ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ

ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ. 3,000 രൂപയുടെ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഈ ഓഫര്‍ ലിഥിയം അയണ്‍ ബാറ്ററി നിരയില്‍ വരുന്ന മോഡലുകള്‍ക്ക് മാത്രമാണ് ലഭിക്കുന്നത്.

ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ

ഇലക്ട്രിക്ക് സ്‌കൂട്ടറായ ഡാഷിന് ഈ ഓഫര്‍ ലഭ്യമാകില്ലെന്നും കമ്പനി അറിയിച്ചു. ഇന്ത്യയില്‍ എല്ലാ ഹീറോ ഡീലര്‍ഷിപ്പിലും ഈ ഓഫര്‍ ലഭ്യമാണ്. അടുത്തിടെ ഇലക്ട്രിക്ക് നിരയിലേക്ക് ഹീറോ പുതിയ സ്‌കൂട്ടറുകളെ അവതരിപ്പിച്ചിരുന്നു.

ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ

ഒപ്റ്റിമ ER, നൈക്സ് ER, ഡാഷ് എന്നിങ്ങനെ മൂന്ന് പുതിയ മോഡലുകളെയാണ് ഇലക്ട്രിക്ക് നിരയിലേക്ക് കമ്പനി അവതരിപ്പിച്ചത്. കമ്പനിയുടെ ഹൈ-സ്പീഡ് സീരീസ് ശ്രേണിയില്‍ ലഭ്യമായ ഒപ്റ്റിമ E5, നൈക്സ് E5 എന്നിവയുടെ വിപുലീകൃത പതിപ്പുകളാണ് ഒപ്റ്റിമ ER, നൈക്സ് ER.

ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ

ഒന്നിന് പകരം രണ്ട് ബാറ്ററികളാണ് മോഡലില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 48V സിംഗിള്‍ ബാറ്ററി പായ്ക്കിനൊപ്പം 600W BLDC ഇലക്ട്രിക് മോട്ടറാണ് ഹീറോ ഇലക്ട്രിക് ഒപ്റ്റിമ ER -ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയും കൈവരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ

4.5 മണീക്കൂറുകള്‍ കൊണ്ട് ബാറ്ററികള്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഒറ്റചാര്‍ജില്‍ 100 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാനാകുമെന്നാണ് റിപ്പോര്‍ട്ട്. 48V ബാറ്ററി പായ്ക്കും ഒപ്റ്റിമ ER -ലെ 600W BLDC മോട്ടറുമാണ് ഹീറോ നൈക്സ് ER -ലും ഉപയോഗിക്കുക.

ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ

ഒപ്റ്റിമ ER വാഗ്ദാനം ചെയ്യുന്ന അതേ പ്രകടനം, സ്പീഡ്, എന്നിവയും നൈക്സ് ER -ലും ലഭിക്കും. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയും ഒറ്റ ചാര്‍ജില്‍ പരമാവധി 100 കിലോമീറ്ററും ഈ മോഡലില്‍ ഹീറോ വാഗ്ദാനം ചെയ്യുന്നത്.

ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ

ഒപ്റ്റിമ ER മോഡലിന് 68,721 രൂപയും നൈക്സ് ER മോഡലിന് 69,754 രൂപയുമാണ് എക്സ്ഷോറൂം വില. അവാന്‍ ട്രെന്‍ഡ് ഇ, ഓകിനാവ പ്രൈസ്, ആതര്‍ 450 എന്നിവരാണ് പുതിയ ഹീറോ ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ വിപണിയിലെ എതിരാളികള്‍.

Read More: ഇന്ത്യ മറന്ന റോയല്‍ എന്‍ഫീല്‍ഡ് വാഹനങ്ങള്‍

ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ

ഹീറോ നിരയില്‍ നിന്നുള്ള മറ്റൊരു ഇലക്ട്രിക്ക് സ്‌കൂട്ടറാണ് ഡാഷ്. 62,000 രൂപയാണ് സ്‌കൂട്ടറിന്റെ വിപണിയിലെ വില. നിരവധി സവിശേഷതകളാണ് സ്‌കൂട്ടറില്‍ കമ്പനി നല്‍കിയിരിക്കുന്നത്.

Most Read: കോംമ്പാക്ട് എസ്‌യുവി ശ്രേണിയിലെ മികച്ച് ഡീസല്‍-മാനുവല്‍ കാറുകള്‍

ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ

48 വോള്‍ട്ട് ലിഥിയം അയണ്‍ ബാറ്ററികളാണ് സ്‌കൂട്ടറിന്റെ കരുത്ത്. ഒറ്റ ചാര്‍ജില്‍ 60 കിലോമീറ്റര്‍ ദൂരം വരെ യാത്ര ചെയ്യാന്‍ സാധിക്കും. ഫാസ്റ്റ് ചാര്‍ജിങ് ടെക്നോളജിയിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഇതോടെ നാല് മണിക്കൂര്‍ കൊണ്ട് നൂറ് ശതമാനം ചാര്‍ജ് സംഭരിക്കാന്‍ സാധിക്കും.

Most Read: 150 സിസി ശ്രേണിയില്‍ ഹീറോ പിന്‍വലിച്ച ബൈക്കുകള്‍

ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ

ഇന്ത്യന്‍ നിരത്തുകള്‍ക്ക് അനുയോജ്യമായ രീതിയിലാണ് വാഹനം ഡിസൈന്‍ ചെയ്തിരിക്കുന്നും. 145 mm ആണ് വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡേടൈം റണ്ണിങ് ലാമ്പുകള്‍, ട്യൂബ് ലെസ് ടയറുകള്‍, ട്യുവല്‍ ടോണ്‍ നിറഭേദങ്ങള്‍, റിമോര്‍ട്ട് ബൂട്ട് ഓപ്പണിങ്, ബോഡി ഗ്രാഫിക്സ് തുടങ്ങിയ സവിശേഷതകളും വാഹനത്തില്‍ കാണാം.

ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ

അതിനൊപ്പം തന്നെ യുഎസ്ബി ചാര്‍ജിങ് പോര്‍ട്ട്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയ ഫീച്ചറുകളെല്ലാം തന്നെ കമ്പനി സ്‌കൂട്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മൂന്ന് വര്‍ഷത്തെ വാറണ്ടിയാണ് സ്‌കൂട്ടറിന്റെ ബാറ്ററിക്ക് കമ്പനി നല്‍കുന്നത്.

ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ

നിലവില്‍ 615 ഡീലര്‍ഷിപ്പുകളാണ് ഇന്ത്യന്‍ വിപണിയില്‍ ഹീറോയ്ക്കുള്ളത്. 2020 -ഓടെ അത് 1000 ആക്കി വിപുലീകരിക്കും. രാജ്യത്ത് ഇലക്ട്രിക്ക് വാഹനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന പ്രവണത കണക്കിലെടുത്ത്, വരും വര്‍ഷങ്ങളില്‍ ഹീറോ ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 5 ലക്ഷം യൂണിറ്റായി ഉയര്‍ത്താന്‍ ശ്രമിക്കുമെന്നും കമ്പനി അറിയിച്ചു.

Most Read Articles

Malayalam
English summary
Hero announced a limited-period offer for Electric scooters. Read more in Malayalam.
Story first published: Saturday, October 5, 2019, 16:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X