ഡാറ്റ്സൻ ഗോ, ഗോ പ്ലസ് സിവിടി അവതരിപ്പിച്ചു- വില 5.94 ലക്ഷം മുതൽ

നിസ്സാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള ഡാറ്റ്സൻ ഗോ, ഗോ പ്ലസ് മോഡലുകളുടെ സിവിടി വകഭേദങ്ങൾ ആഭ്യന്തര വിപണിയിൽ പുറത്തിറക്കി. പുതിയ ഡാറ്റ്സൻ ഗോ സിവിടി, ഗോ പ്ലസ് സിവിടി എന്നിവയ്ക്ക് യഥാക്രമം 5.94 ലക്ഷം, 6.58 ലക്ഷം രൂപയാണ് പ്രാരംഭ വില.

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് സിവിടി അവതരിപ്പിച്ചു- വില 5.94 ലക്ഷം മുതൽ

‘T', ‘T (O)' എന്നീ രണ്ട് ഉയർന്ന വകഭേദങ്ങളിലാണ് ഗോ, ഗോ പ്ലസ് സിവിടി ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ ഡാറ്റ്സൻ വാഗ്ദാനം ചെയ്യുന്നത്. ഗോ സിവിടി T (O) മോഡലിന് 6.18 ലക്ഷം രൂപയാണ് വില. അതുപോലെ ഗോ പ്ലസ് സിവിടി ‘T (O)' പതിപ്പിന് 6.80 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് സിവിടി അവതരിപ്പിച്ചു- വില 5.94 ലക്ഷം മുതൽ

1.2 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് രണ്ട് കാറുകൾക്കും കരുത്ത് പകരുന്നത്. ഇത് 75 bhp കരുത്തിൽ 104 Nm torque ഉത്പാദിപ്പിക്കുന്നു. കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച സ്റ്റാൻഡേർഡ് മാനുവൽ മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 9 bhp പവർ ഔട്ട്പുട്ട് കൂടുതലാണ് പുതിയ സിവിടി വകഭേദത്തിന്.

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് സിവിടി അവതരിപ്പിച്ചു- വില 5.94 ലക്ഷം മുതൽ

ഡാറ്റ്സൻ വാഹനങ്ങളിലെ സിവിടി ട്രാൻസ്മിഷൻ ഈ ശ്രേണിയിലെ ആദ്യ സവിശേഷതയാണ്. രണ്ട് കാറുകളിലും ഇപ്പോൾ കുറഞ്ഞ മോഡും സ്‌പോർട്ട് മോഡും ഉണ്ട്. മുകളിൽ സൂചിപ്പിച്ച മാറ്റങ്ങൾക്ക് പുറമെ, രണ്ട് കാറുകളിലും മറ്റ് പരിഷ്ക്കരണങ്ങളൊന്നും കമ്പനി ഉൾപ്പെടുത്തിയിട്ടില്ല.

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് സിവിടി അവതരിപ്പിച്ചു- വില 5.94 ലക്ഷം മുതൽ

രണ്ട് കാറുകളിലും ഉയർന്ന വകഭേദങ്ങളായ ‘T', ‘T (O)'-യിൽ മാത്രമാണ് സിവിടി ഗിയർബോക്സ് വാഗ്ദാനം ചെയ്യുന്നത്.

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് സിവിടി അവതരിപ്പിച്ചു- വില 5.94 ലക്ഷം മുതൽ

എൽഇഡി ഡിആർഎൽ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 14 ഇഞ്ച് അലോയ് വീലുകൾ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, പെഡസ്ട്രിയൻ ഇംപാക്ട് പ്രൊട്ടക്ഷൻ, എബിഎസ് വിത്ത് ഇബിഡി, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, സെൻട്രൽ ലോക്കിംഗ് തുടങ്ങി നിരവധി സവിശേഷതകളും മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് സിവിടി അവതരിപ്പിച്ചു- വില 5.94 ലക്ഷം മുതൽ

സ്ട്രെസ്-ഫ്രീ ഡ്രൈവ് അനുഭവം തേടുന്ന ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിനായി ഞങ്ങളുടെ പുരോഗമന മൊബിലിറ്റി എന്ന ദൗത്യത്തിന് അനുസൃതമായാണ് ഡാറ്റ്സൻ ഗോ, ഗോ പ്ലസ് എന്നിവയിൽ നിസ്സാന്റെ സിവിടി സാങ്കേതികവിദ്യ ഞങ്ങൾ അവതരിപ്പിക്കുന്നത്. ഫസ്റ്റ്-ഇൻ-ക്ലാസ്, മികച്ച ഇൻ-ക്ലാസ് സവിശേഷതകളുള്ള ഗോ, ഗോ പ്ലസ് അതിന്റെ വിഭാഗത്തിലെ മികച്ച മൂല്യ നിർണയവും വാഗ്ദാനം ചെയ്യുന്നുവെന്ന് നിസ്സാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

Most Read: 2020 ഹോണ്ട സിറ്റിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് സിവിടി അവതരിപ്പിച്ചു- വില 5.94 ലക്ഷം മുതൽ

ഗോ, ഗോ പ്ലസ് സിവിടി ഓട്ടോമാറ്റിക്ക് വകഭേദങ്ങൾ ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന ഏറ്റവും വിലകുറഞ്ഞ സിവിടി വാഹനങ്ങളാണ്. കൂടാതെ ഇന്ത്യയിൽ വരാനിരിക്കുന്ന ക്രാഷ് പ്രൊട്ടക്ഷൻ മാനദണ്ഡങ്ങൾ പാലിച്ചാണ് പുതിയ രണ്ട് മോഡലുകളെയും കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്. രണ്ട് വാഹനത്തിലും സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്കും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

Most Read: അടിപതറിയ നാല് അടിപൊളി കാറുകൾ

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് സിവിടി അവതരിപ്പിച്ചു- വില 5.94 ലക്ഷം മുതൽ

മാനുവൽ ട്രാൻസ്മിഷൻ മോഡലുകളിൽ നിന്ന് തിരിച്ചറിയാൻ ഗോ, ഗോ പ്ലസിന്റെ ടെയിൽഗേറ്റിൽ സിവിടി ബാഡ്ജ് കൂട്ടിച്ചേർത്തിട്ടുണ്ട്. എന്നാൽ മാനുവൽ ഗിയർബോക്സ് മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ സിവിടി പതിപ്പിൽ മറ്റ് ബാഹ്യമായ മാറ്റങ്ങളോ ഇന്റീരിയർ മാറ്റങ്ങളോ ഇല്ല. മാനുവൽ പതിപ്പിനേക്കാൾ 23 കിലോഗ്രാം ഭാരം കൂടുതലാണ് പുതിയ സിവിടി മോഡലുകൾക്ക്.

Most Read: റെനോ ക്വിഡ്: പോരായ്മകളും മേന്മകളും

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് സിവിടി അവതരിപ്പിച്ചു- വില 5.94 ലക്ഷം മുതൽ

വിപണിയിലെ മറ്റ് എതിരാളികളിൽ അവതരിപ്പിച്ചിരിക്കുന്ന എഎംടി ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനുമായി താരതമ്യപ്പെടുത്തുമ്പോൾ സിവിടി ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷന് മികച്ച പവർ ഡെലിവറിയും ഇന്ധനക്ഷമതയും ലഭിക്കും.

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് സിവിടി അവതരിപ്പിച്ചു- വില 5.94 ലക്ഷം മുതൽ

ഗോ, ഗോ പ്ലസ് മോഡലുകളിൽ ഇപ്പോഴും ബിഎസ്-IV കംപ്ലയിന്റ് പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത്. എങ്കിലും ബി‌എസ്- VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി എഞ്ചിനുകൾ ഉടൻ പരിഷ്ക്കരിക്കാൻ കമ്പനി തയ്യാറെടുക്കുകയാണ്.

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് സിവിടി അവതരിപ്പിച്ചു- വില 5.94 ലക്ഷം മുതൽ

പുറത്തിറക്കിയ ഡാറ്റ്സൻ ഗോ സിവിടി മാരുതി വാഗൺ ആർ, ഹ്യുണ്ടായി സാൻട്രോ, ടാറ്റ ടിയാഗൊ ഓട്ടോമാറ്റിക്ക് മോഡലുകൾക്ക് എതിരാളിയാകും. എ‌എം‌ടി ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ അവതരിപ്പിക്കുന്ന എല്ലാ വാഹനങ്ങളെയും അപേക്ഷിച്ച് ഗോ മികച്ച സിവിടി ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനാണ് അവതരിപ്പിക്കുന്നതെന്ന പ്രത്യേകത വ്യത്യസ്തമാക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഡാറ്റ്സൻ #datsun
English summary
Datsun GO & GO+ CVT Launched In India. Read more Malayalam
Story first published: Friday, October 11, 2019, 19:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X