2020 ഹോണ്ട സിറ്റിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ടയുടെ പ്രീമിയം സെഡാനായ സിറ്റിയുടെ അഞ്ചാം തലമുറ മോഡലിനെ അടുത്ത മാസം അവസാനത്തോടെ ആഗോളതലത്തിൽ കമ്പനി അവതരിപ്പിക്കും.

പുതുതലമുറ ഹോണ്ട സിറ്റിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

ഈ മോഡൽ ആദ്യം തായ് വിപണിയിൽ വിൽപ്പനയ്‌ക്കെത്തും. തുടർന്ന് മറ്റ് രാജ്യങ്ങളിലും എത്തും. എന്നാൽ ഇന്ത്യൻ വിപണിയിൽ അടുത്ത വർഷം മാത്രമേ വാഹനത്തെ അവതരിപ്പിക്കുകയുള്ളൂ. ഹോണ്ട സിറ്റിയുടെ പ്രധാന എതിരാളിയായ ഹ്യുണ്ടായി വെർണയെ നിരത്തുകളിൽ പരീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്.

പുതുതലമുറ ഹോണ്ട സിറ്റിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

പുതിയ ഹോണ്ട സിറ്റിക്ക് പുതിയ ഡിസൈൻ, സ്റ്റൈലിംഗ്, മറ്റ് ഇന്റീരിയർ നവീകരണങ്ങൾ എന്നിവ വന്നേക്കും. ആഗോളതലത്തിൽ ആദ്യം 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഉപയോഗിച്ചായിരിക്കും സെഡാൻ വിൽപ്പനക്കെത്തുക.

പുതുതലമുറ ഹോണ്ട സിറ്റിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

ഈ യൂണിറ്റ് 120 bhp കരുത്താണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ബോർഗ് വാർണറിൽ നിന്നുള്ള ടർബോ ചാർജറും വാഹനത്തിൽ ഫീച്ചർ ചെയ്യും. ആറ് സ്പീഡ് മാനുവൽ സിവിടിയും ഗിയർബോക്സ് ഓപ്ഷനുകളിൽ ഉൾപ്പെടും. ഈ മോട്ടോർ പ്രാഥമികമായി തായ്‌ലൻഡ് ആഭ്യന്തര വിപണിയെയാണ് ലക്ഷ്യമിടുന്നത്.

പുതുതലമുറ ഹോണ്ട സിറ്റിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

ഹോണ്ടയുടെ പുതിയ കോംപാക്റ്റ് i-MMD മൈൽഡ്-ഹൈബ്രിഡ് ടെക്ക് ഉൾപ്പെടുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനും കമ്പനി വാഹനത്തിൽ വാഗ്ദാനം ചെയ്യും. ഇത് ഈ മാസം അവസാനം അവതരിപ്പിക്കാൻ ഒരുങ്ങുന്ന പുതിയ ജാസിൽ അരങ്ങേറുമെന്ന് പ്രതീക്ഷിക്കുന്നു.

പുതുതലമുറ ഹോണ്ട സിറ്റിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

ഈ യൂണിറ്റിന്റെ പവർ, ടോർക്ക് കണക്കുകൾ ഇതുവരെ അറിവായിട്ടില്ല. സിവിടി ഗിയർബോക്സിനൊപ്പം ആറ് സ്പീഡ് മാനുവൽ ഗിയർബോക്സും സിറ്റിയിൽ ലഭ്യമായേക്കും.

പുതുതലമുറ ഹോണ്ട സിറ്റിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

നിലവിലെ തലമുറയിൽപെട്ട സിറ്റിയിലും ഇന്ത്യയിലെ മറ്റ് ഹോണ്ട മോഡലുകളിലും ലഭ്യമായ 1.5 ലിറ്റർ ഡീസൽ പവർപ്ലാന്റാണ് ഹോണ്ട സിറ്റിയുടെ മൂന്നാമത്തെ എഞ്ചിൻ ഓപ്ഷൻ. ഈ എഞ്ചിൻ അതിന്റെ ബിഎസ്-IV നിലവാരത്തിൽ 100 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും.

Most Read: രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക്ക് ബസ്സ് ടെന്‍ഡര്‍ സ്വന്തമാക്കി ടാറ്റ

പുതുതലമുറ ഹോണ്ട സിറ്റിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

എന്നാൽ 2020 ഹോണ്ട സിറ്റിയുടെ ഈ എഞ്ചിൻ ബിഎസ്-VI കംപ്ലയിന്റിലേക്ക് പരിഷ്ക്കരിച്ചവയായിരിക്കും. ഈ ഡീസൽ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സും വാഗ്ദാനം ചെയ്യും. അതോടൊപ്പം സിവിടി ട്രാൻസ്മിഷനും ഹോണ്ട ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷ.

Most Read: അടിപതറിയ നാല് അടിപൊളി കാറുകൾ

പുതുതലമുറ ഹോണ്ട സിറ്റിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

ഇന്റീരിയറിനെ സംബന്ധിച്ചിടത്തോളം പുതിയ സിറ്റിയുടെ ഉള്ളിൽ‌ മികച്ച നിലവാരമുള്ള മെറ്റീരിയലുകൾ‌ ഉണ്ടായിരിക്കും. മാത്രമല്ല അടുത്ത തലമുറ ഹോണ്ട ജാസ്സിന്റെ അതേ ഡാഷ്‌ബോർ‌ഡ് ഡിസൈൻ‌ സിറ്റി പങ്കിടുകയും ചെയ്യാം. ഉയർന്ന വകഭേദങ്ങളിൽ വലിയ ടച്ച്‌സ്‌ക്രീൻ സംവിധാനമുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read: ടിയാഗൊയുടെ സുരക്ഷ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ ടാറ്റ

പുതുതലമുറ ഹോണ്ട സിറ്റിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

സിറ്റിയുടെ ഇന്ത്യയിലെ പരീക്ഷണ ഓട്ടം ഹോണ്ട നേരത്തെ നടത്തിയിരുന്നു. പരീക്ഷണ ചിത്രങ്ങളിൽ നിന്ന് വാഹനത്തിന് പുതിയ സ്റ്റൈലിംഗ് സവിശേഷതകൾ ലഭിക്കുമെന്ന് സൂചിപ്പിച്ചിരുന്നു. വലിയ റാപ് റൗണ്ട്‌ എൽഇഡി ഹെഡ്‌ലാമ്പും ടെയിൽ ലാമ്പ് യൂണിറ്റുകളും 2020 ഹോണ്ട സിറ്റിയിൽ ഇടംപിടിക്കും.

പുതുതലമുറ ഹോണ്ട സിറ്റിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

ഇന്ത്യൻ വിപണിയിൽ നവീകരിച്ച ഹ്യുണ്ടായി വെർണ, മാരുതി സുസുക്കി സിയാസ്, ടൊയോട്ട യാരിസ്, ഫോക്‌സ്‌വാഗണ്‍ വെന്റോ, സ്കോഡ റാപ്പിഡ് എന്നിവയാണ് പുതിയ ഹോണ്ട സിറ്റിയുടെ വിപണി എതിരാളികൾ.

More from DriveSpark

Article Published On: Friday, October 11, 2019, 11:35 [IST]
English summary
2020 Honda City Engine Specs Revealed Ahead Of Launch. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X