Just In
Don't Miss
- Lifestyle
ഇന്ന് സാമ്പത്തിക നഷ്ടം ഈ രാശിക്കാണ് എന്ന് ഉറപ്പ്
- News
ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്; ജനവിധി തേടി 309 സ്ഥാനാർത്ഥികൾ
- Sports
ISL: പൂനെയില്‍ ഗോള്‍ മഴ, ഹൈദരാബാദിന് എതിരെ ഒഡീഷയ്ക്ക് ജയം
- Technology
പബ്ജി കളിക്കിടെ വെള്ളമാണെന്ന് കരുതി കെമിക്കൽ കുടിച്ച യുവാവ് മരിച്ചു
- Movies
ഇനി മാമാങ്ക നാളുകള്‍! മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തേയും മികച്ച ചില കഥാപാത്രങ്ങള്‍ ഇവയാണ്! കാണൂ!
- Finance
എംആധാർ ആപ്പ് വഴി, നിങ്ങളുടെ ഫോണിലൂടെ ആധാർ കാർഡിലെ അഡ്രസ് തിരുത്താം, അറിയേണ്ട കാര്യങ്ങൾ
- Travel
അന്താരാഷ്ട്ര പർവ്വത ദിനം- ചരിത്രവും പ്രത്യേകതകളും
കെടിഎം 390 അഡ്വഞ്ചർ ഡിസംബർ ആറിന് ഇന്ത്യയിൽ അവതരിപ്പിക്കും
ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ കെടിഎമ്മിന്റെ ഏറ്റവും പുതിയ മോഡലായ 390 അഡ്വഞ്ചർ അടുത്ത ദിവസം ഗോവയിൽ നടക്കുന്ന ഇന്ത്യ ബൈക്ക് വീക്കിൽ രാജ്യത്ത് അരങ്ങേറ്റം കുറിക്കും.

മൂന്ന് ലക്ഷം രൂപ പരിധിയിലായിരിക്കും ബൈക്കിന്റെ എക്സ്ഷോറൂം വില. കെടിഎമ്മിൽ നിന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എൻട്രി ലെവൽ അഡ്വഞ്ചർ മോട്ടോർസൈക്കിൾ EICMA 2019-ലാണ് ആദ്യമായി അവതരിപ്പിച്ചത്. വിപണിയിൽ എത്തിയാൽ കെടിഎം ഇന്ത്യയുടെ നിരയിലെ ഏറ്റവും ചെലവേറിയ സിംഗിൾ സിലിണ്ടർ മോട്ടോർസൈക്കിളായിരിക്കും 390 അഡ്വഞ്ചർ.

390 ഡ്യൂക്കിലെ അതേ എഞ്ചിനാണ് പുതിയ അഡ്വഞ്ചർ ടൂറർ ബൈക്കിലും കമ്പനി വാഗ്ദാനം ചെയ്യുക. ഈ 373 സിസി ലിക്വിഡ്-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിൻ 43 bhp കരുത്തും 37 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ‘സ്ലിപ്പ് ആൻഡ് അസിസ്റ്റ്' ക്ലച്ച് വഴി ആറ് സ്പീഡ് ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു.

ഈ കണക്കുകൾ 390 അഡ്വഞ്ചറിൽ അതിന്റെ റൈഡിംഗ് സ്വഭാവ സവിശേഷതകൾക്ക് അനുസൃതമായി അല്പം വ്യത്യസ്തമായിരിക്കാം. അതായത് മികച്ച ലോ-എൻഡ് ടോർഖ് മോട്ടോർസൈക്കിളിൽ പ്രതീക്ഷിക്കാമെന്ന് ചുരുക്കം.

390 ഡ്യൂക്കിനെ അപേക്ഷിച്ച് 390 അഡ്വഞ്ചറിൽ ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, കോർണറിംഗ് എബിഎസ്, ഓഫ്-റോഡ് മോഡ് എന്നിവയും ഉണ്ട്. ബിഎസ്-VI എഞ്ചിൻ യൂണിറ്റാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

2020 ഏപ്രിൽ ഒന്നു മുതൽ രാജ്യത്ത് നിലവിൽ വരുന്ന പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡം പാലിക്കുന്നതിനായി തങ്ങളുടെ ഉൽപ്പന്ന പോർട്ട്ഫോളിയോ പരിഷ്ക്കരിക്കുന്നതിന്റെ തിരക്കിലാണ് കമ്പനി. ഇന്ത്യ ബൈക്ക് വീക്കിൽ തങ്ങളുടെ ആദ്യ ബിഎസ്-VI മോഡലുകൾ കമ്പനി അവതരിപ്പിക്കുമെന്ന സൂചനയും ലഭിക്കുന്നുണ്ട്.
Most Read: ബിഎസ് VI വെസ്പ, അപ്രീലിയ മോഡലുകളുടെ വില്‍പ്പന ഏപ്രില്‍ മുതല്‍; അപ്രീലിയ SR150 ഇനി SR160

തികച്ചും വ്യത്യസ്തമായ സ്റ്റൈലിംഗും അനുബന്ധ ഘടകങ്ങളും ആയിരിക്കും സ്ട്രീറ്റ്ഫൈറ്റർ മോഡലായ 390-യിൽ നിന്നുള്ള മറ്റ് ശ്രദ്ധേയമായ വ്യത്യാസങ്ങൾ. കെടിഎം 390 അഡ്വഞ്ചറിൽ 19 ഇഞ്ച് ഫ്രണ്ട് വീൽ, ഡ്യുവൽ പർപ്പസ് നോബി ടയറുകൾ, നീളമുള്ള വീൽബേസ്, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ഉയരമുള്ള സാഡിൽ, വലിയ ഇന്ധന ടാങ്ക് എന്നിവയും ഇടംപിടിക്കുന്നു.
Most Read: ഇലക്ട്രിക്കിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

കെടിഎം ഉൽപ്പന്നങ്ങളുടെ വിലകൾ എല്ലായ്‌പ്പോഴും മത്സരാധിഷ്ഠിതമാണ്. അവരുടെ പങ്കാളിയായ ബജാജിന്റെ സമാന ശേഷിയുള്ള മറ്റ് യാത്രാ മോട്ടോർസൈക്കിളുകളേക്കാളും വിലയേറിയതാകാമെങ്കിലും, പ്രകടനത്തിന്റെ കാര്യത്തിൽ കെടിഎം മോട്ടോർസൈക്കിളുകൾ ഒരിക്കലും പിന്നോട്ടു പോകുന്നില്ല. അതിനാൽ മറ്റ് മോട്ടോർസൈക്കിളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അവയുടെ വില ഇരട്ടിയായെന്ന് വരാം.
Most Read: ഹസ്ഖ്‌വര്‍ണ ബൈക്കുകൾ ഇന്ത്യൻ ബൈക്ക് വീക്കിൽ അവതരിപ്പിക്കാനൊരുങ്ങി ബജാജ്

രാജ്യത്ത് വളർന്നു വരുന്ന അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലെ സിംഗിൾ സിലിണ്ടർ വിഭാഗത്തിലെ ഏറ്റവും ജനപ്രിയ മോഡലായ റോയൽ എൻഫീൽഡ് ഹിമാലയൻ, എൻട്രി ലെവൽ മോഡലായ ഹീറോ എക്സ്പൾസ് 200, ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയുടെ G310 GS എന്നിവയാണ് പുതിയ കെടിഎം 390 അഡ്വഞ്ചറിന്റെ വിപണിയിലെ പ്രധാന എതിരാളികൾ.