R15 V3.0-യുടെ വില വർധിപ്പിച്ച് യമഹ

ഇന്ത്യൻ വിപണിയിലെ ജനപ്രിയ ഇരുചക്ര വാഹനമായ R15 V3.0-യുടെ വില വർധിപ്പിച്ച് യമഹ മോട്ടോർസ്. 600 രൂപയുടെ വില വർധനവാണ് ലഭിച്ചിരിക്കുന്നത്. 1,40,880 രൂപയാണ് മോട്ടോർസൈക്കിളിന്റെ എക്സ്ഷോറൂം വില.

R15 V3.0-യുടെ വില വർധിപ്പിച്ച് യമഹ

യമഹ R15 V3 സ്റ്റാൻഡേർഡ്, ഉയർന്ന മോഡലായ ഡാര്‍ക്ക്‌നൈറ്റ്‌ എഡിഷൻ മോഡലുകൾക്കാണ് വില വർധനവ് നിലവിൽ വന്നിരിക്കുന്നത്. R15 V3 ഡാര്‍ക്ക്‌നൈറ്റ്‌ എഡിഷൻ ഇപ്പോൾ 1,42,880 രൂപയാണ് വില. എന്നിരുന്നാലും, മോട്ടോർസൈക്കിളിന്റെ മോട്ടോ ജിപി പതിപ്പിന് അതിന്റെ വിലകളിൽ മാറ്റങ്ങളൊന്നും ലഭിക്കുന്നില്ല. 1,42,780 രൂപ വിലയുമായാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

R15 V3.0-യുടെ വില വർധിപ്പിച്ച് യമഹ

വില വർധനവിന്റെ കൃത്യമായ കാരണം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, മറ്റ് നിർമ്മാതാക്കൾ വിപണിയിൽ കനത്ത കിഴിവുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന സമയത്താണ് നാമമാത്രമായ വർധനവ് യമഹ നടപ്പിലാക്കിയിരിക്കുന്നത്.

R15 V3.0-യുടെ വില വർധിപ്പിച്ച് യമഹ

ഒരു എൻട്രി ലെവൽ സ്പോർട്സ് ബൈക്കായാണ് യമഹ R15 V3.0 -നെ നിർമ്മാതാക്കൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യൻ വിപണിയിലെ ബ്രാൻഡിൽ നിന്നുള്ള ഏറ്റവും ജനപ്രിയ മോഡലുകളിൽ ഒന്നുകൂടിയാണ് R15 V3. നിലവിൽ അതിന്റെ മൂന്നാം തലമുറ മോഡലാണ് വിപണിയിലെത്തുന്നത്.

R15 V3.0-യുടെ വില വർധിപ്പിച്ച് യമഹ

വില വർധനവിന് പുറമെ വാഹനത്തിന്റെ മറ്റ് ഘടകങ്ങളിലൊന്നും മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല യമഹ. 155 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് R15 V3-ക്ക് കരുത്തേകുന്നത്. ഇത് 10,000 rpm-ൽ 19 bhp കരുത്തും 8,500 rpm-ൽ 14.7 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

R15 V3.0-യുടെ വില വർധിപ്പിച്ച് യമഹ

ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ വേരിയബിൾ വാൽവ് ആക്യുവേഷൻ (VVA) സാങ്കേതിക വിദ്യയും മോട്ടോർസൈക്കിളിന്റെ പ്രത്യേകതയാണ്. മത്സരാധിഷ്ഠിതമായി വില നിർണയിക്കുന്നതിനായി ഇൻവെർട്ടഡ് ഫ്രണ്ട് ഫോർക്കുകൾക്ക് പകരമായി പരമ്പരാഗത ടെലിസ്‌കോപ്പിക്ക് യൂണിറ്റുകൾ ഉപയോഗിച്ചാണ് യമഹ ഇന്ത്യൻ പതിപ്പിനെ പുറത്തിറക്കിയത്.

Most Read: ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തിവെച്ച് യുണൈറ്റഡ് മോട്ടോർസ്

R15 V3.0-യുടെ വില വർധിപ്പിച്ച് യമഹ

മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ മോണോ ഷോക്ക് സസ്‌പെൻഷൻ സജ്ജീകരണവുമുള്ള ഡെൽറ്റാബോക്‌സ് ഫ്രെയിമാണ് മോട്ടോർസൈക്കിളിൽ ഉപയോഗിച്ചിരിക്കുന്നത്. 282 mm ഡിസ്ക് അപ്‌ഫ്രണ്ടും പിൻഭാഗത്ത് 220 mm ഡിസ്ക്കുമാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. റൈഡറിന്റെ സുരക്ഷക്കായി സ്റ്റാൻഡേർഡായി ഇരട്ട ചാനൽ എബിഎസ് പിന്തുണയ്ക്കുന്നു.

Most Read: 90 -ാം വാർഷിക പതിപ്പ് പുറത്തിറക്കി ജാവ; വില 1.73 ലക്ഷം

R15 V3.0-യുടെ വില വർധിപ്പിച്ച് യമഹ

17 ഇഞ്ച് വീലുകളുമായാണ് യമഹ R15 V3.0 വരുന്നത്. 100/80, 140/70 ടയർ പ്രൊഫൈലുകളുള്ള MRF നൈലോഗ്രിപ്പ് സാപ്പർ ടയറുകളുമാണ് വാഹനത്തിൽ വാഗ്ദാനം ചെയ്യുന്നത്. തണ്ടർ ഗ്രേ, റേസിംഗ് ബ്ലൂ, ഡാര്‍ക്ക്‌നൈറ്റ്‌, മോട്ടോ ജിപി ലിവറി എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിലാണ് യമഹ YZF R15 V3.0 വാഗ്ദാനം ചെയ്യുന്നു.

Most Read: ഹീറോ സ്പ്ലെൻഡർ ഐസ്മാർട്ട് ബിഎസ്-VI ഈ മാസം വിപണിയിലെത്തും

R15 V3.0-യുടെ വില വർധിപ്പിച്ച് യമഹ

കെടിഎം ആർ‌സി 125, സുസുക്കി ജിക്സർ 155 SF, ബജാജ് പൾസർ RS 200 എന്നിവയാണ് യമഹ ZF R15 V3.0-യുടെ വിപണിയിലെ എതിരാളികൾ.

More from DriveSpark

Article Published On: Monday, October 14, 2019, 15:14 [IST]
English summary
Yamaha R15 V3.0 Prices Increased In India. Read more Malayalam
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X