ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങുമായി ഹ്യുണ്ടായി വെന്യു

വില്‍പ്പനയില്‍ കരുത്ത് തെളിയിച്ചതിന് പിന്നാലെ, ക്രാഷ് ടെസ്റ്റിലും കരുത്ത് തെളിയിച്ച് ഹ്യുണ്ടായി വെന്യു. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് സബ് കോമ്പക്ട് എസ്‌യുവി ശ്രേണിയിലേക്ക് കൊറിയന്‍ വാഹന നിര്‍മ്മാതാക്കള്‍ വെന്യുവിനെ അവതരിപ്പിക്കുന്നത്.

ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങുമായി ഹ്യുണ്ടായി വെന്യു

നിരവധി ഫീച്ചറുകളുടെ അകമ്പടിയോടെ വിപണിയില്‍ എത്തിയ വാഹനം അധികം വൈകാതെ തന്നെ വിപണിയിലെ താരമായി മാറി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ക്രാഷ് ടെസ്റ്റിലും കരുത്ത് തെളിയിച്ചത്. ഓസ്‌ട്രേലിയന്‍ NCAP (ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ് നേടിയാണ് വാഹനം കരുത്ത് തെളിയിരിക്കുന്നത്.

ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങുമായി ഹ്യുണ്ടായി വെന്യു

മുതിര്‍ന്നവര്‍ക്ക് 91 ശതമാനം സുരക്ഷയും കുട്ടികള്‍ക്ക് 81 ശതമാനം സുരക്ഷയും കാല്‍നട യാത്രക്കാര്‍ക്ക് 62 ശതമാനം സുരക്ഷയുമാണ് വാഹനം നല്‍കുന്നത്. റിയര്‍ എന്‍ഡ് കൊളിഷന്‍ ഒഴിവാക്കുന്നതിനായി ഓട്ടോണമസ് ബ്രേക്കിങ് സംവിധാനം ഒരുക്കിയിട്ടുള്ള ഈ വാഹനത്തിലെ സുരക്ഷയ്ക്ക് മുതല്‍ കൂട്ടാവുന്നുണ്ട്.

ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങുമായി ഹ്യുണ്ടായി വെന്യു

ക്യാമറ ആന്‍ഡ് റഡാര്‍ സിസ്റ്റത്തിന് പകരം ഓസ്‌ട്രേലിയന്‍ വിപണിയില്‍ ഉള്ള വെന്യുവില്‍ എഇബി സിസ്റ്റമാണ് നല്‍കിയിട്ടുള്ളത്. മുന്നില്‍ നിന്നുള്ള ഇടിയുടെ ആഘാതത്തില്‍ യാത്രക്കാര്‍ പൂര്‍ണമായും സുരക്ഷിതരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡ്രൈവറുടെ നെഞ്ചിനും മുന്നിലെ യാത്രക്കാരന്റെ കാല്‍മുട്ടുകള്‍ക്കും മികച്ച സുരക്ഷയും വാഹനം നല്‍കുന്നു.

ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങുമായി ഹ്യുണ്ടായി വെന്യു

ആറ് എയര്‍ബാഗുകളുള്ള 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മോഡലാണ് ഓസ്‌ട്രേലിയയില്‍ ക്രാഷ് ടെസ്റ്റ് നടത്തിയത്. 1.0 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എന്‍ജിനുകളിലാണ് വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.

13 വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. വിപണിയില്‍ വെന്യുവിന്റെ മുഖ്യ എതിരാളി മാരുതി സുസുക്കി വിറ്റാര ബ്രെസയാണ്. പെട്രോളിന് 6.50 ലക്ഷം രൂപ മുതലും ഡീസലിന് 7.75 ലക്ഷം രൂപയുമാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങുമായി ഹ്യുണ്ടായി വെന്യു

ബ്ലൂലിങ്ക് കണക്ടിവിറ്റിയാണ് വെന്യുവിലെ പുതുമ. യാത്രക്കാരുടെയും വാഹനത്തിന്റേയും സുരക്ഷ, സര്‍വീസ് മുന്നറിയിപ്പുകള്‍ തുടങ്ങി 33 ഫീച്ചറുകള്‍ ബ്ലൂലിങ്കിലൂടെ ലഭ്യമാകും. ഇതില്‍ പത്തെണ്ണം ഇന്ത്യയ്ക്ക് മാത്രമായി തയ്യാറാക്കിയതാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Most Read: പുതുമകളോടെ നെക്‌സോണ്‍ ഇലക്ട്രിക്കിനെ വിപണിയില്‍ അവതരിപ്പിച്ചു

ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങുമായി ഹ്യുണ്ടായി വെന്യു

പെട്രോള്‍ വകഭേദത്തില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 81 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 118 bhp കരുത്തും 171 Nm torque ഉം സൃഷ്ടിക്കും. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ചാണ് ഗിയര്‍ബോക്‌സ്.

Most Read: ആപ്പെ ഇലക്ട്രിക്കിനെ അവതരിപ്പിച്ച് പിയാജിയോ

ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങുമായി ഹ്യുണ്ടായി വെന്യു

1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 89 bhp കരുത്തും 219 Nm torque ഉം സൃഷ്ടിക്കുന്നതാണ്. 6 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. അടുത്തിടെയാണ് വെന്യുവിന്റെ ഡ്യുവല്‍ ടോണ്‍ കളര്‍ സ്‌കീം കമ്പനി അവതരിപ്പിച്ചത്.

Most Read: അലക്ഷ്യമായ ഡ്രൈവിംഗ്; ബസ് ഡ്രൈവർമാർക്ക് വ്യത്യസ്തമായ ശിക്ഷ നടപ്പാക്കി ജനങ്ങൾ

ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങുമായി ഹ്യുണ്ടായി വെന്യു

വിപണിയില്‍ ഉള്ള പതിപ്പില്‍ നിന്നും 15,000 രൂപയുടെ വര്‍ധനവാണ് ഡ്യുവല്‍ ടോണ്‍ വകഭേദങ്ങള്‍ക്ക്. രാജ്യത്ത് ബിഎസ് VI മലീനീകരണ നിരോധന ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പായി വാഹനത്തിന്റെ 1.5 ലിറ്റര്‍ ഡീസല്‍ പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

More from DriveSpark

Article Published On: Friday, December 20, 2019, 10:47 [IST]
English summary
Hyundai Venue Scores 4 Stars At ANCAP Crash Tests. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X