കെടിഎം അഡ്വഞ്ചർ 790 അടുത്ത വർഷം ഇന്ത്യയിലെത്തും
ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ കെടിഎം തങ്ങളുടെ പുതിയ മോഡലായ അഡ്വഞ്ചർ 790-യെ അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കും. അടുത്തിടെ പുറത്തിറക്കിയ ഡ്യൂക്ക് 790-യുടെ അതേ പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിർമ്മാണം. അതോടൊപ്പം ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഇന്ത്യയിലേക്ക് വാഹനത്തെ എത്തിക്കുക.

അന്താരാഷ്ട്ര വിപണിയിലെ വില വ്യത്യാസം കണക്കിലെടുക്കുമ്പോൾ ഈ അഡ്വഞ്ചർ മോട്ടോർസൈക്കിളിന് ഇന്ത്യൻ ഡ്യൂക്ക് 790-യെക്കാൾ അൽപ്പം വില കൂടുതലായിരിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

ഓസ്ട്രിയൻ ബ്രാൻഡ് 790 അഡ്വഞ്ചറിനെ പ്രാദേശികവൽക്കരണത്തോടെ സികെഡി യൂണിറ്റായി ഇന്ത്യയിൽ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 790 ഡ്യൂക്കിനെ കമ്പനി ഇത്തരത്തിലാണ് ഇന്ത്യൻ വിപണിയിലെത്തിച്ചത്. രാജ്യത്ത് ആരംഭിച്ചാൽ ഏകദേശം 7.70 ലക്ഷം രൂപ മുതൽ 10.5 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ വില.

അഡ്വഞ്ചർ 790-യുടെ ബേസ് മോഡലായിരിക്കും കെടിഎം ഇന്ത്യയിൽ അവതരിപ്പിക്കുക. എങ്കിലും ഉയർന്ന പതിപ്പായ 790 അഡ്വഞ്ചർ R-ന്റെ ക്രമീകരിക്കാവുന്ന സസ്പെൻഷൻ വകഭേദത്തെയും വിപണിയിൽ എത്തിക്കുന്നതിന്റെ സാധ്യതകൾ തള്ളിക്കളയാനാകില്ല.

799 സിസി LC8 പാരലല്‍ ട്വിന്‍ എഞ്ചിനാണ് ഇന്ത്യൻ വിപണിയിലേക്ക് ഒരുങ്ങുന്ന പുതിയ കെടിഎം അഡ്വഞ്ചര്‍ 790-ക്ക് കരുത്തേകുന്നത്. ഇത് 94 bhp പവറും 88 Nm torque ഉം സൃഷ്ടിക്കും. ആറു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്സ്. ഡൗണ്‍ഷിഫ്റ്റ് സുഗമമാക്കാന്‍ സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയും മോഡലില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ട് പതിപ്പുകളിലും ഒരേ 21 ഇഞ്ച് ഫ്രണ്ട് വീൽ, സമാനമായ എഞ്ചിൻ ട്യൂണിംഗ്, ബ്രേക്കിംഗ് ഹാർഡ്‌വെയർ എന്നിവയാണ് ഉപയോഗിക്കുന്നത്. എന്നിരുന്നാലും 790 അഡ്വഞ്ചർ R-ൽ 48 mm WP XPLOR ഫ്രണ്ട് ഫോർക്ക് 240 എംഎം സസ്പെൻഷൻ സജ്ജീകരിച്ചിരിക്കുന്നു. സ്റ്റോക്ക് ബൈക്കിൽ 43 mm അപ്-സൈഡ് ഡൗണ്‍ ഫോർക്കും കെടിഎം വാഗ്ദാനം ചെയ്യും.

വേഗം നിയന്ത്രിക്കാനായി മുന്‍ ടയറില്‍ നാലു പിസ്റ്റണ്‍ കാലിപ്പറുകളുള്ള 300 mm ഇരട്ട ഡിസ്‌ക്ക് യൂണിറ്റ് സംവിധാനവും, പിന്‍ ടയറില്‍ രണ്ടു പിസ്റ്റണ്‍ കാലിപ്പറുകളുള്ള 240 mm ഡിസ്‌ക്കുമാണ് കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി ബോഷ് നിര്‍മ്മിത ഇരട്ട ചാനല്‍ എബിഎസ് സംവിധാനവും 790-അഡ്വഞ്ചറിന്റെ സവിശേഷതയാണ്.
Most Read: ബെനലി ലിയോൺസിനൊ 250 സ്‌ക്രാംബ്ലർ പുറത്തിറങ്ങി; വില 2.5 ലക്ഷം

ബൈക്കിന് മുന്നിലും പിന്നിലും എല്‍ഇഡി യൂണിറ്റുകളാണ് കമ്പനി നല്‍കുന്നത്. ഇന്‍സ്ട്രമെന്റ് കണ്‍സോളില്‍ ടിഎഫ്ടി കളര്‍ ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നു. സ്പോര്‍ട്, സ്ട്രീറ്റ്, റെയിന്‍, ട്രാക്ക് എന്നിങ്ങനെ നാലു റൈഡിംഗ് മോഡുകളും അഡ്വഞ്ചർ 790-യുടെ പ്രത്യേകതയാണ്.
Most Read: ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ

20 ലിറ്റര്‍ ഇന്ധന ടാങ്കിനൊപ്പം ഉയര്‍ന്ന മൈലേജും കെടിഎം വാഗ്ദാനം ചെയ്യുന്നു. ഉയര്‍ന്ന പ്രകടനക്ഷമത കുറിക്കാന്‍ സഹായിക്കുന്ന സൂപ്പര്‍മോട്ടോ മോഡും ബൈക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
Most Read: അഡ്വഞ്ചർ 390-യുടെ നിർമ്മാണം ഡിസംബറിൽ ആരംഭിക്കുമെന്ന് കെടിഎം

ഇന്ത്യന്‍ വിപണിയില്‍ ട്രയംഫ് ടൈഗര്‍ 800XC, ബിഎംഡബ്ല്യു F850 GS, ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 821 എന്നീ മോഡലുകളാണ് അഡ്വഞ്ചർ 790-യുടെ ഇന്ത്യൻ വിപണിയിലെ എതിരാളികള്‍.


Click it and Unblock the Notifications








