ഇലക്ട്രിക്ക് സ്‌കൂട്ടറുകളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

ഇലക്ട്രിക്ക് സ്‌കൂട്ടറുകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ ആന്‍ഡ് മഹീന്ദ്ര. ഇലക്ട്രിക്ക് കാറുകളെ ഇന്ത്യന്‍ നിരത്തുകള്‍ക്ക് പരിചയപ്പെടുത്തിയത് മഹീന്ദ്രയാണ്. എന്നാല്‍, ഇരുചക്ര വാഹനങ്ങളില്‍ ഈ പരീക്ഷണത്തിന് മഹീന്ദ്ര മുതിര്‍ന്നിരുന്നില്ല.

ഇലക്ട്രിക്ക് സ്‌കൂട്ടറുകളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ

ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് വഴിയൊരുങ്ങുന്നതിനെ തുടര്‍ന്നാണ് ഇപ്പോള്‍ മഹീന്ദ്രയും ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍മാണത്തിലേക്ക് ചുവടുവെയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 7 -ന് നടന്ന 73 -ാംമത് വാര്‍ഷിക യോഗത്തിനിടെയാണ് മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ഇക്കാര്യം വ്യക്തമാക്കിയത്.

ഇലക്ട്രിക്ക് സ്‌കൂട്ടറുകളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറി തുടങ്ങി. ഭാവിയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് നല്ലൊരു സ്‌പെയ്‌സ് കണ്ടെത്താന്‍ സാധിച്ചേക്കും. വിപണിയില്‍ മേല്‍കൈ നേടാന്‍ ഞങ്ങള്‍ക്കും കുറച്ച് പ്ലാനുകള്‍ ഉണ്ട്, ഉടന്‍ തന്നെ പ്രാദേശികമായി നിര്‍മ്മിക്കുന്ന ഇരുചക്രവാഹനങ്ങളെയും നിരത്തിലെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇലക്ട്രിക്ക് സ്‌കൂട്ടറുകളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ

അമേരിക്കയിലെ നിരത്തുകളിലുള്ള ജെന്‍സോ 2.0 എന്ന സ്‌കൂട്ടറായിരിക്കും ഇലക്ട്രിക്ക് കരുത്തില്‍ മഹീന്ദ്ര ഇന്ത്യയില്‍ എത്തിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഈ വാഹനത്തിന്റെ നിര്‍മാണം പൂര്‍ത്തിയായെന്നും പരീക്ഷണയോട്ടം ആരംഭിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇലക്ട്രിക്ക് സ്‌കൂട്ടറുകളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ

ഈ വാഹനം പ്രാദേശികമായി നിര്‍മിക്കാനാണ് മഹീന്ദ്രയുടെ ശ്രമം. ഇപ്പോള്‍ അമേരിക്കയില്‍ നിര്‍മിക്കുന്ന ഈ വാഹനത്തിന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്താല്‍ വിപണിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇലക്ട്രിക്ക് സ്‌കൂട്ടറുകളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ

സ്‌കൂട്ടര്‍ അമേരിക്കയില്‍ വില്‍ക്കുന്നത് ഏകദേശം 3,699 (ഇന്ത്യയില്‍ ഏകദേശം 2.62 ലക്ഷം രൂപ) ഡോളറിനാണ്. ഇത്രയും വില ആയതുകൊണ്ടാ തന്നെയാണ് ഈ വാഹനത്തെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാതതെന്നാണ് റിപ്പോര്‍ട്ട്.

ഇലക്ട്രിക്ക് സ്‌കൂട്ടറുകളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ

അമേരിക്കന്‍ വിപണിയില്‍ തന്നെയാണ് ഈ വാഹനം വികസിപ്പിച്ചെടുത്തിരിക്കുന്നതും. എന്നാല്‍ പ്രാദേശികമായി നിര്‍മ്മിച്ച വില കുറച്ച് ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കാനാണ് ഇപ്പോള്‍ കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

Most Read: ടാറ്റ നാനോ ഹെലികോപ്റ്ററാക്കി ബീഹാറി യുവാവ്; വിഡിയോ

ഇലക്ട്രിക്ക് സ്‌കൂട്ടറുകളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ

1.6 KWh ശേഷിയുള്ള ലിഥിയം അയേണ്‍ ബാറ്ററിയാണ് ജെന്‍സ് 2.0 സ്‌കൂട്ടറിന് കരുത്തേകുന്നത്. ചെറിയ ബാറ്ററിയായതിനാല്‍ തന്നെ ഒരുത്തവണ ചാര്‍ജ് ചെയ്താല്‍ 48 കിലോമീറ്ററാണ് ഓടാന്‍ സാധിക്കുന്നത്. മണിക്കൂറില്‍ 48 കിലോമീറ്ററാണ് പരമാവധി സ്‌കൂട്ടറിന്റെ വേഗത.

Most Read: നാലാം തലമുറ ജീപ്പ് റാംഗ്ലര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ഇലക്ട്രിക്ക് സ്‌കൂട്ടറുകളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ

അടുത്ത മുന്ന് വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് നാല് ഇലക്ട്രിക്ക് കാറുകളും, ചെറിയ മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മിനി ട്രക്കുകളും വിപണിയില്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് മഹീന്ദ്ര. എന്നാല്‍ ഇരുചക്ര വാഹന വിഭാഗത്തില്‍ കമ്പനിയുടെ സാന്നിധ്യം വളരെ പിന്നോക്കമാണ്.

Most Read: വില കുറഞ്ഞ ബുള്ളറ്റ്; 350X പുറത്തിറങ്ങി

ഇലക്ട്രിക്ക് സ്‌കൂട്ടറുകളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ

നേരത്തെ ഗസ്‌റ്റോ, മോജോ, സെന്റ്യൂറോ മോഡലുകള്‍ നിരത്തില്‍ ഉണ്ടായിരുന്നെങ്കിലും വിപണിയില്‍ ആവശ്യക്കാര്‍ കുറഞ്ഞതോടെ ഘട്ടം, ഘട്ടമായി മോഡലുകളുടെ വില്‍പ്പനയില്‍ ഇടിവ് നേരിട്ടു. മികച്ച ഡ്രൈവ് ശ്രേണിയും മികച്ച ടോപ്പ് സ്പീഡും ഉള്ള ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന ലിഥിയം അയണ്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂട്ടറുകളിലൊന്നായ ഏഥര്‍ 340 -നേക്കാള്‍ രണ്ടര ഇരട്ടിയിലധികം വിലയാണ് ജെന്‍സൊ 2.0 വിപണിയില്‍.

ഇലക്ട്രിക്ക് സ്‌കൂട്ടറുകളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ

ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോര്‍ കമ്പനി, ഹീറോ മോട്ടോകോര്‍പ് തുടങ്ങിയ വാഹനനിര്‍മ്മാതാക്കളെല്ലാം ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ഇലക്ട്രിക്ക് ബൈക്കുകള്‍ നിരത്തിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. സൊസൈറ്റി ഓഫ് മാനുഫാക്ചറേഴ്‌സ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് (SMEV) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2018 -ല്‍ 1.26 ലക്ഷം ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങള്‍ ഇന്ത്യയില്‍ വിറ്റഴിച്ചു.

ഇലക്ട്രിക്ക് സ്‌കൂട്ടറുകളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ

എന്നാല്‍ 2017 -ല്‍ ഇത് 54,800 യൂണിറ്റായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം ഇരുചക്രവാഹനങ്ങള്‍ക്ക് 7,000-22,000 രൂപ വരെ ഇന്ത്യന്‍ സര്‍ക്കാര്‍ നേരിട്ട് സബ്സിഡി നല്‍കുന്നു. അടുത്തിടെ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടിയില്‍ ഇളവ് അനുവദിക്കുകയും ചെയ്തിരുന്നു. നേരത്തെ ഉണ്ടായിരുന്ന 12 ശതമാനത്തില്‍ നിന്നും 5 ശതമാനമായിട്ടാണ് ജിഎസ്ടിയില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.

Most Read Articles

Malayalam
English summary
Mahindra confirms launch plans of electric two-wheeler in India. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X