ബിഎസ് VI റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

2020 ഏപ്രില്‍ ഒന്നിന് മുന്നോടിയായി ബിഎസ് VI മോഡലുകളെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. പുതിയ ക്ലാസിക്ക്, തണ്ടര്‍ബേഡ് മോഡലുകള്‍ക്ക് പുറമെ കമ്പനിയുടെ അഡ്വഞ്ചര്‍ ടൂററായ ഹിമാലയനും എഞ്ചിന്‍ നവീകരണത്തോടെ വിപണിയില്‍ എത്തും.

ബിഎസ് VI റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

പരീക്ഷണ ഓട്ടം നടത്തുന്ന ബിഎസ് VI ഹിമാലയന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തു. എഞ്ചിനൊപ്പം തന്നെ ബൈക്കില്‍ ചെറിയ മാറ്റങ്ങളും കമ്പനി ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. മൊത്തത്തിലുള്ള ഡിസൈനില്‍ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല.

ബിഎസ് VI റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

അതേസമയം മുന്നിലെ വിന്‍ഷീല്‍ഡിന്റെ വലിപ്പത്തിലും, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലും മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. കാഴ്ച്ചയില്‍ പുതുമ നല്‍കുന്നതിനായി വശങ്ങളില്‍ പുതിയ ഗ്രാഫിക്‌സും ഹിമാലയനില്‍ കമ്പനി ഉള്‍പ്പെടുത്തിയേക്കും. ടെയില്‍ ലാമ്പിലും മാറ്റം കൂടി ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ബിഎസ് VI റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഇതിനകം തന്നെ തങ്ങളുടെ അഡ്വഞ്ചര്‍ ടൂററിന് മൂന്ന് പുതിയ കളര്‍ ഓപ്ഷനുകളില്‍ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. ഗ്രാവല്‍ ഗ്രേ, ലേക്ക് ബ്ലൂ, റോക്ക് റെഡ് എന്നീ നിറങ്ങളാണ് 2020 ഹിമാലയനില്‍ ഇടംപിടിച്ചത്. 2019 മിലാന്‍ മോട്ടോര്‍ ഷോയിലാണ് ഈ മോഡലുകള്‍ റോയല്‍ എന്‍ഫീല്‍ഡ് പ്രദര്‍ശിപ്പിച്ചത്.

ബിഎസ് VI റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

റോക്ക് റെഡ്, ലേക്ക് ബ്ലൂ എന്നീ ഡ്യുവല്‍ കളര്‍ ഓപ്ഷനില്‍ ഫ്യുവല്‍ ടാങ്ക്, ലഗേജ് റാക്ക്, ക്രാഷ് പ്രൊട്ടക്ഷന്‍ ഗാര്‍ഡ് എന്നിവ റെഡ്/ബ്ലൂ ഗ്ലോസി ഫിനിഷിലാണ്. ബാക്കിയുള്ള ഭാഗങ്ങളെല്ലാം ബ്ലാക്ക് നിറത്തിലും. ഗ്രാവല്‍ ഗ്രേ കളര്‍ ഓപ്ഷനില്‍ ഫ്യുവല്‍ ടാങ്ക്, ഫ്രണ്ട് ബ്രേക്ക് ഫെന്‍ഡര്‍ എന്നിവ മാറ്റ് ഫിനിഷിലാണ്.

ബിഎസ് VI റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഇവ ഒഴികെയുള്ള ഭാഗങ്ങളെല്ലാം പതിവുപോലെ ബ്ലാക്ക് നിറത്തിലുമാണ്. നിലവില്‍ സ്‌നോ, ഗ്രാനൈറ്റ്, സ്ലീറ്റ് എന്നീ മൂന്ന് കളര്‍ ഓപ്ഷനിലാണ് ഹിമാലന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. പുതിയ നിറങ്ങള്‍ ഉള്‍പ്പെടുത്തിയത് ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റുമാറ്റങ്ങളൊന്നും ബൈക്കിലില്ല.

ബിഎസ് VI റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

24.5 bhp കരുത്തും 32 Nm torque ഉം ഉത്പാദിപ്പിക്കുന്ന 411 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്. മുന്നില്‍ ലോംഗ്-ട്രാവല്‍ ടെലിസ്‌കോപ്പിക്ക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് സസ്‌പെന്‍ഷനുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Most Read: 2020 ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ സ്വന്തമാക്കി ഹീറോ എക്‌സ്‌പൾസ് 200

ബിഎസ് VI റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഹാഫ്-ഡ്യുപ്ലെക്‌സ് ക്രാഡില്‍ ഫ്രെയിമിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിയാമലയന്‍ അഡ്വഞ്ചര്‍ ടൂററിന്റെ നിര്‍മ്മാണം. സുരക്ഷയ്ക്കായി ഇരട്ട-ചാനല്‍ എബിഎസും, മുന്നില്‍ രണ്ട് പിസ്റ്റണ്‍ കാലിപ്പര്‍ ഉള്ള 300 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ സിംഗിള്‍ പിസ്റ്റണ്‍ കാലിപ്പര്‍ ഉള്ള 240 mm ഡിസ്‌ക് ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്.

Most Read: പുതുമകളോടെ നെക്‌സോണ്‍ ഇലക്ട്രിക്കിനെ വിപണിയില്‍ അവതരിപ്പിച്ചു

ബിഎസ് VI റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ബിഎസ് VI വാഹനം എന്ന് വിപണിയില്‍ എത്തുമെന്നോ, വിലയോ, എഞ്ചിന്‍ സംബന്ധിച്ച് മറ്റ് വിവരങ്ങളോ കമ്പനി ഔദ്യോഗികമായി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. 2020 -ന്റെ തുടക്കത്തില്‍ തന്നെ വാഹനം വില്‍പ്പനയ്ക്ക് എത്തിയേത്തും.

Most Read: ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങുമായി ഹ്യുണ്ടായി വെന്യു

ബിഎസ് VI റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനെക്കാള്‍ 10,000 രൂപ മുതല്‍ 15,000 രൂപ വരെ വില ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടൊപ്പം റോയല്‍ എന്‍ഫീല്‍ഡും ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് ചുവടുവെക്കാന്‍ ഒരുങ്ങുകയാണ്. ഇതിനെ സംബന്ധിച്ച സ്ഥിരീകരണം കമ്പനി CEO വിനോദ് ദസാരി അടുത്തിടെ നല്‍കിരുന്നു.

Source: Team BHP

Most Read Articles

Malayalam
English summary
Royal Enfield Himalayan BS6 Spotted Testing Ahead Of India Launch. Read more in Malayalam.
Story first published: Monday, December 23, 2019, 20:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X