ആഡംബര എംപിവി ശ്രേണിയിലേക്ക് വെല്‍ഫെയറിനെ അവതരിപ്പിച്ച് ടൊയോട്ട

ഇന്ത്യയിലെ ആഡംബര എംപിവി ശ്രേണിയിലേക്ക് വെല്‍ഫെയര്‍ എന്ന മോഡലിനെ അവതരിപ്പിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട. അടുത്തിടെയാണ് വാഹനം ഇന്ത്യന്‍ നിരത്തില്‍ എത്തിക്കുമെന്ന് കമ്പനി പ്രഖ്യാപനം നടത്തിയത്.

ആഡംബര എംപിവി ശ്രേണിയിലേക്ക് വെല്‍ഫെയറിനെ അവതരിപ്പിച്ച് ടൊയോട്ട

അതിന് പിന്നാലെയാണ് ഇപ്പോള്‍ കൊല്‍ക്കത്തയിലെ നിരത്തുകളില്‍ വാഹനം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ടൊയോട്ട പ്രദര്‍ശിപ്പിച്ച അല്‍ഫാര്‍ഡ് എന്ന എംപിവിയെ അടിസ്ഥാനമാക്കി ഒരുങ്ങിയ വാഹനമാണ് വെല്‍ഫെയര്‍.

ആഡംബര എംപിവി ശ്രേണിയിലേക്ക് വെല്‍ഫെയറിനെ അവതരിപ്പിച്ച് ടൊയോട്ട

ഒക്ടോബര്‍ മാസത്തോടെ വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. അല്‍പ്പം സ്‌പോര്‍ട്ടി ഭാവത്തിലാണ് ഈ വാഹനം നിരത്തിലെത്തുന്നത്. സ്പ്ലിറ്റ് ആയിട്ടുള്ള എല്‍ഇഡി ഹെഡ്ലാമ്പ്, ത്രികോണാകൃതിയിലുളള ഫോഗ് ലാമ്പ്, ഡേ ടൈം റണ്ണിങ് ലൈറ്റ്, പുതുക്കി പണിത ഫ്രണ്ട് ബംമ്പര്‍, വലിയ ഗ്രില്‍ എന്നിവയാണ് വെല്‍ഫെയറിന്റൈ മുന്‍വശത്തെ സവിശേഷതകള്‍.

ആഡംബര എംപിവി ശ്രേണിയിലേക്ക് വെല്‍ഫെയറിനെ അവതരിപ്പിച്ച് ടൊയോട്ട

ഇന്റീരിയറിലും നിരവധി സവിശേഷതകള്‍ പ്രതീക്ഷിക്കാം. ബ്ലാക്ക് ആന്‍ഡ് വുഡന്‍ ഫിനീഷിലാണ് ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പിന്‍ സീറ്റ് യാത്രക്കാര്‍ക്കായി 10.2 ഇഞ്ച് സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജര്‍, ക്യാപ്റ്റന്‍ സീറ്റ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയാണ് ഇന്റീരിയറിലെ സവിശേഷതകള്‍.

ആഡംബര എംപിവി ശ്രേണിയിലേക്ക് വെല്‍ഫെയറിനെ അവതരിപ്പിച്ച് ടൊയോട്ട

2.5 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനായിരിക്കും വെല്‍ഫയറിന്റെ കരുത്ത്. 178 bhp പവറും 235 Nm torque ഉം എന്‍ജിന്‍ ഉത്പാദിപ്പിക്കും. 143 bhp കരുത്ത് പകരുന്ന ഇലക്ട്രിക്ക് മോട്ടോര്‍ പതിപ്പും വെല്‍ഫയറിനെ പ്രതീക്ഷിക്കാം. CVT ട്രാന്‍സ്മിഷന്‍ വഴിയാണ് എല്ലാ വീലിലേക്കും കരുത്തെത്തുക.

ആഡംബര എംപിവി ശ്രേണിയിലേക്ക് വെല്‍ഫെയറിനെ അവതരിപ്പിച്ച് ടൊയോട്ട

പൂര്‍ണമായി വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി വഴിയാണ് വെല്‍ഫെയര്‍ ഇന്ത്യയിലെത്തുന്നത്. വിദേശത്ത് നിരവധി സീറ്റിങ് ഓപ്ഷനില്‍ വെല്‍ഫയര്‍ ലഭ്യമാണെങ്കിലും ആറ് സീറ്റര്‍ വകഭേദമായിരിക്കും ഇന്ത്യയിലെത്തുക. ഇന്ത്യന്‍ സ്‌പെക്ക് വാഹനത്തിന്റെ കൂടുതല്‍ ഫീച്ചേഴ്‌സ് ലോഞ്ചിങ് വേളയില്‍ മാത്രമേ കമ്പനി പുറത്തുവിടുകയുള്ളു.

ആഡംബര എംപിവി ശ്രേണിയിലേക്ക് വെല്‍ഫെയറിനെ അവതരിപ്പിച്ച് ടൊയോട്ട

ഏകദേശം 75 ലക്ഷം രൂപ മുതല്‍ 80 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. മെര്‍സിഡീസ് ബെന്‍സ് V-Class മോഡലാണ് വിപണിയില്‍ വെല്‍ഫയറിന്റെ മുഖ്യ എതിരാളി. അടുത്തിടെ ബംഗളൂരുവില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ വെല്‍ഫയറിനെ ടൊയോട്ട അവതരിപ്പിച്ചിരുന്നു.

ആഡംബര എംപിവി ശ്രേണിയിലേക്ക് വെല്‍ഫെയറിനെ അവതരിപ്പിച്ച് ടൊയോട്ട

കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ടൊയോട്ട പ്രദര്‍ശിപ്പിച്ചിരുന്ന അല്‍ഫാര്‍ഡിന്റെ സ്‌പോര്‍ട്ടിയര്‍ വകഭേദമാണ് വെല്‍ഫെയര്‍. രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ പ്രാദേശിക സര്‍ട്ടിഫിക്കേഷന്‍ വ്യവസ്ഥകളില്‍ നടപ്പാക്കിയ മാറ്റം പ്രയോജനപ്പെടുത്തിയാണ് വെല്‍ഫയറിനെ ടൊയോട്ട ഇന്ത്യയിലെത്തിക്കുന്നത്.

ആഡംബര എംപിവി ശ്രേണിയിലേക്ക് വെല്‍ഫെയറിനെ അവതരിപ്പിച്ച് ടൊയോട്ട

ഉത്പാദന രാജ്യത്ത് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച വാഹനങ്ങളുടെ 2500 യൂണിറ്റുകള്‍ വരെ ഇന്ത്യയില്‍ വില്‍ക്കാന്‍ പ്രത്യേക ഹോമൊലോഗേഷന്‍ അവശ്യമില്ലെന്ന് കഴിഞ്ഞ സെപ്തംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെ ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ മോഡലാണ് ടൊയോട്ട വെല്‍ഫയര്‍.

ആഡംബര എംപിവി ശ്രേണിയിലേക്ക് വെല്‍ഫെയറിനെ അവതരിപ്പിച്ച് ടൊയോട്ട

നേരത്തെ മെഴ്‌സിഡിസ് ബെന്‍സ് V-Class മോഡലും ഇത്തരത്തില്‍ മാറ്റം വരുത്തി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. രൂപത്തില്‍ അല്‍ഫാര്‍ഡിന് സമാനമാണ് വെല്‍ഫയര്‍. ഏഴു സീറ്റര്‍ ആഡംബര വാനാണ് ടൊയോട്ട അല്‍ഫാര്‍ഡ്.

ആഡംബര എംപിവി ശ്രേണിയിലേക്ക് വെല്‍ഫെയറിനെ അവതരിപ്പിച്ച് ടൊയോട്ട

രാജ്യന്തര തലത്തില്‍ ഉന്നതതല ബിസിനസ് യാത്രകള്‍ക്ക് പതിവായി തെരഞ്ഞെടുക്കുന്ന ആഢംബര വാന്‍ എന്ന വിശേഷണവും അല്‍ഫാര്‍ഡിനുണ്ട്. ഇന്നോവ ക്രിസ്റ്റയ്ക്ക് മേലെയുള്ള എക്‌സ്ട്രാ-പ്രീമിയം എംപിവിയാകും ടൊയോട്ട അല്‍ഫാര്‍ഡ്. രണ്ട് പെട്രോള്‍ എഞ്ചിന്‍ പതിപ്പിലും ഒരു ഹൈബ്രിഡ് പരിവേഷത്തിലുമാണ് അല്‍ഫാര്‍ഡ് വിപണിയില്‍ എത്തുന്നത്.

More from DriveSpark

Article Published On: Wednesday, August 14, 2019, 11:45 [IST]
English summary
Toyota Vellfire being showcased for prospective buyers in india. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X