മാരുതി എസ്-ക്രോസ് വിൽ‌പനയിൽ 65 ശതമാനം ഇടിവ്

കഴിഞ്ഞ മാസം ഉത്സവ സീസൺ ആരംഭിച്ചതിനുശേഷവും ഇന്ത്യയിലെ ബഹുഭൂരിപക്ഷം വാഹന നിർമാതാക്കളുടെയും വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തി. അതേസമയം, ഓഗസ്റ്റിലെ വിൽപ്പനയെ അപേക്ഷിച്ച് സെപ്റ്റംബറിൽ നേരിയ നേട്ടം കൈവരിച്ച കമ്പനികളുമുണ്ട് വിപണിയിൽ.

മാരുതി എസ്-ക്രോസ് വിൽ‌പനയിൽ 65 ശതമാനം ഇടിവ്

ഓഗസ്റ്റിൽ 36 ശതമാനം ഇടിവ് നേരിട്ട മാരുതി സുസുക്കി സെപ്റ്റംബറിൽ ഇടിവ് 24 ശതമാനമായി ഒതുക്കി. കമ്പനിയുടെ ശ്രേണിയിലെ സിയാസ്, എസ്-ക്രോസ് മോഡലുകളാണ് വിൽപ്പനയിൽ ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയ കാറുകൾ.

മാരുതി എസ്-ക്രോസ് വിൽ‌പനയിൽ 65 ശതമാനം ഇടിവ്

കഴിഞ്ഞ മാസം 1,040 യൂണിറ്റ് എസ്-ക്രോസ് മോഡലുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 3,005 യൂണിറ്റിൽ നിന്ന് 65 ശതമാനം ഇടിവാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഡീസൽ ഓപ്ഷനിൽ മാത്രമേ വാഹനം ലഭ്യമാകൂ എന്നതിനാൽ ഉടൻ തന്നെ എസ്-ക്രോസിന്റെ പെട്രോൾ പതിപ്പ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷ.

മാരുതി എസ്-ക്രോസ് വിൽ‌പനയിൽ 65 ശതമാനം ഇടിവ്

സെപ്റ്റംബറിൽ കനത്ത പ്രഹരമേറ്റ മേഡലുകളിൽ സിയാസ് എക്സിക്യൂട്ടീവ് സെഡാനും ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിൽപ്പന നടത്തിയ 6,246 യൂണിറ്റുകളിൽ നിന്ന് 1,715 യൂണിറ്റുകൾ മാത്രമാണ് കഴിഞ്ഞ മാസം വിൽപ്പന നടത്താനായത്. ഇത് സിയാസിന്റെ വിൽപ്പനയിൽ 72.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തുന്നത്.

മാരുതി എസ്-ക്രോസ് വിൽ‌പനയിൽ 65 ശതമാനം ഇടിവ്

ഇതോടൊപ്പം കമ്പനിയുടെ കോംപാക്റ്റ് വിഭാഗത്തിൽ 22.7 ശതമാനം ഇടിവും രേഖപ്പെടുത്തി. 2018 സെപ്റ്റംബറിൽ വിറ്റ 74,011 മോഡലുകളെ അപേക്ഷിച്ച് 2019 സെപ്റ്റംബറിൽ 57,179 യൂണിറ്റുകൾ മാത്രമാണ് മാരുതിയ്ക്ക് വിൽക്കാൻ സാധിച്ചത്. പുതിയ വാഗൺ ആർ, സെലെറിയോ, ഇഗ്നിസ്, സ്വിഫ്റ്റ്, ബലേനോ, ഡിസയർ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

മാരുതി എസ്-ക്രോസ് വിൽ‌പനയിൽ 65 ശതമാനം ഇടിവ്

മാരുതി സുസുക്കിയുടെ മിനി സെഗ്‌മെന്റായ ആൾട്ടോ മോഡലുകൾ, എസ്-പ്രസ്സോ, പഴയ വാഗൺആർ എന്നിവ കഴിഞ്ഞ മാസം 20,085 യൂണിറ്റുകൾ വിറ്റ ശേഷം 42.6 ശതമാനം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ മാസം വിൽപ്പന 34,971 യൂണിറ്റായിരുന്നു എന്നത് ശ്രദ്ധേയമാണ്.

മാരുതി എസ്-ക്രോസ് വിൽ‌പനയിൽ 65 ശതമാനം ഇടിവ്

ആഭ്യന്തര വിൽപ്പനയ്ക്ക് പുറമെ കയറ്റുമതി വിൽപ്പനയിലും 17.8 ശതമാനം ഇടിവുണ്ടായി. കഴിഞ്ഞ വർഷം 8,740 യൂണിറ്റുകൾ വിറ്റഴിച്ചിടത്ത് ഈ വർഷം സെപ്റ്റംബറിൽ 7,188 മോഡലുകൾ മാത്രമാണ് മാരുതി വിൽപ്പന നടത്തിയത്. കഴിഞ്ഞ ആറുമാസമായുള്ള ലോക സമ്പദ്‌വ്യവസ്ഥയുടെ തകർച്ച, ആഗോള മാന്ദ്യം, നികുതി നിരക്കുകൾ എന്നിവയാണ് ഇന്ത്യൻ വാഹന വ്യവസായം ചരിത്രത്തിലെ ഏറ്റവും മോശം വിൽപ്പനയെ അഭിമുഖീകരിക്കാൻ കാരണമാവുന്നത്.

Most Read: അടിപതറിയ നാല് അടിപൊളി കാറുകൾ

മാരുതി എസ്-ക്രോസ് വിൽ‌പനയിൽ 65 ശതമാനം ഇടിവ്

പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയെ കഴിഞ്ഞ കുറച്ച് മാസങ്ങളായി വിൽപ്പനയിൽ ഇരട്ട അക്കത്തിൽ ഇടിവുണ്ടാക്കി. സമീപഭാവിയിൽ വ്യവസായം പുനരുജ്ജീവനത്തിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാൽ സർക്കാർ അടുത്തിടെ കോർപ്പറേറ്റ് നികുതി 10 ശതമാനം കുറച്ചിരുന്നു. അതോടെ മാരുതി സുസുക്കിയുടെ തങ്ങളുടെ എല്ലാ മോഡലുകളുടെയും വില 5,000 രൂപയായി കമ്പനി കുറച്ചിരുന്നു.

Most Read: ടൊയോട്ട സിയാസ് 2020 ൽ അരങ്ങേറ്റം കുറിക്കും

മാരുതി എസ്-ക്രോസ് വിൽ‌പനയിൽ 65 ശതമാനം ഇടിവ്

2020 ഏപ്രില്‍ ഒന്നു മുതല്‍ ബിഎസ്-VI നിലവാരത്തിലുള്ള എഞ്ചിനിലേക്ക് ചുവടുവെയ്ക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ വാഹന വിപണി. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനായിട്ടാണ് ബിഎസ്-IV നിന്നും ബിഎസ്-VI-ലേക്കുള്ള ചുവടുമാറ്റം.

Most Read: റെനോ ക്വിഡ്: പോരായ്മകളും മേന്മകളും

മാരുതി എസ്-ക്രോസ് വിൽ‌പനയിൽ 65 ശതമാനം ഇടിവ്

എന്നാൽ പുതിയ മലിനീകരണ മാനദണ്ഡം പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി തന്നെ ഈ നിര്‍ദേശം മാരുതി നടപ്പാക്കിയിരുന്നു. കമ്പനിയുടെ ഏഴ് ബിഎസ്-VI മോഡലുകളാണ് ഇപ്പോൾ വിപണിയിലുള്ളത്. കൂടാതെ ബിഎസ്-VI എഞ്ചിനോടെ എത്തിയ വാഹനങ്ങളുടെ വില്‍പ്പന 2 ലക്ഷം യൂണിറ്റ് പിന്നിട്ടതായും കമ്പനി അറിയിച്ചു.

Most Read Articles

Malayalam
English summary
Maruti Suzuki S-Cross Sales Down By 65 percentage. Read more Malayalam
Story first published: Saturday, October 12, 2019, 13:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X