ആറ് ഇലക്ട്രിക്ക് ബൈക്കുകളുമായി പൊളാരിറ്റി

ആറ് ഇലക്ട്രിക്ക് ബൈക്കുകള്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി സ്റ്റര്‍ട്ട്പ് സ്ഥാപനമായ പൊളാരിറ്റി. മോഡലുകളുടെ ടീസറും കമ്പനി പുറത്തിറക്കി. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്പ് സ്ഥാപനമാണ് പൊളാരിറ്റി.

ആറ് ഇലക്ട്രിക്ക് ബൈക്കുകളുമായി പൊളാരിറ്റി

കഴിഞ്ഞ രണ്ട് വര്‍ഷമായി ഇലക്ട്രിക്ക് ബൈക്കുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. അടുത്തിടെ മോഡല്‍ പരീക്ഷണ ഒട്ടം നടത്തുന്നതിന്റെ വിവരങ്ങള്‍ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിരുന്നു. വരാനിരിക്കുന്ന ആറ് മോഡലുകളെയും ഈ മാസം തന്നെ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ആറ് ഇലക്ട്രിക്ക് ബൈക്കുകളുമായി പൊളാരിറ്റി

വാഹനം വിപണിയില്‍ അവതരിപ്പിച്ചതിന് ശേഷം ഉപഭോക്താക്കള്‍ക്ക് ബുക്കിങിനുള്ള സൗകര്യവും ഒരുക്കും. 1,001 രൂപയാണ് ബുക്കിങിനായി ഈടാക്കുന്നത്. ബുക്ക് ചെയ്തതിന് ശേഷം വാഹനം വേണ്ടെങ്കില്‍ ബുക്ക് ചെയ്ത തുക തിരികെ നല്‍കുമെന്നും കമ്പനി അറിയിച്ചു.

ആറ് ഇലക്ട്രിക്ക് ബൈക്കുകളുമായി പൊളാരിറ്റി

വിപണിയില്‍ ഉള്ള മറ്റ് മോഡല്‍ ബൈക്കുകളെക്കാള്‍ ഈ മോഡലിന് ഭാരം കുറവ് ആയിരിക്കുമെന്നും കമ്പനി പറയുന്നു. അതുകൊണ്ട് തന്നെ നഗരത്തിലൂടെയുള്ള യാത്രകള്‍ വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും.

ആറ് ഇലക്ട്രിക്ക് ബൈക്കുകളുമായി പൊളാരിറ്റി

അതിനൊപ്പം തന്നെ മറ്റ് ബൈക്കുകളില്‍ നിന്ന് വ്യത്യസ്തമായി പെഡല്‍ സഹായത്തോടെ വരുന്ന ആദ്യത്തെ റോഡ് - ലീഗല്‍ ഇലക്ട്രിക്ക് ബൈക്കും ഇതായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇലക്ട്രിക്ക് ബൈക്കുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നതും ഭാവിയെ മുന്നില്‍ കണ്ട് കൊണ്ട് തന്നെയാണ്.

ആറ് ഇലക്ട്രിക്ക് ബൈക്കുകളുമായി പൊളാരിറ്റി

സ്‌പോര്‍ട്‌സ്, എക്‌സിക്യൂട്ടീവ് എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് മോഡലില്‍ ഒരുങ്ങുന്നത്. S1K, S2K, S3K, E1K, E2K, E3K എന്നീങ്ങനെ കോഡ് പേരുകളും ഇലക്ട്രിക്ക് ബൈക്കുകള്‍ക്ക് നല്‍കിയിരിക്കുന്നു. ഇതില്‍ S1K, S2K, S3K മോഡലുകള്‍ സ്‌പോര്‍ട്‌സ് ലൈനപ്പിലും E1K, E2K, E3K മോഡലുകള്‍ എക്‌സിക്യൂട്ടീവ് ലൈനപ്പിലുമാണ് കമ്പനി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ആറ് ഇലക്ട്രിക്ക് ബൈക്കുകളുമായി പൊളാരിറ്റി

1-3 kW വരെ കരുത്ത് തരുന്ന ലിഥിയം അയണ്‍ ബാറ്ററിയാണ് മോഡലുകളില്‍ ഘടിപ്പിച്ചിരിക്കുന്നത്. ബാറ്ററി ചാര്‍ജ് തീര്‍ന്നാല്‍ പെഡലിന്റെ സഹായത്തോടെയും ബൈക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കും.

Most Read: പത്ത് ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഓട്ടോമാറ്റിക്ക് എസ്‌യുവികള്‍

ആറ് ഇലക്ട്രിക്ക് ബൈക്കുകളുമായി പൊളാരിറ്റി

പെഡല്‍ ഉപയോഗിച്ച് തുടങ്ങുമ്പോള്‍ തന്നെ ബാറ്ററിയും ഓട്ടോമാറ്റിക്കായി ചാര്‍ജ് ആയി തുടങ്ങും. അതുകൊണ്ട് തന്നെ ചാര്‍ജിങ് സ്‌റ്റേഷനുകളുടെ അഭാവം ബൈക്ക് യാത്രയെ ബുദ്ധിമുട്ടിപ്പിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. 80 km വരെ വേഗത കൈവരിക്കാന്‍ ബൈക്കിന് സാധിക്കും. ടോപ്പ്-എന്‍ഡ് പതിപ്പിന് 100km/h വേഗത വരെ കൈവരിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

Most Read: ആഡംബര എംപിവി ശ്രേണിയിലേക്ക് വെല്‍ഫെയറിനെ അവതരിപ്പിച്ച് ടൊയോട്ട

ആറ് ഇലക്ട്രിക്ക് ബൈക്കുകളുമായി പൊളാരിറ്റി

സിംഗിള്‍ സീറ്റ് ഘടനയിലാണ് ഓരോ മോഡലും ഡിസൈന്‍ ചെയ്തിരിക്കുന്നത്. സീറ്റിന് ഉയരം ക്രമീകരിക്കാവുന്ന ലിവറും ബൈക്കില്‍ നല്‍കിയിരിക്കുന്നു. E1K, S1K മോഡലുകള്‍ക്ക് മറ്റ് മോഡലുകളില്‍ നിന്നും വ്യത്യസ്തമായി ചതുരാകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് നല്‍കിയിരിക്കുന്നത്. ടോപ്പ് പതിപ്പുകളായ S3K, E3K മോഡലുകളില്‍ മറ്റ് മോഡലുകളില്‍ നിന്നും വ്യത്യസ്തമായ ഇന്‍സ്ട്രമെന്റ് കണ്‍സോളുകളും നല്‍കിയിരിക്കുന്നു.

Most Read: ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ആറ് ഇലക്ട്രിക്ക് ബൈക്കുകളുമായി പൊളാരിറ്റി

ക്രമീകരിക്കാവുന്ന മോണോഷോക്കും, ഇരു ടയറുകളിലും ഡിസ്‌ക് ബ്രേക്കും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആറ് മോഡലുകളിലെയും ടയറിലെ അളവുകളും പാറ്റേണും ഒരുപോലെയാണെന്നും റിപ്പോര്‍ട്ടി വ്യക്തമാക്കിയിരിക്കുന്നു.

ആറ് ഇലക്ട്രിക്ക് ബൈക്കുകളുമായി പൊളാരിറ്റി

ഈ മാസം അവസാനത്തോടെ വാഹനത്തെ സംബന്ധിച്ചുള്ള പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമാകും. വില സംബന്ധിച്ചുള്ള വിവരങ്ങളും അപ്പോള്‍ മാത്രമേ ലഭ്യമാകുകയുള്ളു. ടോപ് പതിപ്പുകളായ S3K, E3K മോഡലുകള്‍ക്ക് വിപണിയില്‍ 1.2 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.

ആറ് ഇലക്ട്രിക്ക് ബൈക്കുകളുമായി പൊളാരിറ്റി

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ആവശ്യക്കാര്‍ ഏറിയതോടെയാണ് മിക്ക നിര്‍മ്മാതാക്കളും ഇലക്ട്രിക്ക് പതിപ്പുകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. ഈ വര്‍ഷവും ആടുത്ത വര്‍ഷവുമായി നിരവധി ഇലക്ട്രിക്ക് വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തിലെത്തും.

ആറ് ഇലക്ട്രിക്ക് ബൈക്കുകളുമായി പൊളാരിറ്റി

അടുത്തിടെ ഇലക്ട്രിക്ക് വാഹനങ്ങളുടെ പ്രോത്സാഹനത്തിനായി കേന്ദ്ര സര്‍ക്കാരും രംഗത്തെത്തിയിരുന്നു. ജിഎസ്ടിയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ഇളവ് അനുവദിക്കുകയും ചെയ്തു. നേരത്തെ ഉണ്ടായിരുന്ന 12 ശതമാനത്തില്‍ നിന്ന 5 ശതമാനമായി കുറയ്ക്കുകയും ചെയ്തിരുന്നു.

Most Read Articles

Malayalam
English summary
Polarity to unveil 6 electric bikes this month. Read more in Malayalam.
Story first published: Thursday, August 15, 2019, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X