ഹെക്ടറിന്റെ ഐസ്മാർട്ട് സിസ്റ്റത്തിൽ പരിഷ്ക്കരണവുമായി എംജി

ഹെക്ടർ എസ്‌യുവിയിൽ അവതരിപ്പിച്ചിരിക്കുന്ന AI പ്രവർത്തനക്ഷമമാക്കിയ സോഫ്റ്റ്‌വെയറിനെ പരിഷ്ക്കരിച്ച് എംജി മോട്ടോർ. ഇൻറർനെറ്റ് കണക്റ്റിവിറ്റിക്കായി ഉൾപ്പെടുത്തിയിരിക്കുന്ന e-സിം ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യ എസ്‌യുവിയാണ് എംജി ഹെക്ടർ.

ഹെക്ടറിലെ ഐസ്മാർട്ട് സിസ്റ്റത്തിൽ പരിഷ്ക്കരണവുമായി എംജി

ഹെക്ടറിന്റെ 'ഐസ്മാർട്ട്' സിസ്റ്റത്തിനായി കമ്പനി ആദ്യമായി ഓവർ-ദി-എയർ അപ്‌ഡേറ്റ് പുറത്തിറക്കി. പുതിയ പരിഷ്ക്കരണത്തിൽ നിലവിലുള്ള സോഫ്റ്റ്‌വെയർ സവിശേഷതകളിലേക്കും AI വോയ്‌സ് കമാൻഡുകളിലേക്കും ചേർത്ത ചില മെച്ചപ്പെടുത്തലുകൾ ഉൾപ്പെടും.

ഹെക്ടറിലെ ഐസ്മാർട്ട് സിസ്റ്റത്തിൽ പരിഷ്ക്കരണവുമായി എംജി

ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിലേക്കുള്ള സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ഒരു സ്മാർട്ട്‌ഫോൺ അപ്‌ഡേറ്റ് ചെയ്യുന്നതിന് സമാനമായി സംഭവിക്കും. ഇതിനെ ഘട്ടം ഘട്ടമായി പരിഷ്ക്കരിക്കാനാണ് എംജി പദ്ധതിയിടുന്നത്. കൂടാതെ, സോഫ്റ്റ്‌വെയർ റിലീസിനെക്കുറിച്ച് കൂടുതലറിയാൻ ഹെക്ടർ എസ്‌യുവിയുടെ ഉടമകൾക്ക് എം‌ജിയുടെ പൾസ് ഹബ് സേവനവുമായി ബന്ധപ്പെടാം.

ഹെക്ടറിലെ ഐസ്മാർട്ട് സിസ്റ്റത്തിൽ പരിഷ്ക്കരണവുമായി എംജി

AI പ്രവർത്തനക്ഷമമാക്കിയ ഇന്റർനെറ്റ് കണക്റ്റിവിറ്റി 10.4 ഇഞ്ച് ഓറിയന്റഡ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്നു. സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷനിലൂടെയും വോയിസ് കമാൻഡുകളിലൂടെയും എസ്‌യുവിയുടെ വിവിധ സവിശേഷതകൾ നിയന്ത്രിക്കാൻ ഇത് ഉടമകളെ പ്രാപ്‌തമാക്കുന്നു. AC, സൺറൂഫ്, ടെയിൽ‌ഗേറ്റ്, ഡോർ ഓപ്പറേഷൻസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഹെക്ടറിലെ ഐസ്മാർട്ട് സിസ്റ്റത്തിൽ പരിഷ്ക്കരണവുമായി എംജി

നൂറിലധികം വോയിസ് കമാൻഡുകൾ പ്രവർത്തനക്ഷമമാക്കിക്കൊണ്ട് ഹെക്ടർ എസ്‌യുവിയുടെ ഉടമകൾക്ക് വാഹനം നിയന്ത്രിക്കുന്നതിനായി ഓൺ-ബോർഡ് വോയ്‌സ് അസിസ്റ്റന്റുമായി സംസാരിക്കാനും കഴിയും. "ഹലോ എം‌ജി" എന്ന് ഉടമകൾ വിളിച്ചുകഴിഞ്ഞാൽ കൂടുതൽ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന് ഓൺ-ബോർഡ് വോയ്‌സ് അസിസ്റ്റന്റ് സജീവമാക്കും.

ഹെക്ടറിലെ ഐസ്മാർട്ട് സിസ്റ്റത്തിൽ പരിഷ്ക്കരണവുമായി എംജി

തത്സമയ ട്രാഫിക്ക് അലേർട്ടുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ജിയോ ഫെൻസിംഗ്, എമർജൻസി കോൾ സഹായം, പൊതു സഹായത്തിനായി ബന്ധപ്പെടാനുള്ള ഒരു ബട്ടൺ എന്നിവ ഉപയോഗിച്ച് TomTom നൽകുന്ന ഓൺ-ബോർഡ് നാവിഗേഷനും എസ്‌യുവിയുടെ സവിശേഷതയാണ്.

ഹെക്ടറിലെ ഐസ്മാർട്ട് സിസ്റ്റത്തിൽ പരിഷ്ക്കരണവുമായി എംജി

രണ്ട് എഞ്ചിൻ ഓപ്ഷനുകളിലായാണ് എം‌ജി ഹെക്ടർ ലഭ്യമാകുന്നത്. 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ 143 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കുന്നു. 2.0 ലിറ്റർ ഡീസൽ എഞ്ചിൻ 173 bhp-യിൽ 350 Nm torque സൃഷ്ടിക്കും. എസ്‌യുവിയുടെ പെട്രോൾ മോഡലിൽ 48V മൈൽഡ്-ഹൈബ്രിഡ് വകഭേദവും എംജി വാഗ്ദാനം ചെയ്യുന്നു.

Most Read: സുരക്ഷയ്‌ക്കൊപ്പം ഈക്കോയുടെ വില വര്‍ധിപ്പിച്ച് മാരുതി

ഹെക്ടറിലെ ഐസ്മാർട്ട് സിസ്റ്റത്തിൽ പരിഷ്ക്കരണവുമായി എംജി

എല്ലാ എഞ്ചിൻ ഓപ്ഷനുകളും ഒരു സ്റ്റാൻഡേർഡ് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. അതേസമയം നോൺ-ഹൈബ്രിഡ് പെട്രോൾ വകഭേദത്തിൽ ഓപ്ഷണൽ ഡിസിടി ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ യൂണിറ്റാണ് വാഗ്ദാനം ചെയ്യുന്നത്.

Most Read: കിയ QYI കോംപാക്ട് എസ്‌യുവി അടുത്ത വർഷം ജൂലൈയിൽ വിൽപ്പനക്കെത്തും

ഹെക്ടറിലെ ഐസ്മാർട്ട് സിസ്റ്റത്തിൽ പരിഷ്ക്കരണവുമായി എംജി

ആറ് എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TCS), ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഇഎസ്പി, ഇബിഡിയുള്ള എബിഎസ് എന്നിവയുൾപ്പടെയുള്ളവ എം‌ജി ഹെക്ടറിന്റെ സുരക്ഷാ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. 12.48 ലക്ഷം രൂപ മുതൽ 17.28 ലക്ഷം രൂപ വരെയാണ് എം‌ജി ഹെക്ടറിന്റെ എക്‌സ്‌ഷോറൂം വില.

Most Read: നാലാം തലമുറ ജാസ്സിനെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ഹെക്ടറിലെ ഐസ്മാർട്ട് സിസ്റ്റത്തിൽ പരിഷ്ക്കരണവുമായി എംജി

സോഫ്റ്റ്‌വെയർ മെച്ചപ്പെടുത്തലുകൾക്കൊപ്പം ബുക്ക് ചെയ്ത 40,000 യൂണിറ്റുകളുടെ നിലവിലെ ഓർഡർ പൂർത്തീകരിക്കുന്നതിനും കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനുമായി കമ്പനി വാഹനത്തിന്റെ ഉൽ‌പാദനം വർധിപ്പിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Wednesday, October 23, 2019, 8:30 [IST]
English summary
MG Hector Receives Software Update On its iSmart System. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X