Just In
- 8 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 8 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 9 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 9 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
ലീഗിനെ ക്ഷണിക്കാന്‍ ബിജെപി ആയിട്ടില്ല, ഇടതിനെ വിളിച്ചാല്‍ അവര്‍ വരുമെന്ന് കുഞ്ഞാലിക്കുട്ടി!!
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അഡ്വഞ്ചർ 390-യുടെ നിർമ്മാണം ഡിസംബറിൽ ആരംഭിക്കുമെന്ന് കെടിഎം
ഓസ്ട്രിയൻ ഇരുചക്രവാഹന നിർമ്മാതാക്കളായ കെടിഎം തങ്ങളുടെ ശ്രേണിയിലേക്ക് പുതിയ അഡ്വഞ്ചർ ടൂറർ മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഈ വർഷം ഇറ്റലിയിൽ നടക്കുന്ന EICMA മോട്ടോർ സൈക്കിൾ ഷോയിൽ KTM 390 അഡ്വഞ്ചർ അരങ്ങേറ്റം കുറിക്കും.

അവതരണത്തിനുശേഷം ഡിസംബറിൽ മോട്ടോർ സൈക്കിളിന്റെ ഉത്പാദനത്തിലേക്ക് പ്രവേശിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. പൂനെക്കടുത്തുള്ള ബജാജിന്റെ ചകാൻ പ്ലാന്റിലാകും ഇന്ത്യയിൻ പതിപ്പിന്റെ നിർമ്മാണം കമ്പനി പൂർത്തിയാക്കുക. വരാനിരിക്കുന്ന മോഡലിന് മത്സരാധിഷ്ഠിത വിലയായിരിക്കും കെടിഎം നൽകുകയെന്നാണ പ്രതീക്ഷിക്കുന്നത്.

കെടിഎമ്മിന്റെ റാലി റേസ് പാരമ്പര്യം മുറുകെ പിടിച്ചാണ് പുതിയ 390 അഡ്വഞ്ചര്‍ വിപണിയിലെത്തുക. രൂപഭാവത്തില്‍ മുതിര്‍ന്ന കെടിഎം 1290 അഡ്വഞ്ചറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാകും പുതിയ അഡ്വഞ്ചർ മോഡൽ നിർമ്മിക്കുക.

കെടിഎം ഡ്യൂക്ക് 390-യെക്കാൾ 30,000 രൂപ മുതൽ 40,000 രൂപ വരെ കൂടുതലായിരിക്കാം പുതിയ മോഡലായ അഡ്വഞ്ചർ 390-ക്ക്. അതിനാൽ, എക്സ്ഷോറൂം വില 2.8 ലക്ഷം രൂപയ്ക്കും 3.0 ലക്ഷം രൂപയ്ക്കും ഇടയിലായിരിക്കും. ശ്രേണിയിലെ മറ്റ് മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ബിഎംഡബ്ല്യു G310 GS (ബിഎസ്-IV) ന്റെ ഏറ്റവും അടുത്ത എതിരാളിയായിരിക്കുമിത്. 3.49 ലക്ഷം രൂപയാണ് G310 GS-ന്റെ വിപണി വില.

കെടിഎം 390 അഡ്വഞ്ചറിനെക്കുറിച്ചുള്ള മിക്ക വിശദാംശങ്ങളും പരീക്ഷണ ചിത്രങ്ങളിലൂടെ ഇതിനകം തന്നെ വെളിപ്പെട്ടിട്ടുണ്ട്. രൂപഭാവത്തില്‍ 390 അഡ്വഞ്ചര്‍ മുതിര്‍ന്ന കെടിഎം 1290 അഡ്വഞ്ചറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളും.

ഒരു ട്രെല്ലിസ് ഫ്രെയിമിന് ചുറ്റും ബോൾട്ട് ചെയ്ത സബ് ഫ്രെയിമിനൊപ്പം മോട്ടോർസൈക്കിൾ നിർമ്മിക്കും. ഫീച്ചർ ലിസ്റ്റിൽ പൂർണ്ണ എൽഇഡി ലൈറ്റിംഗും (ബ്ലിങ്കറുകൾ, ടൈലൈറ്റ്, ഹെഡ്‌ലാമ്പ്) ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള TFT ഡിസ്‌പ്ലേയും ഉൾപ്പെടും.

കെടിഎം 390 ഡ്യൂക്കിൽ ലഭ്യമായ ഫീച്ചറുകൾക്ക് പുറമേ കൺസോൾ ഒരു ടേൺ-ബൈ-ടേൺ നാവിഗേഷൻ ഫംഗ്ഷനും വാഗ്ദാനം ചെയ്തേക്കാം. സാഹസിക യാത്രകൾക്ക് പ്രാധാന്യം നൽകുന്നതിനാൽ മോട്ടോർ സൈക്കിളിന് 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ വീൽ കോമ്പിനേഷനുകളാണ് നൽകിയിരിക്കുന്നത്. ഇന്ത്യയിൽ കണ്ടെത്തിയ 390 അഡ്വഞ്ചറിന്റെ പരീക്ഷണ മോഡലുകളിൽ അലോയ് വീലുകളാണ് കമ്പനി നൽകിയിരിക്കുന്നത്.
Most Read: ജനപ്രിയ മോഡലുകൾക്ക് കിഴിവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ടിവിഎസ്

എന്നാൽ പവർ പാർട്‌സ് വഴി വയർ-സ്‌പോക്ക് വീലുകൾ ഇൻസ്റ്റാൾ ചെയ്യാനുള്ള ഓപ്ഷൻ കെടിഎം വാഗ്ദാനം ചെയ്തേക്കാം. ഡ്യൂക്ക് 390 മോഡലുകളിലുള്ള എഞ്ചിന്‍ പുതിയ 390 അഡ്വഞ്ചറിലും തുടരും. ബിഎസ്-VI 373 സിസി ലിക്വിഡ് കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന് 44 bhp കരുത്തും 35 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.
Most Read: തണ്ടർബേർഡിന്റെ ബേസ് പതിപ്പ് വിപണിയിലെത്തിക്കാൻ റോയൽ എൻഫീൽഡ്

ആറു സ്പീഡായിരിക്കും ഗിയര്‍ബോക്‌സ്. അഡ്വഞ്ചര്‍ പതിപ്പായതിനാല്‍ തന്നെ നീളമേറിയ ട്രാവല്‍ സംവിധാനം മോഡലില്‍ പ്രതീക്ഷിക്കാം.
Most Read: ബെനലി ഇംപെരിയാലെ 400; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

മുൻവശത്ത് അപ്‌സൈഡ് ഡൗണ്‍ ഫോർക്കുകളും പിന്നിൽ ക്രമീകരിക്കാവുന്ന ഒരു മോണോഷോക്കും ആയിരിക്കും സസ്പെൻഷൻ സംവിധാനം കൈകാര്യം ചെയ്യുക. രണ്ട് വീലുകളിലും ഡിസ്ക് ബ്രേക്കുകൾ തന്നെയാകും നൽകുക. അതോടൊപ്പം സ്വിച്ച് ചെയ്യാവുന്ന എബിഎസ് സുരക്ഷാ പ്രവർത്തനവും 390 അഡ്വഞ്ചറിൽ കെടിഎം വാഗ്ദാനം ചെയ്യും.

നിലവില്‍ ഇന്ത്യൻ വിപണിയില്‍ സ്ട്രീറ്റ്‌ഫൈറ്റര്‍ ഡ്യൂക്ക്, സ്‌പോര്‍ട് RC മോഡലുകള്‍ മാത്രമാണ് കമ്പനിക്കുള്ളത്. ഇന്ത്യയിൽ അവതരിപ്പിച്ചു കഴിഞ്ഞാൽ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന് വെല്ലുവിളിയാകും കെടിഎം 390 അഡ്വഞ്ചര്‍.