Just In
- 9 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 10 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 10 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 11 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
കുന്നത്തുനാട്ടില്‍ സജീന്ദ്രന് സേഫല്ല, വരുന്നത് ട്വന്റി 20, തദ്ദേശം ആവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസില്ല
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇംപെരിയാലെ 400-നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ബെനലി
ഇറ്റാലിയൻ ഇരുചക്രവാഹന നിർമ്മാതാക്കളായ ബെനലി തങ്ങളുടെ പുതിയ റെട്രോ ക്ലാസിക്ക് മോഡലായ ഇംപെരിയാലെ 400 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 1.69 ലക്ഷം രൂപയാണ് മോട്ടോർ സൈക്കിളിന്റെ എക്സ്ഷോറൂം വില. ഇംപെരിയാലെ 400-ന്റെ ബുക്കിംഗ് ഇതിനോടകം തന്നെ കമ്പനി ആരംഭിച്ചിരുന്നു.

4,000 രൂപയാണ് ബുക്കിംഗ് തുകയായി കമ്പനി ഈടാക്കുന്നത്. മോട്ടോർസൈക്കിളിന്റെ വിതരണം ബെനലി ഉടൻ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ക്ലാസിക് റെട്രോ ഡിസൈനുമായാണ് ഇംപെരിയാലെ 400 എത്തുന്നത്.

ക്രോം ചുറ്റുപാടുകൾ, ക്രോമിൽ പൊതിഞ്ഞ ടെയിൽ ലൈറ്റുകൾ, മിറർ, ടേൺ ഇൻഡിക്കേറ്ററുകൾ, റൗണ്ട് ഹെഡ്‌ലാമ്പുകൾ എന്നിവയാണ് ബൈക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം സ്‌പോക്ക് വീലുകൾ, റെട്രോ-സ്റ്റൈൽ ഫ്യൂവൽ ടാങ്ക് ഡിസൈൻ, സ്പ്ലിറ്റ് സീറ്റ് സജ്ജീകരണം എന്നിവയും മോട്ടോർസൈക്കിളിൽ ഉണ്ട്.

ബിഎസ്-VI കംപ്ലയിന്റ് 374 സിസി സിംഗിൾ സിലിണ്ടർ ബ്ലാക്ക്ഔട്ട് എഞ്ചിനാണ് ബെനലി ഇംപെരിയാലെ 400-ന് കരുത്തേകുന്നത്. 5500 rpm-ൽ 20.7 bhp പവറും 4500 rpm-ൽ 29 Nm torque ഉം ആണ് വാഹനം ഉത്പാദിപ്പിക്കുന്നത്. ഇത് അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

ബ്രിട്ടീഷ് മോട്ടോർസൈക്കിളുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇംപെരിയാലെ 400-ൽ ഒരു ട്യൂബുലാർ ഡബിൾ ക്രാഡിൾ ഫ്രെയിമാണ് ബെനലി ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻവശത്ത് 41 mm ടെലിസ്‌കോപ്പിക് ഫോർക്കുകളും പിൻവശത്ത് ഇരട്ട ഷോക്ക് യൂണിറ്റുകളുമാണ് സസ്‌പെൻഷൻ സജ്ജമാക്കിയിരിക്കുന്നത്.

ബൈക്കിന്റെ രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകളാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. മുൻവശത്ത് 300 mm ഡിസ്കും പിന്നിൽ 240 mm ഡിസ്കും ഇതിൽ ഉൾപ്പെടുന്നു; സ്റ്റാൻഡേർഡായി ഇരട്ട-ചാനൽ എബിഎസും കമ്പനി വാഗ്ദാനം ചെയ്യുന്നു. റെട്രോ ബില്ലിന് അനുയോജ്യമായ രീതിയിൽ 19/18-ഇഞ്ച് സ്‌പോക്ക് വീൽ സജ്ജീകരണവും ബൈക്കിന് ലഭിക്കുന്നു.

ബെനലി ഇംപെരിയാലെ 400-ലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി സ്റ്റാൻഡേർഡായി മൂന്ന് വർഷത്തെ വാറണ്ടി അല്ലെങ്കിൽ പരിധിയില്ലാത്ത കിലോമീറ്റർ വാറണ്ടിയും ബെനലി മോട്ടോർസൈക്കിളിൽ വാഗ്ദാനം ചെയ്യുന്നു. ആദ്യത്തെ രണ്ട് വർഷത്തേക്ക് കോംപ്ലിമെന്ററി സേവനവും സ്വീകരിക്കുന്നു.
Most Read: 2019 സെപ്റ്റംബറിൽ ഏറ്റവുമധികം വിൽപ്പന നടത്തിയ ബൈക്കുകൾ

കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ തങ്ങളുടെ നിരയിലെ മികച്ച മോഡലുകളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനായതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് ബെനലി ഇന്ത്യ മാനേജിംഗ് ഡയറക്ടർ വികാസ് ജബാഖ് പറഞ്ഞു.
Most Read: ഡ്യൂക്ക് 250 മോഡലിന് പുതിയ ഫിനാൻസ് ഓഫറുമായി കെടിഎം

ഇംപെരിയാലെ 400 അവതരണത്തോടെ ഒരു സുപ്രധാന മാർക്കറ്റ് ഷെയർ പിടിച്ചെടുക്കാനാകുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്ലാക്ക്, റെഡ്, സിൽവർ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ബെനലി ഇംപെരിയാലെ 400 വിപണിയിലെത്തുന്നത്.
Most Read: ജാവ വാർഷിക പതിപ്പിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി വീഡിയോ

നിലവിൽ താങ്ങാനാവുന്ന ക്രൂയിസർ ബൈക്ക് വിഭാഗത്തിൽ ആധിപത്യം പുലർത്തുന്ന രണ്ട് കമ്പനികളാണ് റോയൽ എൻഫീൽഡും ജാവ മോട്ടോർസൈക്കിൾസും. ഇവരുടെ ഇന്ത്യയിലെ വിപണി പിടിച്ചെടുക്കുയാണ് ഇംപെരിയാലെ 400 അവതരിപ്പിച്ചതുവഴി ബെനലി ലക്ഷ്യമിടുന്നത്.