എംവി അഗസ്റ്റ ഡ്രാഗ്സ്റ്റർ 800 സീരീസ് ഇന്ത്യയിൽ പുറത്തിറക്കി

കൈനെറ്റിക്കിന്റെ പ്രീമിയം ഇരുചക്ര വാഹന ബ്രാൻഡായ മോട്ടോ റോയൽ തങ്ങളുടെ എംവി അഗസ്റ്റ ഡ്രാഗ്‌സ്റ്റർ സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഡ്രാഗ്‌സ്റ്റർ സീരീസിൽ ആകെ മൂന്ന് ബൈക്കുകളാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ഡ്രാഗ്‌സ്റ്റർ 800 RR, ഡ്രാഗ്‌സ്റ്റർ 800 RR അമേരിക്ക, ഡ്രാഗ്‌സ്റ്റർ 800 RR പൈറെല്ലി എന്നിവയാണ് നിർമ്മാതാക്കൾ രാജ്യത്ത് എത്തിക്കുന്നത്.

എംവി അഗസ്റ്റ ഡ്രാഗ്സ്റ്റർ 800 സീരീസ് ഇന്ത്യയിൽ പുറത്തിറക്കി

ഡ്രാഗ്സ്റ്റർ 800 ആർ‌ആറിന് 18.73 ലക്ഷം രൂപ മുതൽ എക്സ്-ഷോറൂം വിലകൾ ആരംഭിക്കുന്നു. എംവി അഗസ്റ്റ ഡ്രാഗ്‌സ്റ്റർ 800 RR അമേരിക്കയുടെ വിലയും 18.73 ലക്ഷം രൂപ തന്നെ. എന്നാൽ ഡ്രാഗ്‌സ്റ്റർ 800 RR പൈറേലിക്ക് 21.5 ലക്ഷം രൂപയാണ് വില.

എംവി അഗസ്റ്റ ഡ്രാഗ്സ്റ്റർ 800 സീരീസ് ഇന്ത്യയിൽ പുറത്തിറക്കി

മൂന്ന് വാഹനത്തിലും ഒരേ ഔട്ട്‌പുട്ട് നൽകുന്ന അതേ എഞ്ചിനാണ് പ്രവർത്തിക്കുന്നത്. മൂന്ന് സിലിണ്ടർ 800 സിസി എഞ്ചിൻത് 13,100 rpm -ൽ 140 bhp കരുത്തും 10,100 rpm -ൽ പരമാവധി 87 Nm torque ഉം പുറപ്പെടുവിക്കുന്നു.

എംവി അഗസ്റ്റ ഡ്രാഗ്സ്റ്റർ 800 സീരീസ് ഇന്ത്യയിൽ പുറത്തിറക്കി

മൂന്ന് ബൈക്കുകളെ വ്യത്യസ്തമാക്കുന്നത് അതിന്റെ നിറങ്ങളാണ്. ഐസ് പേൾ വൈറ്റ് & ഡാർക്ക് മാറ്റ് ഗ്രേ, നാർഡോ ഗ്രേ & ഡാർക്ക് മെറ്റ് ഗ്രേ നിറക്കൂട്ടുകളിൽ ഡ്രാഗ്സ്റ്റർ 800 RR ലഭ്യമാണ്.

എംവി അഗസ്റ്റ ഡ്രാഗ്സ്റ്റർ 800 സീരീസ് ഇന്ത്യയിൽ പുറത്തിറക്കി

അമേരിക്ക പതിപ്പിന്റെ നിറങ്ങൾ ഒന്നുതന്നെയാണെങ്കിലും പ്രത്യേക ഡെക്കലുകൾ ലഭിക്കുന്നു. അമേരിക്ക എന്നത് ഒരു പരിമിത പതിപ്പാണ്. ഈ ബൈക്കിന്റെ 200 യൂണിറ്റുകൾ മാത്രമാണ് കമ്പനി വിൽപ്പനയ്ക്ക് എത്തിക്കുന്നത്. മാറ്റ് ബ്ലാക്ക് & പിറെല്ലി യെല്ലോ, ഐസ് പേൾ & അമേരിക്കൻ ബ്ലൂ എന്നിവയാണ് പിറെല്ലി പതിപ്പ് വാഗ്ദാനം ചെയ്യുന്നത്.

എംവി അഗസ്റ്റ ഡ്രാഗ്സ്റ്റർ 800 സീരീസ് ഇന്ത്യയിൽ പുറത്തിറക്കി

ഇന്ത്യയുടെ ഏക മൾട്ടി-ബ്രാൻഡ് സൂപ്പർബൈക്ക് കമ്പനി എന്ന നിലയിൽ, എംവി അഗസ്റ്റ എന്ന മോട്ടോർസൈക്കിൾ നിധിയേ രാജ്യത്ത് അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ അഭിമാനമുണ്ട് എന്ന് മോട്ടോറൊയേൽ കൈനറ്റിക് മാനേജിംഗ് ഡയറക്ടർ അജിങ്ക്യ ഫിറോഡിയ പറഞ്ഞു.

എംവി അഗസ്റ്റ ഡ്രാഗ്സ്റ്റർ 800 സീരീസ് ഇന്ത്യയിൽ പുറത്തിറക്കി

ഓരോ എം‌വി അഗസ്റ്റ സീരീസും നവീകരണം, സുരക്ഷ, വേഗത, ഡിസൈൻ ശൈലി എന്നിവയുടെ പാരമ്പര്യവും സവിശേഷതയും ഉൾക്കൊള്ളുന്നവായാണെന്നും അവർ കൂട്ടിച്ചേർത്തു.

Most Read: കെടിഎം അഡ്വഞ്ചർ 790 അടുത്ത വർഷം ഇന്ത്യയിലെത്തും

എംവി അഗസ്റ്റ ഡ്രാഗ്സ്റ്റർ 800 സീരീസ് ഇന്ത്യയിൽ പുറത്തിറക്കി

തങ്ങളെ സംബന്ധിച്ചിടത്തോളം ഡ്രാഗ്സ്റ്റർ ആർ‌ആറും അതിന്റെ വകഭേദങ്ങളും അസംസ്കൃത ശക്തി, സാങ്കേതികവിദ്യ, രൂപകൽപ്പന എന്നിവയുടെ സമന്വയമാണെന്ന് അജിങ്ക്യ വ്യക്തമാക്കി. ഡ്രാഗ്സ്റ്ററിനെ എം‌വി അഗസ്റ്റയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി മാറ്റുന്നതും ഈ ഘടകങ്ങളാണ്.

Most Read: ബെനലി ഇംപെരിയാലെ 400; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

എംവി അഗസ്റ്റ ഡ്രാഗ്സ്റ്റർ 800 സീരീസ് ഇന്ത്യയിൽ പുറത്തിറക്കി

ഇന്ത്യൻ റോഡ് പരിസ്ഥിതികൾക്ക് അനുയോജ്യമായ സ്റ്റൈലിംഗ് കണക്കിലെടുക്കുമ്പോൾ ഈ മോഡൽ ഇന്ത്യയിൽ മികച്ച വിജയമാകുമെന്ന് ഉറപ്പുണ്ട്.

Most Read: R 1250 R, R 1250 RT മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യുമോട്ടോറാഡ്

എംവി അഗസ്റ്റ ഡ്രാഗ്സ്റ്റർ 800 സീരീസ് ഇന്ത്യയിൽ പുറത്തിറക്കി

പുതിയ സീരീസ് വിപണിയിൽ അവതരിപ്പിക്കുന്നതോടെ ലോകത്തിലെ ഏറ്റവും മികച്ച ബൈക്കുകൾ ഇന്ത്യൻ ബൈക്ക് പ്രേമികളിലേക്ക് എത്തിക്കാനുള്ള കമ്പനിയുടെ ലക്ഷ്യത്തെ തങ്ങൾ വീണ്ടും ശക്തിപ്പെടുത്തി എന്നും അവർ അറിയിച്ചു.

എംവി അഗസ്റ്റ ഡ്രാഗ്സ്റ്റർ 800 സീരീസ് ഇന്ത്യയിൽ പുറത്തിറക്കി

രാജ്യത്ത് കൂടുതൽ മോഡലുകൾ പുറത്തിറക്കാനും നിലവിലുള്ളവയ്ക്ക് മികച്ച സേവനം കെട്ടിപ്പടുക്കുന്നതിനും നിർമ്മാതാക്കൾ നിരന്തരം പ്രവർത്തിക്കുന്നു എന്നും അജിങ്ക്യ കൂട്ടിച്ചേർത്തു.

എംവി അഗസ്റ്റ ഡ്രാഗ്സ്റ്റർ 800 സീരീസ് ഇന്ത്യയിൽ പുറത്തിറക്കി

താനെ-മുംബൈ, വാഷി, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളിൽ നിലവിൽ മൾട്ടി ബ്രാൻഡ് ഷോറൂമുകൾ നിലവിൽ കമ്പനിക്കുണ്ട്. ഡെൽഹി, ഇൻഡോർ, ചണ്ഡിഗഡ്, അഹമ്മദാബാദ്, ജയ്പൂർ, കൊൽക്കത്ത, മറ്റ് പ്രധാന വിപണികൾ എന്നിവിടങ്ങളിൽ കൂടുതൽ ഷോറൂമുകൾ തുറന്ന് വിൽപ്പന ശൃംഖല വികസിപ്പിക്കാൻ മോട്ടോറൊയേൽ പദ്ധതിയിടുന്നു.

More from DriveSpark

Article Published On: Wednesday, October 9, 2019, 18:26 [IST]
English summary
MV Agusta Dragster 800 series launched in India. Read more Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X