന്‍ സച്ചിന്‍ ബന്‍സാല്‍

പുതിയ ആനുകൂല്യങ്ങള്‍ ലഭിച്ചതോടെ ഏഥര്‍ 450 -യുടെ വില കുറഞ്ഞു. 1.23 ലക്ഷം രൂപയ്ക്കാണ് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് വരുന്നത്. പുതിയ നിരക്കില്‍ ഏഥര്‍ 450 -യുടെ വിതരണം കമ്പനി തുടങ്ങിക്കഴിഞ്ഞു. ഇതേസമയം, FAME-2 സബ്‌സിഡിയ്ക്കായി ഏഥര്‍ 340 ഇനിയും കാത്തുനില്‍ക്കുകയാണ്. 1.09 ലക്ഷം രൂപയാണ് ഇപ്പോള്‍ സ്‌കൂട്ടറിന് വില.

Most Read: പുതിയ അപ്രീലിയ സ്റ്റോം 125 വിപണിയില്‍, വില 65,000 രൂപ

ഏഥറില്‍ 220 കോടി രൂപയുടെ നിക്ഷേപം നടത്തി ഫ്‌ളിപ്പ്കാര്‍ട്ട് സ്ഥാപകന്‍ സച്ചിന്‍ ബന്‍സാല്‍

രൂപഭാവത്തില്‍ ഏഥര്‍ 340, 450 മോഡലുകള്‍ തമ്മില്‍ വലിയ വേര്‍തിരിവില്ല. ബാറ്ററി ശേഷിയിലും ടേര്‍ഖ് ഉത്പാദനത്തിലുമാണ് മോഡലുകള്‍ വ്യത്യാസം കുറിക്കുന്നത്. ഏഥര്‍ 340 -യിലുള്ള വൈദ്യുത മോട്ടോര്‍ 5.8 bhp കരുത്തും 14 Nm torque -മാണ് വരിക്കുക. ഒറ്റ ചാര്‍ജില്‍ 60 കിലോമീറ്റര്‍ ദൂരമോടാന്‍ ഏഥര്‍ 340 -യ്ക്ക് കഴിയും.

Most Read: ഭിന്നശേഷിക്കാരന് സൊമാറ്റോയുടെ സമ്മാനം, ഇനി ഡെലിവറി ഇലക്ട്രിക് സൈക്കിളിൽ

ഏഥറില്‍ 220 കോടി രൂപയുടെ നിക്ഷേപം നടത്തി ഫ്‌ളിപ്പ്കാര്‍ട്ട് സ്ഥാപകന്‍ സച്ചിന്‍ ബന്‍സാല്‍

മറുഭാഗത്ത് ഏഥര്‍ 450 -യിലുള്ള വൈദ്യുത മോട്ടോറിന് 7.1 bhp കരുത്തും 20.5 Nm torque സൃഷ്ടിക്കാന്‍ ശേഷിയുണ്ട്. ഒറ്റ ചാര്‍ജില്‍ 75 കിലോമീറ്റര്‍ ദൂരമാണ് 450 മോഡല്‍ താണ്ടുക. ഇരു സ്‌കൂട്ടറുകളിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്.

Most Read: ആക്ടിവ 6G എത്തുന്നൂ, ഹോണ്ട നിരയിലെ ആദ്യ ബിഎസ് VI എഞ്ചിനോ?

ഏഥറില്‍ 220 കോടി രൂപയുടെ നിക്ഷേപം നടത്തി ഫ്‌ളിപ്പ്കാര്‍ട്ട് സ്ഥാപകന്‍ സച്ചിന്‍ ബന്‍സാല്‍

50,000 കിലോമീറ്ററാണ് ബാറ്ററി യൂണിറ്റിന് കമ്പനി വാഗ്ദാനം ചെയ്യുന്ന ശേഷി. ഏഥര്‍ എനര്‍ജിയെ കൂടാതെ ഹീറോ ഇലക്ട്രിക്, ട്വന്റി ടൂ മോട്ടോര്‍സ്, ഒഖീനാവ തുടങ്ങിയ കമ്പനികളും വൈദ്യുത സ്‌കൂട്ടറുകളുമായി രംഗത്തുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഏഥർ എനർജി #ather energy
English summary
Ather Energy Gets Big Funding From Flipkart. Read in Malayalam.
Story first published: Monday, June 3, 2019, 10:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X