ഫിയറ്റ് എഞ്ചിന്‍ വേണ്ട, സ്വയം വികസിപ്പിച്ച 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഉപയോഗിക്കാന്‍ മാരുതി
മാരുതി സ്വന്തമായി സുസുക്കി സ്വന്തമായി വികസിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഉത്പാദനസജ്ജമായെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഉപയോഗിക്കുന്ന 1.3 ലിറ്റര്‍ ഫിയറ്റ് എഞ്ചിന് പകരമാണിത്. സിയാസിലാകും 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ആദ്യം തുടിക്കുക. പുതിയ എഞ്ചിനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്.

ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിന്തുണ സിയാസ് 1.5 ലിറ്റര്‍ ഡീസല്‍ പതിപ്പ് അവകാശപ്പെടില്ല. 1,498 സിസി നാലു സിലിണ്ടര്‍ DDiS 225 ഡീസല്‍ എഞ്ചിന്‍ 4,000 rpm -ല്‍ 94 bhp കരുത്തും 1,500-2,500 rpm -ല്‍ 225 Nm torque ഉം പരമാവധി സൃഷ്ടിക്കും.

ഭാരക്കുറവാണ് പുതിയ എഞ്ചിന്റെ പ്രധാന സവിശേഷത. ഇരട്ട മാസ്സുള്ള ഫ്‌ളൈവീല്‍ എഞ്ചിന്റെ ഭാഗമാവുന്നു. 26.82 കിലോമീറ്റര്‍ മൈലേജ് എഞ്ചിന്‍ കുറിക്കും. അതായത് ഹോണ്ട സിറ്റിയുടെ ഡീസല്‍ പതിപ്പിനെക്കാള്‍ ഉയര്‍ന്ന ടോര്‍ഖ് വരാനിരിക്കുന്ന സിയാസ് ഡീസല്‍ അവകാശപ്പെടുമെന്ന് സാരം.

200 Nm torque ആണ് സിറ്റി ഡീസലിന് പരമാവധിയുള്ളത്. അതേസമയം ഹ്യുണ്ടായി വേര്‍ണ 1.6 ലിറ്റര്‍ ഡീസല്‍ പതിപ്പുമായി താരതമ്യം ചെയ്താല്‍ സിയാസ് പിന്നില്‍ തന്നെ തുടരും. 260 Nm torque ഉണ്ട് വേര്‍ണയ്ക്ക്.
Most Read: വീണ്ടും വിസ്മയിപ്പിക്കാന്‍ ടാറ്റ, ഹോണ്‍ബില്‍ എസ്‌യുവി മാര്‍ച്ചില്‍

കരുത്തുത്പാദനം വിലയിരുത്തിയാല്‍ സിയാസ് 1.5 ലിറ്റര്‍ ഡീസല്‍ പതിപ്പ് പിന്നിലാണെങ്കിലും എഞ്ചിന്റെ ഭാരക്കുറവ് കാറിന്റെ പ്രകടനക്ഷമത ഉയര്‍ത്തും. ഏറ്റവും ഉയര്‍ന്ന വകഭേദത്തില്‍ മാത്രമെ പുതിയ സിയാസ് 1.5 ലിറ്റര്‍ ഡീസല്‍ പതിപ്പ് അണിനിരക്കുകയുള്ളൂ.

പ്രാരംഭ, ഇടത്തരം വകഭേദങ്ങള്‍ 1.3 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ തന്നെ ഉപയോഗപ്പെടുത്തും. 89 bhp കരുത്തും 200 Nm torque -മാണ് ഫിയറ്റ് എഞ്ചിന് പരമാവധി സൃഷ്ടിക്കാനാവുക. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും സിയാസ് വകഭേദങ്ങളില്‍ ലഭ്യമാണ്.

എന്തായാലും സിയാസിന് പിന്നാലെ മറ്റു മാരുതി കാറുകളിലും പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തുടിക്കാന്‍ തുടങ്ങും. നിലവില്‍ ഫിയറ്റിന്റെ ലൈസന്‍സ് ഉപയോഗിച്ചാണ് 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനെ മാരുതി നിര്‍മ്മിക്കുന്നത്.
Most Read: ഇതാണ് പുതിയ മാരുതി വാഗണ്‍ആര്‍, മത്സരം സാന്‍ട്രോയുമായി

ഇക്കാരണത്താല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ വലിയ തുക ഫിയറ്റിന് കമ്പനി നല്‍കുന്നുണ്ട്. 1.5 ലിറ്റര്‍ എഞ്ചിന്‍ കാറുകളില്‍ ഇടംപിടിക്കാന്‍ തുടങ്ങിയാല്‍ ഫിയറ്റ് എഞ്ചിന്റെ ഉപയോഗം കമ്പനി നിര്‍ത്തും; തത്ഫലമായി ചിലവ് കുറയും.

1.3 ലിറ്റര്‍ എഞ്ചിനെ അപേക്ഷിച്ച് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് കരുത്ത് കൂടുതലാണ്. സ്വിഫ്റ്റ്, ഡിസൈര്‍, ഇഗ്നിസ്, ബലെനോ, എര്‍ട്ടിഗ തുടങ്ങിയ മോഡലുകളില്‍ ഏറെ വൈകാതെ തന്നെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ പ്രതീക്ഷിക്കാം. 2019 ഡിസംബര്‍ 31 ഓടെ ഭാരത് സ്‌റ്റേജ് IV എഞ്ചിനുകളുടെ ഉത്പാദനം നിര്‍ത്തുമെന്ന് മാരുതി അറിയിച്ചു കഴിഞ്ഞു.
Source: Team BHP


Click it and Unblock the Notifications








