സാധാരണ കാറുകളെക്കാള്‍ സുരക്ഷകൂടിയ പതിപ്പുമായി ബിഎംഡബ്ല്യു X5

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുന്റെ അഞ്ചാം തലമുറ X5 എസ്‌യുവിയുടെ പുതിയ കവചിത മോഡല്‍ കമ്പനി വിപണിയില്‍ അവതരിപ്പിച്ചു. X5 പ്രൊട്ടക്ഷന്‍ VR6 എന്ന് പേരിട്ടിരിക്കുന്ന കാര്‍ സാധാരണ കാറുകളെക്കാള്‍ സുരക്ഷയേറിയ കവചിത കാര്‍ എന്നാണ് കമ്പനി വിശേഷിപ്പിച്ചിരിക്കുന്നത്.

സാധാരണ കാറുകളെക്കാള്‍ സുരക്ഷകൂടിയ പതിപ്പുമായി ബിഎംഡബ്ല്യു X5

രാജ്യത്തെ പ്രമുഖര്‍ക്ക് വേണ്ടിയും അതീവ സുരക്ഷ ആവശ്യമുള്ള രാഷ്ട്രത്തലവന്‍മാര്‍ക്കുവേണ്ടിയുമാണ് ഇത്തരം കാറുകള്‍ കമ്പനി വിപണിയില്‍ എത്തിക്കുന്നത്. ആഡംബര വാഹനം എന്നതിലപ്പുറം അതീവ സുരക്ഷാ ഫീച്ചറുകള്‍, വില എന്നിവയെല്ലാം തന്നെ മറ്റ് കാറുകളില്‍ നിന്ന് വ്യത്യസ്തമാണ്.

സാധാരണ കാറുകളെക്കാള്‍ സുരക്ഷകൂടിയ പതിപ്പുമായി ബിഎംഡബ്ല്യു X5

അടുത്തിടെ മുകേഷ് അംബാനി ഉപയോഗിക്കുന്ന കാറും വാര്‍ത്തകളില്‍ സജീവമായിരുന്നു. ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനിയാണ് ഇന്ത്യയിലെ വില കൂടിയ ബിഎംഡബ്ല്യു കാര്‍ ഉപയോഗിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതേ കാര്‍ തന്നെ യാത്രകള്‍ക്ക് ഉപയോഗിക്കുന്നുണ്ട്.

സാധാരണ കാറുകളെക്കാള്‍ സുരക്ഷകൂടിയ പതിപ്പുമായി ബിഎംഡബ്ല്യു X5

വെടിവയ്പ്പ്, സ്‌ഫോടനം എന്നിങ്ങനെയുള്ള ആക്രമണങ്ങളെ നിഷ്പ്രയാസം മറികടക്കാന്‍ ബിഎംഡബ്ല്യുവിന്റെ പുതിയ കവചിത X5 സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി മോഡലിന് സാധിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സുരക്ഷയില്‍ ഏറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും, വിപണിയില്‍ ഉള്ള X5 മോഡലിന്റെ രൂപത്തില്‍ നിന്ന് കവചിത പതിപ്പിന് മാറ്റമൊന്നുമില്ല.

സാധാരണ കാറുകളെക്കാള്‍ സുരക്ഷകൂടിയ പതിപ്പുമായി ബിഎംഡബ്ല്യു X5

പേരിനൊപ്പം നല്‍കിയിരിക്കുന്ന VR6 എന്ന കോഡ്‌നാമം വാഹനത്തിന്റെ പ്രൊട്ടക്ഷന്‍ റേറ്റിങ് നിലവാരത്തെയാണ് സൂചിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയര്‍ന്ന ഉറപ്പുനല്‍കി സുരക്ഷ കൂട്ടാന്‍ ഹൈ-സ്‌ട്രെങ്ത്ത് സ്റ്റീല്‍ പ്ലേറ്റിങ് ബോഡിയില്‍ നല്‍കിയിട്ടുണ്ട്.

സാധാരണ കാറുകളെക്കാള്‍ സുരക്ഷകൂടിയ പതിപ്പുമായി ബിഎംഡബ്ല്യു X5

ബോംബ്, ഗ്രനേഡ് എന്നിവയില്‍ നിന്ന് പവര്‍ട്രെയിന്‍, ഫ്ലോര്‍ഭാഗങ്ങള്‍ സംരക്ഷിക്കാന്‍ അടിയില്‍ കട്ടിയേറിയ അലൂമിനിയം സ്പ്ലിന്‍ഡര്‍ ഷീല്‍ഡ് ആവരണവും കമ്പനി നല്‍കിയിട്ടുണ്ട്. ബുള്ളറ്റുകളെ നിഷ്പ്രഭമാക്കുന്ന മള്‍ട്ടി ലെയേര്‍ഡാണ് ഗ്ലാസുകളും വാഹനത്തിന്റെ സവിശേഷതയാണ്.

സാധാരണ കാറുകളെക്കാള്‍ സുരക്ഷകൂടിയ പതിപ്പുമായി ബിഎംഡബ്ല്യു X5

33 mm പോളികാര്‍ബണേറ്റ് ഗ്ലാസുകളാണ് വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. മറ്റു കവചിത വാഹനങ്ങള്‍ക്ക് സമാനമായിഎകെ 47 തോക്കില്‍നിന്ന് വരെയുള്ള വെടിയുണ്ടകളും 15 കിലോഗ്രാം ടിഎന്‍ടി സ്‌ഫോടനവും നാല് മീറ്റര്‍ പരിധിയില്‍ വരെ ചെറുക്കാന്‍ കവചിത X5ന് സാധിക്കും.

Most Read:HR-V ഇന്ത്യയിലേക്ക് ഇല്ലെന്ന് ഹോണ്ട

സാധാരണ കാറുകളെക്കാള്‍ സുരക്ഷകൂടിയ പതിപ്പുമായി ബിഎംഡബ്ല്യു X5

ഡ്രോണ്‍, ചെറു എയര്‍ക്രാഫ്റ്റില്‍ നിന്നുള്ള ആക്രമണങ്ങളെ നേരിടാന്‍ വാഹനത്തിന്റെ റൂഫില്‍ പ്രത്യേക സുരക്ഷാപാനലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ്-ബ്ലാസ്റ്റ് പ്രൊട്ടക്റ്റീവ് ടെക്‌നോളജിയും ഇതിലുണ്ട്. അടിയന്തര സാഹചര്യത്തില്‍ വെടിയുണ്ടയേറ്റ് ഫ്യുവല്‍ ടാങ്കില്‍ വിള്ളല്‍ വീണാലും ഇന്ധനം ചോരില്ലെന്നാണ് റിപ്പോര്‍ട്ട്.

Most Read:പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

സാധാരണ കാറുകളെക്കാള്‍ സുരക്ഷകൂടിയ പതിപ്പുമായി ബിഎംഡബ്ല്യു X5

വിപണിയില്‍ ഉള്ള മോഡലിന് സമാനമായി കവചിത X5 മോഡലും നാലു സീറ്ററാണ്. യാത്രക്കാരുടെ സുരക്ഷക്കായി നിരവധി സംവിധാനങ്ങള്‍ ഇന്റീരിയറിലും കമ്പനി നല്‍കിയിട്ടുണ്ട്. പിന്നിലെ യാത്രക്കാര്‍ക്ക് ആക്രമണങ്ങളില്‍നിന്ന് സംരക്ഷിക്കാന്‍ പ്രത്യേക കവചിത ലഗേജ് കംപാര്‍ട്ട്‌മെന്റും പിന്നിലുണ്ട്.

Most Read:ഇന്ത്യന്‍ വിപണിയിലെ അഞ്ച് മികച്ച എസ്‌യുവികള്‍

സാധാരണ കാറുകളെക്കാള്‍ സുരക്ഷകൂടിയ പതിപ്പുമായി ബിഎംഡബ്ല്യു X5

എന്നാല്‍ എന്‍ജിനില്‍ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. 4.4 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് V8 എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 530 bhp പവറും 750 Nm torque ഉം സൃഷ്ടിക്കാന്‍ ഈ എന്‍ജിന് സാധിക്കും.

സാധാരണ കാറുകളെക്കാള്‍ സുരക്ഷകൂടിയ പതിപ്പുമായി ബിഎംഡബ്ല്യു X5

പുതിയ പതിപ്പിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. സുരക്ഷാ ഫീച്ചറുകള്‍ അധികം ആയതിനാല്‍ റഗുലര്‍ പതിപ്പിന്റെ ഇരട്ടിവില പുതിയ പതിപ്പിന് പ്രതീക്ഷിക്കാം. അടുത്തിടെ മുകേഷ് അംബാനി ഉപയോഗിക്കുന്ന ബിഎംഡബ്ല്യുന്റെ 7 സീരിസ് വാര്‍ത്തകളും സജീവമായിരുന്നു.

സാധാരണ കാറുകളെക്കാള്‍ സുരക്ഷകൂടിയ പതിപ്പുമായി ബിഎംഡബ്ല്യു X5

സാധാരണ പതിപ്പില്‍ നിന്നും സുരക്ഷ കൂട്ടിയെത്തുന്ന പതിപ്പാണ് ഈ വാഹനം. സാധാരണ 7 സീരിസ് പതിപ്പില്‍ നിന്നും വ്യത്യസ്തമാണ് അംബാനിയുടെ കാര്‍. രാജ്യത്തെ പ്രമുഖര്‍ക്ക് വേണ്ടി കമ്പനി പ്രത്യേകം നിര്‍മ്മിക്കുന്ന കാറുകളാണ് ഇത്തരം കാറുകള്‍.

സാധാരണ കാറുകളെക്കാള്‍ സുരക്ഷകൂടിയ പതിപ്പുമായി ബിഎംഡബ്ല്യു X5

സാധാരണ പതിപ്പിനെക്കാളും ഹൈ സെക്യൂരിറ്റിയോടെയാണ് ഇത്തരം കാറുകള്‍ നിര്‍മ്മിക്കുന്നത്. ബിഎംഡ്യുവിന്റെ 7 സീരിസ് പതിപ്പിന് വിപണിയില്‍ ഏകദേശം 2 കോടി രൂപയാണ് വില. രാജ്യത്തെ ഹൈ സെക്യൂരിറ്റി ഉള്ള ആളുകള്‍ക്ക് വേണ്ടി നിര്‍മ്മിക്കുമ്പോള്‍ അത് 8 കോടി രൂപ വരെ വാഹനത്തിന് വില ഉയരാം.

സാധാരണ കാറുകളെക്കാള്‍ സുരക്ഷകൂടിയ പതിപ്പുമായി ബിഎംഡബ്ല്യു X5

10 കോടി രൂപയാണ് അംബാനി ഉപയോഗിക്കുന്ന മോഡലിന്റെ വില. ബാലിസ്റ്റിക് സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുന്ന ആദ്യത്തെ കാര്‍ കൂടിയാണ് ബിഎംഡ്യുവിന്റെ 7 സീരിസ്. VR7 ബാലിസ്റ്റിക് പ്രൊട്ടക്ഷന്‍ സ്റ്റാന്‍ഡേഡ് പ്രകാരമാണ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Friday, August 30, 2019, 19:46 [IST]
English summary
BMW X5 VR6 Will Save You From Bullets & Bomb Blasts. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X