ഇലക്ട്രിക്ക് ബൈക്കുകളുടെ ആദ്യ ബാച്ചിനെ കൈമാറി റിവോള്‍ട്ട്

ഏകദേശം രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് RV400, RV 300 ഇലക്ട്രിക്ക് ബൈക്കുകളെ റിവോള്‍ട്ട് വിപണിയില്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ ആദ്യ ബാച്ചിനെ ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങിയിരിക്കുകയാണ് കമ്പനി.

ഇലക്ട്രിക്ക് ബൈക്കുകളുടെ ആദ്യ ബാച്ചിനെ കൈമാറി റിവോള്‍ട്ട്

ഡല്‍ഹിയില്‍ വാഹനം ബുക്ക് ചെയ്തവര്‍ക്കാണ് ആദ്യം ബൈക്കുകള്‍ കൈമാറുക. അധികം വൈകാതെ തന്നെ പുനെയില്‍ വാഹനം ബുക്ക് ചെയ്തിരിക്കുന്ന ഉപഭോക്താക്കള്‍ക്കും കൈമാറുമെന്ന് കമ്പനി അറിയിച്ചു. ധനത്രയോദശിയായ ഈ പ്രത്യേക അവസരത്തില്‍, എംജി ഹെക്ടറിന്റെ 700 യൂണിറ്റുകള്‍ കമ്പനി രാജ്യത്തുടനീളം വിതരണം ചെയ്തിരുന്നു.

ഇലക്ട്രിക്ക് ബൈക്കുകളുടെ ആദ്യ ബാച്ചിനെ കൈമാറി റിവോള്‍ട്ട്

ഇതിന് പിന്നാലെയാണ് റിവോള്‍ട്ടും തങ്കളുടെ ഇലക്ട്രിക്ക് ബൈക്ക് ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ ഒരുങ്ങുന്നത്. എന്നാല്‍ എത്ര ബൈക്കുകള്‍ കൈമാറും എന്നത് സംബന്ധിച്ച് കമ്പനി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍ ഡല്‍ഹി, പൂനെ നഗരങ്ങളില്‍ മാത്രമാണ് റിവോള്‍ട്ട് ലഭ്യമാകുന്നത്.

ഇലക്ട്രിക്ക് ബൈക്കുകളുടെ ആദ്യ ബാച്ചിനെ കൈമാറി റിവോള്‍ട്ട്

അധികം വൈകാതെ ബംഗളൂരു, ഹൈദരാബാദ്, നാഗ്പൂര്‍, അഹമ്മദാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കും വിപണി ശൃംഖല വ്യാപിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഈ വര്‍ഷത്തേക്കുള്ള ബൈക്കുകള്‍ മുഴുവന്‍ വിറ്റു തീര്‍ന്നെന്ന് കമ്പനി അറിയിച്ചിരുന്നു.

ഇലക്ട്രിക്ക് ബൈക്കുകളുടെ ആദ്യ ബാച്ചിനെ കൈമാറി റിവോള്‍ട്ട്

2020 വര്‍ഷത്തേക്കുള്ള ബുക്കിങ് ആരംഭിച്ചതായും കമ്പനി അറിയിച്ചു. വിപണിയില്‍ അവതരിപ്പിച്ചതു മുതല്‍ ഇലക്ട്രിക്ക് ബൈക്കുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. 2020 ജനുവരി-ഫെബ്രുവരി മാസത്തേക്കുള്ള ബൈക്കുകളുടെ ബുക്കിങാണ് കമ്പനി വെബ്‌സൈറ്റില്‍ ആരംഭിച്ചിരിക്കുന്നത്.

ഇലക്ട്രിക്ക് ബൈക്കുകളുടെ ആദ്യ ബാച്ചിനെ കൈമാറി റിവോള്‍ട്ട്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തോടെയാണ് റിവോള്‍ട്ട് RV300, RV400 വിപണിയില്‍ എത്തുന്നത് എന്നതാണ് ബൈക്കിന്റെ പ്രധാന സവിശേഷത. മുഴുവന്‍ തുകയും ഒന്നിച്ച് വാങ്ങാതെ മാസംതോറും ഒരു നിശ്ചിത തുക സ്വീകരിച്ചുള്ള വിപണനമാണ് റിവോള്‍ട്ട് അവതരിപ്പിച്ചത്.

ഇലക്ട്രിക്ക് ബൈക്കുകളുടെ ആദ്യ ബാച്ചിനെ കൈമാറി റിവോള്‍ട്ട്

ഇതിനായി മൈ റിവോള്‍ട്ട് പ്ലാന്‍ (MRP) എന്നൊരു പദ്ധതിയാണ് കമ്പനി വിപണിയെ പരിചയപ്പെടുത്തിയത്. 37 മാസ കാലയളവില്‍ മാസം തോറും നിശ്ചിത തുക ഉപഭോക്താവില്‍ നിന്നും സ്വീകരിക്കുന്ന രീതിയാണിത്. 3,499 രൂപയ്ക്ക് RV400 ബേസ് മോഡല്‍ ഉപഭോക്താവിന് സ്വന്തമാക്കാം. മാസംതോറും 3,999 രൂപയാണ് RV400 പ്രീമിയം ബൈക്കിന്റെ വില.

Read More: ഒറ്റ ദിവസം 700 ഡെലിവറി; റെക്കോർഡ് നേട്ടവുമായി എംജി ഹെക്ടർ

ഇലക്ട്രിക്ക് ബൈക്കുകളുടെ ആദ്യ ബാച്ചിനെ കൈമാറി റിവോള്‍ട്ട്

റിവോള്‍ട്ടിന്റെ നിരയിലെ ചെറിയ മോഡലായ RV300 -ന് മാസംതോറും 2,999 രൂപയാണ് കമ്പനി ഈടാക്കുന്നത്. തുടക്കത്തില്‍ ഡൗണ്‍ പേയ്‌മെന്റ് ആവശ്യമില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാല്‍ അടുത്തിടെ ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് മുഴുവന്‍ തുകയും ഒന്നിച്ച് വാങ്ങിയുള്ള വിപണനവും കമ്പനി ആരംഭിച്ചിരുന്നു.

Most Read: ബജാജ് ഇലക്ട്രിക്ക് ചേതക് VS ഏഥർ 450; ഒരു താരതമ്യം

ഇലക്ട്രിക്ക് ബൈക്കുകളുടെ ആദ്യ ബാച്ചിനെ കൈമാറി റിവോള്‍ട്ട്

ഈ നിരയിലെ രണ്ട് ബൈക്കുകള്‍ മാത്രമാണ് ഇത്തരത്തില്‍ സ്വന്തമാക്കാന്‍ സാധിക്കുന്നത്. നിരയിലെ ചെറിയ മോഡലായ RV300 -ഉം, പ്രീമിയം ബൈക്കായ RV400 -ഉം. RV300 -ന് 84,999 രൂപയും RV400 പ്രീമിയം മോഡലിന് 98,999 രൂപയുമാണ് വില.

Most Read: ആറു മാസത്തിനിടെ 14 ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട ആക്ടിവ

ഇലക്ട്രിക്ക് ബൈക്കുകളുടെ ആദ്യ ബാച്ചിനെ കൈമാറി റിവോള്‍ട്ട്

ബേസ്, പ്രീമിയം എന്നീ രണ്ട് വേരിയന്റുകളില്‍ RV400 വിപണിയില്‍ ലഭ്യമാകും. RV300 -ല്‍ നിന്നും ഒരു വേരിയന്റെ മാത്രമാണ് വില്‍പ്പനയ്ക്ക് എത്തുക. റഗുലര്‍ ബൈക്കുകള്‍ക്ക് സമാനമായ രൂപഘടനയാണ് തന്നെയാണ് റിവോള്‍ട്ട് ഇലക്ട്രിക് ബൈക്കിനുമുള്ളത്. ലൈറ്റ് വെയ്റ്റ് സിംഗിള്‍ ക്രാഡില്‍ ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം.

ഇലക്ട്രിക്ക് ബൈക്കുകളുടെ ആദ്യ ബാച്ചിനെ കൈമാറി റിവോള്‍ട്ട്

സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ഇന്‍വേര്‍ട്ടഡ് ഫോര്‍ക്കും പിന്നില്‍ അഡ്ജസ്റ്റബിള്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. 17 ഇഞ്ച് അലോയ് വീലുകള്‍ക്ക് ഡിസ്‌ക് ബ്രേക്കുകളും നല്‍കിയിട്ടുണ്ട്. അധിക സുരക്ഷയ്ക്കായി കംബൈന്‍ഡ് ബ്രേക്കിങ് സംവിധാനവും റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനവും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇലക്ട്രിക്ക് ബൈക്കുകളുടെ ആദ്യ ബാച്ചിനെ കൈമാറി റിവോള്‍ട്ട്

3.24 കിലോവാട്ട് ബാറ്ററിയും 3,000 വാട്ട് ഇലക്ട്രിക് മോട്ടോറുമാണ് RV400 -ല്‍ ഘടിപ്പിച്ചിരിക്കുന്നത്. ഈ ഇലക്ട്രിക് മോട്ടോര്‍ 170 Nm torque ഉം സൃഷ്ടിക്കും. സിറ്റി, ഇക്കോ, സ്പോര്‍ട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും ബൈക്കുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഇലക്ട്രിക്ക് ബൈക്കുകളുടെ ആദ്യ ബാച്ചിനെ കൈമാറി റിവോള്‍ട്ട്

മണിക്കൂറില്‍ 85 കിലോമീറ്ററാണ് RV 400 -ന്റെ പരമാവധി വേഗം. ഒരു തവണ പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 156 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം. 2.7 kW ലിഥിയം അയണ്‍ ബാറ്ററിയാണ് RV300 -ല്‍ നല്‍കിയിരിക്കുന്നത്.

ഇലക്ട്രിക്ക് ബൈക്കുകളുടെ ആദ്യ ബാച്ചിനെ കൈമാറി റിവോള്‍ട്ട്

വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന 1500 വാട്ട് ഇലക്ട്രിക് മോട്ടര്‍ ഒരു തവണ പൂര്‍ണ്ണമായ ചാര്‍ജ് ചെയ്താല്‍ 180 കിലോമീറ്റര്‍ മൈലേജ് നല്‍കും. മണിക്കൂറില്‍ 65 കിലോമീറ്ററാണ് ബൈക്കിന്റെ പരമാവധി വേഗം. മൂന്ന് മണിക്കൂറിനുള്ളില്‍ ബാറ്ററി 75 ശതമാനം വരെ ചാര്‍ജ് ചെയ്യാം. നാലര മണിക്കൂറിനുള്ളില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Saturday, October 26, 2019, 10:31 [IST]
English summary
Revolt electric bikes first batch delivered in Delhi. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X