എർട്ടിഗ ടൂർ എം ഡീസൽ പതിപ്പ് അവതരിപ്പിച്ച് മാരുതി

മാരുതി സുസുക്കിയുടെ ഏറ്റവും ജനപ്രിയ വാഹനമായ എർട്ടിഗ എംപിവിയെ അടിസ്ഥാനമാക്കിയുള്ള ടൂർ എം വകഭേദത്തിന്റെ ഡീസൽ പതിപ്പ് കമ്പനി അവതരിപ്പിച്ചു. ടാക്‌സിക്യാബിനും ടൂർ ഓപ്പറേറ്റർമാർക്കും മാത്രമായാണ് ഈ മോഡൽ വിപണിയിലെത്തുന്നത്.

എർട്ടിഗ ടൂർ എം ഡീസൽ പതിപ്പ് അവതരിപ്പിച്ച് മാരുതി

കഴിഞ്ഞ മെയ് മാസത്തിലാണ് എർട്ടിഗ ടൂർ എം വകഭേദത്തിന്റെ പെട്രോൾ എഞ്ചിൻ ഓപ്ഷൻ മാരുതി വിപണിയിലെത്തിച്ചത്. പിന്നീട് ജൂലൈയിൽ സിഎൻ‌ജി പതിപ്പും കമ്പനി അവതരിപ്പിക്കുകയുണ്ടായി. 8.83 ലക്ഷം രൂപയാണ് സിഎൻജി പതിപ്പിന്റെ എക്സ്ഷോറൂം വില.

എർട്ടിഗ ടൂർ എം ഡീസൽ പതിപ്പ് അവതരിപ്പിച്ച് മാരുതി

ഇതിന് പിന്നാലെയാണ് ടൂർ എം വകഭേദത്തിന്റെ ഡീസൽ പതിപ്പിനെ മാരുതി സുസുക്കി വിപണിയിലെത്തിച്ചിരിക്കുന്നത്. 9.81 ലക്ഷം രൂപയാണ് പുതിയ ഡീസൽ വകഭേദത്തിന്റെ എക്സ്ഷോറൂം വില.

എർട്ടിഗ ടൂർ എം ഡീസൽ പതിപ്പ് അവതരിപ്പിച്ച് മാരുതി

VDi വകഭേദത്തെ അടിസ്ഥാനമാക്കിയുള്ളതാണ് മാരുതി എർട്ടിഗ ടൂർ എം ഡീസൽ. മിക്ക ടാക്സി കേന്ദ്രീകൃത മോഡലുകളും ചെലവ് ചുരുക്കൽ പ്രക്രിയക്ക് വിധേയമാക്കുമ്പോൾ നിരവധി ഫീച്ചറുകൾ ഒഴിവാക്കാറാണ് പതിവ്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി എർട്ടിഗ ടൂർ എം മിക്ക സവിശേഷതകളും നിലനിർത്തിയിട്ടുണ്ട്.

എർട്ടിഗ ടൂർ എം ഡീസൽ പതിപ്പ് അവതരിപ്പിച്ച് മാരുതി

വാണിജ്യ മോഖലയെ അടിസ്ഥാനമാക്കി എത്തുന്ന വകഭേദത്തിന് സ്‌പോർട്‌സ് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ബോഡി കളർ ഡോർ ഹാൻഡിലുകൾ, ഒആർവിഎം, ഹബ്കാപ്പുകൾ, എൽഇഡി ഇൻഫ്യൂസ്ഡ് റിയർ കോമ്പിനേഷൻ ലാമ്പുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. വൈറ്റ്, സിൽവർ, ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ വാഹനം ലഭ്യമാകും.

എർട്ടിഗ ടൂർ എം ഡീസൽ പതിപ്പ് അവതരിപ്പിച്ച് മാരുതി

അകത്തളത്ത് പവർ വിൻഡോകൾ, ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ്, റിയർ എസി വെന്റുകൾ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ ഒ‌ആർ‌വി‌എമ്മുകൾ, റിമോട്ട് ഉള്ള കീലെസ് എൻ‌ട്രി തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് മാരുതി എർട്ടിഗ ടൂർ എം ഡീസൽ.

എർട്ടിഗ ടൂർ എം ഡീസൽ പതിപ്പ് അവതരിപ്പിച്ച് മാരുതി

പുതിയ ചട്ടങ്ങൾ അനുസരിച്ച് എം‌പി‌വിയിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, എബി‌എസ് വിത്ത് ഇബിഡി, ബ്രേക്ക് അസിസ്റ്റ്, റിയർ പാർക്കിംഗ് സെൻസർ, സ്പീഡ് അലേർട്ട് സിസ്റ്റം, ഫ്രണ്ട് പാസഞ്ചർ സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ എന്നിവയും മാരുതി ലഭ്യമാക്കുന്നു.

Most Read: മാരുതി എസ്-ക്രോസ് വിൽ‌പനയിൽ 65 ശതമാനം ഇടിവ്

എർട്ടിഗ ടൂർ എം ഡീസൽ പതിപ്പ് അവതരിപ്പിച്ച് മാരുതി

1.5 ലിറ്റർ DDiS 225 ടർബോചാർജ്ഡ് എഞ്ചിനാണ് എർട്ടിഗ ടൂർ എം ഡീസലിന് കരുത്ത് പകരുന്നത്. ഇത് സാധാരണ വകഭേദത്തെ മുന്നോട്ട് നയിക്കുന്നു. ഓയിൽ ബർണർ 95 bhp കരുത്തിൽ 225 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. 6-സ്പീഡ് മാനുവൽ ഗിയർ‌ബോക്‌സുമായി ജോടിയാക്കിയ എം‌പി‌വി ARAI- സാക്ഷ്യപ്പെടുത്തിയ 24.2 കിലോമീറ്റർ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് ടൂർ ഓപ്പറേറ്റർമാരിലേക്ക് വാഹനത്തെ ആകർഷിക്കാൻ സഹായിക്കും.

Most Read: വാഹന വിപണിയിലെ മാന്ദ്യത്തിനിടയിലും ആവശ്യക്കാർ കൂടുന്ന അഞ്ച് മോഡലുകൾ

എർട്ടിഗ ടൂർ എം ഡീസൽ പതിപ്പ് അവതരിപ്പിച്ച് മാരുതി

വ്യവസായ ബാധിച്ചിരിക്കുന്ന മാന്ദ്യത്തെ നിരാകരിക്കുന്ന ചുരുക്കം ചില ഉൽപ്പന്നങ്ങളിൽ ഒന്നാണ് മാരുതി എർട്ടിഗ. രണ്ടാം തലമുറയിലേക്ക് പ്രവേശിച്ച ഏഴ് സീറ്റർ സ്വകാര്യ ഉപഭോക്താക്കൾക്കിടയിലും ടാക്‌സിക്യാബ് ഓപ്പറേറ്റർമാർക്കും ഇടയിലും ജനപ്രിയമാണ്.

Most Read: ഡാറ്റ്സൻ ഗോ, ഗോ പ്ലസ് സിവിടി അവതരിപ്പിച്ചു- വില 5.94 ലക്ഷം മുതൽ

എർട്ടിഗ ടൂർ എം ഡീസൽ പതിപ്പ് അവതരിപ്പിച്ച് മാരുതി

എർട്ടിഗയുടെ പ്രീമിയം ക്രോസ്ഓവർ മോഡലായ XL6 എംപിവിയെ അടുത്തിടെ മാരുതി വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇതൊരു ആറ് സീറ്റർ വാഹനമാണ്. നെക്സ ഡീലർഷിപ്പുകൾ വഴി മാത്രമാണ് ഈ ക്രോസ്ഓവർ മോഡലിന്റെ വിൽപ്പന കമ്പനി നടത്തുന്നത്.

എർട്ടിഗ ടൂർ എം ഡീസൽ പതിപ്പ് അവതരിപ്പിച്ച് മാരുതി

ആകാംക്ഷയോടെ കാത്തിരുന്ന മൈക്രോ ക്രോസ്ഓവർ എസ്-പ്രസ്സോ വിപണിയിലെത്തിച്ച വാഹന നിർമാതാവ് നിലവിൽ വാഗൺആർ ഹാച്ച്ബാക്കിന്റെ പ്രീമിയം പതിപ്പിനെയും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. പുതിയ മോഡൽ നെക്സ ലൈനപ്പിലേക്കായിരിക്കും എതിതക്കുകയെന്ന സൂചനയുമുണ്ട്.

Most Read Articles

Malayalam
English summary
Maruti Ertiga Tour M diesel launched. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X