ഹീറോ സ്പ്ലെൻഡർ ഐസ്മാർട്ട് ബിഎസ്-VI ഈ മാസം വിപണിയിലെത്തും
2020 ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരുന്ന പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡത്തിന് അനുസൃതമായി തങ്ങളുടെ ശ്രേണിയിലെ മോഡലുകളെയെല്ലാം പരിഷ്ക്കരിക്കുന്ന പ്രക്രിയയിലാണ് രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോർകോപ്.

അതിന്റെ ഭാഗമായി ബിഎസ്-VI ലേക്ക് പരിഷ്ക്കിരിച്ച പുതിയ സ്പ്ലെൻഡർ ഐസ്മാർട്ട് 110 നെ ഈ മാസം തന്നെ വിപണിയിലെത്തിക്കാൻ തയ്യാറെടുക്കുകയാണ് ഹീറോ. വാഹന വിപണിയിലെ തകർച്ചക്കിടയിൽ പോലും ഏറ്റവും കൂടുതൽ വിൽപ്പന നടത്തുന്ന മോട്ടാർസൈക്കിളാണ് സ്പ്ലെൻഡർ.

ഇന്റർനാഷണൽ സെന്റർ ഫോർ ഓട്ടോമോട്ടീവ് ടെക്നോളജിയിൽ (ICAT) നിന്ന് ബിഎസ്-VI സർട്ടിഫിക്കേഷൻ ലഭിച്ച രാജ്യത്തെ ആദ്യത്തെ ഇരുചക്ര വാഹനവും സ്പ്ലെൻഡർ ഐസ്മാർട്ട് 110 ആണ്.

രാജസ്ഥാനിലെ ജയ്പൂരിലുള്ള കമ്പനിയുടെ R&D സെന്റർ ഓഫ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജിയിലാണ് ബിഎസ്-VI കംപ്ലയിന്റ് ഹീറോ സ്പ്ലെൻഡർ വികസിപ്പിച്ചെടുത്തത്. പരിശീലനത്തിനും പരിചിത ആവശ്യങ്ങൾക്കുമായി ഡീലർഷിപ്പുകളിലേക്ക് ഈ നൂതന മോട്ടോർസൈക്കിൾ വിതരണം ചെയ്യാൻ ഹീറോ മോട്ടോകോർപ് ആരംഭിച്ചിട്ടുണ്ട്.

ഈ മാസം അവസാനം പുതിയ ബിഎസ്-VI സ്പ്ലൻഡർ ഐസ്മാർട്ട് അവതരിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം. മോട്ടോർ സൈക്കിളിന്റെ ഫീച്ചറുകൾ ഇന്റർനെറ്റിൽ പ്രചരിച്ചിട്ടുണ്ട്.

പുതിയ ഹീറോ സ്പ്ലെൻഡർ ഐസ്മാർട്ട് ബിഎസ്-VI ഡ്രം, ഡിസ്ക് ബ്രേക്ക് എന്നീ രണ്ട് വകഭേദങ്ങളിൽ വാഗ്ദാനം ചെയ്യും. പരിഷ്ക്കരിച്ച മോഡൽ സമാന അളവുകളിലായിരിക്കും എത്തുക. എന്നാൽ ഡിസ്ക് ബ്രേക്ക് പതിപ്പിന് സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ ഒരു കിലോ ഭാരവും 10 mm വീതിയും കൂടുതലായിരിക്കും.

വിലയുടെ കാര്യത്തിൽ ബിഎസ്-VI ഐസ്മാർട്ടിന്റെ വില 10 മുതൽ 15 ശതമാനം വരെ വർധിക്കും. അതിനാൽ പുതിയ മോഡലിന്റെ വില ഏകദേശം 66,000 രൂപയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Most Read: പുറത്തിറങ്ങാൻ ഒരുങ്ങുന്ന ടിവിഎസിന്റെ പുതിയ മോഡലുകൾ

113.2 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിൻ 7,500 rpm-ൽ 9.15 bhp കരുത്ത് വാഗ്ദാനം ചെയ്യും. നേരത്തെ 109.15 സിസി ബിഎസ് IV കംപ്ലയിന്റ് എഞ്ചിനിൽ നിന്ന് 9.5 bhp പവറായിരുന്നു നൽകിയിരുന്നത്. വാഹനത്തിന്റെ കരുത്ത് നേരിയ തോതിൽ കുറയുന്നുണ്ടെങ്കിലും പുതിയ എഞ്ചിൻ ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നു.
Most Read: ബെനലി ഇംപെരിയാലെ 400; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

അതോടൊപ്പം i3s സാങ്കേതികവിദ്യയും ഐഡൽ സ്റ്റാർട്ട്, സ്റ്റോപ്പ് സിസ്റ്റവം എന്നിവയും ഉൾക്കൊള്ളുന്നു. ഇത് ദീർഘനേരം എഞ്ചിൻ ഓഫ് ചെയ്യുകയും ക്ലച്ച് പ്രവർത്തിപ്പിക്കുമ്പോൾ എഞ്ചിൻ പുനരാരംഭിക്കുകയും ചെയ്യുന്നു.
Most Read: തണ്ടർബേർഡിന്റെ ബേസ് പതിപ്പ് വിപണിയിലെത്തിക്കാൻ റോയൽ എൻഫീൽഡ്

ഹീറോ മോട്ടോകോർപിന്റെ 2019 സെപ്റ്റംബർ മാസത്തെ വിൽപ്പനയിൽ 20.40 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2018 സെപ്റ്റംബറിൽ നടത്തിയ 7,69,138 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ മാസത്തെ വിൽപ്പന 6,12,204 യൂണിറ്റ് മാത്രമായിരുന്നു.

കോർപ്പറേറ്റ് നികുതി നിരക്ക് കുറച്ചിട്ടും ഇത്രയും ഇടിവ് വിൽപ്പനയിൽ സംഭവിച്ചത് ശ്രദ്ധേയമാണ്. ബിഎസ്-VI സമയപരിധിക്ക് മുമ്പായി ബിഎസ് IV ഓഹരികൾ നീക്കം ചെയ്യുന്നതിനായി പ്രത്യേക ഉത്സവ കിഴിവുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
Source: Rushlane


Click it and Unblock the Notifications








