പുതിയ ടൊയോട്ട കാമ്രി ഹൈബ്രിഡ് ജനുവരി 18 -ന്

By Rajeev Nambiar

പുതുതലമുറ കാമ്രി ഹൈബ്രിഡിനെ കൊണ്ടുവരാന്‍ ടൊയോട്ട തയ്യാറായി. ജനുവരി 18 -ന് എട്ടാം തലമുറ കാമ്രി ഹൈബ്രിഡ് ഇന്ത്യന്‍ വിപണിയിലെത്തും. കഴിഞ്ഞവര്‍ഷം നടന്ന പാരിസ് മോട്ടോര്‍ ഷോയിലാണ് പുത്തന്‍ കാമ്രി ഹൈബ്രിഡിനെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ആദ്യം കാഴ്ച്ചവെച്ചത്. ലെക്‌സസ് ES 300h മോഡലുമായി കാമ്രി ഹൈബ്രിഡ് അടിത്തറ പങ്കിടും.

പുതിയ ടൊയോട്ട കാമ്രി ഹൈബ്രിഡ് ജനുവരി 18 -ന്

ടൊയോട്ട ന്യൂ ജനറേഷന്‍ ആര്‍കിടെക്ച്ചര്‍ (TNGA) പ്ലാറ്റ്‌ഫോമിന്റെ പശ്ചാത്തലത്തില്‍ മുന്‍തലമുറയെക്കാള്‍ നീളവും വീതിയും പുതിയ സെഡാന് കൂടുതലാണ്. TNGA അടിത്തറ 2019 കാമ്രി ഹൈബ്രിഡിന്റെ ഭാരവും ഗണ്യമായി വെട്ടിച്ചുരുക്കും.

പുതിയ ടൊയോട്ട കാമ്രി ഹൈബ്രിഡ് ജനുവരി 18 -ന്

പുതിയ മോഡലിന്റെ പുറംമോടിയിലും അകത്തളത്തിലും ഇക്കുറി കാര്യമായ പരിഷ്‌കാരങ്ങളുണ്ട്. V ആകൃതിയുള്ള മുന്‍ ഗ്രില്ലില്ലും സെന്‍ട്രല്‍ എയര്‍ ഡാമിലും മാറ്റങ്ങള്‍ ഒരുങ്ങും. പുറംമോടിയില്‍ ധാരാളം ഡിസൈന്‍ വരകള്‍ പ്രതീക്ഷിക്കാം.

Most Read: റോള്‍സ് റോയ്‌സ് പോലും മാറി നില്‍ക്കും, കേട്ടിട്ടുണ്ടോ 22 കോടിയുടെ ടാറ്റ നാനോയെ കുറിച്ച്?

പുതിയ ടൊയോട്ട കാമ്രി ഹൈബ്രിഡ് ജനുവരി 18 -ന്

രൂപഭാവത്തില്‍ കൂടുതല്‍ പ്രീമിയമായിരിക്കും പുതിയ കാമ്രി ഹൈബ്രിഡ്. പരിഷ്‌കരിച്ച മള്‍ട്ടി സ്‌പോക്ക് അലോയ് വീലുകള്‍ സെഡാന്റെ വലുപ്പത്തെ എടുത്തുകാണിക്കും. ഉള്ളില്‍ ക്യാബിന്‍ ശൈലി കമ്പനി പുനരാവിഷ്‌കരിച്ചു.

പുതിയ ടൊയോട്ട കാമ്രി ഹൈബ്രിഡ് ജനുവരി 18 -ന്

പൂര്‍ണ ഡിജിറ്റൽ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ എന്നിവയെല്ലാം 2019 കാമ്രി ഹൈബ്രിഡിന്റെ വിശേഷങ്ങളില്‍പ്പെടും. കാമ്രി ഹൈബ്രിഡിലുള്ള 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 176 bhp കരുത്തും 221 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

പുതിയ ടൊയോട്ട കാമ്രി ഹൈബ്രിഡ് ജനുവരി 18 -ന്

88 kW ശേഷിയുള്ള വൈദ്യുത മോട്ടോര്‍ കരുത്തുത്പാദനം 208 bhp ആയി ഉയര്‍ത്തും. ഏഴു സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ഏഴു നിറങ്ങളില്‍ കാമ്രി ഹൈബ്രിഡ് വില്‍പ്പനയ്‌ക്കെത്തും.

Most Read: ഫിയറ്റ് എഞ്ചിന്‍ വേണ്ട, സ്വയം വികസിപ്പിച്ച 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഉപയോഗിക്കാന്‍ മാരുതി

പുതിയ ടൊയോട്ട കാമ്രി ഹൈബ്രിഡ് ജനുവരി 18 -ന്

ആറ്റിറ്റിയൂഡ് ബ്ലാക്, ഗ്രാഫൈറ്റ്, ബേര്‍ണിംഗ് ബ്ലാക്, സില്‍വര്‍, ഫാന്റം ബ്രൗണ്‍, പേള്‍ വൈറ്റ് പ്രീമിയം, റെഡ് മിക്ക നിറങ്ങള്‍ സെഡാനില്‍ തിരഞ്ഞെടുക്കാനാവും. പുതിയ മോഡലിന്റെ വരുന്നതു മുന്‍നിര്‍ത്തി മുന്‍തലമുറ കാമ്രിയെ കമ്പനി ഇന്ത്യയില്‍ ഇതിനോടകം നിര്‍ത്തി.

പുതിയ ടൊയോട്ട കാമ്രി ഹൈബ്രിഡ് ജനുവരി 18 -ന്

ഔദ്യോഗിക അവതരണ വേളയില്‍ മാത്രമെ സെഡാന്റെ വില ടൊയോട്ട പ്രഖ്യാപിക്കുകയുള്ളൂ. 35 മുതല്‍ 40 ലക്ഷം രൂപ വരെ മോഡലിന് വില പ്രതീക്ഷിക്കാം. ഇന്ത്യന്‍ വിപണിയില്‍ സ്‌കോഡ സൂപ്പേര്‍ബ്, ഹോണ്ട അക്കോര്‍ഡ്, ഫോക്‌സ്‌വാഗണ്‍ പസാറ്റ് എന്നിവരുമായാണ് ടൊയോട്ട കാമ്രി ഹൈബ്രിഡിന്റെ മത്സരം.

Most Read Articles

Malayalam
കൂടുതല്‍... #ടോയോട്ട #toyota #Spy Pics
English summary
New 2019 Toyota Camry Hybrid Spied Ahead Of Launch. Read in Malayalam.
Story first published: Saturday, January 5, 2019, 19:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X