250 അഡ്വഞ്ചറിനെ അവതരിപ്പിച്ച് കെടിഎം

മിലാനിൽ നടക്കുന്ന 2019 EICMA മോട്ടോർ ഷോയിൽ തങ്ങളുടെ ഏറ്റവും പുതിയ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിനെ പുറത്തിറക്കിയതിനു പിന്നാലെ അഡ്വഞ്ചർ നിരയിലേക്ക് ഒരു എൻട്രി ലെവൽ 250 സിസി ബൈക്കിനെയും അവതരിപ്പിച്ച് ഓസ്ട്രിയൻ നിർമ്മാതാക്കളായ കെടിഎം.

250 അഡ്വഞ്ചറിനെ അവതരിപ്പിച്ച് കെടിഎം

കെടിഎമ്മിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് 250 അഡ്വഞ്ചറിനെ കമ്പനി വെളിപ്പെടുത്തിയത്. 390 അഡ്വഞ്ചറിന്റെ അതേ രൂപകൽപ്പനയും സ്റ്റൈലിംഗും ഉൾക്കൊള്ളുന്ന 250 മോഡൽ പരിമിതമായ ബജറ്റുള്ള ആളുകളെ ലക്ഷ്യമാക്കി എത്തുന്ന മോട്ടോർസൈക്കിളാകും ഇത്.

250 അഡ്വഞ്ചറിനെ അവതരിപ്പിച്ച് കെടിഎം

250 ഡ്യൂക്കിൽ ഉപയോഗിച്ചിരിക്കുന്ന അതേ 248.8 സിസി ലിക്വിഡ്-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് കെടിഎം 250 അഡ്വഞ്ചറിനും കരുത്തേകുന്നത്. ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിൻ പരമാവധി 30 bhp കരുത്തും 24 Nm torque ഉം സൃഷ്ടിക്കുന്നു.

250 അഡ്വഞ്ചറിനെ അവതരിപ്പിച്ച് കെടിഎം

സ്റ്റീൽ ട്രെല്ലിസ് ഫ്രെയിം ഉപയോഗിച്ചാണ് ബൈക്കിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. WP സോഴ്‌സ്ഡ് 43 mm ഇൻവേർട്ടഡ് ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്ക് യൂണിറ്റുമാണ് സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്.

250 അഡ്വഞ്ചറിനെ അവതരിപ്പിച്ച് കെടിഎം

250 ഡ്യൂക്കിന്റെ സസ്പെൻഷനുമായി താരതമ്യപ്പെടുത്തുമ്പോൾ 250 അഡ്വഞ്ചറിന് വലിയ 170 mm, 177 mm സസ്പെൻഷനാണ് ലഭിക്കുന്നത്. ഇത് ഡ്യൂക്കിൽ 142 mm, 150 mm എന്നിങ്ങനെയാണ് ലഭ്യമാകുന്നത്. ലോംഗ് ട്രാവൽ സസ്പെൻഷനുള്ള എൻട്രി ലെവൽ അഡ്വഞ്ചറിന് 185 മില്ലീമീറ്റർ ഗ്രൗണ്ട്‌ ക്ലിയറൻസാണ് കെടിഎം നൽകിയിരിക്കുന്നത്.

250 അഡ്വഞ്ചറിനെ അവതരിപ്പിച്ച് കെടിഎം

250 ഡ്യൂക്കിലെ 830 മില്ലിമീറ്ററിനെ അപേക്ഷിച്ച് സീറ്റ് ഉയരം 855 മില്ലിമീറ്ററായി ഉയർന്നു. ടൂറിംഗ് ആവശ്യങ്ങൾക്കായി ഇത് കൂടുതൽ അനുയോജ്യമാക്കുന്നതിനും വലിയ ഫ്രണ്ട് വീലിനെ ഉൾക്കൊള്ളുന്നതിനും 250 അഡ്വഞ്ചർ 63.5° റേക്ക് ആംഗിളുമായി വരുന്നു. 250 അഡ്വഞ്ചറിന് 156 കിലോഗ്രാമാണ് ഭാരം.

Most Read: സെപ്റ്റംബറിലും മികച്ച വിൽപ്പന കൈവരിച്ച് റോയൽ എൻഫീൽഡ് 650 ഇരട്ടകൾ

250 അഡ്വഞ്ചറിനെ അവതരിപ്പിച്ച് കെടിഎം

മുന്നിൽ 320 mm ഡിസ്കും പിന്നിൽ 230 mm ഡിസ്ക്കുമാണ് 250 അഡ്വഞ്ചറിന്റെ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. സ്വിച്ചുചെയ്യാവുന്ന ഇരട്ട-ചാനൽ എബി‌എസ് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം ബ്ലൂടൂത്ത് വഴി കണക്ട് ചെയ്യാനാകുന്ന കളർ TFT ഡിസ്‌പ്ലേയും വാഹനത്തിന് ലഭിക്കുന്നു. ഓഫ്-റോഡിംഗ്, സിറ്റി റൈഡുകൾ മുതലായ സാഹചര്യങ്ങൾക്ക് അനുസൃതമായി വിൻഡ്‌സ്ക്രീൻ ഉയരം ക്രമീകരിക്കാനും കഴിയും.

Most Read: അപ്രീലിയ RS660-യുടെ ടീസർ ചിത്രങ്ങൾ പുറത്ത്

250 അഡ്വഞ്ചറിനെ അവതരിപ്പിച്ച് കെടിഎം

വില നിയന്ത്രണത്തിനായി 390 ADV-യിൽ നിന്നുള്ള പൂർണ്ണ എൽഇഡി ഹെഡ്‌ലൈറ്റിന് പകരം സ്റ്റാൻഡേർഡ് ഹാലോജൻ ഹെഡ്‌ലാമ്പ് ബൈക്കിന് ലഭിക്കുന്നു. പെറ്റൽ ഡിസ്കുകൾ, ട്രാക്ഷൻ കൺട്രോൾ, പ്രീമിയം ടയറുകൾ, ക്രമീകരിക്കാവുന്ന സസ്പെൻഷൻ എന്നിവ 250 അഡ്വഞ്ചറിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.

Most Read: 2020 യമഹ R3 ബിഎസ്-VI ഡിസംബറിൽ വിപണിയിലെത്തും

250 അഡ്വഞ്ചറിനെ അവതരിപ്പിച്ച് കെടിഎം

ഡിസംബർ ആറിന് ഗോവയിൽ നടക്കുന്ന ഇന്ത്യ ബൈക്ക് വീക്കിൽ കെടിഎം 250 അഡ്വഞ്ചർ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ ബിഎസ്-VI ലഭിക്കുന്ന ആദ്യത്തെ കെടിഎം മോട്ടോർസൈക്കിളായി ഇത് മാറും. ഹീറോ എക്സ്പൾസ് 200, റോയൽ എൻഫീൽഡ് ഹിമാലയൻ തുടങ്ങിയ മോഡലുകളാണ് വാഹനത്തിന്റെ വിപണി എതിരാളികൾ. ഏകദേശം 2.3 ലക്ഷം രൂപയാണ് 250 അഡ്വഞ്ചറിന് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM 250 Adventure debuts. Read more Malayalam
Story first published: Thursday, November 7, 2019, 11:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more