ടിവിഎസ് അപാച്ചെ RTR 160 4V ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ചിത്രം ചോര്‍ന്നു

ഇരുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി കഴിഞ്ഞ വര്‍ഷമാണ് ടിവിഎസ് അപാച്ചെ RTR 160 4V വിപണിയില്‍ എത്തിച്ചത്. ഡിസൈനിലും ഫീച്ചറുകളിലും പുതുമ കൈവരിച്ച അപാച്ചെയെ മൂന്നു വകഭേദങ്ങളിലാണ് ടിവിഎസ് വിപണിയില്‍ അവതരിപ്പിച്ചത്.

ടിവിഎസ് അപാച്ചെ RTR 160 4V ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ചിത്രം ചോര്‍ന്നു

എന്നാല്‍ ഇപ്പോള്‍ അപാച്ചെ RTR 160 4V -യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനിയെന്നാണ് റിപ്പോര്‍ട്ട്. പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ എത്തുകയും ചെയ്തു.

ടിവിഎസ് അപാച്ചെ RTR 160 4V ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ചിത്രം ചോര്‍ന്നു

അധികം വൈകാതെ തന്നെ മോഡലിനെ വിപണിയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കുറച്ചു മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി ബൈക്കില്‍ വരുത്തിയിട്ടില്ല. 160 സിസി വിഭാഗത്തിലെ ഏറ്റവും കരുത്തേറിയ ബൈക്കാണ് അപാച്ചെ RTR 160 4V എന്നാണു കമ്പനിയുടെ അവകാശവാദം.

ടിവിഎസ് അപാച്ചെ RTR 160 4V ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ചിത്രം ചോര്‍ന്നു

ബൈക്കിന്റെ ഹെഡ്‌ലാമ്പില്‍ പ്രകടമായ മാറ്റം കമ്പനി വരുത്തിയതായി ചിത്രത്തില്‍ കാണാന്‍ സാധിക്കും. പഴയതില്‍ നിന്നും പുതിയൊരു രൂപം തന്നെയാണ് കമ്പനി ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ നല്‍കിയിരിക്കുന്നത്. ഒരു അഗ്രസീവ് ലുക്കിനൊപ്പം ത്രികോണ ആകൃതിയിലാണ് ഹെഡ്‌ലാമ്പ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ടിവിഎസ് അപാച്ചെ RTR 160 4V ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ചിത്രം ചോര്‍ന്നു

എല്‍ഇഡി ഹെഡ്‌ലാമ്പിനൊപ്പം തന്നെ എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും, ടെയ്ല്‍ ലാമ്പുകളും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഴയതില്‍ നിന്നും അടുമുടി മാറ്റം സംഭവിച്ചിരിക്കുന്ന ഒരു മുന്‍വശമാണ് അപാച്ചെ RTR 160 4V -ഫെയ്‌സ്‌ലിഫ്റ്റിന്റെ സവിശേഷത.

ടിവിഎസ് അപാച്ചെ RTR 160 4V ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ചിത്രം ചോര്‍ന്നു

ബ്ലുടൂത്ത് കണക്ടിവിറ്റിയോടുകൂടിയ പരിഷ്‌കരിച്ച ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ സവിശേഷതയാണ്. ബാറ്ററി പവര്‍, ഗൂഗിള്‍ മാപ്‌സ്, സെല്‍ഫാണ്‍ കണക്ടിവിറ്റി, കോളിങ്, ടെക്സ്റ്റിങ് ഉള്‍പ്പടെയുള്ള നിരവധി കാര്യങ്ങള്‍ ഇതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും.

ടിവിഎസ് അപാച്ചെ RTR 160 4V ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ചിത്രം ചോര്‍ന്നു

ടിവിഎസിന്റെ 125 സിസി ശ്രേണിയിലുള്ള എന്‍ടോര്‍ഖ് സ്‌കൂട്ടറില്‍ കമ്പനി ബ്ലുടൂത്ത് കണക്ടിവിറ്റിയോടുകൂടിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് നല്‍കുന്നത്. പുതുക്കിയ അലോയി വീലുകളും ബൈക്കില്‍ സ്ഥാനം പിടിച്ചേക്കും.

Most Read:സാധാരണ കാറുകളെക്കാള്‍ സുരക്ഷകൂടിയ പതിപ്പുമായി ബിഎംഡബ്ല്യു X5

ടിവിഎസ് അപാച്ചെ RTR 160 4V ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ചിത്രം ചോര്‍ന്നു

എന്നാല്‍ വേറെ അധിക ഫീച്ചറുകള്‍ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല. ബൈക്കിനു കരുത്തേകുന്നത് 159.7 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫോര്‍ സ്‌ട്രോക്ക്, ഫോര്‍ വാല്‍വ്, ഓയില്‍ കൂള്‍ഡ് എന്‍ജിനാണ്.

Most Read:പഴകും തോറും മൂല്യം കൂടുന്ന മോട്ടോർസൈക്കിളുകൾ

ടിവിഎസ് അപാച്ചെ RTR 160 4V ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ചിത്രം ചോര്‍ന്നു

ബിഎസ് VI മാനദണ്ഡങ്ങള്‍ പാലിച്ചുള്ള എഞ്ചിന്‍ തന്നെയാകും ഫെയ്‌സ്‌ലിഫ്റ്റില്‍ കമ്പനി ഉള്‍പ്പെടുത്തുക. 16.56 bhp കരുത്തേകാന്‍ ഫ്യൂവല്‍ ഇഞ്ചക്ടഡ് പതിപ്പിന് സാധിക്കും. അതേസമയം 16.28 bhp കരുത്താണ് കാര്‍ബ്യുറേറ്റര്‍ പതിപ്പ് പരമാവധി ഏകുക. 14.8 Nm torque പരമാവധി ലഭിക്കുന്ന ബൈക്കില്‍ അഞ്ചു സ്പീഡ് ഗിയര്‍ബോക്സാണ് ഇടംപിടിക്കുന്നത്.

Most Read:പുതിയ ഇലക്ടിക്ക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി ബ്ലാക്ക്‌സ്മിത്ത്

ടിവിഎസ് അപാച്ചെ RTR 160 4V ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ചിത്രം ചോര്‍ന്നു

മികച്ച റൈഡിങ് അനുഭവത്തിനായി അഞ്ചു സ്പീഡ് ഗിയര്‍ബോക്സിനൊപ്പം സൂപ്പര്‍ സ്ലിക്ക് ഗീയര്‍ ബോക്‌സും വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ എന്ന് വിപണിയില്‍ അവതരിപ്പിക്കും എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. വില സംബന്ധിച്ചും വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

ടിവിഎസ് അപാച്ചെ RTR 160 4V ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ചിത്രം ചോര്‍ന്നു

അപാച്ചെ RTR 200 4V -യില്‍ നിന്നും പകര്‍ത്തിയ രൂപഭാവത്തോടെയാണ് പുതിയ അപാച്ചെ RTR 160 -നെ കഴിഞ്ഞ വര്‍ഷം കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. അഗ്രസീവ് ഹെഡ്ലാമ്പ്, ചെത്തി മിനുക്കിയ ഫ്യൂവല്‍ ടാങ്ക്, മൂര്‍ച്ചയേറിയ ടെയില്‍ ലാമ്പ് എന്നിവ 2018 അപാച്ചെ RTR 160 4V യുടെ വിശേഷങ്ങളാണ്.

ടിവിഎസ് അപാച്ചെ RTR 160 4V ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ചിത്രം ചോര്‍ന്നു

റേസിംഗ് റെഡ്, മെറ്റാലിക് ബ്ലൂ, നൈറ്റ് ബ്ലാക് നിറങ്ങളിലാണ് 2018 അപാച്ചെ RTR 160 4V ലഭ്യമാവുക. ഡബിള്‍ ക്രാഡില്‍ സ്പ്ലിറ്റ് സിങ്ക്രോ സ്റ്റിഫ് ഫ്രെയിമിനെ അടിസ്ഥാനപ്പെടുത്തിയാണ് ബൈക്കിന്റെ നിര്‍മ്മാണം.

ടിവിഎസ് അപാച്ചെ RTR 160 4V ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ചിത്രം ചോര്‍ന്നു

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ റേസ് ട്യൂണ്‍ ഷോവ മോണോഷോക്ക് യൂണിറ്റുമാണ് അപാച്ചെ RTR 160 -ന്റെ സസ്പെന്‍ഷന്‍. ഉയര്‍ന്ന വേഗത്തിലും കൂടുതല്‍ സ്ഥിരത ഉറപ്പാക്കാന്‍ ഇരട്ട ക്രേഡില്‍, സ്പ്ലിറ്റ് സിങ്ക്രൊ സ്റ്റിഫ് ഫ്രെയിം ഡിസൈനോടെയാണു ബൈക്കിന്റെ വരവ്. മുന്നില്‍270 mm പെറ്റല്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ 200 mm ഡിസ്‌ക് ബ്രേക്കും നല്‍കിയിരിക്കുന്നു.

ടിവിഎസ് അപാച്ചെ RTR 160 4V ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ചിത്രം ചോര്‍ന്നു

കാര്‍ബ്യുറേറ്റര്‍ പതിപ്പില്‍ 130 mm ഡ്രം ബ്രേക്കാണ് പിന്‍ടയറില്‍ ഇടംപിടിക്കുന്നത്. ബജാജ് പള്‍സര്‍ NS160, സുസൂക്കി ജിക്സര്‍, ഹോണ്ട സിബി ഹോര്‍ണറ്റ് 160R, യമഹ FZ-S FI V2.0 എന്നിവരാണ് അപാച്ചെ RTR 160 4V -യുടെ പ്രധാന എതിരാളികള്‍.

Most Read Articles

Malayalam
English summary
TVS Apache RTR 160 4V Image Leaked Before Launch. Read more in Malayalam.
Story first published: Saturday, August 31, 2019, 18:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X