കിയ QYI കോംപാക്ട് എസ്‌യുവി അടുത്ത വർഷം ജൂലൈയിൽ വിൽപ്പനക്കെത്തും

കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോർസിന്റെ കോംപാക്ട് എസ്‌യുവിയായ QYI മോഡലിനെ അടുത്ത വർഷം ജൂലൈയിൽ വിപണിയിലെത്തിക്കാൻ തയ്യാറെടുക്കുകയാണ് കമ്പനി.

കിയ QYI കോംപാക്ട് എസ്‌യുവി അടുത്ത വർഷം ജൂലൈയിൽ വിൽപ്പനക്കെത്തും

2019 ഓഗസ്റ്റിൽ ഷോറൂമുകളിൽ എത്തിയ മിഡ് സൈസ് എസ്‌യുവിയായ സെൽറ്റോസിന് ചുരുങ്ങിയ സമയത്തിനുള്ളിൽ ആഭ്യന്തര ഉപഭോക്താക്കളിൽ വലിയ പ്രശസ്തി നേടിയെടുക്കാൻ സാധിച്ചു. ഈ വിജയമാണ് പുതിയ കോംപാക്ട് എസ്‌യുവിയെ വിപണിയിൽ എത്തിക്കാൻ കിയയ്ക്ക് പ്രചോദനമാകുന്നത്.

കിയ QYI കോംപാക്ട് എസ്‌യുവി അടുത്ത വർഷം ജൂലൈയിൽ വിൽപ്പനക്കെത്തും

50,000-ത്തിൽ അധികം ബുക്കിംഗുകളും 14,000 ഡെലിവറികളും നടത്തിയ സെൽ‌റ്റോസ് പ്രതിമാസ വിൽ‌പന പട്ടികയിൽ പല മോഡലുകളെയും പിന്തള്ളി മുൻ നിരയിൽ സ്ഥാനം പിടിക്കാൻ കിയയെ സഹായിച്ചു. 2020-ൽ വരാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ പുതിയ മോഡലുകളെ ദക്ഷിണ കൊറിയൻ കമ്പനി അവതരിപ്പിക്കും.

കിയ QYI കോംപാക്ട് എസ്‌യുവി അടുത്ത വർഷം ജൂലൈയിൽ വിൽപ്പനക്കെത്തും

ഇന്ത്യയ്‌ക്കായുള്ള രണ്ടാമത്തെ ഉൽപ്പന്നമായ കാർണിവൽ എംപിവിയുടെ അവതരണവും ഈ വേളയിൽ തന്നെയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ വിപണി ലക്ഷ്യമാക്കിയാണ് പുതിയ പ്രീമിയം എംപിവിയെ അവതരിപ്പിക്കുന്നത്.

കിയ QYI കോംപാക്ട് എസ്‌യുവി അടുത്ത വർഷം ജൂലൈയിൽ വിൽപ്പനക്കെത്തും

അതോടൊപ്പം എംപിവി വാഹനങ്ങൾക്ക് ഇന്ത്യയിൽ ലഭിക്കുന്ന സ്വീകാര്യതയും കാർണിവലിനെ രാജ്യത്ത് എത്തിക്കാൻ പ്രചോദനമാകുന്നു. ജാപ്പനീസ് എതിരാളിയേക്കാൾ വലിപ്പമേറിയ വാഹനമാണ് കാർണിവൽ. ഇന്ത്യയിലെത്തുമ്പോൾ വാഹനത്തിന് പ്രത്യേക മാറ്റങ്ങളുണ്ടാകുമെന്നും 2.2 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനുമായി ബന്ധിപ്പിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

കിയ QYI കോംപാക്ട് എസ്‌യുവി അടുത്ത വർഷം ജൂലൈയിൽ വിൽപ്പനക്കെത്തും

ഇന്ത്യക്കായുള്ള കിയയുടെ മറ്റൊരു പ്രധാന ഉൽപ്പന്നം കോം‌പാക്റ്റ് എസ്‌യുവി ആയിരിക്കുമെന്നും സൂചനകളുണ്ട്. 2020 ജൂലൈയിൽ വിൽപ്പനയ്‌ക്ക് വരുന്നതിനുമുമ്പ് പുതിയ കോംപാക്ട് എസ്‌യുവിയെ കമ്പനി പ്രദർശിപ്പിക്കും.

കിയ QYI കോംപാക്ട് എസ്‌യുവി അടുത്ത വർഷം ജൂലൈയിൽ വിൽപ്പനക്കെത്തും

QYI എന്ന് വിളിക്കുന്ന സബ്-നാല് മീറ്റർ എസ്‌യുവി ഇന്ത്യയിൽ ഏറ്റവും കൂടുതൽ മത്സരം നേരിടുന്ന ശ്രേണിയിലേക്ക് ചുവടുവെയ്ക്കുമ്പോൾ മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, ഫോർഡ് ഇക്കോസ്പോർട്ട്, ഹോണ്ട WR-V, മഹീന്ദ്ര XUV300 എന്നീ മോഡലുകളുമായി മത്സരിക്കും.

Most Read: നാലാം തലമുറ ജാസ്സിനെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

കിയ QYI കോംപാക്ട് എസ്‌യുവി അടുത്ത വർഷം ജൂലൈയിൽ വിൽപ്പനക്കെത്തും

രണ്ടാം തലമുറ ഹ്യുണ്ടായി ക്രെറ്റയ്ക്ക് സെൽറ്റോസുമായി നിരവധി സാമ്യതകളുള്ളതുപോലെ, വരാനിരിക്കുന്ന കോംപാക്റ്റ് എസ്‌യുവി ഹ്യുണ്ടായി വെന്യുവുമായി നിർണായക ബിറ്റുകളും പാർട്സുകളും പങ്കിടും. സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ക്ലസ്റ്ററും ടൈഗർ നോസ് ഗ്രില്ലും അടങ്ങിയ മുൻഭാഗത്തിന്റെ സ്റ്റൈലിംഗ് വ്യത്യസ്തമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read: വെല്‍ഫെയറിന്റെ ബുക്കിങ് ആരംഭിച്ച് ടൊയോട്ട

കിയ QYI കോംപാക്ട് എസ്‌യുവി അടുത്ത വർഷം ജൂലൈയിൽ വിൽപ്പനക്കെത്തും

വിശാലമായ ശ്രേണിയിലുള്ള എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം വാഹനത്തിന്റെ നീണ്ട ഫീച്ചറുകളുടെ പട്ടികയും കണക്റ്റിവിറ്റി ഓപ്ഷനുകളും വിപണിയിൽ ഒരു തൽക്ഷണ വിജയമാകാൻ വെന്യുവിനെ സഹായിച്ചു.

Most Read: എർട്ടിഗ ടൂർ എം ഡീസൽ പതിപ്പ് അവതരിപ്പിച്ച് മാരുതി

കിയ QYI കോംപാക്ട് എസ്‌യുവി അടുത്ത വർഷം ജൂലൈയിൽ വിൽപ്പനക്കെത്തും

രണ്ട് പെട്രോൾ, ഒരു ഡീസൽ യൂണിറ്റുകൾ മാനുവൽ, ഓട്ടോമാറ്റിക്ക് ഗിയർബോക്സ് ഓപ്ഷനുകൾ QYI-ലേക്ക് ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ഒരു വലിയ ടച്ച്‌സ്‌ക്രീൻ, AI- അധിഷ്‌ഠിത ഇന്റർഫേസ്, ക്ലൗഡ് അധിഷ്‌ഠിത സേവനങ്ങൾ എന്നിവയും വാഹനത്തിൽ വാഗ്ദാനം ചെയ്തേക്കാം.

Most Read Articles

Malayalam
English summary
Kia QYI Compact SUV To Go On Sale Next July In India. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more