2019 സെപ്റ്റംബറിൽ ഏറ്റവുമധികം വിൽപ്പന നടത്തിയ ബൈക്കുകൾ
2019 സെപ്റ്റംബർ മാസത്തിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഏറ്റവും മികച്ച 10 ബൈക്ക് മോഡലുകളുടെ പട്ടിക പുറത്തിറങ്ങി. ഹീറോയുടെ സ്പ്ലെൻഡർ, HF ഡീലക്സ് എന്നിവ കമ്മ്യൂട്ടർ മോഡലുകളിലെ വിൽപ്പനയിൽ ആധിപത്യം തുടരുന്നതായി പട്ടിക സൂചിപ്പിക്കുന്നു.

ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ബൈക്ക് എന്ന വിശ്ഷണം 2019 സെപ്റ്റംബറിലും ഹീറോ സ്പ്ലെൻഡർ നിലനിർത്തി. എൻട്രി ലെവൽ കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന് സെപ്റ്റംബറിൽ 244,667 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്താൻ കഴിഞ്ഞു. എന്നിരുന്നാലും, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 285,508 യൂണിറ്റ് വിൽപ്പനയെ അപേക്ഷിച്ച് 14 ശതമാനത്തിലധികം ഇടിവാണ് ഇത് രേഖപ്പെടുത്തുന്നത്.

ഹീറോ HF ഡീലക്സ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഇടംപിടിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളിൽ നിന്നുള്ള മറ്റൊരു കമ്മ്യൂട്ടർ മോട്ടോർസൈക്കിളാണിത്.

ഹീറോ HF ഡീലക്സിന്റെ 195,093 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിൽപ്പന നടത്തിയത്. 2018 സെപ്റ്റംബറിലെ 201,240 യൂണിറ്റുകളിൽ നിന്ന് മൂന്ന് ശതമാനം ഇടിവുണ്ടായെങ്കിലും വാഹന വിപണിയലെ മാന്ദ്യം കണക്കിലെടുക്കുമ്പോൾ ഈ മോഡലിന്റെ വിൽപ്പനയെ കാര്യമായി ബാധിച്ചിട്ടില്ല എന്നുവേണം കരുതാൻ.

ഹോണ്ട മോട്ടോർസൈക്കിൾസിന്റെ CB ഷൈൻ 88,893 യൂണിറ്റ് വിൽപ്പനയുമായി മൂന്നാം സ്ഥാനത്തെത്തി. 2018 സെപ്റ്റംബറിൽ വിറ്റ 80,612 യൂണിറ്റുകളെക്കാൾ 10% വർധനവാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ബജാജ് പൾസർ ശ്രേണിയും ഹീറോ ഗ്ലാമറും ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംപിടിച്ചു. രണ്ട് മോട്ടോർസൈക്കിളുകളും 2019 സെപ്റ്റംബറിൽ യഥാക്രമം 68,068 യൂണിറ്റുകളും 62,016 യൂണിറ്റുകളും വിറ്റഴിച്ചു.

2018 സെപ്റ്റംബറിലെ വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ ബജാജ് പൾസറിന്റെ വിൽപ്പനയിൽ 23 ശതമാനം ഇടിവും ഹീറോ ഗ്ലാമർ മോട്ടോർസൈക്കിളിന്റെ വിൽപ്പനയിൽ 25 ശതമാനം ഇടിവുമാണ് ഉണ്ടായിരിക്കുന്നത്.
Most Read: ബിഎസ്-VI സുസുക്കി ജിക്സർ 250, SF 250 മോഡലുകളുടെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

പട്ടികയിൽ ഏറ്റവും താഴെയുള്ള അഞ്ച് മോഡലുകളിൽ ബജാജ് CT100, ബജാജ് പ്ലാറ്റിന, ഹീറോ പാഷൻ, ടിവിഎസ് അപ്പാച്ചെ, റോയൽ എൻഫീൽഡ് ക്ലാസിക്ക് 350 എന്നിവ ഉൾപ്പെടുന്നു.
Most Read: ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വെയറിന്റെ ഉത്പാദനം വില്‍പ്പനയും നിര്‍ത്തിവെച്ച് ഹാര്‍ലി

51,778 യൂണിറ്റ് വിൽപ്പനയുമായി ബജാജ് CT100 ആറാം സ്ഥാനത്തും 43,978 യൂണിറ്റ് വിൽപ്പനയുമായി ബജാജ് പ്ലാറ്റിന, 40,672 യൂണിറ്റുകളുമായി ഹീറോ പാഷൻ എന്നിവ വിൽപ്പനയിൽ ഏഴാമത്തെയും എട്ടാമത്തെയും സ്ഥാനത്തെത്തി.
Most Read: ഇന്ത്യയിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട; ലക്ഷ്യം റോയൽ എൻഫീൽഡിന്റെ വിപണി

പട്ടികയിൽ അവസാന രണ്ട് സ്ഥാനത്ത് ടിവിഎസ് അപ്പാച്ചെ, റോയൽ എൻഫീൽഡ് ക്ലാസിക്ക് 350 എന്നിവയാണ് ഇടംപിടിച്ചിരിക്കുന്നത്. ഇവ യഥാക്രമം 29,887, 29,376 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി.


Click it and Unblock the Notifications








