വെല്‍ഫെയറിന്റെ ബുക്കിങ് ആരംഭിച്ച് ടൊയോട്ട

ആഡംബര എംപിവി ശ്രേണിയിലേക്ക് വെല്‍ഫെയറിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ്. കഴിഞ്ഞ ദിവസം വാഹനത്തെ ഡീലര്‍ഷിപ്പുകളില്‍ കമ്പനി എത്തിച്ചിരുന്നു.

വെല്‍ഫെയറിന്റെ ബുക്കിങ് ആരംഭിച്ച് ടൊയോട്ട

ഇതിന് പിന്നാലെയാണ് ടൊയോട്ടയുടെ തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി ഇപ്പോള്‍ വാഹനത്തിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചിരിക്കുന്നത്. വിപണിയില്‍ പുറത്തിറക്കുന്ന തിയതി കമ്പനി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടന്‍ തന്നെ വാഹനം നിരത്തിലെത്തുമെന്നാണ് സൂചന.

വെല്‍ഫെയറിന്റെ ബുക്കിങ് ആരംഭിച്ച് ടൊയോട്ട

ടൊയോട്ടയുടെ നിരയില്‍ നിന്നുള്ള ആഡംബര വാഹനമാണ് വെല്‍ഫെയര്‍. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ടൊയോട്ട പ്രദര്‍ശിപ്പിച്ച അല്‍ഫാര്‍ഡ് എന്ന എംപിവിയെ അടിസ്ഥാനമാക്കി ഒരുങ്ങിയ വാഹനമാണ് വെല്‍ഫെയര്‍. രണ്ട് യൂണിറ്റുകളെ കഴിഞ്ഞ മാസം തന്നെ കമ്പനി ഡിലര്‍ഷിപ്പിലേക്ക് അയച്ചിരുന്നു.

വെല്‍ഫെയറിന്റെ ബുക്കിങ് ആരംഭിച്ച് ടൊയോട്ട

ജൂലൈ മാസത്തില്‍ ഡീലര്‍മാര്‍ക്കായുള്ള ഒരു പരിപാടിയിലും, ഓഗസ്റ്റ് മാസത്തില്‍ വാഹനം വാങ്ങുന്നവര്‍ക്കായുള്ള പരിപാടിക്കിടയിലും വെല്‍ഫെയറിനെ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. അല്‍പ്പം സ്‌പോര്‍ട്ടി ഭാവത്തിലാണ് ഈ വാഹനം നിരത്തിലെത്തുന്നത്.

വെല്‍ഫെയറിന്റെ ബുക്കിങ് ആരംഭിച്ച് ടൊയോട്ട

സ്പ്ലിറ്റ് ആയിട്ടുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്‌, ത്രികോണാകൃതിയിലുളള ഫോഗ് ലാമ്പ്, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പുതുക്കി പണിത ഫ്രണ്ട് ബംമ്പര്‍, വലിയ ഗ്രില്‍ എന്നിവയാണ് വെല്‍ഫെയറിന്റെ മുന്‍വശത്തെ വ്യത്യസ്തമാക്കുന്നത്.

വെല്‍ഫെയറിന്റെ ബുക്കിങ് ആരംഭിച്ച് ടൊയോട്ട

ഇന്റീരിയറിലും നിരവധി സവിശേഷതകള്‍ പ്രതീക്ഷിക്കാം. ബ്ലാക്ക് ആന്‍ഡ് വുഡന്‍ ഫിനീഷിലാണ് ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. യാത്രാസുഖത്തിനും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി നിര്‍മിച്ചിരിക്കുന്ന വെല്‍ഫയര്‍ വിവിധ സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്.

വെല്‍ഫെയറിന്റെ ബുക്കിങ് ആരംഭിച്ച് ടൊയോട്ട

അഡ്‌ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, മൂന്ന് സോണ്‍ എസി, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ വയര്‍ലെസ് ചാര്‍ജര്‍, ക്യാപ്റ്റന്‍ സീറ്റ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയാണ് ഇന്റീരിയറിലെ സവിശേഷതകള്‍.

Most Read: മാരുതിയുടെ വജ്രായുധം; 10 വര്‍ഷമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാന്‍ ഡിസയര്‍

വെല്‍ഫെയറിന്റെ ബുക്കിങ് ആരംഭിച്ച് ടൊയോട്ട

അതേസമയം ഡീലര്‍ഷിപ്പില്‍ എത്തിച്ച് വാഹനങ്ങളില്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇല്ലെന്നാണ് റിപ്പോര്‍ട്ട്. പുറത്തുവന്ന ചിത്രങ്ങളില്‍ നിന്ന് ഇത് മനസ്സിലാക്കാന്‍ സാധിക്കും. 2.5 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനായിരിക്കും വെല്‍ഫയറിന്റെ കരുത്ത്.

Most Read: ആറു മാസത്തിനിടെ മാരുതി വിറ്റത് രണ്ട് ലക്ഷം ബിഎസ് VI വാഹനങ്ങള്‍

വെല്‍ഫെയറിന്റെ ബുക്കിങ് ആരംഭിച്ച് ടൊയോട്ട

ഈ എഞ്ചിൻ 178 bhp പവറും 235 Nm torque ഉം എന്‍ജിന്‍ ഉത്പാദിപ്പിക്കും. 143 bhp കരുത്ത് പകരുന്ന ഇലക്ട്രിക്ക് മോട്ടോര്‍ പതിപ്പും വെല്‍ഫയറില്‍ പ്രതീക്ഷിക്കാം. CVT ട്രാന്‍സ്മിഷന്‍ വഴിയാണ് എല്ലാ വീലിലേക്കും കരുത്തെത്തുക.

Most Read: വാഹന വിപണിയിലെ മാന്ദ്യത്തിനിടയിലും ആവശ്യക്കാർ കൂടുന്ന അഞ്ച് മോഡലുകൾ

വെല്‍ഫെയറിന്റെ ബുക്കിങ് ആരംഭിച്ച് ടൊയോട്ട

പൂര്‍ണമായി വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി വഴിയാണ് വെല്‍ഫെയര്‍ ഇന്ത്യയിലെത്തുന്നത്. വിദേശത്ത് നിരവധി സീറ്റിങ് ഓപ്ഷനില്‍ വെല്‍ഫയര്‍ ലഭ്യമാണെങ്കിലും ആറ് സീറ്റര്‍ വകഭേദമായിരിക്കും ഇന്ത്യയിലെത്തുക. വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വിപണിയില്‍ അവതരിക്കുമ്പോള്‍ മാത്രമേ ലഭ്യമാകുകയുള്ളു.

വെല്‍ഫെയറിന്റെ ബുക്കിങ് ആരംഭിച്ച് ടൊയോട്ട

ഏകദേശം 75 ലക്ഷം രൂപ മുതല്‍ 80 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. മെര്‍സിഡീസ് ബെന്‍സ് V-Class മോഡലാണ് വിപണിയില്‍ വെല്‍ഫയറിന്റെ മുഖ്യ എതിരാളി. രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ പ്രാദേശിക സര്‍ട്ടിഫിക്കേഷന്‍ വ്യവസ്ഥകളില്‍ നടപ്പാക്കിയ മാറ്റം പ്രയോജനപ്പെടുത്തിയാണ് വെല്‍ഫയറിനെ ടൊയോട്ട ഇന്ത്യയിലെത്തിക്കുന്നത്.

വെല്‍ഫെയറിന്റെ ബുക്കിങ് ആരംഭിച്ച് ടൊയോട്ട

ഉത്പാദന രാജ്യത്ത് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച വാഹനങ്ങളുടെ 2500 യൂണിറ്റുകള്‍ വരെ ഇന്ത്യയില്‍ വില്‍ക്കാന്‍ പ്രത്യേക ഹോമൊലോഗേഷന്‍ അവശ്യമില്ലെന്ന് കഴിഞ്ഞ സെപ്തംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെ ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ മോഡലാണ് ടൊയോട്ട വെല്‍ഫയര്‍.

വെല്‍ഫെയറിന്റെ ബുക്കിങ് ആരംഭിച്ച് ടൊയോട്ട

നേരത്തെ മെഴ്‌സിഡിസ് ബെന്‍സ് V-Class മോഡലും ഇത്തരത്തില്‍ മാറ്റം വരുത്തി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. രൂപത്തില്‍ അല്‍ഫാര്‍ഡിന് സമാനമാണ് വെല്‍ഫയര്‍. ഏഴു സീറ്റര്‍ ആഡംബര വാനാണ് ടൊയോട്ട അല്‍ഫാര്‍ഡ്. രാജ്യന്തര തലത്തില്‍ ഉന്നതതല ബിസിനസ് യാത്രകള്‍ക്ക് പതിവായി തെരഞ്ഞെടുക്കുന്ന ആഢംബര വാന്‍ എന്ന വിശേഷണവും അല്‍ഫാര്‍ഡിനുണ്ട്.

Source: Customtunerzpro/Instagram

More from DriveSpark

Article Published On: Tuesday, October 15, 2019, 18:59 [IST]
English summary
Toyota Vellfire bookings open at select dealerships. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X