ഈ വർഷം വരുന്ന പുതിയ സ്കൂട്ടറുകൾ

സ്കൂട്ടറുകൾ വെറും കാഴ്ചവസ്തുക്കൾ മാത്രമാണെന്ന് വാദിച്ചവർക്ക് മറുപടിയായി എത്തിയവരായിരുന്നു ബജാജ് ചേതക്, ടിവിഎസ് സ്കൂട്ടി, ഹോണ്ട ആക്ടിവ എന്നിവർ. എന്നാൽ ഇന്ന് സ്കൂട്ടറുകളുടെ രൂപവും ഭാവവും മാറിയിരിക്കുന്നു . ബൈക്കുകളോട് കിടപിടിക്കുന്ന സ്റ്റൈലും കരുത്തും ശേഷിയുമായി വിപണി കീഴടക്കിയിരിക്കുകയാണ് ഇന്നത്തെ സ്കൂട്ടറുകൾ. ഈ വർഷം വിപണിയിലെത്താൻ പോവുന്ന സ്കൂട്ടറുകളിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം.

ഈ വർഷമെത്തുന്ന പുതിയ സ്കൂട്ടറുകൾ

യമഹ NMax 155

അപ്രീലിയ SR 150, ടിവിഎസ് NTorq 125 എന്നീ സ്പോർടി സ്കൂട്ടറുകൾ വിപണിയിൽ ആധിപത്യം ഉറപ്പിച്ചിരിക്കേ, യമഹയും ഈ മേഖലയിൽ തങ്ങളുടെ പ്രാതിനിധ്യം അറിയിക്കാൻ തയ്യാറായിക്കഴിഞ്ഞിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് NMax 155 -നെ രംഗത്തിറക്കാൻ പോവുന്നത്. 2019 മദ്ധ്യത്തോടെ തന്നെ NMax 155 വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. 155 സിസി YZF-R15 V3 ലിക്വിഡ് കൂളിങ്ങ് എഞ്ചിനാണ് NMax 155 -നുള്ളത്. ഇതിൽ വേരിയബിൾ വാൽവ് ആക്ചുവേഷൻ (VVA) എന്ന സവിശേഷതയും ഉണ്ട്. ഇത് 14.5 Bhp കരുത്തും 4.4 Nm torque ഉം നൽകുന്നു.

ഈ വർഷമെത്തുന്ന പുതിയ സ്കൂട്ടറുകൾ

150 സിസി സ്കൂട്ടർ ശേണിയിൽ മറ്റുള്ളവർക്ക് NMax വെല്ലുവിളിയാകുമെന്നതിൽ സംശയമില്ല. എൽഇഡി ലൈറ്റുകൾ, എബിഎസുകളോട് കൂടിയ ഡിസ്ക് ബ്രേക്കുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയെല്ലാമാണ് മറ്റ് സവിശേഷതകൾ. 1.5 ലക്ഷം രൂപയോളമാണ് ഫിലിപ്പീൻസിൽ യമഹ NMax 155 -ന്റെ വില. ഇന്ത്യൻ വിപണിയിലെത്തുമ്പോൾ ഏകദേശം ഒരു ലക്ഷം രൂപയോളം എക്സ്ഷോറൂം വിലയായി പ്രതീക്ഷിക്കാം.

ഈ വർഷമെത്തുന്ന പുതിയ സ്കൂട്ടറുകൾ

അപ്രീലിയ ഫാമിലി സ്കൂട്ടർ

പിയാജിയോ കുടുംബത്തിൽ നിന്ന് ഒരംഗം കൂടി വിപണി ലക്ഷ്യമാക്കി എത്തുകയാണ്. 125 സിസി സ്കൂട്ടർ ശേണിയിലാണ് ഇറ്റാലിയൻ ബ്രാൻഡായ പിയാജിയോ തങ്ങളുടെ പുതിയ താരത്തെ ഇറക്കുന്നത്. 2019 മദ്ധ്യത്തോടെ തന്നെയാണ് അപ്രീലിയയും വിപണിയിലെത്തുക.

Most Read: അറിഞ്ഞോ, മഹീന്ദ്ര TUV300 -യെ പൊലീസിലെടുത്തു

ഈ വർഷമെത്തുന്ന പുതിയ സ്കൂട്ടറുകൾ

ഫ്ലോർബോർഡിന്റെയും അണ്ടർസീറ്റ് സ്റ്റോറേജിന്റെയും വലിപ്പം കൂട്ടുക മാത്രമല്ല സീറ്റ് വളരെ കംഫർട്ടബിൾ രീതിയിൽ നിർമ്മിച്ചിരിക്കുന്നെന്ന പ്രത്യേകതയും അപ്രീലിയയ്ക്കുണ്ട്.

ഈ വർഷമെത്തുന്ന പുതിയ സ്കൂട്ടറുകൾ

SR 125 -ന്റെ എഞ്ചിനെക്കാളും വ്യത്യസ്തമായ രീതിയിലായിരിക്കും അപ്രീലിയയുടെ എഞ്ചിൻ ഉണ്ടാവുക. 60,000 രൂപയാണ് എക്സ്ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്. സുസുക്കി ആക്സസ് 125, ഹോണ്ട ആക്ടിവ 125 എന്നിവയ്ക്കായിരിക്കും പ്രധാന വെല്ലുവിളി ഉയർത്തുക.

ഈ വർഷമെത്തുന്ന പുതിയ സ്കൂട്ടറുകൾ

ഹീറോ മാസ്റ്ററോ എഡ്ജ് 125

2018 അവസാനത്തോടെ ഡെസ്റ്റിനിയുമായി വിപണിയിലെത്തിയ ഹീറോ, ഇതാ ഇപ്പോൾ മറ്റൊരു പുതുമുഖത്തെ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. മാസ്റ്ററോ എഡ്ജ് 125 ആണ് ഹീറോ കുടുംബത്തിൽ നിന്നും അടുത്തതായി എത്തുന്നത്.

ഈ വർഷമെത്തുന്ന പുതിയ സ്കൂട്ടറുകൾ

സ്പോർടി ലുക്കാണ് മാസ്റ്ററോ എഡ്ജ് 125 -ന് ഹീറോ നൽകിയിട്ടുള്ളത്. 2018 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച മാസ്റ്ററോ എഡ്ജ് 125, 2019 ആദ്യത്തിൽ തന്നെ എത്തുമെന്നാണ് കമ്പനി പറയുന്നത്. 110 സിസിക്ക് സമാനമായ രൂപകൽപനയാണ് 125 -നും ഉണ്ടാവുക. മുമ്പിലെ ഡിസ്ക്ബ്രേക്ക്, ബ്ലാക്ക്ഡ് ഔട്ട്‌ ഗ്രാബ് റെയ്ൽ, ബ്ലാക്ക് അലോയ് വീലുകൾ എന്നിവ സവിശേഷതകൾ.

ഈ വർഷമെത്തുന്ന പുതിയ സ്കൂട്ടറുകൾ

ഒറ്റ സിലിണ്ടറോട് കൂടിയ 124.6 സിസി എഞ്ചിനായിരിക്കും ഉണ്ടാവുക. 8.7 Bhp കരുത്തും 10.2 Nm torque ഉം നൽകും. ഫ്യുവൽ ഇൻജക്ഷൻ എന്ന സവിശേഷതയും ഹീറോ ഇതിൽ ചേർക്കാനിടയുണ്ട്. ഹീറോ മാസ്റ്ററോ എഡ്ജ് 125 വിപണിയിലെത്തിയാൽ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റിനും ഹോണ്ട ഗ്രാസിയയ്ക്കുമായിരിക്കും വെല്ലുവിളി ഉയർത്തുക. 60,000 രൂപയ്ക്കടുത്ത് വിപണി വില പ്രതീക്ഷിക്കുന്നു.

ഈ വർഷമെത്തുന്ന പുതിയ സ്കൂട്ടറുകൾ

യുഎം ചിൽ

ഈ വർഷം മദ്ധ്യത്തോടെ തന്നെ യുഎം തങ്ങളുടെ പ്രീമിയം റെട്രോ ശ്രേണിയിലെ ചിൽ വിപണിയിലിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെസ്പയ്ക്ക് സമാനമായ റെട്രോ ഡിസൈൻ തന്നെയാണ് ഇവിടെയുമുള്ളത്. ഹെക്സഗണൽ ഹെഡ്‌ലാമ്പുകള്‍, അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കർവ്വി ബോഡിവർക്ക്, വശങ്ങളിലുള്ള വലിയ സ്ട്രൈപ്സ് എന്നിവ പ്രത്യേകതകൾ. നല്ല രീതിയിൽ രൂപകൽപന ചെയ്തിട്ടുള്ള അലോയ് വീലുകൾ, എബിഎസുകളോട് കൂടിയ ഡിസ്ക് ബ്രേക്കുകൾ എന്നിവ മറ്റ് സവിശേഷതകൾ. എക്സ്ഷോറൂമിൽ 80,000 രൂപയ്ക്കടുത്ത് വില പ്രതീക്ഷിക്കാം.

ഈ വർഷമെത്തുന്ന പുതിയ സ്കൂട്ടറുകൾ

അപ്രീലിയ സ്റ്റോം 125

2018 ഓട്ടോ എക്സ്പോയിലാണ് അപ്രീലിയ സ്റ്റോം 125 -നെ നിർമ്മാതാക്കൾ പ്രദർശിപ്പിച്ചത്. ഓഫ് റോഡ് ഡ്രൈവിന് സഹായകമായ 12 ഇഞ്ച് അലോയ് വീലുകളാണുള്ളത്.

ഈ വർഷമെത്തുന്ന പുതിയ സ്കൂട്ടറുകൾ

SR 125 -ന്റെ കൂടുതൽ പരുക്കനായ രൂപമാണ് അപ്രീലിയ സ്റ്റോം 125 നുള്ളത്. 124.49 സിസി ഒറ്റ സിലിണ്ടർ എയർകൂളിങ്ങ് എഞ്ചിനാണുള്ളത്. 65,878 രൂപയാണ് മുംബൈ എക്സ്ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്.

ഈ വർഷമെത്തുന്ന പുതിയ സ്കൂട്ടറുകൾ

ഹോണ്ട ഡിയോ 125

കൂടുതൽ സ്പോർടിയർ ലുക്കിലാണ് ഇത്തവണ ഡിയോ വരുന്നത്. ഹോണ്ടയ്ക്ക് ആക്ടിവ 125 ഉള്ളപ്പോൾ, പുത്തൻ ഡിയോ വിപണിയിൽ എന്ത് ചലനമുണ്ടാക്കുമെന്ന് കണ്ട് തന്നെ അറിയാം. സ്പോർടി ലുക്കിൽ വരുന്ന ഡിയോ 125 ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുക ടിവിഎസ് NTorq 125 -ന് ആയിരിക്കുമെന്നതിൽ സംശയമില്ല.

ഈ വർഷമെത്തുന്ന പുതിയ സ്കൂട്ടറുകൾ

ഹീറോ സിർ

2014 ഓട്ടോ എക്സപോയിൽ ഹീറോ മോട്ടോകോർപ് കൊണ്ട് വന്ന സിർ ആശയം ഒരിക്കൽക്കൂടി എത്തുകയാണ്. മാക്സി സ്കൂട്ടർ സ്റ്റൈലിങ്ങ്, പ്രൊജക്ടർ വാഹന വാര്‍ത്തകള്‍ എസ്‌യുവി ഔട്ട് ബര്‍ഗ്മാന്‍ ഹെഡ്‌ലാമ്പുകള്‍, എൽഇഡി ടെയിൽ ലൈറ്റും ഇണഡിക്കേറ്ററുകളും, പെഡൽ ഡിസ്ക് ബ്രേക്കുകൾ എന്നിവയൊക്കെയാണ് മുഖ്യ ആകർഷണങ്ങൾ. 157 സിസി ലിക്വിഡ് കൂളിങ്ങ് എഞ്ചിനാണുള്ളത്. ഇത് 13.9 Bhp കരുത്തും 12.7 Nm torque ഉം നൽകും.

Most Read: പുതിയ ടൊയോട്ട കാമ്രി ഹൈബ്രിഡ് ജനുവരി 18 -ന്

ഈ വർഷമെത്തുന്ന പുതിയ സ്കൂട്ടറുകൾ

ടിവിഎസ് ജൂപ്പിറ്റർ 125

റാങ്കിങ്ങിൽ എപ്പോഴും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന സ്കൂട്ടറുകളിലൊന്നാണ് ജൂപ്പിറ്റർ. നിലവിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇരുചക്ര വാഹനങ്ങളിൽ ഒന്നും.

ഈ വർഷമെത്തുന്ന പുതിയ സ്കൂട്ടറുകൾ

ഹോണ്ട ആക്ടിവയ്ക്ക് മാത്രമാണ് എന്നും ജൂപ്പിറ്ററിനെതിരെ വെല്ലുവിളി ഉയർത്താൻ സാധിച്ചിട്ടുള്ളൂ. നിലവിൽ 125 സിസി ശ്രേണിയിൽ ഒരുപാട് എതിരാളികൾ ഉണ്ട് എന്നിരിക്കേ വരാൻ പോവുന്ന ജൂപ്പിറ്റർ 125 മികച്ച പ്രകടനം കാഴ്ച വയ്ക്കുമോ എന്ന് കണ്ടറിയാം.

ഈ വർഷമെത്തുന്ന പുതിയ സ്കൂട്ടറുകൾ

സുസുക്കി 110 സിസി സ്കൂട്ടർ

110 സിസി ശ്രേണിയിലുള്ള സുസുക്കിയുടെ സ്കൂട്ടറാണ് ലെറ്റ്സ്. വിപണിയിൽ ചലനമുണ്ടാക്കാൻ കഴിവുള്ള സ്കൂട്ടറാണ് ലെറ്റ്സ്. സവിശേഷമായ മെറ്റൽ ബോഡി വർക്ക്, എക്സ്റ്റേണൽ ഫ്യുവൽ ഫില്ലിങ്ങ് ക്യാപ്, നല്ല രീതിയിൽ രൂപകൽപന ചെയ്തിട്ടുള്ള സീറ്റ്, അണ്ടർസീറ്റ് സൗകര്യങ്ങൾ, യുഎസ്ബി ചാർജിങ്ങ് പോർട്, അലോയ് വീലുകൾ എന്നിവ മുഖ്യ ആകർഷണങ്ങൾ.

ഈ വർഷമെത്തുന്ന പുതിയ സ്കൂട്ടറുകൾ

നിലവിൽ 125 സിസി ശ്രേണിയിൽ ആക്സസ് 125, ബര്‍ഗ്മാന്‍ സ്ട്രീറ്റ് എന്നീ സ്കൂട്ടറുകൾ സുസുക്കിയ്ക്ക് ഉണ്ടെന്നിരിക്കേ, 110 സിസിയിലും സ്കൂട്ടർ കൊണ്ടുവരുന്നത് വിപണിയിലെ ആധിപത്യം ഉറപ്പിക്കാൻ സുസുക്കിയെ സഹായിക്കും. ഹോണ്ട ആക്ടിവ 5ജി, ടിവിഎസ് ജൂപ്പിറ്റർ എന്നിവയ്ക്കായിരിക്കും സുസുക്കി ലെറ്റ്സ് എതിരാളിയാവുക.

Most Read Articles

Malayalam
English summary
new scooter launches of 2019 in indian market: read in malayalam
Story first published: Monday, January 7, 2019, 17:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X