ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കോംപാക്ട് എസ്‌യുവിയായ നെക്സോണ്‍ ഉള്‍പ്പടെ മിക്ക മോഡലുകളെയും പുതിയ പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ടാറ്റ മോട്ടേര്‍സ്. 2017 -ലാണ് നെക്സോണിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. വിപണിയില്‍ അവതരിപ്പിച്ചത് മുതല്‍ എസ്‌യുവി സെഗ്മെന്റില്‍ മികച്ച വിജയം സ്വന്തമാക്കാനും നെക്സോണിന് സാധിച്ചു.

ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എന്നാല്‍ അടുത്തിടെയായി മോഡലില്‍ വില്‍പ്പനയില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ കമ്പനി സാധിച്ചിട്ടില്ല. മഹീന്ദ്ര XUV300, ഹ്യുണ്ടായി വെന്യു മോഡലുകള്‍ എത്തിയതോടെ നെക്സോണിന്റെ വിപണിയില്‍ ഇടിവ് തട്ടി. ഇത് മനസ്സിലാക്കിയതുകൊണ്ടു തന്നെയാണ് ഇപ്പോള്‍ മോഡലിന്റെ പുതിയ പതിപ്പിനെ കമ്പനി വിപണയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്.

ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അടുത്തിടെയാണ് മോഡലിന്റെ പുതിയ പതിപ്പിനെയും, ഇലക്ട്രിക്ക് പതിപ്പിനെയും വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മുഖം മിനുക്കിയെത്തുന്ന മോഡലിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. മുഖം മറച്ച് പരീക്ഷണ ഓട്ടം നടത്തുന്ന നെക്സോണിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

2020 ഫെബ്രുവരിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോയിലാണ് ഈ പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്. 2020 മധ്യത്തില്‍ തന്നെ മോഡലിനെ വിപണിയില്‍ എത്തിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. മുഖം മറച്ചാണ് പരീക്ഷണ ഓട്ടം നടത്തുന്നതെങ്കിലും മുന്നിലെ പുതുക്കിയ ഹെഡ്ലാമ്പ് ക്ലസ്റ്ററും, എയര്‍ ഇന്റേക്കുകളും കാണാന്‍ സാധിക്കും.

ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുതിയ പ്രൊജക്ട് ഹെഡ്ലാമ്പിനൊപ്പം തന്നെ പുതിയ പതിപ്പില്‍ എല്‍ഇഡി ഡേടൈം റണ്ണിങ് ലാമ്പും ഇടം പിടിച്ചേക്കും. നെക്സണ്‍ ഫെയ്സ്ലിഫ്റ്റില്‍ ടാറ്റയുടെ ഏറ്റവും പുതിയ ഡിസൈന്‍ ഭാഷയായ 'ഇംപാക്റ്റ് 2.0' ഇടം പിടിച്ചേക്കും. ഹാരിയറിലാണ് ഈ ഡിസൈന്‍ ഭാഷ്യം ടാറ്റ ആദ്യം അവതരിപ്പിച്ചത്. അതിനൊപ്പം തന്നെ അകത്തളത്തിലും ഒരുപാട് മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയേക്കും.

ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പൂര്‍ണ്ണ-ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സീറ്റ് അപ്‌ഹോള്‍സ്റ്ററി, ഡാഷ് ബോര്‍ഡ്, ക്യാബിന്‍ ലേ ഔട്ട് എന്നിവയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിലും മെക്കാനിക്കല്‍ ഫീച്ചറുകളുടെ കാര്യത്തിലും മാറ്റങ്ങള്‍ പ്രതീക്ഷാം. മലിനീകരണം നീയന്ത്രിക്കുന്ന എന്‍ജിന്‍ ബിഎസ് V1 നിലവാരത്തിലേക്ക് മാറുന്നുണ്ടെന്നതും പുതിയ പതിപ്പിലെ സവിശേഷതകളിലൊന്നാണ്.

ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ബിഎസ് V1 നിലവാരത്തിലേക്ക് മാറുന്നതിനൊപ്പം പുതിയൊരു സ്റ്റിയറിങ് വീലും അതിനൊപ്പം ക്രൂയിസ് കണ്‍ട്രാള്‍ സ്വിച്ചുകളും പ്രതീക്ഷിക്കാം. വെറും 22 മാസങ്ങള്‍ കൊണ്ട് ടാറ്റ ഒരു ലക്ഷം നെക്‌സോണ്‍ എസ്‌യുവികളുടെ ഉത്പാദനമാണ് നടത്തിയത്. നാലു മീറ്ററില്‍ താഴെയുള്ള ടാറ്റയുടെ ചെറു എസ്‌യുവിയാണ് നെക്‌സോണ്‍.

Most Read: ടാറ്റ നാനോ ഹെലികോപ്റ്ററാക്കി ബീഹാറി യുവാവ്; വിഡിയോ

ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ആകര്‍ഷമായ പ്രീമിയം ഡിസൈന്‍, മൂന്ന് നിറങ്ങളിലുള്ള ഇന്റീരിയര്‍ ഡിസൈന്‍, 110 പിഎസ് ടര്‍ബോചാര്‍ജ്ഡ് എന്‍ജിന്‍, മള്‍ട്ടി ഡ്രൈവ് മോഡ്, 2019 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ്, എട്ടു സ്പീക്കറോടുകൂടിയ ഇന്‍ഫോടെയ്‌ന്മെന്റ് സംവിധാനം, തുടങ്ങിയ സവിശേഷതകളോടെ 2018 -ലെ ഏറ്റവും അധികം പുരസ്‌കാരങ്ങള്‍ ലഭിച്ച കോംപാക്ട് എസ്‌യുവിയാണ് നെക്സോണ്‍.

Most Read: ഇന്ത്യയില്‍ ആദ്യ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്വാക്ക് സ്വന്തമാക്കി ധോണി

ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തുടക്കത്തില്‍ സാധാരണക്കാരനും താങ്ങാവുന്ന വിലയിലാണ് തുടക്കത്തില്‍ നെക്‌സോണ്‍ വിപണിയില്‍ എത്തിയിരുന്നത്. അതുകൊണ്ട് തന്നെ മികച്ചൊരു തുടക്കം ടാറ്റയ്ക്ക് ലഭിക്കുകയും ചെയ്തു. കുറഞ്ഞ വിലയ്ക്ക് ദൃഢമായ നിര്‍മാണ മികവും, ഫീച്ചറുകള്‍ നിറഞ്ഞ അകത്തളവും വാഹനത്തിന്റെ വില്‍പ്പനയെ ഉയര്‍ത്തി.

Most Read: ഇലക്ട്രിക്ക് സ്‌കൂട്ടറുകളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ

ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇതുകൂടാതെ ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ പൂര്‍ണ്ണ 5 -സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് നേടിയതാണ് നെക്സോണിന്റെ ഏറ്റവും വലിയ നേട്ടം. ഇത് നെക്സോണിനെ ഇന്ത്യയുടെ ഏറ്റവും സുരക്ഷിതമായ കാറാക്കി മാറ്റി. ഇന്ത്യയില്‍ ഈ നേട്ടം കൈവരിച്ച ഒരേയൊരു കാറാണ് നെക്സോണ്‍.

ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പെട്രോള്‍, ഡീസല്‍ വകഭേതങ്ങളില്‍ നെക്സോണ്‍ ലഭ്യമാണ്. രണ്ട് എഞ്ചിനുകളും ടര്‍ബോ ചാര്‍ജ്ഡാണ്. 108 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ യൂണിറ്റാണ് പെട്രോള്‍ എഞ്ചിന്‍. 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് 108 bhp കരുത്തും 260 Nm torque ഉം സൃഷ്ടിക്കുന്നു.

ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകള്‍ വാഹനത്തില്‍ ലഭ്യമാണ്. ഹ്യുണ്ടായി വെന്യൂ, മഹീന്ദ്ര XUV300, മാരുതി സുസുക്കി വിറ്റാര ബ്രേസ, ഫോര്‍ഡ് ഇകോസ്‌പോര്‍ട് തുടങ്ങിയവരാണ് നെക്‌സോണിന്റെ എതിരാളികള്‍.

Source: Gaadiwaadi

More from DriveSpark

Article Published On: Monday, August 12, 2019, 16:01 [IST]
English summary
New Tata Nexon facelift spied ahead of india launch. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X