ഒറ്റ ദിവസം 700 ഡെലിവറി; റെക്കോർഡ് നേട്ടവുമായി എംജി ഹെക്ടർ
അന്തരീക്ഷത്തിൽ ആകെ ഉത്സവഘോഷം അലയടിക്കുന്ന വേളയിൽ, എംജി ഇന്ത്യ പരമാവധി ഈ സന്ദർഭത്തെ പ്രയോജനപ്പെടുത്തുകയാണ്.

പുതുതായി ഇന്ത്യൻ വിപണിയിലെത്തിയ ബ്രാൻഡിനായി, രാജ്യത്തെ തങ്ങളുടെ ഏക വാഹനമായ ഹെക്ടർ ഉപഭോക്താക്കളെ ആകർഷിച്ചു. മൊത്തത്തിലുള്ള വാഹന വിപണിയിൽ കാര്യമായ മാന്ദ്യമുണ്ടായിട്ടും എസ്‌യുവിയുടെ ബുക്കിങ് ഇപ്പോഴും ഉയരുകയാണ്.

ധനത്രയോദശിയായ ഈ പ്രത്യേക അവസരത്തിൽ, എംജി ഹെക്ടറിന്റെ 200 യൂണിറ്റുകൾ ഡൽഹി / എൻസിആറിൽ മാത്രം വിതരണം ചെയ്തു. മറ്റൊരു 500 യൂണിറ്റുകൾ രാജ്യത്തുടനീളം വിതരണം ചെയ്തു.

അങ്ങനെ ഇന്നേ ദിവസം രാജ്യത്ത് 700 യൂണിറ്റുകളുടെ ഡെലിവറികളാണ് നിർമ്മാതാക്കൾ നടത്തിയത്. സംശയമില്ല, എംജി ഇന്ത്യയ്ക്ക് ഏറ്റവും അധികം സന്തോഷകരമായ ഒരു ചരിത്ര നിമിഷമാണിത്.

വാഹനത്തിന്റെ ആവശ്യകത കുതിച്ചുയരുന്നതോടെ, സമയബന്ധിതമായ ഡെലിവറികൾ ഉറപ്പാക്കാൻ നിർമ്മാതാക്കൾ ഉത്സാഹത്തോടെ പ്രവർത്തിക്കുന്നു. ഗുജറാത്തിലെ ഹാലോളിലുള്ള കമ്പനിയുടെ പ്ലാന്റിൽ 10,000-ാമത്തെ യൂണിറ്റ് എംജി ഹെക്ടർ അടുത്തിടെയാണ് നിർമ്മിച്ചത്.

നാലു മാസത്തെ അധ്വാനത്തിന്റെ ഫലസമായി നേടിയ ഒരു നാഴികക്കല്ലാണിത്. ജൂൺ അവസാനത്തോടെ വിപണിയിൽ എത്തിയതിനുശേഷം, 38,000 -ത്തിലധികം ബുക്കിങ്ങുകളാണ് എസ്‌യുവിക്ക് ലഭിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നത്.

ഉൽപാദന ശേഷിയേക്കുറിച്ച് ഒരു വ്യക്തത ഇല്ലാത്ത അവസ്ഥ ആയതിനാൽ, അടുത്ത ആറ് മാസത്തേക്കുള്ള ഡെലിവറികൾ ടോപ്പ് ബാൻഡിലാണെന്ന് കമ്പനി ഉറപ്പുനൽകുന്നു.

എംജി ഇന്ത്യ നവംബറിൽ തങ്ങളുടെ നിർമ്മാണശാലയിൽ ആരംഭിക്കുന്ന രണ്ടാമത്തെ ഷിഫ്റ്റിൽ ഉൽപാദനം വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നു. വാഹനത്തിന്റെ ഘടകങ്ങൾ വിതരണം ചെയ്യുന്നവരിൽ നിന്നുള്ള സഹകരണത്തിനും സപ്ലൈക്കും അനുസൃതമാവുമിത്. എംജി ഹെക്ടർ ബുക്കിങ് സെപ്റ്റംബർ അവസാനത്തോടെ വീണ്ടും പുനരാരംഭിച്ചിരുന്നു.

ഇതോടെ എസ്‌യുവി-C ശ്രേണിയിലെ ഏറ്റവും ശ്രദ്ധേയമായ ഒരു വഹാനമായി എംജി ഹെക്ടർ മാറി. വരും മാസങ്ങളിൽ സമയബന്ധിതമായി വാഹന ഡെലിവറികളിലൂടെ ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കാനാണ് തങ്ങളുടെ ശ്രമം എന്ന് എംജി മോട്ടോർ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ഛബ പറഞ്ഞു.
Most Read: ഇന്ത്യൻ വിപണിയിൽ ZS എസ്‌യുവിക്ക് പെട്രോൾ, ഹൈബ്രിഡ് എത്തിക്കാനൊരുങ്ങി എംജി

ഹെക്ടറിന്റെ ആറ് സീറ്റർ പതിപ്പ് കമ്പനി ഇന്തോനേഷ്യയിൽ വൂലിങ് അൽമാസ് എന്ന പേരിൽ അവതരിപ്പിച്ചിരുന്നു. 2020 -ന്റെ തുടക്കത്തിൽ ഈ ആറ് സീറ്റർ പതിപ്പിനെ ഇന്ത്യയിൽ പുറത്തിറക്കാനുളള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ.
Most Read: ഹെക്ടറിന്റെ ഐസ്മാർട്ട് സിസ്റ്റത്തിൽ പരിഷ്ക്കരണവുമായി എംജി

മൂന്നാം നിര സീറ്റുകളുടെ പ്രതാപത്തോടെ എത്തുന്ന വാഹനത്തിന്, അതേസമയം അഞ്ച് സീറ്റർ പതിപ്പിനേക്കാൾ ഒരു ലക്ഷം രൂപയോളം വില കൂടുതലായിരിക്കും.
Most Read: ഉത്പാദനം വർധിപ്പിച്ച് കിയ; സെൽറ്റോസിനായുള്ള കാത്തിരിപ്പ് കുറയും

ബിഎസ് VI മലിനീകരണ നിരോധന ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതിനോട് അനുബന്ധിച്ച് ഒന്നാം 2020 -ന്റെ ക്വാട്ടറിലാവും വാഹനം വിപണിയിലെത്തുന്നത്. മഹീന്ദ്ര XUV500, ടാറ്റ ഹാരിയറിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏഴ് സീറ്റർ പതിപ്പായ കസ്സീനി എന്നിവയാവും ആറ് സീറ്റർ ഹെക്ടറിന്റെ പ്രധാന എതിരാളികൾ.


Click it and Unblock the Notifications








