ഇവി-സ്റ്റാർട്ടപ്പ് കമ്പനിയിൽ നിക്ഷേപം നടത്തി രത്തൻ ടാറ്റ

പൂനെ ആസ്ഥാനമായുള്ള ഇലക്ട്രിക്ക് ഇരുചക്ര വാഹന സ്റ്റാർട്ടപ്പായ ടോർക്ക് മോട്ടോർസിൽ നിക്ഷേപം നടത്തി ടാറ്റാ സൺസിന്റെ ചെയർമാൻ എമെറിറ്റസ് രത്തൻ ടാറ്റ. ടോർക്ക് T6X ഇലക്ട്രിക്ക് മോട്ടോർസൈക്കിളിന്റെ വാണിജ്യ അവതരണത്തിന് തൊട്ടുമുമ്പാണ് പ്രഖ്യാപനം.

ഇവി-സ്റ്റാർട്ടപ്പ് കമ്പനിയിൽ നിക്ഷേപം നടത്തി രത്തൻ ടാറ്റ

കുറച്ചുകാലമായി ഇ-മോട്ടോർസൈക്കിളിന്റെ നിർമ്മാണ പ്രക്രിയകളിലായിരുന്നു കമ്പനി. മുമ്പ് ഭാരത് ഫോർജ്, ഓല ക്യാബ്സ് സ്ഥാപകൻ ഭവിഷ് അഗർവാൾ എന്നിവരിൽ നിന്ന് ഫണ്ട് സ്വരൂപിച്ച ടോർക്കിലെ മറ്റ് വൻകിട നിക്ഷേപകർക്കൊപ്പമാണ് രത്തൻ ടാറ്റയും ചേരുന്നത്.

ഇവി-സ്റ്റാർട്ടപ്പ് കമ്പനിയിൽ നിക്ഷേപം നടത്തി രത്തൻ ടാറ്റ

ടോർക്ക് മോട്ടോഴ്‌സ് തങ്ങളുടെ മുൻനിര ഉൽ‌പ്പന്നമായ T6X ഇലക്ട്രിക്ക് മോട്ടോർ‌സൈക്കിൾ‌ പുറത്തിറക്കാൻ ഒരുങ്ങികഴിഞ്ഞു. 2015 പകുതിയോടെയാണ് ഈ വാഹനത്തിന്റെ നിർമ്മാണം കമ്പനി ആരംഭിച്ചത്. ആദ്യത്തെ പ്രോട്ടോടൈപ്പ് 2016 സെപ്റ്റംബറിൽ അവരിപ്പിക്കുകയും ചെയിയുകയും ചെയ്തിരുന്നു.

ഇവി-സ്റ്റാർട്ടപ്പ് കമ്പനിയിൽ നിക്ഷേപം നടത്തി രത്തൻ ടാറ്റ

10 വർഷത്തെ ഗവേഷണ-വികസന കാലയളവിൽ അഞ്ച് പ്രോട്ടോടൈപ്പുകൾ സൃഷ്ടിച്ചതിന് ശേഷമാണ് T6X നിർമ്മിച്ചിരിക്കുന്നത്. ഇലക്ട്രിക്ക് ബൈക്ക് പൂനെയിൽ അവതരിപ്പിക്കാനാണ് ടോർക്ക് പദ്ധതിയിടുന്നത്. പിന്നീട് ബെംഗളൂരുവിലും ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കും എത്തിക്കാൻ കമ്പനി തയ്യാറെടുക്കുകയാണ്.

ഇവി-സ്റ്റാർട്ടപ്പ് കമ്പനിയിൽ നിക്ഷേപം നടത്തി രത്തൻ ടാറ്റ

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ നിർമ്മാണ സ്റ്റാർട്ടപ്പായ ടോർക്ക് മോട്ടോഴ്‌സിന് ടിറോസ് എന്നറിയപ്പെടുന്ന ഒരു പ്രൊപ്രൈറ്ററി ഡ്രൈവ്ട്രെയിൻ സാങ്കേതികവിദ്യയുണ്ട്. ഇത് യന്ത്രങ്ങളെ നയിക്കുന്ന ഇന്റലിജൻസ് ആണ്. റൈഡിംഗ്, പവർ മാനേജ്മെന്റ്, വൈദ്യുതി ഉപഭോഗം, ശ്രേണി പ്രവചനങ്ങൾ എന്നിവയ്‌ക്കായുള്ള ഡാറ്റയുടെ വിശകലനങ്ങളും കൂടാതെ, റൈഡിംഗ് രീതിയെക്കുറിച്ചുള്ള വിവരങ്ങളും ടിറോസ് ശേഖരിക്കുന്നു.

ഇവി-സ്റ്റാർട്ടപ്പ് കമ്പനിയിൽ നിക്ഷേപം നടത്തി രത്തൻ ടാറ്റ

ലിഥിയം അയൺ ബാറ്ററിയിൽ പ്രവർത്തിക്കുന്ന T6X-ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുമെന്നും ഒറ്റ ചാർജിൽ 100 കിലോമീറ്റർ സഞ്ചരിക്കാമെന്നും ടോർക്ക് മോട്ടോഴ്‌സ് പറയുന്നു. ഒരു മണിക്കൂറിൽ 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാനും കഴിയും.

Most Read: ഏഥറിനെ നേരിടാന്‍ ചേതക് ചിക് ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ബജാജ്

ഇവി-സ്റ്റാർട്ടപ്പ് കമ്പനിയിൽ നിക്ഷേപം നടത്തി രത്തൻ ടാറ്റ

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇലക്ട്രിക്ക് വാഹനങ്ങളോടുള്ള മനോഭാവത്തിൽ ജനങ്ങൾക്ക് കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. അതോടൊപ്പം ഇലക്ട്രിക്ക് വാഹന വ്യവസായം അതിവേഗം മാറിക്കൊണ്ടിരിക്കുകയുമാണ്. ടോർക്ക് മോട്ടോഴ്‌സ് ഏറ്റെടുത്ത യുക്തിക്കും സമീപനത്തിനും താൻ മൂല്യം നൽകുന്നെന്നും നിക്ഷേപത്തെക്കുറിച്ച് സംസാരിച്ച രത്തൻ ടാറ്റ പറഞ്ഞു.

Most Read: ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തിവെച്ച് യുണൈറ്റഡ് മോട്ടോർസ്

ഇവി-സ്റ്റാർട്ടപ്പ് കമ്പനിയിൽ നിക്ഷേപം നടത്തി രത്തൻ ടാറ്റ

ലോകത്തിലെ ഏറ്റവും പ്രമുഖ ബിസിനസ്സ് നേതാക്കളിൽ ഒരാളാണ് ടാറ്റ. അദ്ദേഹത്തിന്റെ ഓഫീസ് പ്രതിനിധി ഫാക്ടറി സന്ദർശിക്കുകയും ആശയം മനസിലാക്കുകയും ഉൽപ്പന്നം വിലയിരുത്തുകയും മോട്ടോർ സൈക്കിൾ ഓടിക്കുകയും ചെയ്തതിൽ സന്തോഷമുണ്ട്. ഇന്ത്യൻ വാഹനമേഖല വൻ വളർച്ചയുടെയും പരിവർത്തനത്തിന്റെയും ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന ദീർഘകാലമായുള്ള ഞങ്ങളുടെ വിശ്വാസത്തിന്റെ അംഗീകാരമാണ് അദ്ദേഹം നടത്തിയ നിക്ഷേപമെന്ന് ടോർക്ക് മോട്ടോഴ്‌സിന്റെ സ്ഥാപകനും CEO-യുമായ കപിൽ ഷെൽകെ പറഞ്ഞു.

Most Read: R15 V3.0-യുടെ വില വർധിപ്പിച്ച് യമഹ

ഇവി-സ്റ്റാർട്ടപ്പ് കമ്പനിയിൽ നിക്ഷേപം നടത്തി രത്തൻ ടാറ്റ

രത്തൻ ടാറ്റയിൽ നിന്നുള്ള പുതിയ നിക്ഷേപം പൂനെ ആസ്ഥാനമായുള്ള ടോർക്ക് മോട്ടോർസിന് ഒരു വലിയ ചുവടുവെപ്പാണ്. സർക്കാരിൽ നിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള പുതിയ മുന്നേറ്റത്തോടെ, ടോർക്ക് മോട്ടോർസ് ഇലക്ട്രിക്ക് ഇരുചക്ര വാഹന ഇടങ്ങളിൽ ഏറ്റവും പുതിയ ഇന്ത്യൻ പ്രവേശകനാകും. കൂടാതെ റിവോൾട്ട്, ഓഖിനാവ, ഏഥർ എനർജി തുടങ്ങിയവർക്ക് എതിരാളികളാകും.

Most Read Articles

Malayalam
English summary
Ratan tata invests in tork motors pune based electric vehicle startup. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X