ഇന്ത്യയില്‍ ആദ്യ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്വാക്ക് സ്വന്തമാക്കി ധോണി

ഒരുപിടി നേട്ടങ്ങള്‍ ഇന്ത്യന്‍ ടീമിനും അതിലുപരി സ്വന്തം പേരിലും കുറിച്ചയാളാണ് മഹേന്ദ്രസിംഗ് ധോണി. 2007 -ല്‍ ആദ്യ ട്വന്റി-20 ലോക കപ്പ് നേടിയത് ധോണിയുടെ നായകത്വത്തിലായിരുന്നു. അവിടുന്ന് നാലുവര്‍ഷത്തിനുശേഷം ഏകദിന കപ്പും ധോണി സ്വന്തമാക്കി.

2013 -ല്‍ ഇന്ത്യന്‍ ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയ ധോണി വളരെപ്പെട്ടനായിരുന്നു നായക സ്ഥാനത്തേക്ക് ഉയര്‍ന്നത്. നിലവില്‍ നായക പദവിയില്‍ നിന്നു ഒഴിഞ്ഞുവെങ്കിലും ടീമിലെ ഒരു നിര്‍ണായക അംഗവും ടീമിലെ മുന്‍നിര കളിക്കാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം.

ഇന്ത്യയില്‍ ആദ്യ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്വാക്ക് സ്വന്തമാക്കി ധോണി

'തല' എന്ന് ആരാധകര്‍ വിളിക്കുന്ന മുന്‍ നായകന് വാഹനങ്ങളോടുള്ള കമ്പം എല്ലാര്‍ക്കും അറിയാം. നേരത്തെയും ഇത്തരത്തില്‍ താരം വാര്‍ത്തകളില്‍ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ധോണിയുടെ വാഹന ശേഖരത്തില്‍ പുതിയ ഒരു അതിഥി കൂടി എത്തിയിരിക്കുന്നു.

ഇന്ത്യയില്‍ ആദ്യ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്വാക്ക് സ്വന്തമാക്കി ധോണി

ഭാര്യ സാക്ഷി ധോണി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് സംഭവം വൈറലാക്കിയത്. പുതിയ അതിഥി, ആള് അത്ര ചില്ലറക്കാരനൊന്നുമല്ല, ജീപ്പിന്റെ ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്വാക്ക് എസ്‌യുവിയാണ് ധോണിയുടെ വാഹന ശേഖരത്തിലെ പുതിയ അതിഥി.

ഇന്ത്യയില്‍ ആദ്യ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്വാക്ക് സ്വന്തമാക്കി ധോണി

ഇന്ത്യയില്‍ ഈ വാഹനം വാങ്ങുന്ന ആദ്യ വ്യക്തിയാണ് ധോണിയെന്നും ഭാര്യ സാക്ഷി ധോണി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. സാക്ഷിയുടെ പോസ്റ്റ് ഇങ്ങനെ; 'വീട്ടിലേക്ക് സ്വാഗതം, നിങ്ങളുടെ പുതിയ കളിപ്പാട്ടം എത്തിയിരിക്കുന്നു മഹി, താങ്കളെ ശരിക്കും മിസ് ചെയ്യുന്നു, പുതിയ അതിഥിയുടെ ഇന്ത്യന്‍ പൗരത്വത്തിനായി കാത്തിരിക്കുന്നു' എന്നാണ് സാക്ഷി ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യയില്‍ ആദ്യ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്വാക്ക് സ്വന്തമാക്കി ധോണി

ഇന്ത്യയിലെ ആദ്യത്തെ ഒരേയൊരു കാറാണിത്. ഏകദേശം 1.12 കോടി രൂപ വരെയാണ് കാറിന്റെ വില. കശ്മിരില്‍ സൈനിക സേവനത്തിന് പോയ ധോണി ഇപ്പോള്‍ പാരാച്യൂട്ട് റെജിമെന്റിനൊപ്പം പരിശീലനം നടത്തുകയാണ്.

ഇന്ത്യയില്‍ ആദ്യ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്വാക്ക് സ്വന്തമാക്കി ധോണി

വാഹനപ്രേമിയായ ധോണിയുടെ ശേഖരത്തില്‍ ഫെറാരി 599 ജിടിഒ, ഹമ്മര്‍ എച്ച് 2, ജിഎംസി സിയേറ എന്നീ ആഡംബര വാഹനങ്ങളുണ്ട്. കാറുകളോട് മാത്രമല്ല സൂപ്പര്‍ ബൈക്കുകളോടും ധോണിക്കുള്ള കമ്പം ഒന്നു വേറെ തന്നെയാണ്. കവസാക്കി നിഞ്ജ എച്ച് 2, കോണ്‍ഫഡറേറ്റ് ഹെല്‍ക്യാറ്റ്, ബിഎസ്എ, സുസുകി ഹയാബുഷ, നോര്‍ട്ടണ്‍ വിന്റേജ് തുടങ്ങിയ വിലകൂടിയ ബൈക്കുകളുടെ ശേഖരവും ധോണിക്കുണ്ട്.

ഇന്ത്യയില്‍ ആദ്യ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്വാക്ക് സ്വന്തമാക്കി ധോണി

വാഹനം ഇതുവരെ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 6.2 ലിറ്റര്‍ V8 എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 463 bhp പവറും 624 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ ഓപ്ഷനാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഇന്ത്യയില്‍ ആദ്യ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്വാക്ക് സ്വന്തമാക്കി ധോണി

ആദ്യ കാഴ്ചയില്‍ ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്വാക്ക്, ഗ്രാന്‍ഡ് ചെറോക്കി SRT -യുടെ സദ്യശൃം തോന്നുമെങ്കിലും അടുത്ത് കാണുമ്പോള്‍ മാത്രമാണ് വ്യത്യാസം മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു. ജിപ്പിന്റെ ഗ്രാന്‍ഡ് ചെറോക്കി SRT ഇന്ത്യന്‍ വിപണിയില്‍ ഉള്ളൊരു വാഹനം തന്നെയാണ്.

ഇന്ത്യയില്‍ ആദ്യ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്വാക്ക് സ്വന്തമാക്കി ധോണി

നിരവധി ഫിച്ചറുകളും വാഹനത്തിന്റെ സവിശേഷതയാണ്. സെവന്‍ സ്ലാട്ട് ഗ്രില്‍, പ്രൊജക്ട് ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേടൈം റണ്ണിങ് ലാമ്പ്, തുടങ്ങിയ സവിശേതകള്‍ വാഹനത്തില്‍ കാണാം. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ സംവിധാനത്തോടുകൂടിയ 8.4 ഇഞ്ചിന്റെ വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
MS Dhoni buys India's first Jeep Grand Cherokee Trackhawk Supercharged SUV. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X