നാലാം തലമുറ ജീപ്പ് റാംഗ്ലര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

നാലാം തലമുറ ജീപ്പ് റാംഗ്ലര്‍ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 63.94 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കപില്‍ദേവാണ് പുതിയ റാംഗ്ലര്‍ ഇന്ത്യയില്‍ പുറത്തിറക്കിയത്.

നാലാം തലമുറ ജീപ്പ് റാംഗ്ലര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ആഗോളതലത്തില്‍ റാങ്ക്‌ളറിന്റെ നാലാം തലമുറയും ഇന്ത്യയില്‍ മൂന്നാം തലമുറ മോഡലുമാണിതെന്നാണ് റിപ്പോര്‍ട്ട്. 5 ഡോര്‍ റാങ്ക്‌ളര്‍ അണ്‍ലിമിറ്റഡ് വകഭേദത്തില്‍ മാത്രമേ പുതിയ റാങ്ക്‌ളര്‍ ഇന്ത്യയില്‍ ലഭ്യമാകുകയുള്ളു.

നാലാം തലമുറ ജീപ്പ് റാംഗ്ലര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ജീപ്പ് ഇന്ത്യയുടെ എല്ലാ ഡീലര്‍ഷിപ്പ് വഴിയും പുതിയ റാംഗ്ലര്‍ ലഭ്യമാകില്ലെന്ന് കമ്പനി അറിയിച്ചു. ജീപ്പിന്റെ പ്രീമിയം ഔട്ട്‌ലെറ്റായ ജീപ്പ് ഡെസ്റ്റിനേഷന്‍ സ്റ്റോറുകള്‍ വഴിയാണ് പുതിയ മോഡലിന്റെ വില്‍പന നടക്കുക. ഇതിനായി ഇത്തരത്തില്‍ 10 ഔട്ട്‌ലെറ്റുകള്‍ ഇന്ത്യയിലുണ്ടെന്നും കമ്പനി അറിയിച്ചു.

നാലാം തലമുറ ജീപ്പ് റാംഗ്ലര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ഇതുവരെയുള്ള റാംഗ്ലര്‍ തലമുറയിലെ ഏറ്റവും അഡ്വാന്‍സ്ഡ് മോഡലാണ് പുതിയ അതിഥിയെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. ഏറ്റവും പ്രകടനക്ഷമയുള്ള എസ്‌യുവി കൂടിയാണ് പുതിയ റാംഗ്ലര്‍. പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി വഴിയാണ് റാംഗ്ലര്‍ ഇന്ത്യയിലെത്തിയത്. ഇതുകൊണ്ട് തന്നെയാണ് വാഹനത്തിന്റെ വില ഉയരാനും കാരണം.

നാലാം തലമുറ ജീപ്പ് റാംഗ്ലര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

2017 ലോസ് ആഞ്ചലസ് ഓട്ടോ ഷോയിലാണ് നാലാം തലമുറ റാംഗ്ലറിനെ ജീപ്പ് അവതരിപ്പിച്ചത്. നിലവില്‍ റാംഗ്ലര്‍ അണ്‍ലിമിറ്റഡ് മോഡലാണ് ജീപ്പ് ഇന്ത്യന്‍ നിരയിലുള്ളത്. നിരവധി മാറ്റങ്ങളുണ്ടെങ്കിലും റാഗ്ലറിന്റെ തനത് ഡിഎന്‍എയില്‍ നിന്ന് വലിയ മാറ്റങ്ങള്‍ പുതുതലമുറയ്ക്കില്ല.

നാലാം തലമുറ ജീപ്പ് റാംഗ്ലര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ബോക്‌സി രൂപത്തിലാണ് പുതുതലമുറ റാംഗ്ലറും. മുന്‍വശത്തെ ഐക്കണിക് സെവന്‍ സ്ലോട്ട് ഗ്രില്‍, റൗണ്ട് എല്‍ഇഡി ഹെഡ്‌ലാമ്പ്, മാസീവ് ബോണറ്റ്, വലിയ ടെയില്‍ ലാമ്പ്, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ റാംഗ്ലറിന് കരുത്തന്‍ പരിവേഷം നല്‍കുന്നു.

നാലാം തലമുറ ജീപ്പ് റാംഗ്ലര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

മുന്‍ മോഡലിനെക്കാള്‍ 130 mm നീളവും 17 mm വീതിയും 9 mm ഉയരവും 61 mm വീല്‍ബേസും പുതിയ റാംഗ്ലറിന് കൂടുതലുണ്ട്. ഇന്റീരിയറില്‍ സ്ഥലസൗകര്യം കമ്പനി വര്‍ധിപ്പിച്ചു. ഏഴ് ഇഞ്ച് മള്‍ട്ടി ഇന്‍ഫോ ഡിസ്‌പ്ലേ, വലിയ 8.4 ഇഞ്ച് ജീപ്പ് യുകണക്റ്റ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ അകത്തളത്തിലെ സവിശേഷതകളാണ്.

Most Read: കാത്തിരുന്നു മുഷിയേണ്ട; ജാവ വെബ്‌സൈറ്റില്‍ ഇനിമുതല്‍ ഡെലിവറി എസ്റ്റിമേറ്റര്‍

നാലാം തലമുറ ജീപ്പ് റാംഗ്ലര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിങ്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, മള്‍ട്ടിപ്പിള്‍ 12V സോക്കറ്റ് എന്നിവയും വാഹനത്തിലുണ്ട്. എട്ട് എയര്‍ ബാഗുകള്‍, ABS-EBD സംവിധാനം, ഇലക്ട്രോണിക് റോള്‍ മിറ്റിഗേഷന്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംങ് സെന്‍സറുകള്‍, ESP, റിയര്‍ വ്യു ക്യാമറ തുടങ്ങിയ നിരവധി സുരക്ഷാ സംവിധാനങ്ങളും പുതിയ റാംഗ്ലറിലുണ്ട്.

Most Read: ടാറ്റ നാനോ ഹെലികോപ്റ്ററാക്കി ബീഹാറി യുവാവ്; വിഡിയോ

നാലാം തലമുറ ജീപ്പ് റാംഗ്ലര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

മികച്ച ഓഫ് റോഡ് അനുഭവത്തിനായി ആവശ്യമായ മാറ്റങ്ങളും വാഹനത്തില്‍ വരുത്തിയിട്ടുണ്ട്. ഉയരം ക്രമീകരിക്കാവുന്ന സീറ്റുകളും ഉന്നത നിലവാരം പുലര്‍ത്തുന്ന ക്ലോത്ത്-ലെതര്‍ അപ്‌ഹോള്‍സ്റ്ററിയും മോഡലിന്റെ സവിശേഷതയാണ്. 44 ഡിഗ്രി അപ്രോച്ച് ആംഗിളും 27.8 ഡിഗ്രി ബ്രേക്ക്-ഓവര്‍ ആംഗിളും 37 ഡിഗ്രി ഡിപ്പാര്‍ച്ചര്‍ ആംഗിളും എസ്‌യുവിക്കുണ്ട്.

Most Read: ഹൈബ്രിഡ് ഇലക്ട്രിക്ക് പതിപ്പായി മാറിയ ഹീറോ സ്‌പ്ലെന്‍ഡര്‍; വിഡിയോ

നാലാം തലമുറ ജീപ്പ് റാംഗ്ലര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

270 bhp പവറും 400 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുക. 8 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് വഴിയാണ് എല്ലാ വീലിലേക്കും കരുത്തെത്തുക. നേരത്തെ 3.6 ലിറ്റര്‍ പെട്രോളിലും 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് മുന്‍തലമുറ റാംഗ്ലര്‍ ഇന്ത്യന്‍ വിപണിയിലുണ്ടായിരുന്നത്.

നാലാം തലമുറ ജീപ്പ് റാംഗ്ലര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ജിപ്പ് രണ്ട് വര്‍ഷത്തെ വാറണ്ടിയും പരിധിയില്ലാത്ത കിലോമീറ്ററും വാഗ്ദാനം ചെയ്യുന്നു. വിപണിയില്‍ ബിഎംഡബ്യു X3, ഔഡി Q5, മെര്‍സിഡീസ് ബെന്‍സ് ജിഎല്‍ഇ എന്നിവരാണ് റാംഗ്ലറിന്റെ എതിരാളികള്‍.

More from DriveSpark

Article Published On: Saturday, August 10, 2019, 10:23 [IST]
English summary
2019 Jeep Wrangler launched in India. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X