നൂതന സവിശേഷതകളുമായി ടിവിഎസ് അപാച്ചെ RTR 200 4V

ടിവിഎസ് മോട്ടോര്‍ അവരുടെ ജനപ്രിയ സ്‌കൂട്ടറായ ജുപ്പിറ്റര്‍ ഗ്രാന്‍ഡെയുടെയും, എന്‍ടോര്‍ഖ് 125 -ന്റെയും പുതിയ പതിപ്പിനെ അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയത്. സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയാണ് ഇരുമോഡലുകളുടെയും സവിശേഷത.

നൂതന സവിശേഷതകളുമായി ടിവിഎസ് അപാച്ചെ RTR 200 4V

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കമ്പനി അപാച്ചെ RTR 200 4V പതിപ്പിലും ബ്ലൂടുത്ത് സംവിധാനത്തോട് കൂടിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ നല്‍കാന്‍ ഒരുങ്ങുന്നത്. ഈ സംവിധാനം ഉള്‍പ്പെടുത്തുന്നതോടെ അധിക സവിശേഷതകളായ കോൾ ചെയ്യുന്നതിനും മെസേജ് അയക്കുന്നതിനും, വേഗത അറിയുന്നതിനും, യാത്ര വിശദാംശങ്ങളും, ബൈക്ക് അവസാനം പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥാനവും, സര്‍വ്വീസ് ബുക്കിങ് സംബന്ധിച്ച വിവരങ്ങളും ലഭ്യമാകും.

നൂതന സവിശേഷതകളുമായി ടിവിഎസ് അപാച്ചെ RTR 200 4V

2020 -ല്‍ വിപണിയില്‍ അവതരിപ്പിക്കുന്ന പതിപ്പിലാകും ഈ പുതിയ ഫീച്ചറും കമ്പനി ഉള്‍പ്പെടുത്തുക. ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തി വിപണിയിലെത്തുന്ന ടിവിഎസ് നിരയിലെ മൂന്നാമത്തെ വാഹനമാണ് അപാച്ചെ RTR 200 4V.

നൂതന സവിശേഷതകളുമായി ടിവിഎസ് അപാച്ചെ RTR 200 4V

ചെറിയ മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ പുതിയ പതിപ്പില്‍ കമ്പനി കൂടുതല്‍ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. എല്‍ഇഡി ഹെഡ്ലാമ്പും ബിഎസ് VI എഞ്ചിനും ബൈക്കില്‍ ഉള്‍പ്പെടുത്തും.

നൂതന സവിശേഷതകളുമായി ടിവിഎസ് അപാച്ചെ RTR 200 4V

നിലവിലെ സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് കാര്‍ബ്യൂറേറ്റഡ് 197.75 സിസി എഞ്ചിന്‍ 8500 rpm -ല്‍ 20.21 bhp കരുത്തും 7000 rpm -ല്‍ 18.2 Nm torque ഉം സൃഷ്ടിക്കും.മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് യൂണിറ്റുമാണ് ബൈക്കില്‍ സസ്പെന്‍ഷന്‍.

നൂതന സവിശേഷതകളുമായി ടിവിഎസ് അപാച്ചെ RTR 200 4V

യഥാക്രമം 270 mm, 240 mm ഡിസ്‌കുകളാണ് മുന്നിലും പിന്നിലും ബ്രേക്കിംഗ് ഒരുക്കുക. വിപണിയില്‍ ബജാജ് പള്‍സര്‍ NS200 ആണ് ടിവിഎസ് അപാച്ചെ RTR 200 4V -യുടെ മുഖ്യ എതിരാളി.

നൂതന സവിശേഷതകളുമായി ടിവിഎസ് അപാച്ചെ RTR 200 4V

അധികം വൈകാതെ തന്നെ അപാച്ചെ RTR 160 4V ഫെയ്സ്ലിഫ്റ്റ് പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിക്കും. ഫെയ്സ്ലിഫ്റ്റ് പതിപ്പിന്റെ ചിത്രങ്ങള്‍ അടുത്തിടെ ഇന്റര്‍നെറ്റില്‍ എത്തുകയും ചെയ്തിരുന്നു.

Most Read: ടിവിഎസ് അപാച്ചെ RTR 160 4V ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ചിത്രം ചോര്‍ന്നു

നൂതന സവിശേഷതകളുമായി ടിവിഎസ് അപാച്ചെ RTR 200 4V

160 സിസി വിഭാഗത്തിലെ ഏറ്റവും കരുത്തേറിയ ബൈക്കാണ് അപാച്ചെ RTR 160 4V എന്നാണു കമ്പനിയുടെ അവകാശവാദം.ബൈക്കിന്റെ ഹെഡ്ലാമ്പിലാണ് കമ്പനി പ്രകടമായ മാറ്റം കമ്പനി വരുത്തിയതായിരിക്കുന്നത്.

Most Read: യെസ്ഡി വീണ്ടും തിരിച്ചെത്തിയേക്കാം!

നൂതന സവിശേഷതകളുമായി ടിവിഎസ് അപാച്ചെ RTR 200 4V

പഴയതില്‍ നിന്നും പുതിയൊരു രൂപം തന്നെയാണ് ഫെയ്സ്ലിഫ്റ്റ് പതിപ്പില്‍ നല്‍കിയിരിക്കുന്നത്. ഒരു അഗ്രസീവ് ലുക്കിനൊപ്പം ത്രികോണ ആകൃതിയിലാണ് ഹെഡ്ലാമ്പ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. എല്‍ഇഡി ഹെഡ്ലാമ്പിനൊപ്പം തന്നെ എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും, ടെയ്ല്‍ ലാമ്പുകളും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Most Read: മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

നൂതന സവിശേഷതകളുമായി ടിവിഎസ് അപാച്ചെ RTR 200 4V

പഴയതില്‍ നിന്നും അടുമുടി മാറ്റം സംഭവിച്ചിരിക്കുന്ന ഒരു മുന്‍വശമാണ് അപാച്ചെ RTR 160 4V -ഫെയ്സ്ലിഫ്റ്റിന്റെ സവിശേഷത. ബ്ലുടൂത്ത് കണക്ടിവിറ്റിയോടുകൂടിയ പരിഷ്‌കരിച്ച ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഫെയ്സ്ലിഫ്റ്റ് പതിപ്പില്‍ ഉള്‍പ്പെടുത്തിയേക്കും.

നൂതന സവിശേഷതകളുമായി ടിവിഎസ് അപാച്ചെ RTR 200 4V

ബാറ്ററി പവര്‍, ഗൂഗിള്‍ മാപ്സ്, സെല്‍ഫാണ്‍ കണക്ടിവിറ്റി, കോളിങ്, ടെക്സ്റ്റിങ് ഉള്‍പ്പടെയുള്ള നിരവധി കാര്യങ്ങള്‍ ഇതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും. ബിഎസ് VI മാനദണ്ഡങ്ങള്‍ പാലിച്ചുള്ള എഞ്ചിന്‍ തന്നെയാകും ഫെയ്സ്ലിഫ്റ്റില്‍ കമ്പനി ഉള്‍പ്പെടുത്തുക.

നൂതന സവിശേഷതകളുമായി ടിവിഎസ് അപാച്ചെ RTR 200 4V

ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ എന്ന് വിപണിയില്‍ അവതരിപ്പിക്കും എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. വില സംബന്ധിച്ചും വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല. അപാച്ചെ RTR 200 4V -യില്‍ നിന്നും പകര്‍ത്തിയ രൂപഭാവത്തോടെയാണ് പുതിയ അപാച്ചെ RTR 160 -നെ കഴിഞ്ഞ വര്‍ഷം കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്.

Source: Bikedekho

More from DriveSpark

Article Published On: Wednesday, September 18, 2019, 8:30 [IST]
English summary
TVS Apache RTR 200 4V To Get Bluetooth Connectivity. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X